Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അനുസ്മരണം

സ്‌നേഹത്തിലൂടെ സംഘാദര്‍ശം പകര്‍ന്ന പ്രചാരകന്‍

എ. ഗോപാലകൃഷ്ണൻഎ. ഗോപാലകൃഷ്ണൻ
25 December 2020

സ്‌നേഹമസൃണമായ പെരുമാറ്റം വഴി ആരുടെ ഹൃദയത്തിലേയ്ക്കും കയറിച്ചെല്ലാനുള്ള കഴിവും സ്വാതന്ത്ര്യവുമുള്ള ആളായിരുന്നു ഡിസം. 17ന് അന്തരിച്ച ടി. ശങ്കരന്‍. എറണാകുളം ചിറ്റൂര്‍ ശാഖാ സ്വയംസേവകാണ് ശങ്കര്‍ജി. കുട്ടിക്കാലം മുതല്‍ സ്വയംസേവകനായ ശങ്കര്‍ജി പഠനശേഷം ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. അന്ന് ചേരാനെല്ലൂര്‍-ചിറ്റൂര്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മണ്ഡല്‍ കാര്യവാഹ് ആയിരുന്നു. അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ജോലി രാജിവെച്ച് പ്രചാരക് ആയി. അടിയന്തരാവസ്ഥയില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്നു. പാറശ്ശാല, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ പ്രചാരക് ആയി പ്രവര്‍ത്തിച്ച ശങ്കര്‍ജി കോട്ടയം ജില്ലാ പ്രചാരക് ആയിരുന്നു. സംഘം നിയോഗിച്ചതനുസരിച്ച് സേവാമേഖലയില്‍ കോളനി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിലും കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം വനവാസി വികാസ കേന്ദ്രം കേരള സംസ്ഥാന സംഘടനാസെക്രട്ടറി ആയിരുന്നു ശങ്കര്‍ജി. സംഘത്തിന്റെ സഹവ്യവസ്ഥാപ്രമുഖ് ചുമതല വഹിച്ചിട്ടുണ്ട്. രോഗാവസ്ഥ കണക്കിലെടുത്ത് ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ആ ചുമതലയില്‍ നിന്ന് ഒഴിവായത്. കഴിഞ്ഞ കുറച്ച് കാലമായി രോഗങ്ങള്‍ കാരണം ശങ്കര്‍ജി ചികിത്സയിലായിരുന്നു. ആശുപത്രിയില്‍നിന്നും വിശ്രമം മാത്രം നിര്‍ദ്ദേശിച്ചതിനാല്‍ അവസാനകാലം ശങ്കര്‍ജി കാര്യാലയത്തില്‍തന്നെയായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

നിഷ്‌ക്കളങ്കവും നിരുപാധികവുമായ സമ്പര്‍ക്കസ്വഭാവമുള്ള വ്യക്തിയായിരുന്നു ശങ്കര്‍ജി. താലൂക്ക് പ്രചാരക് ആയി പ്രവര്‍ത്തിച്ചതുമുതലുള്ള എല്ലാ കുടുംബങ്ങളുമായി അവസാനം ആരോഗ്യം മോശമാകുന്നതുവരെ ശങ്കര്‍ജി സമ്പര്‍ക്കം വെച്ചിരുന്നു. ഒരു വ്യക്തിയെ പരിചയപ്പെട്ടാല്‍ അവര്‍ വഴി അവരുടെ ബന്ധുക്കളെ പരിചയപ്പെട്ട് വീടുകളില്‍പോയി സംഘപ്രസ്ഥാനത്തിലേയ്ക്ക് അവരെ ആനയിച്ചിരുന്നു ശങ്കര്‍ജി. ആ വ്യക്തിയുടെ പ്രത്യേക കഴിവുകള്‍ നോക്കി സംഘത്തില്‍ ഏത് മേഖലയിലാണോ ബന്ധപ്പെടുത്തേണ്ടത് ആ മേഖലയില്‍ ശങ്കര്‍ജി അവരെ ബന്ധപ്പെടുത്തിയിരുന്നു.

കാണുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൊടുക്കാനായി ശങ്കര്‍ജിയുടെ സന്തതസഹചാരിയായ തോള്‍ ബാഗിനുള്ളില്‍ മിഠായിയും ഭഗവാന്മാരുടേയും മഹാപുരുഷന്മാരുടേയും ഫോട്ടോകളും കൊണ്ടുനടക്കുമായിരുന്നു. ഒരു കാലത്ത് ഡോക്ടര്‍ജി, ഗുരുജി, മറ്റ് മഹാന്മാര്‍, ഈശ്വരന്മാര്‍ ഇവരുടെ സ്റ്റിക്കര്‍ ആയിരുന്നു ശ ങ്കര്‍ജിയുടെ വിതരണ സാമഗ്രി. ആരോഗ്യം അനുവദിക്കുന്നതുവരെ ശങ്കര്‍ജി ഈ നിഷ്ഠ അനുഷ്ഠിച്ചിരുന്നു.
ഏത് സംഘകുടുംബത്തില്‍നിന്ന് വിവാഹക്കത്ത് വന്നാലും സാധിക്കുന്നതും ശങ്കര്‍ജി അതില്‍ എത്തിച്ചേരുമായിരുന്നു. അതിന് സാധിച്ചില്ലെങ്കില്‍ അവരെ പ്രത്യേകം ഫോണില്‍ വിളിച്ച് അനുമോദിച്ചിരുന്നു. പിറന്നാള്‍ ഓര്‍ത്തുവെച്ച് പ്രവര്‍ത്തകരേയും കുടുംബാംഗങ്ങളേയും ആശംസിക്കുന്ന പ്രത്യേക സ്‌നേഹപൂര്‍ണമായ ബന്ധം അദ്ദേഹം നിലനിര്‍ത്തിയിരുന്നു.

ADVERTISEMENT

വനവാസി കല്യാണാശ്രമത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭാസ്‌ക്കര്‍റാവുജി ബന്ധം വെച്ചിരുന്ന എല്ലാ പ്രവര്‍ത്തകകുടുംബങ്ങളുമായും ശങ്കര്‍ജി വ്യക്തിബന്ധം നിലനിര്‍ത്തിയിരുന്നു. ഭാസ്‌ക്കര്‍റാവുജിയുടെ നിര്യാണശേഷം രൂപീകരിക്കപ്പെട്ട ഭാസ്‌ക്കര്‍റാവു സ്മാരകസമിതിയുടെ കൃത്യമായ നടത്തിപ്പ് ശങ്കര്‍ജി ശ്രദ്ധയോടെ നടത്തിയിരുന്നു. വാര്‍ഷിക കണക്കുകള്‍ കൊടുക്കല്‍ അടക്കം എല്ലാത്തിനും സ്വയം മേല്‍നോട്ടം വഹിച്ചിരുന്നു.
കാര്യാലയത്തില്‍ ഏത് പ്രവര്‍ത്തകന്‍ വന്നാലും അയാളുടെ ക്ഷേമം അന്വേഷിക്കുകയും ആഹാരസമയത്ത് കാര്യാലയത്തിലെ അടുക്കളയില്‍ കൊണ്ടുപോയി സ്‌നേഹപൂര്‍വ്വം ഭക്ഷണം കൊടുക്കുകയും ചെയ്യുന്നത് സ്വന്തം ചുമതലയായി ശങ്കര്‍ജി കരുതിയിരുന്നു.

വനവാസി കല്യാണാശ്രമത്തിനുവേണ്ടി സംഭാവന നല്‍കുന്ന മുംബൈയിലെ മലയാളികളെ കണ്ടെത്തി അവരുടെ കയ്യില്‍നിന്നും നിശ്ചിതതുക വര്‍ഷംതോറും നിഷ്‌കര്‍ഷയോടെ ശങ്കര്‍ജി പിരിച്ചെടുത്തിരുന്നു. ശങ്കര്‍ജിയുടെ സ്‌നേഹപൂര്‍വ്വമായ ബന്ധത്തില്‍ അവരെല്ലാം തങ്ങളുടെ കര്‍ത്തവ്യം എന്ന നിലയ്ക്ക് അതു നിര്‍വ്വഹിച്ചു പോന്നിരുന്നു.

കേസരി പ്രചാരപ്രവര്‍ത്തനത്തിന് സ്വയം രശീതി പുസ്തകം വാങ്ങി അനവധി പുതിയ വ്യക്തികളെ ശങ്കര്‍ജി ചേര്‍ത്തിരുന്നു. വ്യവസ്ഥാപ്രമുഖ് ആയിരുന്നതിനാല്‍ ബാങ്കുകളുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി സ്വയംസേവകരല്ലാത്ത അനവധി പേരെയും ശങ്കര്‍ജി കേസരി വരിക്കാരായി ചേര്‍ത്തിരുന്നു. അവസാനകാലം വരെ ഇത് തുടര്‍ന്നിരുന്നു. ഏത് പ്രസിദ്ധീകരണത്തിന്റെ പ്രീ-പബ്ലിക്കേഷന്‍ കണ്ടാലും പറ്റിയ വ്യക്തികളെ കണ്ടെത്തി ശങ്കര്‍ജി അവരെക്കൊണ്ട് അവ വാങ്ങിപ്പിച്ചിരുന്നു.

രാഷ്ട്രസേവികാസമിതിയുടെ പ്രവര്‍ത്തനത്തിന്റെ സമ്പര്‍ക്ക അധികാരി എന്ന് സംഘത്തില്‍നിന്ന് നിശ്ചയിച്ചതിനാല്‍ സഹോദരിമാരായ എല്ലാ പ്രവര്‍ത്തകരുമായും ശങ്കര്‍ജി വളരെ സൗഹൃദപൂര്‍ണ്ണമായ ബന്ധം നിലനിര്‍ത്തി അവരെ പ്രവര്‍ത്തനത്തില്‍ സക്രിയരാക്കിയിരുന്നു.

രോഗം അലട്ടിത്തുടങ്ങിയപ്പോള്‍ ദീര്‍ഘകാലം ആയുര്‍വ്വേദചികിത്സയെ മാത്രമേ ശങ്കര്‍ജി ആശ്രയിച്ചിരുന്നുള്ളൂ. രോഗത്തിന്റെ കാഠിന്യം മനസ്സിലാക്കി സംഘ അധികാരിമാര്‍ സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചപ്പോഴാണ് അവസാനകാലം ഇംഗ്ലീഷ് വൈദ്യംവഴിയില്‍ ചികിത്സ സ്വീകരിച്ചു തുടങ്ങിയത്.

സംഘത്തിന്റെ ശിബിരങ്ങളില്‍ ഒരു കാലത്ത് യോഗാസനവിഷയത്തില്‍ നിഷ്ണാതനായിരുന്നു ശങ്കര്‍ജി. നിത്യവും യോഗാസനം പരിശീലിക്കുന്ന സ്വഭാവവും ദീര്‍ഘകാലം നിലനിര്‍ത്തിയിരുന്നു. രാവിലെതന്നെ കുളിച്ച് തയ്യാറായി സുസ്‌മേരവദനനായിട്ടേ ശങ്കര്‍ജിയെ ആര്‍ക്കും കാണാനാവുമായിരുന്നുള്ളൂ.
ശങ്കര്‍ജിയുടെ കുടുംബം വകയായി കിട്ടിയ ഭൂമിയും വീടും ചിറ്റൂരിലെ സ്വയംസേവകരെ ചേര്‍ത്ത് ഒരു ട്രസ്റ്റ് ഉണ്ടാക്കി അതിന്റെ പേരില്‍ ശങ്കര്‍ജി എഴുതി വെച്ചിരുന്നു. ആ കെട്ടിടവും സ്ഥലവും ഇന്ന് ചിറ്റൂരിലെ ഹൈന്ദവസമാജപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമാണ്.

ശങ്കര്‍ജിക്ക് ഒരു സഹോദരനും മൂന്ന് സഹോദരിമാരുമാണ് ഉള്ളത്. സഹോദരിമാരുടെ മക്കളെല്ലാം സംഘചുമതല വഹിക്കുന്ന സംഘകുടുംബാംഗങ്ങളാണ് താനും.
കാഴ്ചയില്ലാത്ത ഏതെങ്കിലും രണ്ട് പേര്‍ക്ക് തന്റെ കണ്ണുകള്‍ തന്റെ മരണശേഷം കാഴ്ച നല്‍കണമെന്ന സദുദ്ദേശത്തോടെ ശങ്കര്‍ജി നേത്രദാനം നടത്തിയിരുന്നു. അതനുസരിച്ച് മരണപ്പെട്ട് കുറഞ്ഞ സമയത്തിനകം തന്നെ ആരോഗ്യവിദഗ്ദ്ധരെത്തി അദ്ദേഹത്തിന്റെ നേത്രപടലങ്ങള്‍ സുരക്ഷിതമായി വേര്‍പെടുത്തിയെടുത്തിരുന്നു. ഇനി ആ രണ്ടുപേരിലൂടെ ശങ്കര്‍ജി ഈ ലോകത്തെ ദര്‍ശിച്ചുകൊണ്ടിരിക്കും.
നിഷ്‌ക്കളങ്കമായ സ്‌നേഹത്തിന്റെയും സമ്പര്‍ക്കത്തിന്റെയും പ്രതീകമായിരുന്ന പ്രിയ ശങ്കര്‍ജിയുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ പ്രണാമങ്ങള്‍.

Share1TweetSendShare

Related Posts

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ശാന്തതയുടെ മുഖമുദ്ര

ശാന്തതയുടെ മുഖമുദ്ര

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ആത്മീയശോഭയുടെ മുനിപ്രസാദം

ആത്മീയശോഭയുടെ മുനിപ്രസാദം

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

സംഗീത തീരത്തെ അഗ്‌നിശലഭം

സംഗീത തീരത്തെ അഗ്‌നിശലഭം

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies