ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല പാകിസ്ഥാനിലാണ് എന്നറിയാത്ത മണ്ടന്മാര്‍ ഇപ്പോഴും ഉണ്ട്. അവിടം എന്നോ ഭാരതത്തില്‍ നിന്ന് സ്വാതന്ത്ര്യം വാങ്ങിപ്പോയി. പേരിന് ഈ മണ്ണിലാണ് നില്പ് എന്നേയുള്ളു. ബാക്കിയെല്ലാം പാകിസ്ഥാനിലാണ്. എത്രകാലമായി അവിടെ നിന്നും ആസാദി മുദ്രാവാക്യം ഉയരുന്നു. എന്നിട്ടും പഠിച്ചില്ലേ? അതുകൊണ്ടാണ് വിവേകാനന്ദ പ്രതിമയില്‍ പച്ചത്തെറി എഴുതിവെച്ചത്. ആ പ്രതിമ അവിടെ നിലനിര്‍ത്തുന്നു എന്നതുതന്നെ അവരുടെ ഹൃദയ വിശാലത.
ഇതൊന്നുമറിയാത്ത, പാഠം പഠിക്കാത്ത ജെ.എന്‍.യു കാമ്പസ് ഡവലപ്‌മെന്റ് കമ്മറ്റി 2019 ജൂലായ് മാസത്തില്‍ ഒരു തീരുമാനമെടുത്തു. കാമ്പസ്സിലെ വീഥികള്‍ക്ക് ദേശീയപുരുഷന്മാരുടെ പേരിടുക. അതിന്റെ ഭാഗമായി ഒരു റോഡിന് കഴിഞ്ഞ മാര്‍ച്ച് 16ന് വീരസവര്‍ക്കര്‍ മാര്‍ഗ് എന്നു പേരിട്ടു. സവര്‍ക്കറുടെ പേര് ജെ.എന്‍.യു ക്യാമ്പസ്സിനകത്തോ? ഇസ്ലാമോ-ഇടതുപക്ഷ ലോബിയ്ക്ക് തിളച്ചുമറിയാന്‍ ഇതിലധികം എന്തുകാരണം വേണം? ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും കലാപങ്ങളുടെ വീരനായികയുമായ ഐഷാ ഘോഷ് ട്വിറ്ററില്‍ കുറിച്ചു: ‘മാപ്പപേക്ഷിച്ചും ബ്രിട്ടീഷുകാരുടെ പിണിയാളായും മതേതരത്വത്തെ തുരങ്കം വെച്ചയാളായും പ്രവര്‍ത്തിച്ച വ്യക്തിയെ അംഗീകരിക്കാന്‍ തയ്യാറില്ല’. ജെ.എന്‍.യു.വില്‍ റോഡിനു ഏതു പേരിടണമെന്നു തീരുമാനിക്കേണ്ടത് ഡവലപ്‌മെന്റ് കമ്മറ്റിയല്ല, ഐഷയാണ് എന്നു ആര്‍ക്കാണറിയാത്തത്. അവര്‍ റോഡിന്റെ നാമകരണം ചെയ്ത ബോര്‍ഡില്‍ കരിപൂശി അംബേദ്കര്‍ റോഡ് എന്ന് പുനര്‍ നാമകരണം ചെയ്തു. എന്നാല്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്ക് അതുപോലും അംഗീകരിക്കാനായില്ല. അവര്‍ റോഡിന് ‘മുഹമ്മദലി ജിന്ന മാര്‍ഗ്’ എന്ന് പേരുമാറ്റുകയും പാക് കൊടി ഉള്‍ക്കൊള്ളുന്ന ജിന്നയുടെ ചിത്രം പതിക്കുകയും ചെയ്തു. ഇപ്പോള്‍ മനസ്സിലായില്ലേ ജെ.എന്‍.യു എന്നോ ‘ആസാദി’ ആയെന്ന്.