Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ആർഷം

അര്‍ധമത്സ്യേന്ദ്രാസനം (യോഗപദ്ധതി 54)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 9 July 2021

ഹഠയോഗ (നാഥ) പാരമ്പര്യത്തിലെ ആദ്യത്തെ മനുഷ്യ ഗുരുവാണ് മത്സ്യേന്ദ്രനാഥന്‍. ഇദ്ദേഹത്തിന്റെ ശിഷ്യനാണ് ഗോരക് നാഥ്. ഗോരക് നാഥന്റെ ശിഷ്യന്‍ ഹഠ പ്രദീപിക എഴുതിയ സ്വാത്മാരാമനും.

ആദിനാഥനായ പരമേശ്വരന്‍ ഒരു ജലാശയത്തിന്റെ തീരത്തിരുന്ന് പത്‌നിയായ ശ്രീപാര്‍വതിക്ക് യോഗത്തിന്റെ ഗൂഢ സാധനകള്‍ ഉപദേശിക്കവെ താഴെ ജലത്തില്‍ ഒരു വലിയ മത്സ്യം ശ്രദ്ധാലുവായി, അചഞ്ചലനായി, നിര്‍ന്നിമേഷനായി എല്ലാം കേട്ടു മനസ്സിലാക്കി. ആ മത്സ്യമാണ് പിന്നീട് ശിവന്റെ അനുഗ്രഹം നേടി മത്സ്യേന്ദ്രനാഥനായത്. ഈ ആസനം ഈ നാഥ ഗുരുവിനുള്ള ശ്രദ്ധാഞ്ജലിയാണ്.

ചെയ്യുന്ന വിധം
കാലുകള്‍ നീട്ടിയിരിക്കുക. വലതു കാല്‍ മടക്കി ഇടതുകാലിനടിയില്‍ ഇടതു പൃഷ്ഠത്തിനരികെ കാല്‍പ്പടം മലര്‍ന്ന അവസ്ഥയില്‍ നിലത്തു പതിച്ചു വെക്കുക. കാല്‍പ്പത്തിയുടെ അരിക് നിലത്തു പതിഞ്ഞിരിക്കും. ശ്വാസമെടുത്തു കൊണ്ട് ഇടതുകാല്‍ മടക്കി കാല്‍പ്പത്തി വലതു കാല്‍ മുട്ടിന്റെ വലതു വശത്തു നിലത്തു പതിച്ചു വെക്കുക. കാല്‍ വിരലുകള്‍ നേരെ മുന്നോട്ട് നോക്കിയിരിക്കും. ഇടത്തോട്ടു തിരിഞ്ഞ് വലതുകൈ ഇടതുകാലിന്റെ ഇടതുകൂടെ എടുത്ത് ഇടതുകാലിന്റെ പത്തിയില്‍ പിടിക്കുക. ഇടതു കാല്‍മുട്ട് വലതു കക്ഷത്തിനടുത്തിരിക്കും. കഴിയുന്നത്ര നിവര്‍ന്ന് ഇടതു കൈ മുന്നില്‍ ഉയര്‍ത്തി ദൃഷ്ടി വിരലില്‍ ഉറപ്പിക്കുക. ശ്വാസം വിട്ടുകൊണ്ട് സാവധാനത്തില്‍ കൈയും തടിയും തലയും ഇടത്തോട്ടു തിരിക്കുക. വലത്തുകൈയിന്റെ ബലത്തില്‍ ശരീരത്തിന്റെ പിരിച്ചല്‍ പൂര്‍ണമാക്കുക. ഇടതു കൈമുട്ട് അല്പം മടക്കി പിന്നില്‍ ദേഹത്തില്‍ ചേര്‍ത്ത് ചുറ്റി കൈപ്പത്തി വലതു വെയ്സ്റ്റില്‍ പതിച്ചു വെക്കുക. (കൈ പിന്നില്‍ നിലത്തു പതിച്ചും ആവാം) ദൃഷ്ടി ഇടത്തു തോളിനു നേരെ ഭൂമിക്കു സമാന്തരമായി.

സാധാരണ ശ്വാസത്തില്‍ അല്പം സ്ഥിതി ചെയ്ത ശേഷം തിരിച്ചു വന്ന് മറ്റേക്കാലിലും ആവര്‍ത്തിക്കുക.

ഗുണങ്ങള്‍
കൈകാലുകള്‍, വയറ്, നട്ടെല്ല് എന്നു വേണ്ട ശരീരത്തിന്റെ മിക്ക ഭാഗങ്ങള്‍ക്കും പിരിച്ചില്‍ കിട്ടുന്ന അദ്ഭുതകരമായ ഒരാസനം തന്നെയാണിത്. വയറിലെ പേശികള്‍ക്ക് വഴക്കവും രക്തപ്രവാഹവും ലഭിക്കും. സന്ധിവാതം മുതലായവയ്ക്കും പരിഹാരമാവും.

ഗര്‍ഭിണികള്‍ ഈ ആസനം ഒഴിവാക്കണം. അള്‍സര്‍, ഹെര്‍ണിയ, ഹൈപ്പര്‍ തൈറോയ്ഡ് മുതലായവ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ചെയ്യണം.

Tags: യോഗപദ്ധതി
Share7TweetSendShare

Related Posts

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies