Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

സ്വര യോഗം (യോഗപദ്ധതി 18)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
30 October 2020

സ്വരമെന്നാല്‍ ഇവിടെ ശ്വാസം. സംഗീതത്തിലെ സ്വരമല്ല. ശ്വാസത്തിന്റെ ശാസ്ത്രീയ താന്ത്രികവശങ്ങളാണ് ശിവ സ്വരയോഗമെന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യം.
ജീവന്റെ ലക്ഷണമായ ശ്വാസം ഇല്ലാതെ സാധാരണ നിലയില്‍ ഒരാള്‍ക്ക് മൂന്നു മിനിട്ടിലധികം നിലനില്പില്ല. നമ്മുടെ സന്തത സഹചാരിയാണെങ്കിലും നമ്മള്‍ അതില്‍ വേണ്ടത്ര ശ്രദ്ധ വെക്കുന്നില്ല. നമ്മള്‍ ഒരു മൂക്കിലൂടെയാണ് കൂടുതല്‍ സമയവും ശ്വസിക്കുന്നതെന്നു പോലും നാം ശ്രദ്ധിച്ചിട്ടില്ല.

Google NewsAdd Kesari Weekly as a preferred source on Google

മൂന്നു തരം സ്വരമുണ്ട്. ഇടതു മൂക്കിലൂടെ ചിത്തം (മനസ്സ്), വലതു മൂക്കിലൂടെ പ്രാണന്‍, രണ്ടു മൂക്കിലും ഉള്ള ശ്വാസം ആത്മീയം. ഇടതു മൂക്ക് ചന്ദ്രനാഡിയാണ്. ഇഡാനാഡി. (ഇഡാ വാമേ സ്ഥിതാ നാഡീ). തണുപ്പിക്കുന്നതും മനസ്സിനെ ശാന്തമാക്കുന്നതും അന്തര്‍ ദൃഷ്ടി വളര്‍ത്തുന്നതും ശക്തിയും സ്‌ത്രൈണവുമൊക്കെയാണ് ഇത്. വലതു മൂക്ക് സൂര്യനാഡിയാണ്. പിംഗള നാഡി. (പിംഗളാ ദക്ഷിണേ സ്ഥിതാ) ചൂടാക്കുന്നതും പ്രചോദകവും ശിവനും പൗരുഷവും യുക്തിചിന്ത വളര്‍ത്തുന്നതും ഒക്കെയാണ് ഇത്. രണ്ടും ചേരുന്നതാണ് സുഷുമ്‌നാ നാഡി. ആത്മീയമായ ശ്രദ്ധയുണ്ടാകുന്നത് ഈ സ്വരം ഇരിക്കുമ്പോഴാണ്.
ഈ സ്വരങ്ങളുടെ ജ്ഞാനത്തിലൂടെ ജീവിതത്തെ സ്വരപ്പെടുത്തലാണ് സ്വരയോഗത്തിന്റെ പ്രയോജനം.

ശിവ-പാര്‍വതീ സംവാദരൂപത്തിലാണ് 395 ശ്ലോകങ്ങളിലൂടെ ‘സ്വര യോഗം’അവതരിപ്പിക്കപ്പെടുന്നത്.
‘സ്വരജ്ഞാനാത് പരം ജ്ഞാനം
ന ദൃഷ്ടം നശ്രുതം’
(സ്വരത്തെപ്പറ്റിയുള്ള അറിവിനപ്പുറം മറ്റൊരറിവില്ല) എന്ന് ശിവന്‍ സാക്ഷ്യപ്പെടുത്തുന്നു. ധനപ്രാപ്തിക്കും കന്യാ പ്രാപ്തിക്കും ആത്മീയോല്‍ ക്കര്‍ഷത്തിനും ഒക്കെ ഇത് അനുയോജ്യമാണ്.
‘ഹകാരോ നിര്‍ഗമേ പ്രോക്താ’ (നിശ്വാസം ഹ) ‘സകാരേണ പ്രവേശനം’ (ശ്വാസം സ). ഇതാണ് ‘ഹംസ’ മന്ത്രം. ഇതുതന്നെ മറിച്ചിട്ടാല്‍ ‘സോഹ മന്ത്ര’ മാവും

ADVERTISEMENT

ചന്ദ്ര നാഡീ പ്രവാഹേണ
സൗമ്യകര്‍മാണി കാരയേത്
(ചന്ദ്രനാഡിയില്‍ വായുപ്രവാഹമുണ്ടാവുമ്പോള്‍ സൗമ്യ കര്‍മങ്ങള്‍ ചെയ്യണം).
സൂര്യ നാഡി പ്രവാഹേണ
രൗദ്രകര്‍മാണി കാരയേത്
(സൂര്യ നാഡി പ്രവഹിക്കുമ്പോള്‍ കഠിനമായ കര്‍മങ്ങള്‍ ചെയ്യണം).
സുഷുമ്‌നായാ: പ്രവാഹേണ
ഭുക്തിമുക്തി ഫലാനി ച
(സുഷുമ്‌നയില്‍ പ്രവഹിക്കുമ്പോള്‍ ഭുക്തിയും മോക്ഷവും ലഭിക്കും).

ഓരോ മണിക്കൂറിലും ശ്വാസം മാറും. വെളുത്ത പക്ഷത്തില്‍ ഒന്നാം ദിവസം രാവിലെ ഇടത്തെ സ്വരവും (ശുക്ലപക്ഷേ ഭവേദ്വാമാ) കറുത്തപക്ഷത്തില്‍ വലത്തും (കൃഷ്ണ പക്ഷേ ച ദക്ഷിണാ) നല്ല കര്‍മങ്ങള്‍ക്ക് നല്ലതത്രെ.
ഗുരു ശുക്ര ബുധ ഇന്ദൂനാം വാസരേ (വ്യാഴം, വെള്ളി, ബുധന്‍, തിങ്കള്‍) വാമനാഡികാ സിദ്ധിദാ (ഇടത്തെ നാഡി സിദ്ധി നല്കും ) മറ്റു ആഴ്ചകള്‍ വലത്തു മൂക്കും.

സ്വരത്തിന് (ശ്വാസത്തിന് ) 8 അംഗുലം ദൈര്‍ഘ്യമുണ്ടെങ്കില്‍ വായു ഭൂതം പ്രബലമാണ്. അഗ്‌നി 4 അംഗുലം, ഭൂമി 12 അംഗുലം, ജലം 16 അംഗുലം. ഭൂമി ഭൂതത്തില്‍ സ്വരം ഒഴുകുമ്പോള്‍ സ്ഥിര കര്‍മങ്ങളും (പൃഥിവ്യാം സ്ഥിര കര്‍മാണി) ജലത്തില്‍ ചലിത കര്‍മങ്ങളും (ചരകര്‍മാണി വാരുണേ) ചെയ്യണം.

ജ്യോതിഷത്തിലും ഇതിന്റെ പ്രയോഗം കാണുന്നുണ്ട്. ‘കാര്യം ശ്വാസ പരീക്ഷണം പ്രതിദിനം
ബുദ്ധ്വാ പ്രഭാതാഗമേ
തസ്യേഡാദി ഗതിര്‍ ധരാപ്രഭൃതി സഞ്ചാരം ച’ (പ്രശ്‌ന മാര്‍ഗം 2 -28 )
പ്രശ്‌ന മാര്‍ഗത്തില്‍ രാവിലെ ശ്വാസ പരീക്ഷണം നടത്തണമെന്നും ഇഡാദി ലക്ഷണവും പഞ്ചഭൂതലക്ഷണവും (ധരാ പ്രഭൃതി) ആഴ്ചയുടെ ലക്ഷണവും നോക്കണമെന്നും പറയുന്നു. അതുകൊണ്ടുള്ള ഫലപ്രവചനവും പറയുന്നുണ്ട്.
ഇഡാ ഗംഗാ ഇതി വിജ്ഞേയാ
പിംഗളാ യമുനാ നദീ
മധ്യേ സരസ്വതീ വിദ്യാത്
പ്രയാഗാദിസമസ്തഥാ
(സ്വ.യോ. 374)
ഇഡ ഗംഗാനദിയും പിംഗള യമുനാ നദിയും സുഷുമ്‌ന സരസ്വതിയും അവയുടെ സംഗമ സ്ഥാനം (ഭൂമധ്യം) പ്രയാഗയും ആണ്.
പൂരക-കുംഭക-രേചക രൂപത്തിലുള്ള പ്രാണായാമത്തിലൂടെ, ഷണ്‍മുഖീ മുദ്രയിലൂടെ ഈ ഐക്യം സാധിക്കണം.
അതിനെ ബ്രഹ്മരന്ധ്രത്തിലെത്തിക്കുന്നവന്‍ ധന്യന്‍.
മൂന്നു നാഡികളെയും അവയുടെ തത്വത്തേയും അറിയുന്നവന്‍ ധാരാളം അമൃത് സേവിച്ചവനും (ലക്ഷ കോടി രസായനം) മേലെയാണ്. ഈ അറിവു പകരുന്നവനും അതീവധന്യനാണെന്നു പറഞ്ഞ് ഗ്രന്ഥം അവസാനിക്കുന്നു.

 

Tags: യോഗപദ്ധതി
Share19TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies