Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

ഹഠയോഗം (യോഗപദ്ധതി 57)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
30 July 2021

ഇന്ന് അറിയപ്പെടുന്ന യോഗ പദ്ധതികള്‍ ഹഠയോഗവും രാജയോഗവും ചേര്‍ന്നതാണ്.

Google NewsAdd Kesari Weekly as a preferred source on Google

അതില്‍ തെറ്റൊന്നുമില്ലതാനും. ‘കേവലം രാജയോഗായ ഹഠ വിദ്യോപദിശ്യതേ’ – രാജയോഗത്തിനു വേണ്ടിയാണ് ഹഠയോഗം – എന്ന് ഹഠയോഗ ഗ്രന്ഥങ്ങളില്‍ തന്നെ പറയുന്നുണ്ട്.

പതഞ്ജലിയുടെ യോഗ ദര്‍ശനത്തെ രാജയോഗമായും ഹഠയോഗ പ്രദീപിക, ഘേരണ്ഡ സംഹിത മുതലായവയിലെ യോഗത്തെ ഹഠയോഗമായും കണക്കാക്കുന്നു. പൊതുവെ പറഞ്ഞാല്‍ ശാരീരിക അഭ്യാസങ്ങളും ശ്വാസനിയന്ത്രണവും ഹഠയോഗമായും മനോനിയന്ത്രണവും ധ്യാനാദികളും രാജയോഗമായും കണക്കാക്കാം.

ADVERTISEMENT

ശാരീരികമായ ശൗചത്തിന് വളരെ പ്രാധാന്യമുണ്ട്, ഹഠയോഗത്തില്‍. അതുകൊണ്ട് ഷട് ക്രിയകളാണ് ആദ്യം വരിക. യമനിയമങ്ങള്‍ക്ക് അത്രയും പ്രാധാന്യമില്ല.

ശ്വാസനാളത്തിന്റെ ശുദ്ധീകരണത്തിനായി നേതിയും, അന്നനാളം ആമാശയം ഇവയുടെ ശുദ്ധിക്കായി ധൗതിയും, മലാശയ ശുദ്ധിക്ക് ബസ്തിയും, ശ്വാസകോശങ്ങളുടെ ശുദ്ധിക്ക് കപാലഭാതിയും, കുടലിന്റെ ശുദ്ധിക്ക് നൗളിയും കണ്ണിന്റെ തെളിമയ്ക്ക് ത്രാടകവും – ഇവയാണ് ഷട്ക്രിയകള്‍. ഇവയിലൂടെ ശരീരം ശുദ്ധമായാല്‍ നാഡികളും ശുദ്ധമാവും. പ്രാണ പ്രവാഹത്തിന്റെ തടസ്സങ്ങള്‍ നീങ്ങും, സുഗമമാവും. മനസ്സും ശരീരവും പ്രാണനും സന്തുലിതമാവും. അങ്ങിനെ ഹഠയോഗം രാജയോഗത്തിനും തന്ത്ര യോഗത്തിനും കുണ്ഡലിനീ യോഗത്തിനും വഴിയൊരുക്കും.

തന്ത്രശാസ്ത്രത്തെപ്പറ്റി നേരിട്ടു പരാമര്‍ശമില്ലെങ്കിലും ഇഡാ – പിംഗളാ – സുഷുമ്‌നാ നാഡികളും ഷട് ചക്രങ്ങളും കുണ്ഡലിനീ പ്രബോധവും ഒക്കെ ഹഠയോഗത്തിലെ തന്ത്രശാസ്ത്രത്തിന്റെ സ്വാധീനം തെളിയിക്കുന്നു.

ഹ കാരം സൂര്യനെയും വലത്തു മൂക്കിനേയും പിംഗള നാഡിയേയും പ്രാണനേയും പ്രതിനിധീകരിക്കുന്നു; ഠ കാരം ചന്ദ്രനേയും ഇടതു മൂക്കിനേയും ഇഡാനാഡിയേയും മനസ്സിനേയും.

ഗോരക്ഷ നാഥന്‍ പറയുന്നു.
ഹ കാര: കീര്‍ത്തിത: സൂര്യ:
ഠ കാര: ചന്ദ്ര ഉച്യതേ
സൂര്യ ചന്ദ്രമസോര്‍ യോഗാദ്
ഹഠയോഗോ നിഗദ്യതേ

ഹകാരം സൂര്യനും ഠകാരം ചന്ദ്രനും. അവയുടെ യോഗം ഹഠയോഗം.

ശിവനെന്ന ആദി നാഥനില്‍ നിന്നാണ് ഹഠയോഗത്തിന്റെ ഉദ്ഭവമെന്ന് സ്വാത്മാരാമന്‍ പറയുന്നു. ശിവന്‍ ഏകാന്തമായ ഒരു ദ്വീപില്‍ ഇരുന്ന് പാര്‍വതിക്ക് യോഗം ഉപദേശിച്ചുവെന്നും തീര സമീപത്തെ ജലത്തിലുണ്ടായിരുന്ന ഒരു മത്സ്യം അത് ശ്രദ്ധിച്ചു കേട്ടു ഏകാഗ്രചിത്തനായി, സ്തബ്ധനായി, നിശ്ചലനായി നിന്നുവെന്നും കഥ. കൃപാലുവായ ആദിനാഥന്‍ അവനെ കരയിലേക്കെടുത്ത് ജലം പ്രോക്ഷിച്ചു. അവന് ദിവ്യ ശരീരം നല്കി. അങ്ങിനെയുള്ള ആദിനാഥന്റെ ആദ്യ ശിഷ്യനാണ് മത്സ്യേന്ദ്രനാഥന്‍. അങ്ങിനെ നാഥ സമ്പ്രദായം ഉണ്ടായി. അതില്‍ അനേകം ഗുരുക്കന്മാരുണ്ടായി. നാഥയോഗികള്‍ ഹഠയോഗികളാണ്. ദേശസ്‌നേഹം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവരാണ് നാഥയോഗികള്‍. ദേശത്തിന് വിഷമം വരുമ്പോള്‍ കയ് മെയ് മറന്നു പ്രവര്‍ത്തിക്കുന്നവരാണവര്‍ എന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

രാജയോഗം വിഷ്ണുവില്‍ നിന്ന് തുടങ്ങിയെന്നും കഥ. പക്ഷെ രണ്ടും പരസ്പര പൂരകം തന്നെ.

ശിവസ്യ ഹൃദയം വിഷ്ണു:
വിഷ്‌ണോശ്ച ഹൃദയം ശിവ:
ആസനങ്ങളാണ് മറ്റൊരു അംഗം. ‘യാവന്തോ ജീവ ജാതയ:’ എത്ര ജന്തു ജാതികളുണ്ടോ അത്രയും ആസനങ്ങളുണ്ടെന്നും അതില്‍ നിന്നും 84 എണ്ണം ശിവന്‍ തെരഞ്ഞെടുത്തുവെന്നും ഗോരക്ഷ നാഥന്‍ പറയുന്നു. രാജയോഗത്തില്‍ ‘സ്ഥിര സുഖമാസനം’ എന്നേ പറഞ്ഞിട്ടുള്ളൂ. ആസന വൈവിധ്യങ്ങള്‍ ഹഠയോഗത്തിന്റെ സംഭാവനയാണ്.

പ്രാണായാമം വൈവിധ്യപൂര്‍ണമാവുന്നതും ഹഠയോഗത്തിലാണ്. എട്ടു തരം പ്രാണായാമത്തെപ്പറ്റി ഹഠയോഗ പ്രദീപിക പറയുന്നു – സൂര്യഭേദനം, ഉജ്ജായി, സീത് കാരി, ശീതളി, ഭസ്ത്രികാ, ഭ്രാമരി, മൂര്‍ച്ഛാ, പ്ലാവിനി എന്നിങ്ങനെ. യാവത് ബദ്ധോ മരുത് ദേഹേ – പ്രാണനെ ശരീരത്തില്‍ പിടിച്ചുവെച്ചാല്‍ മരണഭയം ഇല്ലാതാവും.

മുദ്രകളും ബന്ധങ്ങളുമാണ് മറ്റൊരംഗം. കൈവിരലുകളുടെ മുദ്രയല്ല ഇവിടെ പ്രതിപാദ്യം. വിപരിതകരണി മുതലായവയാണ്. ജാലന്ധര – ഉഡ്യാണ – മൂല ബന്ധങ്ങളാണ് മൂന്നു ബന്ധങ്ങള്‍.

നാദാനുസന്ധാനമാണ് മനസ്സിന്റെ നിയന്ത്രണത്തിനായി പറഞ്ഞിരിക്കുന്നത്.

ഹഠയോഗവിധിയനുസരിച്ചുള്ള കുറച്ചു ആസനങ്ങളും പ്രാണായാമവുമുണ്ടായാല്‍ തന്നെ സാധാരണ ജനങ്ങള്‍ക്ക് സുഖമായി ജീവിച്ചു പോകാം. എന്നാല്‍ കൂടുതല്‍ ആത്മാര്‍ത്ഥമായും തീവ്രമായും ഹഠയോഗസാധനയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഫലം കിട്ടാതെ വരില്ല. മനസ്സിനെപ്പോലും കടന്നുവെച്ച് ബോധത്തിന്റെ ഉന്നത തലങ്ങളിലേക്ക് കടക്കാന്‍ ഹഠയോഗിക്കു കഴിയും.

ആത്മീയോന്നതിയെന്ന പോലെ തന്നെ ഒരു ആരോഗ്യശാസ്ത്രവുമാണ് ഹഠയോഗം. എല്ലാ ശാരീരിക ദോഷങ്ങളും രോഗങ്ങളും അകറ്റാന്‍ ഇതിനെ യോഗിമാരും ഋഷിമാരും ഉപയോഗിച്ചിട്ടുണ്ട്. മരുന്നുകളെ അപേക്ഷിച്ച് സാവധാനത്തിലേ ഫലം കാണുകയുള്ളൂവെങ്കിലും സ്ഥിരവും പാര്‍ശ്വ ഫലമില്ലാത്തതുമായ സുഖപ്പെടല്‍ ഇതിനെ അതുല്യമാക്കുന്നു.

 

Tags: യോഗപദ്ധതി
Share16TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies