Tuesday, July 14, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കവിത

അഖണ്ഡഭാരതമെത്തുവാന്‍

കാവാലം ശശികുമാർകാവാലം ശശികുമാർ
14 January 2022

പാരതന്ത്ര്യമൊഴിഞ്ഞുഭാരതമാകെയും വികസിക്കുവാന്‍
പാതകാട്ടിയ സംഘശക്തിയതിന്റെ നേര്‍ക്കു നമിക്ക നാം
പാവനത്വമിയന്ന ജന്മ മനുഷ്യകര്‍മ്മമിതൊക്കെയും
പാടുവാനിവിടേറെയുണ്ട് പരര്‍ക്കുവേണ്ടിയുയിര്‍ത്തവര്‍

Google NewsAdd Kesari Weekly as a preferred source on Google

സ്‌നേഹനൂലിഴയില്‍ കൊരുത്തവരാണ്, സേവനതല്‍പ്പരര്‍
ത്യാഗമാണ് നയിപ്പ, താത്മനിയന്ത്രണം പരിശീലിതം
വ്യക്തിശുദ്ധി, ചരിത്രശുദ്ധി, വിശേഷ ബുദ്ധിയിതൊക്കെയും
ചേര്‍ന്നുയര്‍ന്നൊരു സംഘബോധവിവേകമുറ്റ സദാശയര്‍

ജീവിതം ബലമാണതാണമൃതത്ത്വമെന്നൊരു ചിന്തയും
സേവനം വരമാണതിന്നൊരു മാര്‍ഗ്ഗമെന്തിലുമെപ്പൊഴും
ചേര്‍ന്നിടാന്‍, ഭയമാട്ടിയും, മരണം വരേക്കൊരു വീരനായ്
പ്പോരുവാന്‍ വഴി സംഘമാര്‍ഗ്ഗമതെന്നു കണ്ടവരാണിവര്‍

ADVERTISEMENT

രാഷ്ട്രമുന്നതകോടിയെത്തണമെന്നതാദ്യവിഭാവനം
രാഷ്ട്രസേവനമിഷ്ടമാര്‍ഗ്ഗമതെന്ന വീക്ഷണ വൈഭവം
നിഷ്ഠയുള്ളൊരു പദ്ധതിക്ക് സമര്‍പ്പണം, ദൃഢശിക്ഷണം
ലക്ഷ്യമൊക്കെയുമാഗ്രഹിപ്പതുപോല്‍ ഭവിപ്പിതു സന്തതം

നേട്ടമെന്നുടെമാത്രമല്ല സമാജസംഭൃതമാകണം
കോട്ടമൊന്നുമിയന്നിടാതെ വരിഷ്ഠ ദര്‍ശനമേറ്റണം
പാട്ടിലാക്കണമൊക്കെയും പരനിഷ്ടമുള്ളവയാക്കണം
കൂട്ടുചേര്‍ന്നു നയിക്കുകിങ്ങനെ ഭാരതാത്മക ദര്‍ശനം

സാഗരംവഴിമാറുമുന്നത പര്‍വ്വതങ്ങള്‍ കുനിഞ്ഞിടും
സാധകര്‍ ദൃഢനിഷ്ഠയില്‍പ്പദമൂന്നിടുന്നൊരു വേളയില്‍
നാട്, കാട്, മരുപ്രദേശമതിന്നുമപ്പുറമെത്തണം
നാം വിഭാവന ചെയ്തിടുന്നൊരഖണ്ഡഭാരതമെത്തുവാന്‍.

Tags: AmritMahotsav
Share9TweetSendShare

Related Posts

നിളാനദിക്കരയിൽ

നിളാനദിക്കരയിൽ

ഇത്തിരിവെട്ടം

ഇത്തിരിവെട്ടം

സേവകന്‍

സേവകന്‍

വംഗഭൂമിയില്‍ വീണ്ടും പ്രഭാതം

വംഗഭൂമിയില്‍ വീണ്ടും പ്രഭാതം

കാലം ഓര്‍മ്മിപ്പിക്കുന്നത്

കാലം ഓര്‍മ്മിപ്പിക്കുന്നത്

ധ്യാനാര്‍ദ്രാനന്താകാശം

ധ്യാനാര്‍ദ്രാനന്താകാശം

Shopping Cart

Latest

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies