Saturday, May 24, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

സി.പി.ഐയിലും ‘ആര്‍.എസ്.എസ്. ഗ്യാങ്ങ്’

ശാകല്യന്‍

Print Edition: 10 September 2021

ദില്ലി സി.പി.ഐ ആസ്ഥാനത്താണ് താമസമെങ്കിലും ആനിരാജയുടെ ഹൃദയം കുറച്ചുനാളായി ഇങ്ങ് കേരളത്തിലായിരുന്നു. കേരളത്തിലെ പോലീസ് സ്ത്രീകളെ പീഡിപ്പിക്കുകയും കുട്ടികളെ ദ്രോഹിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ വാര്‍ത്ത കണ്ട് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുടെ ഹൃദയം നുറുങ്ങുകയായിരുന്നു. വിജയന്‍ സഖാവിന്റെ പോലീസിന് എന്തുപറ്റി എന്നറിയാന്‍ പാര്‍ട്ടിയാപ്പീസില്‍ സ്റ്റാലിന്റെ കാലത്ത് സൂക്ഷിച്ചിരുന്ന ഭൂതക്കണ്ണാടിയെടുത്ത് തുടച്ച് മിനുക്കി അതിലൂടെ കേരളത്തിലേക്ക് നോക്കി. ഇടതുഭരണത്തില്‍ ചുകന്നുതുടുത്തു നില്‍ക്കുന്ന കേരളത്തിലെ പോലീസ് വകുപ്പിനെ പ്രതീക്ഷിച്ച സഖാത്തി ഞെട്ടിത്തരിച്ചുപോയി. പോലീസ് ആസ്ഥാനത്തു കൂടി ‘ആര്‍.എസ്. എസ് ഗ്യാങ്ങ്’ മാര്‍ച്ചു ചെയ്യുന്നു. അക്കൂട്ടരാണ് ഈ സ്ത്രീപീഡനവും ബാലപീഡനവുമൊക്കെ നടത്തുന്നത് എന്നു തറപ്പിച്ചു പറയാന്‍ സഖാത്തിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ദില്ലിയിലെ മലയാളി പത്രക്കാരെ വിളിച്ച് കേരളത്തിലെ പോലീസ്സില്‍ ആര്‍.എസ്.എസ് ഗ്യാങ് ഉണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞപ്പോഴാണ് അല്പം സമാധാനമായത്. പത്രക്കാര്‍ ഈ വാര്‍ത്ത ആഘോഷിക്കുമ്പോള്‍ സഖാവത്തി സി.പി.ഐ ആസ്ഥാനത്തിരുന്ന് അഭിമാനം കൊള്ളുകയായിരുന്നു.

തന്റെ പ്രസ്താവനയ്ക്കുള്ള പ്രതികരണം എന്തെന്നറിയാന്‍ സഖാത്തി വീണ്ടും തന്റെ ഭൂതക്കണ്ണാടി കയ്യിലെടുത്തു. അതിലൂടെ ആദ്യം നോക്കിയത് തിരുവനന്തപുരത്തെ എം.എന്‍ മന്ദിരത്തിലേയ്ക്കാണ്. തന്റെ പ്രസ്താവന ചാനലുകളില്‍ കണ്ട് കോള്‍മയിരണിയുന്ന സംസ്ഥാന പാര്‍ട്ടി സഖാക്കളുടെ മുഖമൊന്നു നേരില്‍ കണ്ട് പുളകിതയാകാനായിരുന്നു അത്. എന്നാല്‍ അവിടുത്തെ കാഴ്ച കണ്ട് സഖാത്തി ഞെട്ടിപ്പോയി. എം.എന്‍.മന്ദിരത്തിനകത്ത് ‘ആര്‍.എസ്.എസ്. ഗ്യാങ്ങ്’ റൂട്ട് മാര്‍ച്ച് നടത്തുന്നു! പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുതല്‍ ഇടതു മുന്നണിയിലെ സി.പി.ഐ. മന്ത്രിമാര്‍ വരെ റൂട്ടുമാര്‍ച്ചില്‍ അണിനിരന്നിരിക്കുന്നു. എന്നു മാത്രമല്ല ആനിരാജക്കെതിരെ അവര്‍ അമര്‍ഷം കൊള്ളുകയും ചെയ്യുന്നു.

പോലീസിലെ ‘ആര്‍.എസ്.എസ്. ഗ്യാങ്ങ്’ സ്ത്രീപീഡനമാണ് നടത്തുന്നതെങ്കില്‍ സി.പി.ഐയിലെ ‘ആര്‍.എസ്.എസ്.ഗ്യാങ്ങ്’ ആനിരാജ പീഡനത്തിനു അരയും തലയും മുറുക്കുകയാണ്. സി.പി. ഐ ദേശീയനിര്‍വ്വാഹകസമിതി യോഗത്തില്‍ പ്രശ്‌നം ഉന്നയിച്ച് ആനിയെക്കൊണ്ട് വിശദീകരണം നല്‍കിപ്പിച്ചേ അടങ്ങു എന്നാണവരുടെ ഭാവം. അവര്‍ സഖാത്തിക്കുമേല്‍ ചാര്‍ത്തുന്ന കുറ്റം ചെറുതല്ല; പാര്‍ട്ടിചട്ടം ലംഘിച്ചു എന്നതാണ്. ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങള്‍ സംസ്ഥാനവിഷയത്തില്‍ ഇടപെടുന്നതിനു മുമ്പ് സംസ്ഥാന ഘടകത്തോട് ചര്‍ച്ച ചെയ്യണമെന്നാണത്രേ ചട്ടം. കേരളത്തിലെ പാര്‍ട്ടി ഘടകത്തോട് ചോദിക്കാതെ കേരളക്കാര്യത്തില്‍ തലയിട്ട ആനി മാഡത്തെ പരസ്യമായി പീഡിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും കൂട്ടരും ചേര്‍ന്നു ശ്രമിക്കുമ്പോള്‍ തന്റെ ഭര്‍ത്താവായ പാര്‍ട്ടി ദേശീയ സെക്രട്ടറി രാജാസഖാവിനുപോലും ഇടപെടാനാവാത്ത അവസ്ഥ! നോക്കണേ ആനിരാജാ സഖാത്തിയുടെ ഗതികേട്.

Share1TweetSendShare

Related Posts

സുപ്രീം കോടതിയില്‍ കൈ കുടുങ്ങിയ വിജയന്‍ സഖാവ്

ക്ഷേത്രവിശ്വാസികള്‍ക്ക് ദേവസ്വം മന്ത്രിയുടെ ശിക്ഷ!

ജാതികൊണ്ടുള്ള കളിവേണ്ട പാസ്റ്ററേ !

സി. പി.എമ്മില്‍ എം. എ.ബേബിയുടെ സാംസ്‌കാരിക യുദ്ധം

സിപിഎമ്മിന്റെ ചെമ്പന്‍ മാനവികതയ്ക്കും ഭീകരരുടെ തോക്കിനും ഇര ഒന്നു തന്നെ

രാഹുലിന്റെ നാവിന് പൂട്ടു വീണു!

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies