Wednesday, September 2, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

ശാകല്യൻശാകല്യൻ
19 June 2026

രണ്ടാഴ്ചയോളം ഹൈക്കമാണ്ടിനോട് പൊരുതി മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചെടുത്ത് ഡോണ്‍കിറ്റ്‌സോട്ടായി വിരാജിക്കുന്ന വി.ഡി. സതീശന്‍ തൊടുന്നതൊക്കെ കുഴപ്പം! പഴയ മാവേലി നാടന്‍പാട്ടിലെ പോലെ ‘സതീശന്‍ നാടുവാണീടും കാലം സ്വജനപക്ഷ പാതം കേള്‍ക്കാനില്ല’ എന്ന് കോണ്‍ഗ്രസ്സുകാര്‍ പാടി തീരുംമുമ്പ് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് മന്ത്രിയായപ്പോള്‍ അളിയനെ പ്രൈവറ്റ് സെക്രട്ടറിയാ ക്കിയത് മുതല്‍ തുടങ്ങി കഷ്ടകാലം. കോണ്‍ഗ്രസ്സിലെ എതിര്‍ ഗ്രൂപ്പുകാര്‍ നില്‍ക്കപ്പൊറുതി ഇല്ലാതാക്കിയപ്പോള്‍ സതീശന്‍ ഇടപെട്ട് സണ്ണിയുടെ കടുംപിടുത്തം മാറ്റി നിയമനം റദ്ദാക്കിച്ചു. പിന്നാലെ വരുന്നു സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിഭാഗം അഭിഭാഷകനായ അഡ്വ. കെ.ബി പ്രദീപനെ ദേവസ്വം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ്. ദേവസ്വം മന്ത്രി കെ. മുരളീധരന്‍ അതിന്റെ ഉത്തരവാദിത്തം സതീശന്റെ തലക്കിട്ടു. വിവാദം കത്തിയപ്പോള്‍ അതു റദ്ദാക്കിച്ചു ശ്വാസംവിടുംമുമ്പ് വരുന്നു അടുത്ത തലവേദന. ആര്‍.എസ്.എസ്.സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വൈസ് ചാന്‍സലര്‍മാരോട് മാപ്പപേക്ഷ അയക്കണമെന്ന മുഖ്യന്റെ ഫെയ്‌സ്ബുക്ക് ഉത്തരവ് വി.സിമാര്‍ പുല്ലുപോലെ തള്ളിയപ്പോള്‍ അവര്‍ക്കെതിരെ ഒന്നും ചെയ്യാനാവാതെ നാണംകെട്ടു നില്‍ക്കുകയാണദ്ദേഹം. കോണ്‍ഗ്രസ്സുകാര്‍ക്ക് ‘സ്വര്‍ണ്ണം കട്ടവനാരപ്പാ’ എന്ന പഴയ പാട്ട് ‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ’ എന്ന് തിരുത്തി പാടാം എന്നു മാത്രം.

Google NewsAdd Kesari Weekly as a preferred source on Google

ഉടനെ മാപ്പപേക്ഷിച്ചോളണം എന്ന മുഖ്യന്റെ ഫെയ്‌സ്ബുക്ക് ഉത്തരവില്‍ പറയുന്ന കുറ്റം വളരെ ‘ഗുരുതര’മായതാണ്. മൂന്നു വി.സിമാരുടെയും നടപടി കേരളത്തിലെ വിദ്യാഭ്യാസ പാരമ്പര്യത്തിനു നിരക്കാത്തതാണ്, പൊതുസമൂഹം വി.സിമാര്‍ക്ക് നല്‍കിയ ആദരവ് കളഞ്ഞുകുളിച്ചു, വര്‍ഗ്ഗീയത പ്രോത്സാഹിപ്പിക്കുന്ന നടപടിയായി എന്നീ അക്ഷന്തവ്യമായ വകുപ്പുകള്‍ ഉള്‍പ്പെടുന്ന കുറ്റപത്രം. വിദ്യാഭ്യാസം മുസ്ലിം ലീഗിന് അടിയറ വെക്കുന്നതും ഇടത് – വലത് ഭരണത്തില്‍ സര്‍വ്വകലാശാലകളില്‍ മതം നോക്കി വി.സിമാരെ നിയമിക്കുന്നതുമാണ് കേരളീയ പാരമ്പര്യം എന്ന് ഈ വി.സി.മാര്‍ക്ക് അറിയാത്തത് വലിയ അപരാധം തന്നെയാണ്. ഈ വി.സിമാരെ വെറുതെ വിടാന്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വിജയന്‍ സഖാവിനും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനും നല്ല വാശിയുണ്ട്. റോജി നിയമനടപടിയെക്കുറിച്ച് ആലോചിക്കുകയാണത്രേ! ഇത് കേട്ടിട്ടും വി.സിമാര്‍ക്ക് ഒട്ടും കുലുക്കമില്ല.

ഇത് ആദ്യമല്ലല്ലോ വി.സി മാര്‍ ആര്‍.എസ്.എസ്. സര്‍സംഘചാലകിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ഡോ.മോഹന്‍ ഭാഗവത് പങ്കെടുത്ത വിദ്യാഭ്യാസ ചര്‍ച്ചയില്‍ വി.സിമാര്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ വിദഗ്ദ്ധര്‍ പങ്കെടുത്തിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തും സര്‍സംഘചാലക് പങ്കെടുത്ത ഇത്തരം പരിപാ ടികള്‍ നടക്കാറുണ്ട്. അതിലൊന്നും ഒരു കുഴപ്പവുമില്ലാത്തപ്പോള്‍ കേരളത്തില്‍ മാത്രം മാപ്പപേക്ഷിക്കേണ്ട കുറ്റമാകുന്നതെങ്ങനെ? തിരുവനന്തപുരത്ത് വി.സിമാര്‍ പങ്കെടുത്തത് തീര്‍ത്തും സ്വകാര്യ പരിപാടിയിലാണ്. അവിടെ ഒരു വിദ്വേഷ പ്രസംഗവും ആരും നടത്തിയിട്ടില്ല. വി.സിമാരും നിയമവിരുദ്ധമായ ഒന്നും ചെയ്തിട്ടില്ല. അതിനാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും പറ്റില്ല. ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുത്തതാണ് വലിയ അപരാധമെങ്കില്‍ സതീശന്‍ തന്നെ തുടങ്ങണം മാപ്പുപറയാന്‍. പി.ബി. അംഗം രാമചന്ദ്രന്‍ പിള്ളയെക്കൊണ്ട് മാപ്പുപറയിച്ച് വിജയന്‍ സഖാവും തുടങ്ങണം. ഇതെല്ലാം കഴിഞ്ഞ് ചിന്തിക്കാം വി.സിമാരെക്കൊണ്ട് മാപ്പുപറയിക്കാന്‍.

ADVERTISEMENT

തലവര:
ചൂരല്‍മല ദുരിതബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടുകള്‍ ഇപ്പോഴും തറ പണിപൂര്‍ത്തിയായിട്ടില്ല വാര്‍ത്ത.
അതുപോകട്ടെ, പെരുമണ്ണയില്‍ നിന്ന് കല്പറ്റയിലെത്തി ‘കൃഷി’ നടത്തിയ സിദ്ധിഖിന് നല്ല വിളവും കിട്ടി, അഞ്ചുവര്‍ഷത്തേക്ക് പത്തായവും നിറഞ്ഞു. അതുപോരേ?

Tags: വി.ഡി. സതീശന്‍
Share
Tweet
SendShare

Related Posts

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

കേരളത്തില്‍ മദനിയുടെ ഖലീഫാഭരണം?

കേരളത്തില്‍ മദനിയുടെ ഖലീഫാഭരണം?

Shopping Cart

Latest

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies