Tuesday, June 28, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം നേർപക്ഷം

തിരിച്ചറിയണം ഇസ്ലാമിക ഭീകരത

ജി.കെ. സുരേഷ് ബാബു

Print Edition: 31 December 2021

കേരളത്തിലെ ഇസ്ലാമിക ഭീകരതയുടെ വളര്‍ച്ചയും തോതും അറിഞ്ഞിരുന്ന പ്രഗത്ഭരായ പലരും ഇതിന്റെ അന്താരാഷ്ട്ര മാനത്തെ കുറിച്ചും വരാന്‍ പോകുന്ന ഭീതിദങ്ങളായ ദിനങ്ങളെ കുറിച്ചും വളരെ നേരത്തെ തന്നെ വ്യക്തമായി പറഞ്ഞിരുന്നു. കാക്കിയോട് മാത്രം കൂറുള്ള ഡോ. ടി .പി സെന്‍കുമാറിനെ പോലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇക്കാര്യം പലതവണ പറഞ്ഞു. അവര്‍ പലതവണ പടിവാതില്‍ക്കലിനടുത്തെത്തിയവരെ കുറിച്ച് മുന്നറിയിപ്പ് നല്‍കി. ഭീകരതയെ പിന്തുണച്ചിരുന്ന മുസ്ലീം ലീഗ് അടക്കമുളള ഇസ്ലാമിക രാഷ്ട്രീയക്കാര്‍ അതിനെ പിന്തുണച്ചു. അവര്‍ക്കൊപ്പം നിന്നു. വളരെ ഗുരുതരമായ കേസുകളില്‍ നിന്നുപോലും അവരെ ഊരിവിട്ടു. ചേകന്നൂര്‍ മൗലവിയുടെ തിരോധാനം സംബന്ധിച്ച കേസിലും പിന്നീട് അറസ്റ്റിലായ സുന്നി ടൈഗര്‍ ഫോഴ്‌സ് നേതാക്കളെ കടത്തിയതിനു പിന്നിലും ലീഗിന്റെ കൈകളുണ്ടായിരുന്നു. കുവൈറ്റില്‍ നിന്ന് അനഭിമത പൗരന്മാരെ കേരളത്തില്‍ കൊണ്ടുവന്ന് വിശിഷ്ടാതിഥികളായി ആഘോഷപൂര്‍വ്വം കൊണ്ടുനടന്നതും മുസ്ലീംലീഗുകാരായിരുന്നു.

കഴിഞ്ഞില്ല, കേരളത്തിലെ ആദ്യം പട്ടാളമിറങ്ങിയ വര്‍ഗ്ഗീയ കലാപത്തിനു പിന്നിലും മുസ്ലീം ലീഗ് ആയിരുന്നു. 1982 ലെ നബിദിനത്തിന് പോലീസിനെ ആക്രമിച്ച ആലപ്പുഴയിലെ ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ നടന്ന വെടിവെയ്പ്പില്‍ രണ്ടുപേര്‍ മരിച്ചു. അന്ന് വിദ്യാഭ്യാസ മന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്.മുഹമ്മദ്‌കോയ മുസ്ലീങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ റോഡില്‍ നിന്ന് പോലീസുകാരെ പിന്‍വലിക്കണമെന്ന് അന്നത്തെ മുഖ്യമന്ത്രിയായ കെ.കരുണാകരനോട് ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കു ശേഷം അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കുവേണ്ടി ആരുടെ മുന്നിലും ഓച്ഛാനിക്കാന്‍ തയ്യാറായിരുന്ന കെ.കരുണാകരന്‍ റോഡില്‍ നിന്ന് പോലീസിനെ പിന്‍വലിച്ചു. അന്നാണ് കരമന മുതല്‍ ചാല വരെ ഹിന്ദു വ്യാപാര സ്ഥാപനങ്ങള്‍ കത്തിച്ച് ഇസ്ലാമിക ഭീകരതയുടെ ആസൂത്രിത സംഹാരം കേരളം കണ്ടത്. അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമായിട്ടുകൂടി ജീവനും സ്വത്തും രക്ഷിക്കാന്‍ കോട്ടയ്ക്കകത്തെ ആര്‍.എസ്.എസ് കാര്യാലയത്തിലേക്ക് പാവപ്പെട്ടവരുടെ ഫോണ്‍കോളുകള്‍ ഒഴുകിവന്നു. അന്ന് ഇസ്ലാമിക ഭീകരതയെ പ്രതിരോധിച്ച് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും രക്ഷകരായി എത്തിയത് രാഷ്ട്രീയ സ്വയംസേവക സംഘമായിരുന്നു. അന്ന് ബീമാപ്പള്ളിക്കടുത്ത് തമ്പടിച്ചിരുന്ന ഭീകരര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ വശങ്ങളില്‍ ആള്‍പ്പൊക്കം വളര്‍ന്ന പുല്ലിന് തീയിട്ടപ്പോഴാണ് വിമാനം റണ്‍വേയില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായതും ഗവര്‍ണ്ണര്‍ പി.രാമചന്ദ്രന്‍ കൊച്ചിയില്‍ ഇറങ്ങിയ ശേഷം മുഖ്യമന്ത്രി കരുണാകരനോട് ക്രമസമാധാനത്തിന് പട്ടാളത്തെ വിളിക്കാന്‍ പറഞ്ഞതും.

പിന്നീട് കെ.കരുണാകരന്‍ മുസ്ലീം ലീഗിനും ഇസ്ലാമിക രാഷ്ട്രീയത്തിനും അടിമയായി മാറിയതോടെ കേരളത്തിന്റെ ഖജനാവിലെ 80 ശതമാനം വരുന്ന വകുപ്പുകള്‍ മുസ്ലീം ലീഗിന് കൈമാറി. അഴിമതിയിലും അരാജകത്വത്തിലും മുങ്ങിത്താണ യു.ഡി.എഫിന്റെ കടിഞ്ഞാണ്‍ ലീഗിലേക്ക് എത്തിയതോടെയാണ് ഐസ്‌ക്രീം കേസ് അടക്കമുള്ള ലൈംഗിക അപവാദക്കേസുകളും പൊന്തിവന്നത്. കഴിഞ്ഞില്ല, കൊച്ചി തുറമുഖത്ത് എത്തിച്ച പാക് നിര്‍മ്മിത കള്ളനോട്ടുകളുടെ മൂന്നു കണ്ടെയ്‌നറുകള്‍ കേരളത്തില്‍ ഹവാലയായി മാറുകയും ബിനാമി സ്വത്തായും ദേശീയപാതകളുടെ വശങ്ങളില്‍ ആശുപത്രികളായും ആരാധനാലയങ്ങളായും ഉയരുകയും ചെയ്തു. കേന്ദ്രഭരണം കോണ്‍ഗ്രസ്സിനായതുകൊണ്ട് ഇക്കാര്യത്തിലും നടപടി ഉണ്ടായില്ല. മുസ്ലീം ലീഗിന്റെ ഇസ്ലാമിക തീവ്രരാഷ്ട്രീയം ഭീകരതയെ കെട്ടിപ്പുണര്‍ന്നത് മാറാട് കൂട്ടക്കൊലയിലൂടെയാണ്. 2002ലെ മാറാട് കലാപത്തില്‍ സംഘര്‍ഷമുണ്ടായി ഇരുഭാഗത്തുനിന്നുമായി അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. അതിനു പ്രതികാരമായി ഇസ്ലാമിക ഭീകരര്‍ നടത്തിയ കൂട്ടക്കൊലയില്‍ എട്ട് നിരപരാധികളായ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. മാറാട് പള്ളിയിലാണ് ആയുധങ്ങള്‍ സംഭരിച്ചത്. എല്ലാ മുന്നൊരുക്കങ്ങള്‍ക്കും പിന്നില്‍ മുസ്ലീംലീഗും സി.പി എമ്മും ഉണ്ടായിരുന്നു. മുസ്ലീംലീഗിന്റെ നേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് കാര്യങ്ങള്‍ വേണ്ടവിധം ചെയ്യാന്‍ ഒരു മുസ്ലീം പോലീസ് ഉദ്യോഗസ്ഥനെ കോഴിക്കോട് സൗത്ത് അസി. കമ്മീഷണറായി നിയമിക്കുകയും ചെയ്തിരുന്നു. അയാളാണ് കടപ്പുറത്തേക്ക് ആയുധങ്ങളും പണവും മറ്റും എത്തിക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയത്. അവിടെയും കഴിഞ്ഞില്ല, എട്ടുപേരുടെ കൊലപാതകത്തിനുശേഷം പള്ളിയില്‍ കയറിയ ഭീകരവാദികളെ രക്ഷിക്കാന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ് നേരിട്ട് രംഗത്തെത്തി. താക്കോല്‍ ചോദിച്ചു വാങ്ങി ചോരപുരണ്ട ആയുധങ്ങള്‍ കഴുകാനും തറ വൃത്തിയാക്കാനും ഒക്കെ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടപടികള്‍ ഉണ്ടായി. ഇസ്ലാമിക ഭീകരത ഏറ്റവും ശക്തമായ സംഹാര സ്വഭാവം കാട്ടുകയായിരുന്നു.

മാറാട് കൂട്ടക്കൊലയിലെ മുസ്ലിം ലീഗിന്റെയും ഇ.അഹമ്മദിന്റെയും ഒക്കെ പങ്ക് കലാപത്തെക്കുറിച്ച് അന്വേഷിച്ച തോമസ്.പി.ജോസഫ് കമ്മീഷന്‍ കൃത്യമായി വരച്ചുകാട്ടി. മുസ്ലിം ലീഗിന്റെ പങ്കും പങ്കാളിത്തവും മാത്രമല്ല, ആയുധം കടത്തിയതും ഗൂഢാലോചനയ്ക്കുള്ള പങ്കും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് വളരെ വിശദമായി ദേശീയ അന്വേഷണ ഏജന്‍സി വിലയിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ആ വഴിക്കുള്ള അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് ലീഗിന്റെ തീവ്രവാദത്തിന് ശക്തി പോരെന്ന് പറഞ്ഞാണ് ഐ.എസ്.ഐയുടെ പിന്തുണയോടെ അബ്ദുള്‍ നാസര്‍ മദനിയുടെ ഐ.എസ്.എസ് രൂപംകൊണ്ടത്. സാധാരണക്കാരായ ഹിന്ദുക്കള്‍ക്കെതിരെ കൊലയും കൊള്ളിവെപ്പും നടത്താനുള്ള ആഹ്വാനമായിരുന്നു മദനിയുടെ പ്രസംഗങ്ങള്‍. വിമാനത്താവള മാര്‍ച്ച് പ്രസംഗത്തിന്റെ തൊട്ടടുത്ത ദിവസമാണ് ഉണ്ടായത്. അന്ന് കലാപം അന്വേഷിച്ച അരവിന്ദാക്ഷമേനോന്‍ കമ്മീഷന്‍ കലാപത്തിനുപിന്നിലെ ആസൂത്രണം വളരെ വ്യക്തമായി പറഞ്ഞിരുന്നു. പൂന്തുറ കലാപത്തില്‍ തിരുവനന്തപുരം നഗരത്തില്‍ മുഴുവന്‍ വന്‍തോതില്‍ ആയുധങ്ങള്‍ വിതരണം ചെയ്തിരുന്നു.വെള്ള ഒമിനി വാനിന്റെ നമ്പര്‍ അടക്കം കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇന്നുവരെയും വാനോ അതിന്റെ ഉടമയെയോ കണ്ടെത്താന്‍ മാറിമാറിവന്ന ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.

മദനിയുടെ സംഘടനയുടെ നേതൃത്വത്തിലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വര്‍ജി, ആര്‍.എസ്.എസ്സിന്റെ അന്നത്തെ പ്രാന്ത സംഘ ചാലക് ടി.വി.അനന്തന്‍ തുടങ്ങിയവര്‍ക്കെതിരെ വധശ്രമമുണ്ടായത്. ഇത് സംബന്ധിച്ച കേസുകളില്‍ ഒരന്വേഷണവും ഇതുവരെ എവിടെയും എത്തിയിട്ടില്ല. സി.പി.എമ്മിന്റെ സമുന്നത നേതാവും മുഖ്യമന്ത്രിയുമായിരുന്ന നായനാരുടെ കേസിന്റെ കാര്യത്തില്‍പോലും ഇതാണ് അവസ്ഥയെങ്കില്‍ ഇസ്ലാമിക ഭീകരവാദം കേരളരാഷ്ട്രീയത്തില്‍ എത്രത്തോളം ആഴ്ന്നിറങ്ങിയിരിക്കുന്നുവെന്ന് വളരെ വ്യക്തമായി മനസ്സിലാകും. തടിയന്റവിട നസീറും കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസും കനകമലയും ഒക്കെ പിന്നീട് കുറേക്കൂടി മൂത്ത ഭീകരവാദത്തിന്റെ ലക്ഷണങ്ങളായിരുന്നു. മുസ്ലിംലീഗ് രാഷ്ട്രീയം കരാളഹസ്തം ഉയര്‍ത്തി കേരളത്തിലെ സമ്പത്തും ഭൂമിയും മാത്രമല്ല, അധികാരവും വെട്ടിപ്പിടിക്കുമ്പോള്‍ അത് മനസ്സിലാക്കാത്തത് മതേതര ഹിന്ദുക്കള്‍ മാത്രമാണ്. എല്ലാ പാര്‍ട്ടിയിലുമുള്ള മതേതര ഹിന്ദുക്കള്‍ നിസ്സംഗരായി ഇത് കണ്ടുനിന്നു. സി.പി.എമ്മിന്റെ എല്ലാ തലങ്ങളിലും ജിഹാദി രാഷ്ട്രീയം ശക്തിപ്പെട്ടത് കണ്ട് ജില്ലാ കമ്മിറ്റിയില്‍ നിന്ന് നിരാശനായി കോടിയേരിയെ സാക്ഷിനിര്‍ത്തി ഇറങ്ങിപ്പോന്ന പി.എന്‍.ബാലകൃഷ്ണനെ പോലുള്ളവര്‍ ജിഹാദികളുടെ സ്വാധീനത്തെക്കുറിച്ച് തുറന്നു പറയുന്നു. പക്ഷേ, അതിനെ എതിരിടാന്‍, സംഘടനാ സംവിധാനത്തിന് അകത്തുനിന്ന് ഒരു പോര്‍മുഖം തുറക്കാന്‍ ബാലകൃഷ്ണനെ പോലുള്ളവര്‍ക്ക് കഴിയുന്നില്ല. അവരുടെ മുന്നില്‍ അഭിമന്യു എന്ന പാഠമുണ്ട്. സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ ഒത്താശയോടുകൂടിയാണ് അഭിമന്യുവിന് കൊലക്കത്തി ഒരുക്കിയത്. അതെല്ലാവര്‍ക്കുമറിയാം. ജിഹാദികളുടെ സ്വാധീനത്തെ എതിര്‍ക്കുകയും ആര്‍.എസ്.എസ്സിന്റെ പേരില്‍ സാധാരണ ഹിന്ദുക്കളെ ദേശീയതലത്തില്‍ തന്നെ അക്രമത്തിന് ഇരയാക്കുകയും ചെയ്യുന്ന ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ഭീകരമുഖം തുറന്നുകാട്ടിയതിനാണ് മഹാരാജാസ് കോളേജിലെ അഭിമന്യു കൊലക്കത്തിക്കിരയായത്. പോലീസ് അന്വേഷണം എങ്ങനെയായിരുന്നു? യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി വാടക കൊലയാളികളെ മുന്‍നിര്‍ത്തി കേസ് അട്ടിമറിച്ചതിന് പിന്നില്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമാണ്.

സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ കയറിപ്പറ്റി ആ പാര്‍ട്ടിയിലൂടെ അധികാരം പിടിച്ച് ഇസ്ലാമിക് ജിഹാദ് നടപ്പാക്കാനുള്ള ആസൂത്രിതമായ ‘തക്കിയ’ എന്ന കള്ളത്തരമാണ് ഇന്ന് സിപിഎമ്മിലെ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക സ്വാധീനത്തിന് കാരണം. അടുത്ത 30 വര്‍ഷംകൊണ്ട് സിപിഎമ്മിലൂടെ അധികാരത്തിലെത്തി ശ്രീപത്മനാഭന്റെ നിലവറയിലെ സ്വത്തു പോലും തങ്ങളുടേതാക്കി മാറ്റും എന്നുപറഞ്ഞ് ഇസ്ലാമിക ഭീകരന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റ് നമ്മള്‍ കണ്ടതാണ്. ഇന്ന് കേരളത്തില്‍ നടക്കുന്നത് മുസ്ലിം ലീഗും പോപ്പുലര്‍ഫ്രണ്ടും തമ്മിലുള്ള പോരാട്ടമാണ്. ഒരുകാലത്ത് ഇസ്ലാമിക ഭീകരതയ്ക്കു വേണ്ടി ഒത്താശയും അടിമപ്പണിയും ചെയ്ത മുസ്ലീംലീഗിനെക്കാള്‍ ശക്തര്‍ തങ്ങളാണെന്ന് വരുത്തി ഇസ്ലാമിക രാഷ്ട്രീയത്തിന്റെ മുഴുവന്‍ രക്ഷാകര്‍തൃ സ്ഥാനവും ഏറ്റെടുക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമം. ആ ദൃഷ്ടിയിലാണ് ഇന്നത്തെ അക്രമങ്ങളെയും വിലയിരുത്തേണ്ടത്.

മുസ്ലിങ്ങള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ നിന്ന് വിട്ടുമാറി മറ്റെല്ലാ നഗരങ്ങളിലും ദേശീയ പാതയുടെ ഇരുവശങ്ങളിലും പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ഒക്കെ മുസ്ലിം സമൂഹത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാനും ഏതു സമയത്തും ആയുധമെടുത്ത് പോരാടാന്‍ തയ്യാറുള്ള ചാവേറുകളെ വാര്‍ത്തെടുക്കുകയുമാണ് പോപ്പുലര്‍ഫ്രണ്ട് നേതൃത്വം ചെയ്യുന്നത്. അതുകൊണ്ടാണ് ഷാനിന്റെ മരണമുണ്ടായി മണിക്കൂറുകള്‍ക്കകം സംഭവവുമായി ഒരു ബന്ധവുമില്ലാത്ത അഡ്വ. രഞ്ജിത് ശ്രീനിവാസന്റെ വീട്ടിലേക്ക് ചാവേര്‍ സംഘത്തെ അയക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് കഴിഞ്ഞത്. പകല്‍ ഡി.വൈ.എഫ്.ഐയും രാത്രിയില്‍ പോപ്പുലര്‍ ഫ്രണ്ടുമായി നടക്കുന്ന ഇവരെ തിരിച്ചറിയാനോ മനസ്സിലാക്കാനോ കഴിയില്ല. സാധാരണക്കാരായ ഹിന്ദുവിന്റെയും ക്രിസ്ത്യാനികളുടെയും ജീവിതം അവരുടെ കാല്‍ക്കീഴില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നത്. അഭിമാനബോധമുള്ള ഹിന്ദുവിനും ക്രിസ്ത്യാനിക്കും ജീവിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളാണ് അവരുടെ ശക്തികേന്ദ്രങ്ങളില്‍ സൃഷ്ടിക്കുന്നത്. കഴിഞ്ഞദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പി.സി ജോര്‍ജ് ഈരാറ്റുപേട്ടയിലെ സ്ഥിതിയെക്കുറിച്ച് പറഞ്ഞതിനുശേഷം ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മാത്രമല്ല, നല്ലവരായ ദേശീയ മുസ്ലീങ്ങളെയും കൂടെക്കൂട്ടി ഒരു ഐക്യനിര ഉണ്ടാക്കണമെന്നും ഭീകരവാദികളായ മുസ്ലീങ്ങളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും അതിനുവേണ്ടി താന്‍ മുന്‍കൈയെടുക്കുമെന്നും പറയുകയുണ്ടായി. പി.സി.ജോര്‍ജ് പറഞ്ഞത് കേരളത്തിലെ സാധാരണക്കാരായ ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും മനോവികാരമാണ്.

ഇസ്ലാമിക ഭീകരത ഫണമുയര്‍ത്തി വിഹരിക്കുമ്പോള്‍ ഇല്ലാതാക്കുന്നത് സാധാരണക്കാരന്റെ മനസ്സമാധാനം മാത്രമല്ല, അഭിമാനവും കൂടിയാണ്. ലൗ ജിഹാദ്, ലാന്റ് ജിഹാദ്, ഫുഡ് ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയവയിലൂടെ കേരളത്തിലെ സംസ്‌കാരവും തനിമയും സമ്പദ്‌വ്യവസ്ഥയും കൈപ്പിടിയിലൊതുക്കാനാണ് ഇസ്ലാമിക ഭീകരര്‍ ശ്രമിക്കുന്നത്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയിലെയും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഈ യാഥാര്‍ത്ഥ്യം ഇനിയെങ്കിലും തിരിച്ചറിഞ്ഞ് ശക്തമായ നിലപാടുമായി രംഗത്ത് വന്നില്ലെങ്കില്‍, ദുബായിലെ മ്യൂസിയത്തില്‍ ഒരു ഹിന്ദു ഭാര്യാ-ഭര്‍ത്താക്കന്മാരെ അടക്കം ചെയ്ത് പ്രദര്‍ശിപ്പിച്ചിട്ടുള്ളതു പോലെ മ്യൂസിയത്തില്‍ വെക്കാനുള്ളവരായി ഹിന്ദുക്കളും ക്രിസ്ത്യാനികളും മാറും. നമ്മുടെ മതേതരവാദികള്‍ ഇത് തിരിച്ചറിയുമ്പോഴേക്കും കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോയിരിക്കും. ഇനിയെങ്കിലും കണ്ണു തുറക്കാന്‍, നമ്മുടെ പെണ്‍കുട്ടികളുടെയും കുടുംബങ്ങളുടെയും മാനം കാക്കാന്‍, സ്വബോധത്തോടെ ഇവിടെ ജീവിക്കാന്‍, ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ, ഭീകരര്‍ക്കെതിരെ അതിശക്തമായ നിലപാടുകളെടുക്കാന്‍ നമുക്ക് കഴിയണം. രാഷ്ട്രീയത്തിന് പുറത്തേക്ക് യാഥാര്‍ത്ഥ്യം എന്താണെന്ന് മനസ്സിലാക്കാനും കാര്യങ്ങള്‍ വ്യക്തമായി അറിയാനും നിര്‍വചിക്കാനുമുള്ള ബോധം ഇനിയെങ്കിലും പ്രബുദ്ധ മലയാളികള്‍ കാട്ടണം.

Share68TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

പിണറായിയുടെ ബിരിയാണിച്ചെമ്പ്

മനോരമയുടെ ആര്‍.എസ്.എസ് വിരോധം

ജിഹാദികള്‍ പിടിമുറുക്കുന്ന മലയാള സിനിമ

താലിബാനിസത്തിന്റെ കരിനിഴല്‍

പി.സി.ജോര്‍ജ്ജ് – ജിഹാദികളുടെ കണ്ണിലെ കരട്‌

പിണറായി ഗുജറാത്ത് മോഡല്‍ ഭരണം പഠിക്കുമ്പോള്‍

Kesari Shop

  • കേസരി ആജീവനാന്ത വരിസംഖ്യ ₹20,000.00
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300.00 ₹250.00
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
Follow @KesariWeekly

Latest

അഗ്നിവീരന്മാരെ ആര്‍ക്കാണ് ഭയം….?

മാരീചന്‍ വെറുമൊരു മാനല്ല…

മോദിയുടെ വക ചായസല്‍ക്കാരം; ചായകുടി വേണ്ടെന്നു പാകിസ്ഥാന്‍

‘മാഗ്‌കോം’ ജേണലിസം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇനിയെന്ത്?

അമ്പലത്തിന് നോട്ടീസാകാം; പള്ളിക്ക് പാടില്ല

എസ്.രമേശന്‍ നായര്‍- കാവ്യദേവതയുടെ മേല്‍ശാന്തിക്കാരന്‍

ബീഹാറിന്റെ വഴിയേ കേരളം

പരിസ്ഥിതി സംരക്ഷണത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആവശ്യം: ഗോപാല്‍ ആര്യ

മതഭീകരതയ്‌ക്കെതിരെ പ്രചാരണ പരിപാടികളുമായി ഹിന്ദു ഐക്യവേദി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies