Tuesday, July 14, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

ധാരണ (യോഗപദ്ധതി 59)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
27 August 2021

പതഞ്ജലിയുടെ അഷ്ടാംഗയോഗത്തില്‍ അഞ്ചാമത്തെ അംഗമാണ് ധാരണ. അതിനെ തുടര്‍ന്ന് ധ്യാനവും സമാധിയും വരും. ഈ അവസാനത്തെ മൂന്നെണ്ണത്തിന് അന്തരംഗം എന്നും സംയമമെന്നും പേരുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

(ത്രയം അന്ത:രംഗം പൂര്‍വേഭ്യ: (3 7) മൂന്നെണ്ണം മുമ്പത്തേതിന്റെ അന്ത:രംഗമാണ്; ത്രയം ഏകത്ര സംയമം (3 4) മൂന്നും ഒന്നിച്ചാല്‍ സംയമം ആവും എന്ന് പതഞ്ജലി പറയുന്നുണ്ട്). ആ മൂന്നും തമ്മിലുള്ള ബന്ധവും സാദൃശ്യവുമാണ് ഇത് കാണിക്കുന്നത്. അതായത് ധാരണ കുറച്ചു കൂടി തീവ്രമായാല്‍ ധ്യാനമാവുമെന്ന് ചിന്തിക്കാവുന്നതാണ്.

ധാരണാ ദ്വാദശായാമാ
ധ്യാനം ദ്വാദശ ധാരണാ:
ധ്യാനാദ് ദ്വാദശകം യാവത്
സമാധിരഭിധീയതേ

ADVERTISEMENT

12 പ്രാണായാമം ഒരു ധാരണ, 12 ധാരണ ഒരു ധ്യാനം, 12 ധ്യാനം ഒരു സമാധി എന്നൊരു കണക്ക് ഈശ്വര ഗീതയില്‍ നിന്ന് വിജ്ഞാനഭിക്ഷു ഉദ്ധരിക്കുന്നുണ്ട്.

‘ദേശബന്ധ: ചിത്തസ്യ ധാരണാ’ എന്നാണ് പതഞ്ജലിയുടെ നിര്‍വചനം. ചിത്തത്തിന്റെ ദേശബന്ധം (ഒരു സ്ഥലത്തു കെട്ടിയിടല്‍) ആണ് ധാരണ എന്നര്‍ഥം. ഇതത്ര എളുപ്പമല്ല എന്നു നമുക്കറിയാം. അതിനുള്ള തയ്യാറെടുപ്പും എളുപ്പമാക്കാനുള്ള പരിശ്രമവുമാണ് ബഹിരംഗങ്ങള്‍ – അതായത് ഇതിനു മുമ്പു പറഞ്ഞ പ്രത്യാഹാരം, പ്രാണായാമം, ആസനം, നിയമം, യമം എന്നിവ.

യമത്തിലൂടെ സാമൂഹ്യമായ തടസ്സങ്ങള്‍ നീക്കുക, നിയമത്തിലൂടെ വ്യക്തിപരമായ ശുദ്ധീകരണം നടത്തുക, ആസനത്തിലൂടെ ശരീരത്തെ വഴക്കുക, പ്രാണായാമത്തിലൂടെ പ്രാണങ്ങളെ വരുതിയിലാക്കുക (പ്രാണായാമത്തെപ്പറ്റി പറയുന്ന സമയത്ത് ‘ധാരണാ സു ച യോഗ്യതാ മനസ:’ എന്നു പറയുന്നുണ്ട്. അതായത് പ്രാണായാമം മനസ്സിന് ധാരണയ്ക്കുള്ള യോഗ്യത നല്കുന്നു) പ്രത്യാഹാരത്തിലൂടെ ബാഹ്യവിഷയങ്ങളെ അകത്ത് പ്രവേശിപ്പിക്കാതിരിക്കുക എന്നീ വ്യവസ്ഥകള്‍ നടക്കുമ്പോഴാണ് മനസ്സ് ധാരണയ്ക്ക് പാകപ്പെടുന്നത്. ഇവ അഞ്ചും രണ്ടാമധ്യായത്തില്‍ ചേര്‍ത്ത ശേഷം ബാക്കി മൂന്നെണ്ണത്തെ മൂന്നാമദ്ധ്യായത്തിലേക്കു മാറ്റിയതിലും പതഞ്ജലി മുനി എന്തെങ്കിലും ലക്ഷ്യം വെച്ചിട്ടുണ്ടാകും.

യമാദി ഗുണയുക്തസ്യ
മനസ: സ്ഥിതിരാത്മനി
ധാരണേത്യുച്യതേ സദ്ഭി:
യോഗശാസ്ത്ര വിശാരദൈ:

യമാദി ഗുണങ്ങള്‍ നേടിയ ശേഷം മനസ്സിനെ തന്നില്‍ ഉറപ്പിക്കുന്നതാണ് ധാരണ എന്നാണ് യോഗ യാജ്ഞവല്ക്യം പറയുന്നത്.

യമനിയമങ്ങളാല്‍ യോഗത്തിന്റെ വിത്തു വിതയ്ക്കപ്പെടുന്നു. ആസനപ്രാണായാമത്താല്‍ മുളപൊട്ടുന്നു. പ്രത്യാഹാരത്താല്‍ പുഷ്പിക്കുന്നു. ധാരണാധ്യാനസമാധികളാല്‍ കായ്ഫലമുണ്ടാവുന്നു എന്ന് നാഗോജ ഭട്ടര്‍ പറയുന്നു.

യമനിയമങ്ങള്‍ ചിത്തത്തിലെ വൃത്തികളുടെ എണ്ണം കുറക്കും. ആസനം സ്ഥിരവും സുഖവുമാവുമ്പോള്‍ മനസ്സിലും അതിന്റെ അനുരണനുണ്ടാവും. ശരീരവും മനസ്സും ചേരും. പ്രയത്‌ന ശൈഥില്യവും അനന്ത സമാപത്തിയും മനസ്സിനും കിട്ടും. പ്രാണായാമം മനസ്സിനെയും പ്രാണനെയും ഇണക്കും. ഇത്രയുമായാല്‍ പ്രത്യാഹാരം സ്വാഭാവികമാവും കണ്ണുതുറന്നിരുന്നാലും നാം നിശ്ചയിക്കുന്നതു മാത്രമേ കാണൂ. അപ്പോള്‍ ധാരണ എളുപ്പമാവും.

വേണമെങ്കില്‍ ഈ മൂന്നെണ്ണത്തെ, അന്തരംഗങ്ങളെ രാജയോഗമായും ബഹിരംഗങ്ങളെ ഹഠയോഗത്തിന്റെ ഭാഗമായും കാണാം. മാത്രമല്ല മൂന്നാമധ്യായത്തിന്റെ ഉള്ളടക്കം വിഭൂതികളാണ്. ഈ മൂന്നെണ്ണമാണ് വിഭൂതികള്‍ കൈവരിക്കാനുള്ള സാധന.

മൊത്തം അഷ്ടാംഗങ്ങളെ പുറത്തു നിന്ന് അകത്തേക്ക്, ബാഹ്യത്തില്‍ നിന്ന് ആന്തരത്തിലേക്കുള്ള യാത്രയായി കാണാം. വ്യക്തിത്വവികാസത്തിന്റെ ക്രമവൃദ്ധി.

കണ്ഠ കൂപം, നാഭി ചക്രം, കൂര്‍മ നാഡി, ഹൃദയം, മുതലായവ ധാരണാ സ്ഥാനങ്ങളായി വിഭൂതി പാദത്തില്‍ പറയുന്നുണ്ട്. ഭക്തി ശാസ്ത്രങ്ങളില്‍ ദേവതകളുടെ സഗുണ രൂപം ധാരണയ്ക്ക് പറയുന്നുണ്ട്. ഈശ്വര ഗീതയില്‍ പറയുന്നു:

ഹൃത് പുണ്ഡരീകേ നാഭ്യാം വാ
മൂര്‍ധ്‌നി പര്‍വത മസ്തകേ
ഏവമാദി പ്രദേശേഷു
ധാരണാ ചിത്ത ബന്ധനം

ഹൃദയപത്മം, നാഭി, മൂര്‍ധാവ്, പര്‍വത ശിഖരം മുതലായവയില്‍ ധാരണ ചെയ്യാമെന്നു താല്പര്യം.

വിജ്ഞാന ഭൈരവ തന്ത്രത്തില്‍ 112 തരം ധാരണകളെപ്പറ്റി പറയുന്നുണ്ട്. ഗരുഡപുരാണത്തില്‍ ധാരണയ്ക്കുള്ള ദശസ്ഥാനങ്ങള്‍ പറയുന്നു.
പ്രാങ് നാഭ്യാം ഹൃദയേ വാഥ
തൃതീയേ ച തഥോരസി
കണ്‌ഠേ മുഖേ നാസികാഗ്രേ
നേത്ര ഭ്രൂമധ്യമൂര്‍ധസു
കിഞ്ചിത്തസ്മാത് പരസ്മിംശ്ച
ധാരണാ ദശകീര്‍ത്തിതാ:
നാഭി, ഹൃദയം, നെഞ്ച്, കണ്ഠം, വായ, മൂക്കിന്റെ അറ്റം, നേത്രം, ഭ്രൂമധ്യം, മൂര്‍ധാവ്, അതിനും 12 അംഗുലം മേലെ – ഇവയാണ് പത്തു സ്ഥാനങ്ങള്‍.
സിദ്ധ സിദ്ധാന്ത പദ്ധതിയില്‍ എട്ട് ചക്രങ്ങള്‍ (മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, ലലനാ, സഹസ്രാരം )

ധാരണയും ധ്യാനവും തമ്മില്‍ വലിയ അന്തരമില്ല. ധാരണയില്‍ ഏകാഗ്രത ഏകതാനമല്ല, തുടര്‍ച്ചയില്ല. അലയുന്ന മനസ്സിനെ ഒരു ഉദ്ദിഷ്ട ബിന്ദുവിലേക്ക് വലിച്ചടുപ്പിക്കേണ്ട ശ്രമം വേണം. എന്നാല്‍ മനസ്സ് ധ്യാനത്തിലേക്ക് പോയാല്‍ പരിശ്രമം വേണ്ട. അത് തൈലധാരാവത് (എണ്ണ ഒഴുകുന്നതുപോലെ) ഒന്നില്‍ നിരന്തരമായി ഇരിക്കും.

Tags: യോഗപദ്ധതി
Share9TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies