ഭാരതക്ഷമേ നിന
ക്കൊരു സേവകന്‍ ധന്യ
ധീരതയ്ക്കടയാളം
വന്നുപോലുഷസ്സുപോല്‍
നിനക്കുമാര്‍ഗ്ഗഭ്രംശം
ഭവിക്കാതിരിക്കുവാന്‍
നിനക്കുമുന്നേറുവാ
നൗന്നത്യങ്ങളെപ്പുല്കാന്‍
മുന്നിലായ്ദീപ്തംദീപ
ശിഖയുമേന്തിക്കൊണ്ടേ
സന്നദ്ധന്‍നീങ്ങീടുന്നു
ജ്വലിക്കുംസുദര്‍ശനം
ചുറ്റുപാടുകള്‍ഭദ്ര
മമ്മതന്‍സിന്ദൂരത്തിന്‍
മാറ്റുകൂട്ടുന്നൂ ലോകം
കുമ്പിട്ടുനിന്നീടുന്നൂ
മണ്ണിലുമാകാശത്തും
മാനവര്‍ക്കിടയിലു-
മെണ്ണിടാനാവാതുള്ള
വസ്തുക്കളോരോന്നിലും
സ്‌നേഹശാന്തികള്‍നന്മ
മേന്മകളുണര്‍ത്തുന്നു
സ്‌നിഗ്ദ്ധമായ്മാതാവിനെ
നിത്യവുംനയിക്കുന്നൂ
ദിവ്യമാംരാമക്ഷേത്രം
കണ്‍തുറക്കുന്നൂ,നിത്യം
കാശിയില്‍മന്ത്രാക്ഷര
വൈഖരിമുഴങ്ങുന്നു
ഗംഗയില്‍ശുദ്ധംതീര്‍ത്ഥം
മന്ദമായൊഴുകുന്നു
തുംഗമാംസ്ഥാനങ്ങളില്‍
ഭാരതംതിളങ്ങുന്നൂ
അമ്മയ്ക്കുവേണ്ടുംസേവ
സര്‍വ്വവുംചെയ്യാനിതാ
നിന്‍മക്കള്‍ഞങ്ങള്‍നിത്യ
സന്നദ്ധരെല്ലായ്‌പ്പോഴും
മുന്നിലായ്‌നീങ്ങുംദീപ
നാളത്തിന്‍പ്രകാശമായ്
പിന്നിലുണ്ടമ്മേനിന്റെ
കൂടവേത്തന്നെനിത്യം






















