Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

എള്ള് കീറി കണക്ക് പറയുക

രാജമോഹൻരാജമോഹൻ
23 August 2019

നിസ്സാര തുകയ്ക്കുപോലും കണക്കു പറയുമ്പോള്‍ നാട്ടിലെ ചൊല്ലാണ് എള്ള് കീറി കണക്കു പറയുക എന്നത്. വളരെ ചെറിയ ഒരു ധാന്യമാണിത്. നവധാന്യത്തിലൊന്നാണിത്. കറുത്തത്, വെളുത്തത്, ചുവന്നത് എന്നിങ്ങനെ പല നിറങ്ങളില്‍ എള്ള് ലഭ്യമാണ്. സെസാമം എന്ന് ഇംഗ്ലീഷിലും തിലം എന്ന് സംസ്‌കൃതത്തിലും എള്ള് അറിയപ്പെടുന്നു. കയ്പ്പും എരിവും ചേര്‍ന്ന ഒരു സ്വഭാവമാണ് എള്ളിനുള്ളത്. എള്ള് ആട്ടിയെടുക്കുന്ന എണ്ണയെ നല്ലെണ്ണ എന്നാണ് വിശേഷിപ്പിക്കുന്നത്. എള്‍ നെയ്യ് എന്ന അര്‍ത്ഥത്തിലാണ് എണ്ണയെന്ന പദം രൂപപ്പെട്ടത്. എള്ളില്‍ നിന്നും ലഭിക്കാത്തത് എണ്ണയാകില്ലായിരുന്നു. എന്നാല്‍ ഇന്ന് ഓയില്‍ എന്നതിന്റെ സമാനാര്‍ത്ഥമായി എണ്ണ എന്ന പദം ഉപയോഗിക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ഉഷ്ണവീര്യമുള്ള എള്ള് ത്വക്കിന് ഹിതകരവും സ്‌നിഗ്ദ്ധദായകവുമാണ്. വാതത്തെ ക്ഷയിപ്പിക്കുകയും മേധയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അഗ്നി, കഫം, പിത്തം, ബുദ്ധി, കേശം ഇവയെ വര്‍ദ്ധിപ്പിക്കും. മൂത്രം കുറയ്ക്കുകയും ദഹനശേഷി കൂട്ടുകയും ചെയ്യും. എള്ളിട, എള്ളളവ്, എള്ളോളം തിന്നാല്‍ എള്ളോളം നിറയും എന്നീ പഴഞ്ചൊല്ലുകള്‍ എള്ളുമായി ചേര്‍ന്ന് പ്രചാരത്തിലുണ്ട്. എള്ളുണ്ടയായും, എള്ളിടിച്ചും, എണ്ണയാക്കിയും നാമുപയോഗിച്ചുവരുന്നു. യമദേവനെ സന്തോഷിപ്പിക്കുവാനും ശനിദേവനായ ശാസ്താവിനെ പ്രസാദിപ്പിക്കുവാനും എള്ളും എണ്ണയും ഉപയോഗിക്കുന്നു. 50 ഗ്രാം എള്ള് കറുത്ത തുണിയില്‍ പൊതിഞ്ഞ് തലയിണയ്ക്കടിയില്‍ വച്ച് ഉറങ്ങിയാല്‍ കണ്ടക ശനിയും ഏഴര ശനിയും ബാധിക്കില്ല എന്നാണ് വിശ്വാസം. തിലഹോമം, തിലധാര, എള്ളുപറ, നീരാഞ്ജന വിളക്ക്, എള്ള് പായസം എന്നിവയ്‌ക്കെല്ലാം എള്ള് അതിവിശിഷ്ടമായി ഉപയോഗിക്കുന്നു. എള്ളെണ്ണ ഒഴിച്ച് നിലവിളക്കും കിഴിവിളക്കും വീട്ടില്‍ കത്തിക്കുന്നത് ശുഭസൂചകമായി കണക്കാക്കുന്നു. മകം മുഖത്ത് വിത്തെറിയണം എന്ന പഴഞ്ചൊല്ല് സാര്‍ത്ഥകമാണ്. മകം ഞാറ്റുവേലയില്‍ എള്ള് വിതയ്ക്കുന്ന രീതി കേരളത്തിലുണ്ട്. ഓണാട്ടുകരയില്‍ എള്ള് വിതയ്ക്കുന്നത് മകര മാസത്തിലെ വെളുത്ത വാവിനാണ്.

‘തന്ത്രസുധയിലെ’ ”അനുക്തേ തു ഹവിര്‍ദ്രവ്യേ തിലാജ്യം ഹവിരുച്യതേ” എന്ന പ്രസ്താവപ്രകാരം നെയ്യും എള്ളും ചേര്‍ന്നതാണ് ഹവിസ് എന്നര്‍ത്ഥമാക്കുന്നു. ശിരോരോഗം ഉള്‍പ്പെടെയുള്ള രോഗ പരിഹാരത്തിന് എള്ള് ഹോമിക്കുന്നത് ഉത്തമമാണ്. സര്‍വ്വ കാമങ്ങളേയും പൂര്‍ത്തീകരിക്കുവാന്‍ എള്ള് ഹോമം സഹായിക്കുന്നു. ഗൃഹദോഷം, ഭൂതാവേശം, അപസ്മാരം എന്നീ രോഗ പരിഹാരത്തിന് എള്ള് ഹോമിക്കപ്പെടുന്നു. ”തിലൈഃ പാപാന്‍ വിമുക്തയേ” എള്ള് പാപങ്ങളെ ഇല്ലാതാക്കുന്നു എന്നും, ”സര്‍വ്വ കാമപ്രദം ഹോമം തിലൈഃ ശസ്തം ഘൃതാന്വിതൈഃ” എന്നും താന്ത്രിക തലത്തില്‍ വിശ്വസിക്കപ്പെടുന്നു. എള്ള് നെയ്യ് ചേര്‍ത്ത് ഹോമിക്കുന്നത് മൂലം സര്‍വ്വ ആഗ്രഹങ്ങളും സാധിക്കുമെന്നതാണ് വിശ്വാസം.

ADVERTISEMENT

എള്ള് ഒരു ദിവ്യമായ ഔഷധമാണ്. എള്ളും അമുക്കുരപ്പൊടിയും പൊടിച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍ മുഖകാന്തിയും സൗന്ദര്യവും വര്‍ദ്ധിക്കും. എള്ളും അരിയും വേവിച്ച് നെയ്യും പാലും പഞ്ചസാരയും തേനും കൂട്ടി കഴിച്ചാല്‍ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാല്‍ വര്‍ദ്ധിക്കും. 15 ഗ്രാം കറുത്ത എള്ള് വറുത്ത് എന്നും രാവിലെ വെറും വയറ്റില്‍ കഴിച്ച് 1 മണിക്കൂര്‍ കഴിഞ്ഞ് ഒരു ഗ്ലാസ്സ് പശുവിന്‍ പാല്‍ 45 ദിവസം അടുപ്പിച്ചു കഴിച്ചാല്‍ മെലിഞ്ഞ ശരീരം തടിക്കും. ഇതിനോടൊപ്പം ഈത്തപ്പഴം ചേര്‍ത്താല്‍ കൂടുതല്‍ വണ്ണംവെക്കും. ചെറുതേന്‍, എള്ളെണ്ണ, പാളയന്‍കോടന്‍ പഴം, അത്തിപ്പഴം ഇവ ശരീരത്ത് തേച്ചാല്‍ തൊലിപ്പുറത്തെ പൊരിച്ചില്‍ മാറും. ചുക്കും എള്ളും എള്ളെണ്ണയില്‍ അരച്ച് കലക്കി കാച്ചിയെടുത്ത
എണ്ണ വായില്‍ കൊണ്ടാല്‍ മോണ പഴുപ്പ് മാറും.

എണ്ണയില്‍ വെളുത്തുള്ളി ചേര്‍ത്ത് സേവിച്ചാല്‍ അപസ്മാരം കുറയും. ചുമന്നുള്ളി നീരും നല്ലെണ്ണയും ചേര്‍ത്ത് സേവിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കും. ചെറു കടലാടി സമൂലം അരച്ച് നല്ലെണ്ണയില്‍ ചാലിച്ച് സേവിച്ചാല്‍ സ്ത്രീകളിലെ രക്തംപോക്കിനെ തടയും. എള്ള് പാലില്‍ അരച്ച് ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടുവീക്കവും വേദനയും ഇല്ലാതാകുന്നതാണ്. വറുത്തു പൊടിച്ച എള്ളും നെല്ലിക്കയും കയ്യോന്നിയും ഉണക്കിപ്പൊടിച്ച് കൂട്ടിക്കലര്‍ത്തി
ദിവസവും രണ്ടുനേരം കഴിച്ചാല്‍ തലമുടി കറുത്തിരുണ്ട് വരും. കയ്യോന്നി നീര് എള്ളെണ്ണയില്‍ ചാലിച്ചെടുത്ത് തലയില്‍ തേച്ചാല്‍ തലമുടി വളരുകയും തലയ്ക്ക് സുഖം അനുഭവപ്പെടുകയും ചെയ്യും. എള്ളില താളിയായി തലയില്‍
പുരട്ടുന്നതും മുടിയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്. എള്ളിന്റെ ഇല കഷായം വച്ച് അതില്‍ തല കഴുകുന്നത് മുടി കൊഴിച്ചിലിനെ തടയും.

നെല്ലിക്ക, എള്ള്, കയ്യോന്നി ഇവ ഉണക്കിപ്പൊടിച്ചത് സമം കലര്‍ത്തി ഉരുക്കിയ ശര്‍ക്കരയുമായി ചേര്‍ത്ത് ഭരണയില്‍ സൂക്ഷിച്ച് ഒരു സ്പൂണ്‍ വീതം കഴിച്ചാല്‍ ദീര്‍ഘായുസ്സിന് കാരണമാകും. എള്ളും തുമ്പപ്പൂവും പാലില്‍ ചേര്‍ത്ത് വേവിച്ച് വെണ്ണയുമായി ചേര്‍ത്ത് തേച്ചാല്‍ പരുവിന് സൗഖ്യം ലഭിക്കും. പീനസത്തിന് എള്ളെണ്ണ നസ്യം ചെയ്യുന്നത് ഉത്തമമാണ്. എള്ളും എള്ള് ഉത്പന്നങ്ങളും പൂജയ്ക്കും ചികിത്സയ്ക്കും ഗൃഹ പാചകത്തിനും തേച്ച് കുളിക്കുന്നതിനും ഒഴിവാക്കാനാകാത്ത വസ്തുവാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാല കായംകുളം-1, തിലോത്തമ, സോമ, സൂര്യ, തിലക്, തിലധാര, തിലറാണി, ഒ.എം.ജി 1165 എന്നീ പേരുകളില്‍ ധാരാളം എള്ള് ഇനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. എള്ള് കൃഷി കേരളത്തില്‍ കുറഞ്ഞുവരുകയും എള്ള് ഉപയോഗം കൂടിവരികയും ചെയ്യുന്ന പരിതഃസ്ഥിതി മാറേണ്ടത് അനിവാര്യമാണ്.

ശേഷക്രിയയ്ക്കും പിതൃക്രിയയ്ക്കും കൂടുതല്‍ ഉപയോഗിക്കുന്നതിനാല്‍ എള്ളിനെ ജനം ഭയത്തോടെ കാണേണ്ടതില്ല. എള്ള് ആരോഗ്യവും സൗന്ദര്യവും രോഗപ്രതിരോധവും ഹോമാഗ്നിയിലുപയോഗിക്കുമ്പോള്‍ പ്രകൃതി സംരക്ഷണവും നടത്തുന്ന അമൂല്യദ്രവ്യമാണ്. യമദേവനെ സന്തോഷിപ്പിക്കുവാനും തൃപ്തിപ്പെടുത്തുവാനും മാത്രമല്ല ഐഹിക ജീവിതത്തിന് കരുത്തും സന്തോഷവും ചൈതന്യവും ശക്തിയും നല്‍കുന്ന ദിവ്യ പ്രതീകമാണ് എള്ള്. ഇതിന്റെ കൃഷിയും ഉപയോഗവും വര്‍ദ്ധിപ്പിക്കേണ്ടത് ആരോഗ്യ കേരളത്തിന്റെ അനിവാര്യതയാണ്.

Tags: എള്ള്തിലഹോമംഎള്ളെണ്ണ
Share36TweetSendShare

Related Posts

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ഡയറി (അമ്പിളിത്തോണി 1)

ഡയറി (അമ്പിളിത്തോണി 1)

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

പൂവന്‍കോഴിയുടെ ബുദ്ധി

പൂവന്‍കോഴിയുടെ ബുദ്ധി

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies