Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

ഘേരണ്ഡ സംഹിത (യോഗപദ്ധതി 20)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
13 November 2020

അത്യന്തം പ്രായോഗികമായ ഒരു ഹഠയോഗ ഗ്രന്ഥമാണ് ഘേരണ്ഡ സംഹിത. ഒരിക്കല്‍ ചണ്ഡകപാലിയെന്ന യോഗശാസ്ത്ര ജിജ്ഞാസുവായ രാജാവ് ഘേരണ്ഡനെന്ന മുനിയുടെ ആശ്രമത്തില്‍ ചെന്ന് ‘ഘടസ്ഥ യോഗ’ത്തെപ്പറ്റി ചോദിച്ചു

Google NewsAdd Kesari Weekly as a preferred source on Google

ഘടമെന്നാല്‍ മണ്‍കുടം. ഇവിടെ കുടം മനുഷ്യ ശരീരം തന്നെ. ഘടസ്ഥമെന്നാല്‍ ഘടത്തില്‍ സ്ഥിതി ചെയ്യുന്നത്. ജീവാത്മാവ് എന്നും പറയാം. ഭൂമി തത്വത്തില്‍ നിന്നുണ്ടായ ശരീരത്തില്‍ നിന്നും സാധനയിലൂടെ സമാധിയും ആത്മ സാക്ഷാത്കാരവും നേടുന്ന പദ്ധതിയാണ് ഈ ചെറിയ വലിയ ഗ്രന്ഥത്തിന്റെ പ്രതിപാദ്യം.

ആമ കുംഭ ഇവാംഭസ്ഥോ
ജീര്യമാണ: സദാ ഘട:
യോഗാനലേന സംദഹ്യ
ഘട ശുദ്ധിം സമാചരേത് (18)

ADVERTISEMENT

പച്ച മണ്‍കലം (സാധാരണ ശരീരം) വെള്ളത്തിലിട്ടാല്‍ അലിഞ്ഞു പോവും. എന്നാല്‍ അത് യോഗാഗ്‌നിയില്‍ ചുട്ടെടുത്താല്‍ ശുദ്ധമാവും. (അലിയില്ല, വെള്ളത്തില്‍ കിടന്നാല്‍ ബലം കൂടുകയാണ് ചെയ്യുക).
ഏഴ് അംഗങ്ങള്‍

സപ്താംഗയോഗമാണ് ഘേരണ്ഡന്റെത്.
1. ഷട്കര്‍മം 2. ആസനം 3. മുദ്ര
4. പ്രത്യാഹാരം 5. പ്രാണായാമം 6. ധ്യാനം
7. സമാധി.

പതഞ്ജലിയുടെ അഷ്ടാംഗയോഗത്തിലെ യമം, നിയമം, ധാരണ എന്നിവ ഇതില്‍ പറയുന്നില്ല. ഷട്കര്‍മ്മവും മുദ്രയും വിശദമായി പറയുന്നുണ്ടു താനും. ഷട്കര്‍മം കൊണ്ട് ശോധനവും ആസനം കൊണ്ട് ശരീരത്തിന്റെ ദൃഢതയും, മുദ്രകൊണ്ട് സ്ഥിരതയും, പ്രത്യാഹാരംകൊണ്ട് ധീരതയും, പ്രാണായാമം കൊണ്ട് ലാഘവവും, ധ്യാനംകൊണ്ട് ആത്മ പ്രത്യക്ഷവും സമാധികൊണ്ട് നിര്‍ലിപ്തതയും മോക്ഷവും ലഭിക്കും എന്നതാണ് സപ്താംഗങ്ങളുടെ ഉദ്ദേശ്യം.

ധൗതിര്‍ വസ്തി സ്തഥാ നേതി:
ലൗലികീ ത്രാടകം തഥാ
കപാലഭാതി ശ്ചൈതാനി
ഷട്കര്‍മാണി സമാചരേത്. (1 12)

ധൗതി, വസ്തി, നേതി, ലൗലികീ (നൗളി ) ത്രാടകം, കപാലഭാതി എന്നീ ആറു കര്‍മങ്ങള്‍ സമാചരിക്കണം. ഇങ്ങനെ വിശദമായ ഒരു ശരീരശോധനമാണ് ഷട്ക്രിയകളാല്‍ സാധിക്കുന്നത്.
വായ, പല്ല്, നാക്ക്, ചെവി, അന്നനാളം, ആമാശയം മുതലായ കഴുകി ശുദ്ധീകരിക്കുന്നതാണ് ധൗതി. ഛര്‍ദിപ്പിക്കലും (വമനം) വയറിളക്കലും ഇതില്‍ പെടും. മലദ്വാരത്തിലൂടെ വെള്ളം കയറ്റി കഴുകുന്നതാണ് ബസ്തി.

മൂക്കും, മൂക്കു മുതല്‍ വായവരെയുള്ള ശ്വാസനാളവും വെള്ളം കൊണ്ടും ചരടുകൊണ്ടും വൃത്തിയാക്കുന്നതാണ് ജലനേതിയും സൂത്രനേതിയും. വയറിനെ ചലിപ്പിക്കുന്നത് ലൗലികീ അഥവാ നൗളി. ഒരു പ്രത്യേക ബിന്ദുവിലേക്ക് കണ്ണു കഴക്കുന്നതു വരെ തുറിച്ചു നോക്കുന്നത് ത്രാടകം. ശ്വാസം ശക്തമായി പുറത്തേക്കു ആവര്‍ത്തിച്ചു വിട്ടുകൊണ്ട് ശ്വാസകോശം ശുദ്ധമാക്കുന്നത് കപാലഭാതി.

രണ്ടാമധ്യായം ആസനങ്ങള്‍. 32 ആസനങ്ങള്‍ ഇതില്‍ വിവരിച്ചിരിക്കുന്നു.

മൂന്നാമധ്യായം മുദ്രകളാണ്. മൂലബന്ധം മുതലായ ബന്ധങ്ങളും പൃഥിവി മുതലായ പഞ്ചഭൂതങ്ങളുടെ ധാരണകളും മഹാമുദ്ര മുതലായ 16 മുദ്രകളും ഇവിടെ വിശദമാക്കിയിരിക്കുന്നു. കൂട്ടത്തില്‍ പറയട്ടെ, കൈവിരലുകള്‍ കൊണ്ടുള്ള മുദ്രകളെപ്പററി ഇവിടെ പരാമര്‍ശമില്ല.

നാലാമധ്യായം പ്രത്യാഹാരത്തെപ്പറ്റി പറയുന്നു. മനസ്സിനെ ഇന്ദ്രിയങ്ങളില്‍ നിന്നു പിന്‍വലിക്കുന്നത് പ്രത്യാഹാരം. 7 ശ്ലോകങ്ങളേ ഈ അധ്യായത്തിലുള്ളൂ. എഴുതരം പ്രാണായാമങ്ങളെ കുറിച്ചുള്ള വിശദമായ പഠനമാണ് അഞ്ചാമധ്യായം.

സ്ഥൂല ധ്യാനം, ജ്യോതിര്‍ ധ്യാനം, സൂക്ഷ്മധ്യാനം എന്നിവയെപ്പറ്റിയാണ് ആറാമത്തേതായ പ്രാണായാമാധ്യായത്തില്‍ പറയുന്നത്.

അവസാനത്തെ അധ്യായം സമാധിയെപ്പറ്റി ചര്‍ച്ച ചെയ്യുന്നു. രാജയോഗമെന്നും ഇതിനെ വിളിക്കുന്നു. ശാംഭവി, ഭ്രാമരി, ഖേചരി, യോനി എന്നീ മുദ്രകളുടെ അകമ്പടിയോടെ ധ്യാനയോഗസമാധി, നാദയോഗസമാധി, രസാനന്ദ സമാധി, ലയസിദ്ധി സമാധി, ഭക്തിയോഗ സമാധി, മനോ മൂര്‍ച്ഛാ സമാധി എന്നിങ്ങനെ ആറുതരം സമാധികളുടെ ചര്‍ച്ചയോടെ ഏഴാം അധ്യായവും ഗ്രന്ഥവും സമാപിക്കുന്നു.

ഇതി തേ കഥിതം ചണ്ഡ
സമാധിര്‍മുക്തി ലക്ഷണം.

ഹേ, ചണ്ഡ കപാലീ, നിനക്ക് ഞാന്‍ മുക്തി ലക്ഷണമായ സമാധി ഉപദേശിച്ചു തന്നു. ഇതു തന്നെ രാജയോഗം.

ജലേ വിഷ്ണു: സ്ഥലേ വിഷ്ണു:
വിഷ്ണു: പര്‍വതമസ്തകേ

സ്ഥലത്തിലും ജലത്തിലും പര്‍വതത്തിലും വിഷ്ണുവുണ്ട്. ‘സര്‍വം വിഷ്ണുമയം ജഗത്.’ എന്നറിഞ്ഞ് ദുര്‍ലഭമായ സമാധി നേടിയാല്‍ ‘ന പുനര്‍ജന്മ ജായതേ.’ എന്ന് പറഞ്ഞ് ഘേരണ്ഡ മുനിയുടെ ഉപദേശം സമാപിക്കുന്നു.

Tags: യോഗപദ്ധതി
Share2TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies