ശലഭം എന്നാല്‍ പൂമ്പാറ്റ എന്നാണ് സാധാരണ അര്‍ഥം. എന്നാല്‍ ഇവിടെ പച്ചത്തുള്ളനേ (locust, grasshopper) പോലുള്ള പാറ്റയെയാണ് വിവക്ഷ.
ലോകത്തില്‍ പാഴായി ഒന്നുമില്ല. എത്ര നിസ്സാരനായ ജീവിയായാലും പ്രകൃതിയില്‍ അതിന് അനന്യമായ സ്ഥാനുണ്ട്. ഈ സത്യം വിളിച്ചോതുന്നു, ഈ ആസനം
ചെയ്യുന്ന വിധം
കമിഴ്ന്നു കിടക്കുക. കാലുകള്‍ ചേര്‍ന്നിരിക്കും. കൈകള്‍ ചുരുട്ടിയോ പരത്തിയോ തുടകള്‍ക്കടിയില്‍ പതിച്ചു വെക്കുക. താടി നിലത്തു പതിച്ചു വെക്കുക. കണ്ണടച്ചും ശരീരം സ്വസ്ഥത്തിലും. ശ്വാസമെടുത്തു കൊണ്ട് കാലുകള്‍ മാത്രം മുട്ടു മടങ്ങാതെ കഴിയുന്നത്ര ഉയര്‍ത്തുക. കുംഭകത്തിലോ സാധാരണ ശ്വാസത്തിലോ കഴിയുന്നത്ര സമയം സ്ഥിതിയില്‍ നില്കുക. ശ്വാസം വിട്ടു കൊണ്ട് കാലുകള്‍ താഴ്ത്തുക.
വൈവിധ്യം
സ്ഥിതിയില്‍ ഒരു കാല് മാത്രം ഉയര്‍ത്തുകയും താഴ്ത്തുകയും പിന്നീട് മറ്റോക്കാലില് ആവര്‍ത്തിക്കുകയും ചെയ്യുന്നത് അര്‍ധ ശലഭാസനം.
സ്ഥിതിയില്‍ നെഞ്ചുമാത്രം നിലത്തു പതിച്ച് വയറടക്കം അരക്കെട്ടു കൂടി ഉയര്‍ത്തുന്നത് പൂര്‍ണ്ണ ശലഭാസനം. ഇതിന് കൂടുതല്‍ ശരീര വഴക്കം ആവശ്യമാണ്.
താടിക്കു പകരം നെറ്റി നിലത്തു പതിച്ചും ആവാം.
ഗുണങ്ങള്‍
നട്ടെല്ലിന്റെ താഴെ ഭാഗങ്ങളിലും അരക്കെട്ടിനും ബലം കൊടുക്കും. പൃഷ്ഠ പേശികള്‍ക്ക് വലിവു കൊടുക്കും. നടുവേദനയ്ക്ക് ആശ്വാസം കിട്ടും. ഉദരഭാഗത്തെ ഗ്രന്ഥികള്‍ക്ക് ഉത്തേജനം നല്‍കും. ദഹനശക്തി വര്‍ധിക്കും.
ഹൃദയ സംബന്ധമായ വിഷമമുള്ളവരും കൂടിയ ഹെര്‍ണിയ രോഗമുള്ളവരും ഡോക്ടരുടെ ഉപദേശ പ്രകാരമേ ചെയ്യാവൂ.