Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

ആസ്തിക മനസ്സില്‍ ഉരുവം കൊണ്ട ഗാനങ്ങള്‍

കേസരി ഡെസ്ക്കേസരി ഡെസ്ക്
16 April 2021

മോക്ഷപഥം തേടി
(ഭക്തിഗാനങ്ങള്‍)
രാമകൃഷ്ണന്‍ സരയു
അനുറാം ബുക്‌സ്, പേരാമ്പ്ര
പേജ്: 71 വില: 120 രൂപ

Google NewsAdd Kesari Weekly as a preferred source on Google

കവിതാരചനയിലും ഭക്തിഗാനരചനയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കവിയാണ് രാമകൃഷ്ണന്‍ സരയു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കവിതകളും ഭക്തിഗാനങ്ങളും വെവ്വേറെ പു സ്തകങ്ങളിലായി സംഗ്രഹിച്ച് അനുറാം ബുക്‌സ് വായനക്കാരിലേക്ക് എത്തിച്ചിരിക്കുന്നു. മുമ്പു പ്രസിദ്ധീകരിച്ച ‘മഴമേഘങ്ങളുടെ താഴ്‌വര’ എന്ന ആദ്യ കവിതാസമാഹാരവും ‘ഹൃദയഗീതങ്ങള്‍’ എന്ന ലളിത ഗാനസമാഹാരവും വായനക്കാരുടെ ശ്ര ദ്ധ പിടിച്ചുപറ്റിയ കൃ തികളാണ്. മികച്ച ഫോട്ടോഗ്രാഫറായ ശശി ഗായത്രിയാണ് ഈ പുസ്തകങ്ങളുടെ കവര്‍ ആകര്‍ഷകമായി രൂപകല്പന ചെയ്തിരിക്കുന്നത്.

പെയ്‌തൊഴിയാത്ത മേഘങ്ങള്‍
(കവിതകള്‍)
രാമകൃഷ്ണന്‍ സരയു
അനുറാം ബുക്‌സ്, പേരാമ്പ്ര
പേജ്: 110 വില: 180 രൂപ

ADVERTISEMENT

‘പെയ്‌തൊഴിയാത്ത മേഘങ്ങള്‍’ക്ക് അവതാരിക എഴുതിയ പി.വി.മധുസൂദനന്‍ പുസ്തകത്തെ ഇങ്ങനെ പരിചയപ്പെടുത്തുന്നു. ”സരളമായ വരികളില്‍ വായനക്കാരെ ഒട്ടും മടുപ്പിക്കാതെ ഇത്രയധികം വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളാല്‍ സമ്പന്നമായ കാവ്യസമാഹാരം ഈ കാലഘട്ടത്തില്‍ വിരളമാണെന്നു പറയാം. അതും വൃത്തപ്രാസനിബദ്ധമായ വരികളില്‍.” അതുപോലെ ഭക്തിഗാനസമാഹാരത്തിന് അവതാരിക എഴുതിയ ബിജു ടി.ആര്‍. പുത്തഞ്ചേരി ഇതിലെ ഗാനങ്ങളെ ഇങ്ങനെ വിശേഷിപ്പിക്കുന്നു. ”അസ്വസ്ഥമായ മനസ്സിനെ അലസതയില്‍ നിന്നുണര്‍ ത്തി ആശ്വാസത്തിന്റെ തേന്‍കണം നല്‍കാന്‍ ഈ ഗാനങ്ങള്‍ക്കു കഴിയുന്നുണ്ട്.” സരയൂ ഗീതങ്ങള്‍ എന്ന ശീര്‍ ഷകത്തിലെഴുതിയ ആസ്വാദനത്തില്‍ ചന്ദ്രന്‍ പെരേച്ചി ‘ഈ ശ്വരേച്ഛയാലല്ലാതെ ഒരില പോലുമിളകില്ലെന്നു വിശ്വസിക്കു ന്ന ആസ്തിക മനസ്സില്‍ ഉരുവംകൊണ്ടവയാണ് ഈ ഗാനങ്ങളെല്ലാം, എന്നും വിശേഷിപ്പിക്കുന്നു.

സി.എം. രാമചന്ദ്രന്‍

നോവിന്റെ ശംഖൊലികള്‍
സുദര്‍ശന്‍ ആലുവ
പ്രസക്തി ബുക്ക്ഹൗസ്
പത്തനംതിട്ട
പേജ്: 223 വില: 250 രൂപ.

സുദര്‍ശന്‍ ആലുവ രചിച്ച ഉപന്യാസങ്ങളുടെ സമാഹാരമാണ് ‘നോവിന്റെ ശംഖൊലികള്‍’. വ്യാകരണം, ഭാഷാശാസ്ത്രം, ഇതിഹാസം, പുരാണം, ചരിത്രം, ദര്‍ശനം തുടങ്ങി വിവിധ വിഷയങ്ങള്‍ ഇതിലൂടെ അനാവരണം ചെയ്യുന്നു. ഈ ഉപന്യാസങ്ങളില്‍ ഒന്നുപോലും കേവല വിവരണമല്ല എന്നതാണ് പ്രധാന സവിശേഷത. സാമാന്യ ലക്ഷണത്തെ ആധാരമാക്കിയല്ല ഇതിലെ വ്യാഖ്യാനങ്ങള്‍.

അറിയുവാനുള്ള അകൈതവമായ ആഗ്രഹമാണ് ഗ്രന്ഥകാരനെ വഴിനടത്തുന്നത്. അതിലൂടെയുള്ള ഗവേഷണമാണ് മുന്‍വിധികളില്ലാതെ കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുന്നതും. വേറിട്ട കാഴ്ചപ്പാടുകളും പുതുമകളും കൊണ്ട് സമ്പന്നമാണ് ഓരോ ഉപന്യാസവും. നിരീക്ഷണങ്ങള്‍ യുക്തിസഹമാണ്. എന്നിരിക്കിലും അത് എല്ലാവരേയും തൃപ്തിപ്പെടുത്തിയെന്നും വരില്ല. പുതിയ കാഴ്ചകള്‍, ദര്‍ശനങ്ങള്‍ ഇതിലേക്കുള്ള അന്വേഷണമാണ് സുദര്‍ശനനെ വഴി നടത്തുന്നത്. അത്തരം അന്വേഷണമാണ് വിജ്ഞാനപ്രദമായ ഉപന്യാസ രൂപത്തില്‍ വായനക്കാരിലേക്ക് എത്തുന്നതും. സത്യാന്വേഷണ കുതുകികള്‍ക്ക് മികച്ചൊരു വായാനാനുഭവം ആയിരിക്കും.

വിനീത വേണാട്ട്്

സ്‌കൂള്‍ ക്വിസ്
പി.എസ്. പണിക്കര്‍
യെസ് പ്രസ് ബുക്‌സ്
പേജ്:80 വില: 100 രൂപ

പൊതുവിജ്ഞാന പരിശീലകനായ പി.എസ്.പണിക്കര്‍ കുട്ടികള്‍ക്കുവേണ്ടി രചിച്ചതാണ് സ്‌കൂള്‍ ക്വിസ് എന്ന കൃതി. പൊതുവിജ്ഞാനവും പ്രധാനപ്പെട്ട തീയതികളും ഉള്‍ക്കൊള്ളുന്ന ഈ കൃതി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാണ്. ഓരോ പേജിന് അടിയിലും കൊടുത്തിരിക്കുന്ന മഹാന്മാരുടെ വചനങ്ങള്‍ വി ദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം ജനിപ്പിക്കും.

ഡോ.പി.വി.സിന്ധുരവി

Share1
Tweet
SendShare

Related Posts

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

അനുഭവക്കുറിപ്പുകളും പഴമൊഴികളും

അനുഭവക്കുറിപ്പുകളും പഴമൊഴികളും

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

യോഗചൈതന്യം

യോഗചൈതന്യം

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies