Tuesday, July 14, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

ശരീരമാദ്യം ഖലു ധര്‍മ്മസാധനം’ (യോഗപദ്ധതി 2)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
3 July 2020

യോഗയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന അംഗീകാരത്തെപ്പറ്റി പറയുന്നത് ഇക്കാലത്ത് ആവര്‍ത്തനം മാത്രമാണ്. എങ്കിലും പലരും പലതരത്തിലാണ് യോഗയെ വീക്ഷിക്കുന്നത് എന്നത് പറയാതിരിക്കാന്‍ തരമില്ല.

Google NewsAdd Kesari Weekly as a preferred source on Google

ലോകം മുഴുവന്‍ യോഗ പ്രചരിപ്പിക്കാന്‍ പരിശ്രമിച്ച ഒരു മഹാനായ യോഗിയായിരുന്നു പറക്കും സ്വാമി എന്നറിയപ്പെട്ട സ്വാമി വിഷ്ണു ദേവാനന്ദ, സ്വാമി ശിവാനന്ദ സരസ്വതിയുടെ ശിഷ്യന്‍. അദ്ദേഹം വിദേശികള്‍ക്കു മനസ്സിലാവുന്ന തരത്തില്‍ യോഗയെ അവതരിപ്പിച്ചു. Five Points of yoga എന്ന് ഇത് അറിയപ്പെട്ടു. ശരീരത്തെ ഒരു വാഹനമായി, കാറായി, അദ്ദേഹം അവതരിപ്പിച്ചു. ഒരു മഹത്തായ ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ഒരു വാഹനമാണല്ലൊ ശരീരം. (ശരീരത്തെ രഥമായി സങ്കല്പിക്കുന്നുണ്ട്, കഠോപനിഷത്തില്‍). ‘ശരീരമാദ്യം ഖലു ധര്‍മ സാധനം’ എന്നു സ്മൃതികളില്‍ പറയുന്നു. ധര്‍മമനുഷ്ഠിക്കാനുള്ള ഒരു ഉപാധി, സാധനം, ഉപകരണമാണ് ഈ ശരീരം എന്നതു തന്നെയാണ് നമ്മുടെ കാഴ്ചപ്പാട്.

പഞ്ച ബിന്ദുക്കള്‍
1. അനുയോജ്യമായ വ്യായാമം – ആസനം
2.അനുയോജ്യമായ ശ്വാസോച്ഛ്വാസം – പ്രാണായാമം
3.അനുയോജ്യമായ വിശ്രമം – ശവാസനം
4. അനുയോജ്യമായ ഭക്ഷണക്രമം-സാത്വിക ആഹാരം.
5. ഭാവാത്മകമായ(വേദാന്ത) ചിന്തയും ധ്യാനവും

ADVERTISEMENT

1. യോഗാസനങ്ങള്‍
ശരീരത്തിലെ പേശികളെയും സന്ധികളെയും അവയവങ്ങളെയുമൊക്കെ വഴക്കമുള്ളതാക്കുകയും, രക്തചംക്രമണം സുഗമമാക്കുകയും, അത്തരത്തില്‍ നിലനിറുത്തുകയും ചെയ്യുന്നതിന് അനുയോജ്യമായ ശാസ്ത്രീയമായ വ്യായാമ പദ്ധതി, യോഗാസന പദ്ധതി നമ്മുടെ പൂര്‍വികര്‍ ആവിഷ്‌കരിച്ചു. പ്രകൃതിയില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ സ്വീകരിച്ചു കൊണ്ട് വിവിധ തരം ആസന രീതികള്‍ പരീക്ഷിച്ചറിഞ്ഞ് തലമുറകള്‍ കൈമാറി. ശാരീരിക വ്യായാമത്തോടൊപ്പം അത് മാനസികവും ബുദ്ധിപരവും ആത്മീയവുമായ വളര്‍ച്ചയെയും സുഗമമാക്കി.

വാഹനങ്ങള്‍ വെറുതേ കിടന്നാല്‍ അത് തുരുമ്പിച്ചു നശിക്കും. വാഹനത്തില്‍ യന്ത്രങ്ങള്‍ വഴക്കമുള്ളതാക്കി വെക്കാന്‍ ((Iubrication) ) പലതരം ദ്രാവകങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അതിന്റെ ധര്‍മമാണ് ആസനങ്ങള്‍ ഇവിടെ നിര്‍വഹിക്കുന്നത്.

2. പ്രാണായാമം
ശാസ്ത്രീയമായ ശ്വാസോച്ഛ്വാസ പദ്ധതിയിലൂടെ, പ്രാണായാമത്തിലൂടെ, നമ്മുടെ ഉള്ളിലുള്ള പ്രാണശക്തിയുടെ ഉണര്‍വും ഉത്തേജനവുമാണ് നടക്കുന്നത്.
ശരീരത്തെ നിലനിറുത്തുന്നതില്‍ ഈ ശക്തിക്ക് വലിയ പങ്കുണ്ട്. ആധിവ്യാധികളെ(Psycho Somatic diseases) അകറ്റാനും നിയന്ത്രിക്കാനും സുഖപ്പെടുത്താനും ആസനങ്ങള്‍ പ്രയോജനപ്പെടും.
വാഹനത്തിലെ ബാറ്ററിയാണ് അതിനെ ഉത്തേജിപ്പിക്കുന്നത്. അത് എപ്പോഴും നിറഞ്ഞിരിക്കാന്‍ ഡ്രൈവര്‍ ശ്രദ്ധിക്കും.

3. വിശ്രമം
അമിതമായ അധ്വാനം വരുമ്പോള്‍ ശരീരത്തിന്റെ പ്രകൃതിയില്‍ തന്നെ വിശ്രമത്തിനുള്ള ചില പദ്ധതികള്‍ ഉണ്ട്. ഉറക്കം അത്തരത്തിലൊന്നാണ്. യോഗയിലും ശവാസനം, മകരാസനം മുതലായ വിശ്രമാസനങ്ങളുണ്ട്.
കാറിന്റെ യന്ത്രസാമഗ്രികള്‍ അമിതമായ വേഗത്താല്‍ ചൂടാവുമ്പോള്‍ അതിനെ തണുപ്പിക്കാന്‍ അതില്‍ radiator സംവിധാനമുണ്ട്, Cooling system ഉണ്ട്.

4. ഇന്ധനം
ശരീരത്തിനു വായു, ജലം, ഭക്ഷണം, സൂര്യപ്രകാശം എന്നിവ ശുദ്ധമായും വേണ്ട അളവിലും കിട്ടണം. ഇന്നത്തെ അന്തരീക്ഷത്തില്‍ അത് ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെട്ടു വരുന്നുണ്ട്. പെട്രോളായാലും ഡീസലായാലും ശുദ്ധമായ ഇന്ധനം വാഹനത്തിന് നല്‍കണം. അതും അനുയോജ്യമായതും വേണ്ട അളവിലുള്ളതും. ഇന്ധനം ചീത്തയായാല്‍ യന്ത്രം പൊട്ടാനും ചീറ്റാനും തുടങ്ങും.

5. മനസ്സ്
ധാരണാ ധ്യാന സമാധികളിലൂടെ മനസ്സിലെ അലോസരങ്ങളെ മാറ്റി ഏകാഗ്രവും നിയന്ത്രിതവുമാക്കാന്‍ യോഗ പദ്ധതി വേണം. നമ്മുടെ ജീവിതത്തെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ വേദാന്ത ചിന്തയും ധ്യാനവും ആവശ്യമാണ്. സന്തുലിതമായ മനസ്സും തെളിഞ്ഞ ബുദ്ധിയും ഉള്ള ഡ്രൈവര്‍ ആയാലേ വാഹനം ലക്ഷ്യത്തിലെത്തിച്ചേരൂ. അല്ലായെങ്കില്‍ അപകട സാധ്യതയുണ്ട്. വാഹനവും ശരീരവുമായുള്ള ഈ ഉപമ ഉപരിപ്ലവമായതാണെങ്കിലും സാധാരണക്കാര്‍ക്കു പ്രയോജനപ്പെടുമെന്നതിനാലാണ് ഇവിടെ കൊടുത്തത്. യോഗയെപ്പറ്റി മറ്റു ചില കാര്യങ്ങള്‍ അടുത്ത ലക്കങ്ങളില്‍ പങ്കുവെക്കാം.
(തുടരും)

Tags: യോഗപദ്ധതി
Share1TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies