Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ആർഷം

ഭുജംഗാസനം (യോഗപദ്ധതി 11)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 11 September 2020

ഭുജംഗമെന്നാല്‍ പാമ്പ്. ഭുജം(കൈത്തണ്ട)കൊണ്ട് ഗമിക്കുന്നത് എന്നും ഭൂമിയില്‍ ജംഗമിക്കുന്നത്, ഇഴയുന്നത് എന്നും വാക്കിന്റെ അര്‍ത്ഥം.

ഭുജംഗാകാര രൂപേണ
മൂലാധാരം സമാശ്രിതാ
ശക്തി: കുണ്ഡലിനീ നാമ
ബിസതന്തു നിഭാƒശുഭാ (വാമകേശ്വര തന്ത്രം)

മിന്നല്‍പ്പിണര്‍ പോലെ ക്ഷണപ്രഭ (ആശുഭാ) യോടു കൂടിയ, താമരനൂലു പോലുള്ള, കുണ്ഡലിനി എന്നു പേരുള്ള ശക്തി, സര്‍പാകാര രൂപത്തില്‍ മൂലാധാരത്തെ ആശ്രയിച്ചിരിക്കുന്നു.
തന്ത്രശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ട ഒരു ബിംബമാണ് ഭുജംഗം. അതിനെ ഓര്‍മ്മിപ്പിക്കുന്നു ഭുജംഗാസനം.

ഘേരണ്ഡ സംഹിതയില്‍ ഭുജംഗാസനത്തിന്റെ ലക്ഷണം പറഞ്ഞിട്ടുണ്ട്. (242, 43) നോക്കുക:-
അംഗുഷ്ഠ നാഭിപര്യന്തം
അധോ ഭൂമൗ ച വിന്യസേത്
ധരാം കരതലാഭ്യാം ധൃ –
ത്വോര്‍ധ്വശീര്‍ഷം ഫണീവ ഹി (242)
(കാല്‍പ്പെരുവിരല്‍ മുതല്‍ നാഭി വരെ നിലത്തു പതിയണം. കൈപ്പത്തികള്‍ നിലത്തു കുത്തി സര്‍പ്പത്തെപ്പോലെ തല ഉയര്‍ത്തണം.)

ദേഹാഗ്‌നി വര്‍ധതേ നിത്യം
സര്‍വരോഗ വിനാശനം
ജാഗര്‍ത്തി ഭുജംഗീ ദേവീ
ഭുജംഗാസനസാധനാത്. (243)
ശരീരത്തിലെ അഗ്‌നി വര്‍ദ്ധിക്കും. സര്‍വരോഗങ്ങളും നശിക്കും. കുണ്ഡലിനീശക്തി ഉണരും.

ചെയ്യുന്ന വിധം

കമിഴ്ന്നു കിടക്കുക.
കൈപ്പത്തികള്‍ അതാത് ചുമലിന്റെ അടിയിലായി പതിച്ചു വെക്കുക.
സാവധാനത്തില്‍ ശ്വാസമെടുത്തു കൊണ്ട് തല കഴുത്ത് നെഞ്ച് എന്നിവ ഉയര്‍ത്തുക.
ദൃഷ്ടി മേലെ.
കൈമുട്ട് അല്പം മടങ്ങിയിരിക്കും; വാരിയെല്ലിനോടു ചേര്‍ന്നിരിക്കും. കാല്‍പ്പെരുവിരല്‍ മുതല്‍ നാഭി വരെ നിലത്തു പതിഞ്ഞിരിക്കും. ഈ പൂര്‍ണ സ്ഥിതിയില്‍ അല്പസമയം സാധാരണ ശ്വാസത്തില്‍ സ്ഥിതി ചെയ്ത ശേഷം ശ്വാസം വിട്ടു കൊണ്ട് തിരിച്ചു വരിക.

ഗുണങ്ങള്‍
നടുവേദന (back ache) യ്ക്ക് സമാധാനം കിട്ടും. നട്ടെല്ലിന് വഴക്കവും സുഖവും നല്കും. അടിവയര്‍, മൂത്രസഞ്ചി, ഗര്‍ഭപാത്രം ഇവയ്‌ക്കൊക്കെ ഒരു തടവല്‍ സുഖം കിട്ടും. ദഹനത്തിന് ശക്തി കൂട്ടും.
തൈറോയിഡ് ഗ്രന്ഥിക്കും നല്ലതാണ്. (പക്ഷേ hyper thyroidism ഉള്ളവര്‍ ഡോക്ടരുടെ ഉപദേശ പ്രകാരമേ ചെയ്യാവൂ )
സൂര്യനമസ്‌കാരത്തിലും ഈ ആസനത്തിന്റെ രൂപത്തിലുള്ള ഘട്ടമുണ്ട്.

 

Tags: യോഗപദ്ധതി
Share9TweetSendShare

Related Posts

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies