എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷമാണ്. ഞാന്‍ ഇതെഴുതുന്നതും എനിക്ക് സന്തോഷം കിട്ടാന്‍ വേണ്ടിയാണ്. ജീവിക്കുന്നതു തന്നെ സന്തോഷം കിട്ടാനാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ സന്തോഷത്തിനായി ജീവിക്കുന്ന നമുക്ക് ദുഃഖം അനുഭവിക്കേണ്ടി വരുന്നു. ഇതിന്റെ കാരണത്തെക്കുറിച്ച് ലളിതമായ രീതിയില്‍ ചിന്തിക്കുന്നത് നല്ലതാണ്.
സന്തോഷത്തെ മൂന്നു വിഭാഗമായി തരംതിരിക്കാം. സാത്വികസന്തോഷമാണ് ആദ്യത്തേത്. ഈ സന്തോഷം നേടിയെടുക്കുക എന്നത് എളുപ്പമല്ല. തുടക്കത്തില്‍ ഇത് ദുഃഖമായിരിക്കും ഉണ്ടാക്കുക. പിന്നീടത് സന്തോഷമായി മാറും. ഇതിന്നുവേണ്ടി നമുക്കൊരു പരിശീലനം ആവശ്യമാണ്. ക്ഷമയോടെ ഇന്ദ്രിയ നിയന്ത്രണത്തിന്റെ ഭാഗത്തിലേക്ക് നീങ്ങണം. യോഗ, സംഗീതം അഭ്യസിക്കല്‍, ക്ഷോഭനിയന്ത്രണം എന്നിവയൊക്കെ സാത്വികമായ സന്തോഷത്തിലേക്കുള്ള കല്പടവുകളാണ്.
എന്നാല്‍ രാജസിക സന്തോഷം മറ്റൊന്നാണ്. തുടക്കത്തില്‍ സ്വല്പം സുഖം. പിന്നീട് എക്കാലത്തും ദുഃഖമായിരിക്കും ഫലം. മദ്യപാനം മുതല്‍ എല്ലാ കര്‍മ്മങ്ങളും അക്കൂട്ടത്തില്‍ വരും. ആര്‍ഭാടമെന്നത് തുടക്കത്തില്‍ സുഖമെങ്കിലും പിന്നീടത് നമ്മെ കടക്കാരനാക്കി മാറ്റും. ഇനി താമസിക സുഖത്തിന് അടിമകളായവരാണ് – ഒട്ടകം മുള്ച്ചെടിതിന്നും മാതിരിയാണ് അത്. മുള്‍ച്ചെടി തിന്ന് ഒട്ടകത്തിന്റെ വായയില്‍ നിന്നും രക്തമുണ്ടാകുന്നു. ആ രക്തം തന്നെയാണ് സുഖമെന്നുകരുതി ഒട്ടകം വിഴുങ്ങുന്നത്. അഴിമതി നടത്തി ധനമുണ്ടാക്കുമ്പോള് താമസിക സുഖം. പിന്നീട് തകര്ച്ചകള് വരുമ്പോള്‍ അതെല്ലാം ദുഃഖമായി മാറുന്നു. ഇക്കൂട്ടത്തില്‍ ഏതുവേണം തിരഞ്ഞെടുക്കാന്‍ എന്ന് സ്വയം ചിന്തിച്ച് തീരുമാനമെടുക്കേണ്ട കാര്യമാണ്.