ചക്രവത് പരിവര്‍ത്തന്തേ
ദുഃഖാനി ച സുഖാനി ച
സുഖ ദുഃഖങ്ങള്‍ വയലിലെ ജലചക്രം പോലെ കറങ്ങി വരും. രണ്ടും സ്ഥിരമായി നില്‍ക്കില്ല. നമ്മള് സുഖം കൂടുതല്‍ സമയം നില്‍ക്കണമെന്നും ദുഃഖം പെട്ടെന്നു കടന്നുപോവണമെന്നും ആഗ്രഹിക്കും. കാര്യമില്ല. അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ മനസ്സിനു ശല്യമില്ല.
ചെയ്യുന്ന വിധം
നിവര്‍ന്നു നില്ക്കുക. ശ്വാസമെടുത്തു കൊണ്ട് ഒരു കൈ സാവധാനത്തില്‍ വശത്തോട്ട് ഭൂമിക്കു സമാന്തരമായി ഉയര്‍ത്തുക. കൈപ്പത്തി തിരിച്ച് മുകളിലോട്ടു നോക്കുന്ന തരത്തിലാക്കി വീണ്ടും ഉയര്‍ത്തുക. ശ്വാസം നിറയുമ്പോള്‍ കൈ നേരെ മുകളില്‍ ലംബം. മേലെ നിന്നു ആരോ പിടിച്ചു വലിക്കുന്ന തരത്തില്‍ വലിയണം. ശ്വാസം വിട്ടു കൊണ്ട് മറുവശത്തേക്ക് വലിവോടെ തന്നെ കഴിയുന്നത്ര ചരിയുക. അരക്കെട്ട് മുന്നോട്ടോ പിന്നോട്ടോ ഒടിയരുത്. സാധാരണ ശ്വാസത്തില്‍ 30 സെക്കന്റ് നിലനിന്ന് തിരിച്ചു വരാം. ശ്വാസമെടുത്തുകൊണ്ട് ലംബമായും ശ്വാസം വിട്ടു കൊണ്ട് കൈ താഴേക്കും. ഇടയില്‍ നിര്‍ത്തി മുന്നേപ്പോലെ കൈപ്പത്തി കീഴോട്ടാക്കണം. പിന്നീട് മറുകൈയില്‍ ആവര്‍ത്തിക്കണം.
ഗുണങ്ങള്‍
കാലിലെയും കൈയിലേയും പേശികളില്‍ വലിവു കിട്ടും. നട്ടെല്ലിനു വഴക്കം കൂടും. വാരിയെല്ലുകള്‍ക്ക് വലിവും വികാസവും ഉണ്ടാവും. ശ്വാസകോശങ്ങളില്‍ രക്തപ്രവാഹം കൂടും. ആസ്ത്മ, ശ്വാസതടസ്സം ഇവയ്ക്കു ഗുണകരം.