യത്ര യത്ര രഘുനാഥ കീര്‍ത്തനം
തത്ര തത്ര കൃത മസ്തകാഞ്ജലിം
ബാഷ്പവാരി പരിപൂര്‍ണ ലോചനം
മാരുതിം നമത രാക്ഷസാന്തകം
(എവിടെയെല്ലാം രാമ നാമം പാടുന്നുണ്ടോ അവിടെയൊക്കെ കൂപ്പുകൈ തലയില്‍ വെച്ചു കൊണ്ടും ഭക്തിയാല്‍ കണ്ണു നിറഞ്ഞും രാക്ഷസാന്തകനായ ഹനുമാനുണ്ടാകും)
രാമഭക്തിയുടെ പര്യായമാണ് ഹനുമാന്.
ഭാരതത്തില്‍ ഏതു മുക്കിലായാലും മൂലയിലായാലും ഹനുമാന് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.
ചെയ്യുന്ന വിധം
നിവര്‍ന്നു നില്ക്കുക. കുനിഞ്ഞ് ഇടത്തു കാല്‍മുട്ട് നിലത്ത് കുത്തി വലതു കാല്‍പ്പത്തി ഇടതുകാല് മുട്ടില്‍ നിന്ന് ഒരടി മുന്നില്‍ വെക്കുക. കൈപ്പത്തികള്‍ വലതു കാല്‍പ്പത്തിയുടെ ഇരുവശത്തും നിലത്തു പതിച്ചു വെക്കുക. കൈകളുടെ ബലത്തില്‍ ശരീരം താങ്ങിക്കൊണ്ട് സാവധാനത്തിലും ക്രമത്തിലും വലതു കാല്‍പ്പത്തി മുന്നോട്ടു നിരക്കി കൊണ്ടുപോവുക; ഇടതുകാല് പിന്നോട്ടും. അരക്കെട്ടു താഴ്ത്തി രണ്ടു കാലും നേര്‍രേഖയില്‍ വരും പോലെ ഭൂമിയില്‍ പതിച്ചു വെക്കുക.
കൈകള്‍ നെഞ്ചില്‍ തൊഴുത അവസ്ഥയില്‍. നട്ടെല്ലു നിവര്‍ന്നിരിക്കും. കണ്ണടക്കുക. ശരീരം മൊത്തം തളര്‍ത്തിയിടുക. മനസ്സ് കേന്ദ്രീകരിച്ച് ശ്വാസത്തിലും ശരീരത്തിന്റെ ഭാഗങ്ങളിലും ശ്രദ്ധിക്കുക. സാധിക്കുന്നത്ര സമയം ഇതേ സ്ഥിതിയില്‍ തുടര്‍ന്ന ശേഷം തിരിച്ചു വന്ന് കാലുമാറ്റി ആവര്‍ത്തിക്കുക
.
പിന്നീട് കാലുകള്‍ മുേന്നാട്ടു നീട്ടിയിരുന്ന് രണ്ടു മിനിറ്റ് വിശ്രമിക്കുക.
(അരക്കെട്ട് നിലത്തു പതിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പരിശീലനത്തിന്റെ ഭാഗമായി അരക്കെട്ട് പതിക്കുന്ന ഭാഗം കുഷ്യന് വെച്ച് ഉയര്‍ത്താറുണ്ട്)
ഗുണങ്ങള്‍
അരക്കെട്ടിനും കാലുകള്‍ക്കും നല്ല വഴക്കമുണ്ടാകും. രക്തപ്രവാഹം ഊര്‍ജിതമാവും. മനസ്സ് ശാന്തമാകും, ഭക്തിപൂര്ണമാകും.