Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

സംയമം (യോഗപദ്ധതി 38)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
19 March 2021

സംയമമെന്നാല്‍ ഇന്ദ്രിയനിഗ്രഹം ചെയ്യുക, അടക്കവും ഒതുക്കവും കാണിക്കുക എന്നൊക്കെയാണ് സാമാന്യമായ അര്‍ത്ഥം. എന്നാല്‍ പതഞ്ജലി ഈ വാക്കിനെ പാരിഭാഷികമായി ഉപയോഗിച്ചിരിക്കുന്നു. അതായത് ഇതിന് ഒരു പ്രത്യേക അര്‍ത്ഥം നല്കിയിരിക്കുന്നു. ഇവിടെ സംയമത്തെ ആ അര്‍ത്ഥത്തിലേ എടുക്കാവൂ എന്നര്‍ത്ഥം. ‘ത്രയം ഏകത്ര സംയമം ‘ മൂന്നെണ്ണം ഒന്നിച്ചു കൂടിയാല്‍ പറയുന്ന പേരാണ് സംയമം. ആ മൂന്ന് ഏതെല്ലാം? അത് തൊട്ടു മുമ്പുള്ള സൂത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ധാരണ, ധ്യാനം, സമാധി ഇവ മൂന്നെണ്ണം. ഇവ ‘അന്തരംഗം’ എന്നും അറിയപ്പെടും. (ത്രയം അന്തരംഗം പൂര്‍വേഭ്യ ….. എന്ന് പതഞ്ജലി പറയുന്നുമുണ്ട്)

Google NewsAdd Kesari Weekly as a preferred source on Google

എട്ടംഗങ്ങളും ക്രമത്തില്‍ ഒന്നിനൊന്ന് അന്തരംഗമാണെന്നു കാണാന്‍ കഴിയും. യമം സാമൂഹ്യമാണ്; നിയമം വ്യക്തിപരമാണ്; ആസനം ശാരീരിക (ബാഹ്യ)മാണ്; പ്രാണായാമം ബാഹ്യവും ആന്തരികവും ആണ്; പ്രത്യാഹാരം ബാഹ്യ – ആന്തര ഇന്ദ്രിയ സംബന്ധിയാണ്. സംയമം മാനസികവും.

ധാരണാ
‘ദേശബന്ധ: ചിത്തസ്യ ധാരണാ ‘ എന്നാണ് നിര്‍വചനം. ചിത്തത്തിന്റെ ദേശത്തിലുള്ള ബന്ധനമാണ് ധാരണ. ഒരു പ്രത്യേക സ്ഥലത്ത് മനസ്സിനെ ഉറപ്പിച്ചു നിറുത്തുക എന്നര്‍ത്ഥം. അത് പുറത്തുള്ളതോ അകത്തുള്ളതോ ആയ ധ്യേയ വസ്തു ആവാം. ഹിമാലയ പര്‍വതം, ക്ഷേത്രത്തിലെ വിഗ്രഹം മുതലായവയോ, ഹൃദയം, ഭ്രൂമധ്യം, മൂലാധാരം മുതലായവയോ ആകാം.

ADVERTISEMENT

ധ്യാനം
ധാരണയിലുള്ള വസ്തുവിന്റെ പ്രത്യയത്തില്‍ (ജ്ഞാനത്തില്‍ ) ചിത്തം നിരന്തരമായി ഒഴുകുന്നതാണ് ധ്യാനം. ധാരണയില്‍ ഈ തുടര്‍ച്ചയില്ല. ഇവിടെ മറ്റു വസ്തുക്കളൊന്നും കടന്നുവരാതെ ‘തൈലധാര’ പോലെ (എണ്ണ ഒഴിക്കുമ്പോള്‍ ഇടമുറിയാതെ വീഴും) ഒരേ പ്രത്യയത്തിന്റെ പ്രവാഹമുണ്ടാകും. ധാരണ വെള്ളം ഒഴിക്കുന്നതു പോലെയാണ്, അണ മുറിയും.

സമാധി
‘തദേവ (മുമ്പു പറഞ്ഞ അവസ്ഥയില്‍ ) അര്‍ത്ഥമാത്ര നിര്‍ഭാസം (അര്‍ഥം മാത്രം ഭാസിക്കുന്ന ) സ്വരൂപശൂന്യമിവ (സ്വരൂപമില്ലെന്നു തോന്നിക്കുന്നത് )സമാധി:’
ധ്യാനത്തിന്റെ ഒരു അവസാന ഭാഗമെന്നു വേണമെങ്കില്‍ ഇതിനെ പറയാം. ധ്യാനത്തില്‍ ധ്യാനിക്കുന്നവനുണ്ട്; ധ്യാനിക്കുന്നു എന്ന ക്രിയയുണ്ട്; ധ്യാനിക്കപ്പെടുന്ന വസ്തുവുമുണ്ട്. എന്നാല്‍ ധ്യാനത്തിന്റെ പൂര്‍ത്തിയില്‍ ഇതെല്ലാം ഇല്ലാതായി, സ്വരൂപ ശൂന്യമായി ധ്യേയത്തിന്റെ അര്‍ത്ഥത്തില്‍ ബാക്കിയെല്ലാം ലയിച്ചു പോവും. ഇതാണ് സമാധി.

സംയമം
ധാരണ, ധ്യാനം, സമാധി – ഇവയുടെ കൂടിച്ചേരലാണ് സംയമം. വാസ്തവത്തില്‍ ഇവ മൂന്നും വേറെ വേറെയല്ല, ഒന്നിന്റെ തന്നെ വിവിധ ഘട്ടങ്ങളാണ്. ധാരണ തീവ്രമായാല്‍ ധ്യാനത്തിലേക്കു വഴുതി വീഴും, ധ്യാനം തീവ്രമായാല്‍ സമാധിയില്‍ ലയിക്കും. ഇതെല്ലാം സമ്പ്രജ്ഞാത സമാധികളിലാണ് പെടുക. സംയമത്തില്‍ ധാരണാ – ധ്യാന – സമാധികളുടെ ആവൃത്തികള്‍ വരും. അതുകൊണ്ടാണ് സമാധിയെന്നു മാത്രം പറയാതെ സംയമമെന്നു പറഞ്ഞത്.

ഗരുഡപുരാണത്തിലെ ഒരു ശ്ലോകം ഉദ്ധരിക്കാം.
ധ്യാനം ദ്വാദശ പര്യന്തം
മനോ ബ്രഹ്മണി യോജയേത്
തിഷ്‌ഠേത് തല്ലയതോ യുക്ത:
സമാധി: സോഭിധീയതേ.

ധ്യാനത്തിന്റെ 12 ഇരട്ടി കാലം മനസ്സ് ലയിച്ചാല്‍ സമാധിയായി.
സംയമമെന്ന ആശയം വരുന്നത് വിഭൂതി പാദത്തിലാണ്. ഈ അന്തരംഗങ്ങളെ സാധനാപാദത്തില്‍ നിന്നും വിഭൂതി പാദത്തിലേക്കു മാറ്റി നിര്‍ത്തിയതും സംയമവും വിഭൂതികളുടെ ( സിദ്ധികളുടെ ) ഉദയവും തമ്മിലുള്ള ബന്ധമാവാം.

ഈ സംയമത്തെ ജയിച്ചാല്‍, അതിനപ്പുറം കടന്നാല്‍ പ്രജ്ഞയുടെ പ്രകാശം പ്രസരിക്കും. സംപ്രജ്ഞാത സമാധിയില്‍ ചിത്തത്തിനുണ്ടാക്കുന്ന കൂര്‍മ്മതയാണ് സമാധി പ്രജ്ഞ. ദിവ്യദൃഷ്ടി എന്നു പറയുന്നത് ഇതിനെയാണ്.

സംയമം കൊണ്ട് വിഭൂതികള്‍, വിശേഷപ്പെട്ട സിദ്ധികള്‍ സ്വന്തമാക്കാമെന്നു പറഞ്ഞു. ഒരു വസ്തുവിന്റെ ധര്‍മ – ലക്ഷണ – അവസ്ഥാ പരിണാമങ്ങളില്‍ സംയമം ചെയ്താല്‍ ആ വസ്തുവിന്റെ ഭൂതവും ഭാവിയും പ്രവചിക്കാന്‍ കഴിയും. വിവിധ ജന്തുക്കളുടെ കരച്ചിലിന്റെ ഭാഷ മനസ്സിലാക്കാന്‍ മറ്റൊരു തരം സംയമം കൊണ്ട് സാധിക്കും. പൂര്‍വജാതിജ്ഞാനം, പരചിത്ത ജ്ഞാനം മുതലായി 30 ലേറെ വിഭൂതികളെപ്പറ്റി വിഭൂതി പാദത്തില്‍ പ്രതിപാദ്യമുണ്ട്.

 

Tags: യോഗപദ്ധതി
Share28TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies