Thursday, September 3, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കവിത

ധ്യാനാര്‍ദ്രാനന്താകാശം

കാവാലം ശശികുമാർകാവാലം ശശികുമാർ
22 May 2026

ആര്‍ദ്രാകാശമിരുണ്ടുമയങ്ങീ-
ട്ടാദിത്യന്‍ മറവായപ്പോള്‍
ആളിന്നൊച്ചയൊഴിഞ്ഞൊരുമുറ്റ-
ത്താകെച്ചിലരുടെ കാലൊച്ച

Google NewsAdd Kesari Weekly as a preferred source on Google

ശാന്തം മെല്ലെയനങ്ങുന്നെങ്കിലു-
മാഴും ധ്യാന സ്ഥിതിയില്‍ത്താന്‍
തീര്‍ത്ഥം പദ്മമതാത്മീയം തിരു-
നാരായണജപലയനിരതം

ചന്ദ്രികമെല്ലെയലിഞ്ഞൊഴുകുംവഴി-
പോലാം ഗോപുര വരശിരസില്‍
ചൂടാന്‍ താരാഹാരവുമായ് നിശയൂഴം-
കാപ്പതുപോല്‍ നില്പൂ

ADVERTISEMENT

നീളന്‍ ചിറകുകള്‍ വീശി വിടര്‍ത്തി
നിവര്‍ന്നു പരന്നിടുമാകാശം
നീലാഭദ്യുതി ചേര്‍ന്നു വിളങ്ങെ-
യുണര്‍ത്തി മനസ്സിലൊരാഹ്ലാദം

കാല്‍വിരലൊന്നു പതിഞ്ഞതുമുതലൊരു
കാളും വിറയുടെയാവേശം
കാല്‍തൊട്ടൊന്നു മനസ്സിലുണര്‍ന്നത്
കാലംകൂടിയ വരകാലം

കാതില്‍ കേള്‍പ്പത് മധുര മനോഹര-
നാമസഹസ്രം ലയഭരിതം
കാണെക്കാണെക്കണ്ണില്‍ നിറഞ്ഞത്
കലയുടെ കാമ്യ വിലാസങ്ങള്‍

തൂണില്‍,ത്തറയില്‍,തൂമയെഴുന്നൊരു-
മേലാപ്പില്‍പ്പരമെങ്ങെങ്ങും
തൂവുന്നൂ മഹദാശയമങ്ങനെ
തൂകിയ കൈവിരലഭ്യാസം

ആരാരൊക്കെയുതിര്‍ത്ത വിയര്‍പ്പിവ-
യാരാരുടെ ചുടുചോരയതും
ആരാവാമിതിലിങ്ങനെ സര്‍ഗ്ഗ-
വിശേഷം ചേര്‍ത്തത് ഭഗവാനേ!

ആയിരമായിരമര്‍പ്പിത ചേത-
സ്സവരെ നമിച്ചാ,നന്നേരം
ആകാശത്തൂന്നിത്തിരിവെട്ടം;
മിന്നല്‍? തുഷ്ടിച്ചിരിയോ, ഹാ!

ചുറ്റും ചുറ്റിനടക്കെക്കേള്‍പ്പൂ
ശീവേലിത്തിരു തകില്‍ മേളം
നാദസ്വരസ്സുധയൊഴുകുന്നതിലോ
രാഗം താനം പല്ലവികള്‍

പാടുന്നങ്ങനെ രാമകഥാമൃത-
മോരോന്നായ് മധുരസമായി
സാഹിത്യത്തിന്, നാദംപകരം കേള്‍പ്പിതു,
സ്വാതിത്തിരുഹൃദയം

‘ഭാവിക്കേണം രഘുരാമം’ സുഗു-
ണാരാമം സകലാധാരം
സാവേരീസ്വര സരിഗസരീരസ,-
മാചാരം ഭരമാനന്ദം

മൂര്‍ത്തികള്‍ മൂന്നു നിരന്നു പരന്നിട-
നാഴിയിലൂടൊരു വഴിചേര്‍ക്കെ
കീര്‍ത്തനമാലകള്‍ പാടി നടന്നതി-
നൊപ്പം ‘ഭാരതമൊരുശകലം’

എണ്ണം ചെറുതാമെങ്കിലുമെല്ലാ-
നാടും നഗരവുമൊന്നായി-
ച്ചേരും സേവയിതിതിനെതിരായി-
ന്നെന്തുണ്ടാകും? സംശയമായ്

അമ്പാടികുളിര്‍ ശ്രീകൃഷ്ണന്‍, പുന-
രങ്ങനെ നരഹരി ഭഗവാനും
നടുവില്‍ നാഗമനന്ത സ്ഥിതനായ്
നാരായണനാം അഖിലേശന്‍

ദേവസ്സര്‍വ്വസ്വരൂപം ചേര്‍ന്നത്-
ദേവസ്വരൂപപ്പൊരുളായി
സാക്ഷാല്‍ സ്വാമിയിലെന്തില്ലാത്തത്!
സാക്ഷാല്‍ക്കാരം ശീവേലി

പല്ലക്കും ചുമലേറ്റി നടപ്പവ-
രില്ലറിയുന്നീലില്ലൊട്ടും
ഭഗവാനേറ്റും ഭാരം, ലോകം
ഭരണം ചെയ്‌വൊരു ഗുരുഭാരം

ഭാരം പേറിയിറക്കിക്കനമേ-
പോവതു ഭാഗ്യം, പെരുമാളെ-
ത്തോളില്‍ക്കേറ്റി നടപ്പതു ജീവിത-
ഭാരം തീര്‍പ്പൊരു തിരുവഴിയാം

ഉള്ളില്‍ക്കയറുംനേരം, ഭഗവാ-
നുളളില്‍ കയറാന്‍ വഴിയേതോ?
ഉള്ളില്‍ തോന്നിയതപ്പോള്‍ ‘ശാന്താ-
കാരം’ ചൊല്ലാന്‍; ഭവഭജനം

കണ്ടേന്‍ മേഘമിറങ്ങി ലയിച്ചൊരു
വര്‍ണ്ണം തൂകിയ തിരുവദനം
കണ്ടേനിത്തിരി, കിളിവാതിലിലൂ-
ടംബരമങ്ങനെ കാണുംപോല്‍

നെറ്റിയിലിത്തിരിചന്ദ്രിക വീണോ?
തോന്നിയതോ? ഭ്രമമാകുകയോ?
നീണ്ടു വിടര്‍ന്നൊരു താമരയിതളോ?
കണ്ണിന്‍ ശാന്തിയനന്തതയോ!

നാസിക, പുഞ്ചിരിവിളയും ചുണ്ടുക-
ളെന്തൊരു കാഴ്ച വിയര്‍ത്തേ പോയ്!
നീണ്ടരുളുന്നൊരു ബാഹുവതിന്‍ വിരല്‍
നീളുന്നെന്തില്‍ ശ്രുതി ചേര്‍ക്കാന്‍?
ഓങ്കാരത്തിന് താണ്ഡവതാള-
മുണര്‍ത്തിയ ജഡയെ തീണ്ടീടാന്‍?

പള്ളിയുറക്കമടുത്തതിനാലാവണ,-
മുണ്ട് തിരക്കതിനാലാവാം
തള്ളിയിറക്കുകയാണ് വരുന്നൊരു-
ദാസരെ ജവമൊടു ‘ദാസ’ന്മാര്‍

കണ്ടു നടുക്കൊരു താമരയതിലൊരു-
നാന്മുഖനങ്ങനെ,യതിസൂക്ഷ്മം
നോക്കവെ കാണ്‍മത് ലയനം സൃഷ്ടി-
സ്ഥിതിയുടെ ഗാഢാശ്ലേഷരസം

സ്പഷ്ടം ബന്ധമിതുലകില്‍ ലൗകിക-
മപ്പുറമാത്മീയാനന്ദം
ആനന്ദാമൃതമധുരിമ നുകരുവ-
താവണമാര്‍ക്കുമൊരാവേശം

കാലില്‍ വീണുകരഞ്ഞൊഴുകുന്നൊരു-
കണ്ണീരാലിനിയഭിഷേകം
കാണാനാവുകയെന്നടിയന്നിനി-
യാമോദം തരുമീ നിമിഷം

കാതില്‍കേള്‍പ്പൊരു നിശ്ശബ്ദതയതി-
ലാകാശം നിഷ്പന്ദിതമായ്
‘ശബ്ദാദ് വ്യോമം,’ ദീപമണഞ്ഞതി-
ലങ്ങു തമസ്സിന്‍പ്രഭ കാണ്മൂ

കേട്ടൊരു കുഴലിന്‍ രാഗമതേതാ-
ണറിവീ,ലടിയന്‍ കുഴലായീ
കാതില്‍ പീയൂഷത്തിന്‍ തുള്ളികള്‍;
കണ്ണീര്‍ ധാരയിലാറാടീ

കേട്ടൂ കൂട്ടരു ചോദിക്കുന്നൂ-
തെങ്ങനെ ദര്‍ശന, മഭിരാമം?
ചൊല്ലീ, ഞാനറിയാതലിയാഞ്ഞത്,
നീയുള്ളതിനാലായീടാം!

(ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനാനുഭൂതിയില്‍ ജനിച്ച കവിത)

Tags: ശ്രീപത്മനാഭസ്വാമി ക്ഷേത്രം
Share
Tweet
SendShare

Related Posts

യാത്ര

യാത്ര

ഇടവഴികള്‍

ഇടവഴികള്‍

ബാമിയാന്‍

ബാമിയാന്‍

സീതായനം

സീതായനം

വിടപറയാനാകാതെ

വിടപറയാനാകാതെ

നിളാനദിക്കരയിൽ

നിളാനദിക്കരയിൽ

Shopping Cart

Latest

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies