Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

ആദ്ധ്യാത്മിക സാഹിത്യശാഖയ്ക്ക് മുതല്‍ക്കൂട്ടായ കൃതികള്‍

വെള്ളായണി ജയചന്ദ്രൻവെള്ളായണി ജയചന്ദ്രൻ
15 may 2020

ശ്രീമദ് ഭാഗവതത്തിലെ
പ്രധാന സ്തുതികള്‍
വിജയശ്രീ ബാലന്‍ പൂതേരി
പൂതേരി ബുക്‌സ്, മലപ്പുറം
പേജ്: 88 വില: 70 രൂപ

Google NewsAdd Kesari Weekly as a preferred source on Google

ശ്രീമദ് ഭാഗവതത്തിലെ പ്രധാനസ്തുതികള്‍ ഒരു ലഘുകൃതിയില്‍ സമാഹരിച്ചിരിക്കുകയാണ് വിജയശ്രീ ബാലന്‍ പൂതേരി. പുരാണങ്ങളില്‍ ശ്രേഷ്ഠമെന്ന് പുകഴ്‌കൊണ്ട ശ്രീമദ് ഭാഗവതം അസംഖ്യം ശാശ്വത മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ജനമനസ്സുകളെ വിമലീകരിക്കുന്നതിനും ശാന്തിയേകുന്നതിനും ഭാഗവതയജ്ഞങ്ങള്‍ പ്രയോജനപ്പെടുന്നു. ഭാഗവതപുരാണത്തിലെ അമൃതനിഷ്യന്ദികളായ ഭഗവല്‍ സ്തുതികള്‍ നിത്യപാരായണത്തിനനുയോജ്യമാണെന്നു പറയേണ്ടതില്ലല്ലോ. കുന്തീസ്തുതി, ഭീഷ്മസ്തുതി, ശ്രീശുകസ്തുതി തുടങ്ങി പതിനഞ്ചു സ്തുതികള്‍ ഈ ചെറുഗ്രന്ഥത്തിലുണ്ട്. ശ്രീമദ് ഭാഗവതം പ്രഥമ സ്‌കന്ധത്തില്‍ 8-ാം അദ്ധ്യായത്തിലാണ് കുന്തീസ്തുതിയുള്ളത്. കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് ദ്വാരകയിലേക്ക് തിരിച്ചുപോകുന്ന ഭഗവാന്‍ ശ്രീകൃഷ്ണനെ പാണ്ഡവ മാതാവായ കുന്തീദേവി സ്തുതിക്കുന്നതാണ് കുന്തീസ്തുതി. ഇത്തരത്തില്‍ സന്ദര്‍ഭവിവരണത്തോടൊപ്പമാണ് എല്ലാ സ്തുതികളും അവതരിപ്പിച്ചിട്ടുള്ളത്. സ്തുതികള്‍ സംസ്‌കൃത ശ്ലോകങ്ങളാണ്. അവയ്ക്ക് ലളിതമായി അര്‍ത്ഥം വിവരിച്ചിട്ടുണ്ട്. ഭാഗവതം വായിക്കുന്നവര്‍ക്ക് സൂക്ഷിക്കാവുന്ന മികച്ച കൈ പ്പുസ്തകം തന്നെയാണിത്.

ശ്രീദേവി മഹാഭാഗവതം
വിജയശ്രീ ബാലന്‍ പൂതേരി
പൂതേരി ബുക്‌സ്
മലപ്പുറം
പേജ്: 272 വില: 200 രൂപ

ADVERTISEMENT

ജഗദംബികയായ ദേവിയെക്കുറിച്ചുള്ള പുരാണമാണ് ശ്രീദേവി മഹാഭാഗവതം. നൈമിശാരണ്യത്തില്‍ വച്ച് ശുനകാദി മഹര്‍ഷിമാരുടെ ആവശ്യപ്രകാരം സൂതന്‍ വിവരിച്ച ദേവീ ഭാഗവതകഥകള്‍ കേള്‍ക്കുന്നതും പാരായണം ചെയ്യുന്നതും പുണ്യകരമാണെന്നു വിശ്വസിക്കപ്പെടുന്നു. പവിത്രമായ ആ കഥകള്‍ ‘ശ്രീദേവി മഹാഭാഗവതം’ എന്ന ഗ്രന്ഥത്തില്‍ വിജയശ്രീ ബാലന്‍ പൂതേരി ലളിതമായ ഗദ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. പന്ത്രണ്ടദ്ധ്യായമാണീ കൃതിക്കുള്ളത്. മറ്റു പുരാണങ്ങളില്‍ നിന്ന് നാം വായിച്ചറിഞ്ഞ ചില കഥകളും ഈ കൃതിയിലുണ്ട്. ഭീഷ്മപ്രതിജ്ഞ, കൗരവരും പാണ്ഡവരും, സര്‍പ്പസത്രം, സത്യവാന്‍ സാവിത്രി തുടങ്ങിയവ അത്തരത്തിലുളളവയാണ്. ഗായത്രീസാധന, സന്ധ്യാപൂജ, ജപഫലങ്ങള്‍, ദിനചര്യ, പ്രാണായാമം, രുദ്രാക്ഷമാഹാത്മ്യം തുടങ്ങിയവയും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു. സാധകര്‍ക്കാവും ഇവ ഏറെ പ്രയോജനപ്പെടുന്നത്. ശ്രീ കൃഷ്ണ ലീലകള്‍, കൃഷ്ണന്റെ വരലാഭം എന്നിങ്ങനെ കൃഷ്ണകഥകളും, ദക്ഷയാഗം, പാര്‍വ്വതീജനനം തുടങ്ങി ശിവകഥകളും ഈ കൃതിയില്‍ കാണാം. തികഞ്ഞ പാരായണക്ഷമതയുള്ള ഈ കൃതി ആദ്ധ്യാത്മിക സാ ഹിത്യശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ട്തന്നെയാണെന്നു സംശയിക്കാതെ പറയാം.

തളിക്ഷേത്രവും ഹൈന്ദവ
നവോത്ഥാനവും
വിജയശ്രീ ബാലന്‍ പൂതേരി
പൂതേരി ബുക്‌സ്, മലപ്പുറം
പേജ്: 168 വില: 100 രൂപ

കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ ഹൈന്ദവ ജനതയുടെ നവോത്ഥാനത്തിന് പ്രചോദനമേകിയ ഒന്നാണ് അങ്ങാടിപ്പുറം തളിമഹാദേവക്ഷേത്ര സമരം. പ്രസ്തുത സമരത്തെ ആസ്പദമാക്കി വിജയശ്രീ ബാലന്‍ പൂതേരി രചിച്ച കൃതിയാണ് ‘തളിക്ഷേത്രവും ഹൈന്ദവ നവോത്ഥാനവും’. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് അങ്ങാടിപ്പുറം തളിമഹാദേവക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ഹൈന്ദവ ജനത ഒരുങ്ങിയവേളയില്‍ നേരിടേണ്ടി വന്നത് ശക്തമായ വെല്ലുവിളികളാണ്. അവയെ അതിജീവിച്ചുകൊണ്ട് ഹിന്ദുക്കള്‍ ആരാധനാസ്വാതന്ത്ര്യം നേടിയെടുത്ത്, മഹത്തായ തളി മഹാദേവക്ഷേത്രം പുനരുദ്ധരിച്ചു. അതിന്റെ വിശദമായ ചരിത്രമാണീ കൃതിയിലെ മുപ്പത്തിരണ്ടദ്ധ്യായത്തിലുള്ളത്. ഐതിഹാസികമായ തളി സമരത്തിലെ നിരോധനാജ്ഞ, അറസ്റ്റ്, സത്യഗ്രഹസമരം എല്ലാം വിശദമായി ഈ കൃതിയില്‍ പ്രതിപാദിക്കുന്നു. കേളപ്പജിയുടെ നേതൃത്വത്തിലാണ് തളി സമരം നടന്നത്. സി.പി.ജനാര്‍ദ്ദനന്‍, മാധവ്ജി, പി.വാസുദേവന്‍ തുടങ്ങിയവരുടെ ശക്തമായ പ്രവര്‍ത്തനങ്ങളുമുണ്ടായിരുന്നു. തളിക്ഷേത്ര സമരം ഹൈന്ദവര്‍ക്കിടയില്‍ ഉത്സാഹവും ഉണര്‍വ്വും ആത്മധൈര്യവും പ്രദാനം ചെയ്തുവെന്ന വസ്തുത എടുത്തു പറയേണ്ടതാണെന്ന് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു.

Tags: ആദ്ധ്യാത്മിക സാഹിത്യം
Share5TweetSendShare

Related Posts

യോഗചൈതന്യം

യോഗചൈതന്യം

തീര്‍ത്ഥയാത്രാപഥങ്ങള്‍

തീര്‍ത്ഥയാത്രാപഥങ്ങള്‍

ചരിത്രാധിനാഥന്റെ പ്രണയ സാഫല്യം

ചരിത്രാധിനാഥന്റെ പ്രണയ സാഫല്യം

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

യാത്രാവിവരണവും ഐതിഹ്യവും

യാത്രാവിവരണവും ഐതിഹ്യവും

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies