എല്ലാ മെയ്മാസവും ഒരുപോലെയല്ല
നീരൊഴുക്കുകളെല്ലാം നിശ്ശബ്ദം മണ്ണിന്റെ മരണവിലാപം പോലെ
വരണ്ട വേനലിന്റെ വേരുകള്‍തേടുന്ന
മെയ് മാസമാണിത്.
മാവുകളും പ്ലാവുകളും വെട്ടിത്തിളയ്ക്കുന്ന മാനത്തേയ്ക്ക് നോക്കി
ഊഷരമായ ജീവിതത്തെയോര്‍ത്ത്
നിര്‍ത്താതെ നിലവിളിക്കുന്ന
ഈ മെയ് മാസത്തില്‍
കലിമ ചൊല്ലാനുള്ള അട്ടഹാസവുമായി
രക്തംപുരണ്ട വാളുകളും പൊട്ടിത്തെറിക്കുന്ന ബോംബുകളുമായി
എങ്ങുനിന്നെല്ലാമോ
ഭ്രാന്തന്മാര്‍ ഓടിയടുക്കുന്നു.
സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ കൊത്തിയരിഞ്ഞ്
അവര്‍ രക്തം രുചിക്കുന്നു
പിറനിലാവു പരത്തുന്ന ചന്ദ്രക്കലയില്‍
മതഹിംസയുടെ ചോരപ്പാടുകള്‍
വെട്ടിപ്പിളര്‍ക്കപ്പെട്ട രാജ്യത്തിന്റെ ആത്മാവിലേറ്റ
ചരിത്ര വഞ്ചനയുടെ മുറിവില്‍ നിന്ന് ഒഴുകി വീഴുന്നു
ഭാരതം വീണ്ടും എണ്ണപ്പണത്തിന്റെ മായാജാലത്തില്‍ മയങ്ങുന്ന
ഇരുണ്ട മാളങ്ങളിലെ ഒറ്റുകാരുടെ
വേട്ടപ്പട്ടികളെ കരുതിയിരിക്കുന്നു
ഈ മെയ് മാസം കടന്നുപോകുമ്പോള്‍
കാലം നമ്മെ എന്താണോര്‍മ്മിപ്പിക്കുന്നത്?






















