Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

യോഗ ചികിത്സ (യോഗപദ്ധതി 14)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
2 October 2020

യോഗ ചികിത്സ അഥവാ യോഗാ തെറാപ്പി അടുത്ത കാലത്ത് പ്രസിദ്ധമായ ഒരു സാങ്കേതിക പദമാണ്. കേന്ദ്ര ഗവണ്‍മെന്റില്‍ AYUSH (Ayurveda, Yoga and naturopathy, Unani, Siddha, Homeopathy) എന്ന ഒരു വകുപ്പും അതിന് കേബിനറ്റ് പദവിയിലുള്ള മന്ത്രിയുമുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

യോഗയിലും ഈ തലത്തില്‍ ധാരാളം ഗവേഷണങ്ങള്‍ നടന്നുവരുന്നുണ്ട്. അലോപ്പതി ഡോക്ടര്‍മാരും ചില വിഷയങ്ങളില്‍ യോഗ ശുപാര്‍ശ ചെയ്യാറുണ്ട്.

Prevention (രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍),cure (രോഗം ഭേദപ്പെടുത്തല്‍) ആയുര്‍വേദത്തില്‍ ഇങ്ങിനെ രണ്ടു ഘടകങ്ങള്‍ കാണാം. ദിനചര്യ, ഋതുചര്യ മുതലായവ ആദ്യത്തേതില്‍ വരും. മരുന്നുകളുടെ യോഗങ്ങള്‍ മുതലായവ രണ്ടാമത്തേതിലും.

ADVERTISEMENT

യോഗം ഒരു ശാസ്ത്രമെന്ന നിലയില്‍ ഒന്നാമത്തേതിനേ (Prevention)പ്രാധാന്യം കൊടുത്തിട്ടുള്ളൂ. മനസ്സിനെ നിയന്ത്രിച്ച് ആത്മീയമായ ഉന്നതി നേടുക എന്നതാണ് യോഗയുടെ ലക്ഷ്യം. ഇതിനു പക്ഷെ ശരീരവും പ്രാണനും ഒക്കെ താളത്തിലാവണം. അതുകൊണ്ടു തന്നെ അഷ്ടാംഗ യോഗത്തില്‍ യമ നിയമ ആസന പ്രാണായാമ പ്രത്യാഹാരങ്ങള്‍ ബഹിരംഗമായും ധാരണാ ധ്യാന സമാധികള്‍ അന്തരംഗമായും അറിയപ്പെട്ടു.

ഹഠയോഗത്തില്‍ ബഹിരംഗങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. ശരീരശുദ്ധിക്ക് ആറു ക്രിയകള്‍ (ഷഡ്ക്രിയ) അതില്‍ പറയുന്നു. നേതി (നാസികാനാളം ശുദ്ധമാക്കല്‍), ധൗതി (അന്നനാളവും ആമാശയവും ശുദ്ധമാക്കല്‍) ബസ്തി (മലസഞ്ചി മുതലായ അന്നപഥത്തിന്റെ കീഴ്ഭാഗം ശുദ്ധീകരിക്കല്‍) നൗളി (ഉദരഭാഗത്തിന്റെ ശുദ്ധീകരണം), കപാലഭാതി (ശ്വാസകോശത്തിന്റെ ശുദ്ധീകരണം) ത്രാടകം (നേത്ര ശുദ്ധി) ഇവയാണ് ഷഡ് ക്രിയകള്‍. യോഗ ചികിത്സയില്‍ ഇവ ധാരാളമായി ഉപയോഗപ്പെടുത്തുന്നു. ആയുര്‍വേദത്തിലും നസ്യവും ബസ്തിയും വിരേചനവും സ്വേദവും ഒക്കെയുണ്ടല്ലൊ.

യോഗാസനങ്ങളുടെ അഭ്യാസവും രോഗനിവാരണത്തിന് ഉപയോഗപ്പെടും. ഹഠയോഗ ഗ്രന്ഥങ്ങളില്‍ ആസനങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ അവയോരോന്നും ശരീരത്തിനും മനസ്സിനും ചെയ്യുന്ന ഗുണഗണങ്ങളെപ്പറ്റി വര്‍ണ്ണിക്കുന്നുണ്ട്. ശരീരത്തിന്റെയും പ്രാണന്റെയും വഴക്കത്തിനാണല്ലൊ യോഗാഭ്യാസം വിധിച്ചിട്ടുള്ളത്. ഇവ ശരീരത്തിലെ രോഗം ഭേദപ്പെടുത്താനും ഉപയോഗപ്പെടുത്തുന്നു.

എന്നാല്‍ യോഗയ്ക്ക് കൂടുതലും Psycho somatic  രോഗങ്ങളിലാണ് പ്രസക്തി. മനസ്സിലെ താളപ്പിഴ പ്രാണനെയും തദ്വാരാ ശരീരത്തെയും ബാധിക്കുന്നതാണ് ഇത്തരം രോഗങ്ങള്‍. യോഗവാസിഷ്ഠത്തില്‍ ഇവയെ ആധിജ വ്യാധികളെന്നാണ് വിളിക്കുന്നത്. ആധിയെന്നത് മനസ്സിന്റെ ക്ഷീണമാണ്. കാമ ക്രോധ ലോഭ മോഹ മദ മാത്സര്യാദികളാണ് ആധിയുടെ ഉറവിടം. ഈ ആധി, മനസ്സിന്റെ ക്ഷീണം പ്രാണനെ ബാധിക്കും. പഞ്ചപ്രാണങ്ങളെ ഇത് ക്ഷീണിപ്പിക്കും. പ്രാണന്‍ (ശ്വാസം), അപാനന്‍ (വിസര്‍ജനം), വ്യാനന്‍ (രക്ത ചംക്രമണാദികള്‍ ), സമാനന്‍ (ദഹനം),ഉദാനന്‍ (ഊര്‍ധ്വ ചലനം ) ഇവ ക്ഷീണിക്കും. ഈ ക്ഷീണം പഴകിയാല്‍ ശരീരത്തിലെ രോഗമായി പ്രത്യക്ഷപ്പെടും. ഇവയെ ആധിജ വ്യാധിയെന്നാണ് പറയുന്നത്.

പ്രാണന്റെ ക്ഷീണം അറിയാന്‍ ശ്വാസം നിരീക്ഷിച്ചാല്‍ മതിയാകും. ശ്വാസത്തിന്റെ വേഗത കൂടിയാല്‍, താളം തെറ്റിയാല്‍ നമുക്ക് അറിയാന്‍ കഴിയും. അതിനെ അഭ്യാസത്തിലൂടെ താളത്തിലാക്കിയാല്‍ പ്രാണന്‍ താളത്തിലാകും. പ്രാണായാമത്തിന്റെ പ്രാഥമിക പാഠങ്ങള്‍ ഇവിടെ ഉപകാരമാവും. അപ്പോള്‍ മനസ്സും താളത്തിലാവും; ആധി മാറിക്കിട്ടും. അങ്ങിനെ അതിനെ വ്യാധിയാകുന്നതില്‍ നിന്നും രക്ഷിച്ചെടുക്കാം.
ഉപനിഷത്തുകളിലെ പഞ്ചകോശസിദ്ധാന്തവും ഇവിടെ പ്രയോഗത്തില്‍ വരും. മനോമയകോശത്തിലെ ആധിയാണ് പ്രാണമയ കോശത്തെ ബാധിച്ച് അന്നമയ കോശത്തിലേക്ക് സംക്രമിക്കുന്നത്. പ്രമേഹം, അര്‍ബുദം മുതലായവയെല്ലാം ഇത്തരമാണ്. പ്രാണമയ കോശമാകുന്ന അന്തരാളത്തില്‍ വെച്ച് ആധികളെ ശമിപ്പിച്ച് തിരിച്ചയക്കുന്നതാണ് യോഗ ചികിത്സയുടെ മര്‍മം.

ബംഗളൂരിലെ SVYASA യോഗ യൂണിവേഴ്‌സിറ്റിയില്‍ യോഗ ചികിത്സക്കും ഗവേഷണത്തിനുമായി ആരോഗ്യ ധാം എന്ന പേരില്‍ യോഗചികിത്സാലയം തന്നെയുണ്ട്. യോഗ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദത്തിന് കോഴ്‌സും നടത്തുന്നുണ്ട്. യോഗ ആന്റ് നേച്ചുറോപ്പതിയില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരെ സൃഷ്ടിക്കുന്ന ധാരാളം സ്ഥാപനങ്ങള്‍ ഇന്ന് നിലവിലുണ്ട്.

 

Tags: യോഗപദ്ധതി
Share1TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies