വംഗനാടു പുനര്‍ജനിക്കുന്നിതാ
ഭക്തിയില്‍ സ്‌നേഹസാഗരം തീര്‍ത്ത
ചൈതന്യ മഹാപ്രഭുവിന്റെ യുഗ-
ധര്‍മ്മസന്ദേശം മീട്ടികുതിക്കുവാന്‍.
സുപ്രഭാതം മിഴിതുറക്കുന്നിതാ
നഷ്ടചൈതന്യം വീണ്ടെടുക്കാനഹോ.
കാളി തന്റെ ചിലമ്പൊച്ചതാളമായ്,
സിംഹഗര്‍ജനം രാഗാര്‍ദ്രഗാനമായ്,
ഒറ്റക്കമ്പിയില്‍ മീട്ടിയ ബാവുല്‍
പാട്ടലയുന്നു ഗാനകല്ലോലമായ്.
ഭാരതഭാവി, ശ്രീതൂകിയാടുവാന്‍
വംഗനാട്ടിലും ഗംഗയിലിന്നിതാ-
മിന്നി മിന്നിത്തിളങ്ങുന്നു താമര!
ശ്യാമപ്രസാദാഭ ചേരുന്ന ഹൂഗ്ലിയില്‍
വീണ്ടുമീപ്പൂര്‍വ്വദിക്കിന്‍ മുഖാംബുജം
മോടിയോടിതാ പുഞ്ചിരിതൂകുന്നു.
പണ്ടു കേട്ടൊരാനരേന്ദ്രഗര്‍ജനം
ഉണര്‍ത്തുപാട്ടായ ഗുരുദേവഗീതികള്‍
കോടി നാവുകളാര്‍ത്തുവിളിച്ചൊരാ
മാതൃവന്ദന ബീജമന്ത്രധ്വനി,
ശാസ്ത്രലോകം വിപ്ലവം പുല്‍കിയ
ജഗദീശചന്ദ്രവൈഭവഗാഥയും
യോഗിഘോഷം മുഴക്കിയ പൂര്‍ണ്ണ-
ഭാരത ദിവ്യസങ്കല്പങ്ങളും
വീണ്ടുമുജ്ജ്വലമാനക്കുതിപ്പായി
ഭാവിയെ മാടിമാടിവിളിക്കുന്നു.
പെറ്റമണ്ണിന്റെ അടിമത്തചങ്ങല
വെട്ടിമാറ്റി സ്വതന്ത്രയാക്കീടുവാന്‍
അമ്മതന്‍ മണികിലുക്കത്തിനൊപ്പം
പേര്‍ത്തുചേര്‍ത്തുപദമൂന്നിമുന്നിട്ട
ഹിന്ദുസൈനിക വീരന്‍സുഭാഷിന്റെ
കാന്തിതൂകുന്ന കാഹളം കേള്‍പ്പിതാ…
ഇന്നുവന്നവംഗോദയം സുന്ദരം!
ചിത്താംബരമിന്നാനന്ദസാഗരം
തെല്ലുയര്‍ത്തി നാം വീശുകീപ്പൂങ്കൊടി…
അമ്മതന്‍ വിശ്വജിത്താം പതാകയെ





















