Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

രാജീവ് നായര്‍എം.കെ.സദാനന്ദൻരാജീവ് നായര്‍andഎം.കെ.സദാനന്ദൻ
6 February 2026

കാളിദാസന്റെ രഘുവംശം
മാത്യൂസ് അവന്തി
അവന്തി പബ്ലിക്കേഷന്‍സ്
പേജ്: 160, വില: 180 രൂപ
ഫോണ്‍: 9446572793

Google NewsAdd Kesari Weekly as a preferred source on Google

രാമായണങ്ങള്‍ പലതുണ്ട് എന്നതുപോലെ രഘുവംശങ്ങളും പലതുണ്ടത്രേ. പല ഭാഷകളില്‍, രൂപങ്ങളില്‍ അവ ഭാരതീയ സാഹിത്യ നഭോമണ്ഡലത്തില്‍ പ്രകാശം പരത്തി നില്‍ക്കുന്നു. ആ നക്ഷത്രമാലയിലേയ്ക്ക് സൂര്യശോഭയോടെ ഉദയം ചെയ്യുകയാണ് മാത്യൂസ് അവന്തിയുടെ ‘കാളിദാസന്റെ രഘുവംശം’ എന്ന ഗദ്യാവിഷ്‌കാരം. അവതരണ ശൈലി, സമീപനരീതി എന്നിവകളുടെ സവിശേഷതകള്‍ കൊണ്ടും ഭാഷാ ലാളിത്യം കൊണ്ടും ഈ ഗ്രന്ഥം വേറിട്ടു നില്‍ക്കുന്നു. വിശ്വമഹാകവിയുടെ അദ്വിതീയമായ പ്രകൃതിവര്‍ണനകളുടെയും പ്രണയകഥനങ്ങളുടെയും വാഗര്‍ത്ഥങ്ങളെ അതേപടി മലയാളത്തിലേയ്ക്ക് ആനയിക്കാന്‍ മാത്യൂസ് അവന്തിക്ക് തന്റെ രചനയിലൂടെ കഴിഞ്ഞിരിക്കുന്നു. രഘുവംശം എന്ന ഉത്കൃഷ്ടകൃതി സാധാരണക്കാരില്‍ നിന്ന് അകലെയായതിന് പ്രധാന കാരണം അത് സംസ്‌കൃത ഭാഷയിലാണെന്നതാണ്. ഗൗരവമായി സാഹിത്യത്തെ സമീപിക്കുന്നവര്‍ക്ക് ഭാഷ തടസ്സമല്ലെങ്കിലും ഒരു സംസ്‌കൃത പദ്യകൃതി ആസ്വദിക്കാന്‍ സാധാരണ മലയാളികള്‍ ശ്രമിക്കുകയില്ലെന്നത് വസ്തുതയാണ്. കുട്ടികൃഷ്ണമാരാര്‍, ഭരതപ്പിഷാരടി തുടങ്ങിയവരുടെ എണ്ണം പറഞ്ഞ ‘രഘുവംശ’ങ്ങള്‍ മലയാളത്തില്‍ ഉണ്ടെങ്കിലും സംസ്‌കൃത ഭാഷയുമായുള്ള ശൈലീബാന്ധവം അവയും പിന്‍തുടര്‍ന്നിരുന്നു എന്നു പറയാതെ വയ്യ. അതിനാല്‍ തന്നെ രഘുവംശത്തിനും സാധാരണക്കാരനുമിടയിലെ പാലമാകുവാന്‍ അവയ്ക്കും കഴിഞ്ഞില്ല. അവിടെയാണ് ഈ പുസ്തകം പ്രസക്തമാകുന്നത്. ആദിമധ്യാന്തം കൗതുകവും ആകാംക്ഷയും നിലനിര്‍ത്തി മുന്നേറുന്ന ഇതിലെ ഓരോ സര്‍ഗ്ഗവും സാധാരണ വായനക്കാരനെ പൗരാണികഭാരതത്തിന്റെ മോഹനദൃശ്യ ചാരുതകളിലേയ്ക്ക് എടുത്തുയര്‍ത്തുന്നു. ഒപ്പം, മഹത്തായ ഒരു സാംസ്‌കാരിക പൈതൃകത്തിന്റെ നാള്‍വഴികള്‍ വായനക്കാരന്റെ മനസ്സില്‍ ആലേഖനം ചെയ്യുകയും ചെയ്യുന്നു. സംസ്‌കൃത പണ്ഡിതനും പ്രശസ്ത ന്യായാധിപനുമായ ജസ്റ്റിസ് കെ. സുകുമാരന്റെ പ്രൗഢ ഗംഭീരവചസ്സുകള്‍ കൊട്ടാരവാതിലിലെ രത്‌നം പോലെ ഈ ഗ്രന്ഥത്തിന്റെ അവതാരികയില്‍ പ്രശോഭിക്കുന്നത് മാത്യൂസ് അവന്തിയുടെ രചനാവൈദഗ്ദ്ധ്യത്തിനുള്ള അംഗീകാരം തന്നെയാണ്. സാക്ഷാല്‍ പാര്‍വ്വതീ പരമേശ്വരന്മാര്‍ വിശ്വകവിക്ക് തെളിച്ചു നല്‍കിയ വാഗര്‍ത്ഥങ്ങള്‍ മാറ്റണയാതെ മാത്യൂസ് അവന്തിയുടെ ഉള്ളില്‍ തെളിഞ്ഞത് ഒരു നിയോഗമാകാം.

വ്യക്തിയും ഭക്തിയും
ഭക്തിയോഗത്തിന്റെ അകപ്പൊരുളുകള്‍
പ്രൊഫ. കെ. ശശികുമാര്‍
കുരുക്ഷേത്ര പ്രകാശന്‍, കൊച്ചി -17
പേജ്: 112, വില: 180 രൂപ
ഫോണ്‍: 0484-2338324

ADVERTISEMENT

ഭാരത സംസ്‌കാരത്തിന്റെ അന്തഃസത്ത രാഷ്ട്രീയമല്ല; ആത്മീയതയാണ് എന്നുല്‍ഘോഷിച്ച സന്യാസിവര്യന്മാരുടെ പുണ്യഭൂമിയാണല്ലോ ഇത്. ഭാരതം ലോകത്തിനു നല്‍കിയ അര്‍ത്ഥഭാരമുള്ള പദമാണ് ധര്‍മ്മം എന്നത്. ധര്‍മ്മ വിഷയത്തിലധിഷ്ഠിതമായ പത്തൊമ്പത് ലേഖനങ്ങളുടെ സമാഹാരമാണ് പ്രൊഫ. കെ. ശശികുമാറിന്റെ ‘വ്യക്തിയും ഭക്തിയും ഭക്തിയോഗത്തിന്റെ അകപ്പൊരുളുകള്‍’ എന്നത്. സത്യവും ശുദ്ധവുമായ ഈശ്വരാന്വേഷണമാണ് ഭക്തിയെന്ന് വേദോപനിഷത്തുക്കളുടെ ഉള്ളടക്കത്തില്‍ നിന്ന് സ്വാംശീകരിച്ച് ഗ്രന്ഥകര്‍ത്താവ് സമര്‍ത്ഥിക്കുന്നു. ധര്‍മ്മത്തിലൂടെ സഞ്ചരിച്ച് ബ്രഹ്മത്തിലെത്തുക. ബ്രഹ്മദര്‍ശനം അഥവാ സമദര്‍ശനം അതാണ് വ്യക്തിയുടെ ജീവിത സാഫല്യം എന്ന് വ്യക്തമാക്കുന്നു. ജ്ഞാനമില്ലാത്ത ഭക്തിയും ഭക്തിയില്ലാത്ത കര്‍മ്മവും ആശാസ്യമല്ലെന്ന് ഋഷികവികള്‍ ഉദ്‌ബോധിപ്പിച്ചതിന്റെ അര്‍ത്ഥതലങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ധര്‍മ്മത്തിലധിഷ്ഠിതമായ ഭാരത സംസ്‌കാരത്തെ ആദരവോടെ സമീപിക്കുന്ന ഏതൊരാള്‍ക്കും ഏറെ വിജ്ഞാനപ്രദമായ വിഷയങ്ങള്‍ വിവരിക്കുന്നുണ്ടിതില്‍. സമൂഹ നന്മയ്ക്കും രാഷ്ട്രപുരോഗതിക്കും വേണ്ടി സ്വധര്‍മ്മമറിഞ്ഞു പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഏറെ ആശ്രയിക്കാവുന്ന ഒരമൂല്യ രചനയാണ് ഈ സമാഹാരം.

 

Tags: book review
Share
Tweet
SendShare

Related Posts

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

സവര്‍ക്കറുടെ സംഭാവനകള്‍ തിരിച്ചറിയപ്പെടുമ്പോള്‍

അനുഭവക്കുറിപ്പുകളും പഴമൊഴികളും

അനുഭവക്കുറിപ്പുകളും പഴമൊഴികളും

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

നവോന്മേഷം പകരുന്ന സാഹിത്യരചനകള്‍

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

രസകരമായ അനുഭവങ്ങളും ഗഹനമായ ചിന്തകളും

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

കാവ്യസൗന്ദര്യത്തിന്റെ അമൃതപഥങ്ങൾ

യോഗചൈതന്യം

യോഗചൈതന്യം

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies