Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

ശാകല്യൻശാകല്യൻ
15 May 2026

കുഞ്ഞി മാണിക്ക് പളളിവോട്ടും പോയി. എന്നാലും ജോസ് കെ. മാണി ഇത്ര വലിയ ചതി പ്രതീക്ഷിച്ചില്ല. മാര്‍ക്‌സിസ്റ്റു നേതാക്കന്മാരുടെ വെളുത്ത ചിരിയിലും തങ്ങളുടെ വോട്ടുനിക്ഷേപത്തിന് കൊള്ള പലിശ കിട്ടും എന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു വിശ്വസിപ്പിച്ചതിലും വീണുപോയ ജോസ് കെ. മാണി കയ്യിലുള്ള പള്ളിവോട്ടും മാണിയുടെ പ്രതിച്ഛായ വഴിയുള്ള പാര്‍ട്ടിവോട്ടും എല്ലാം ചേര്‍ത്തു കോടികളാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ എ.കെ.ജി. സെ ന്റര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. എ.കെ.ജി ബാങ്ക് പൊട്ടാന്‍ പോകുകയാണ്, ഉള്ള നിക്ഷേപംതന്നെ പിന്‍വലിച്ച് യു.ഡി.എഫിന്റെ ഇന്ദിരാഭവന്‍ ബാങ്കിലിട്ടോ ഇല്ലെങ്കില്‍ പാപ്പരായിപോകുമേ എന്ന് ചിലര്‍ ഉപദേശിച്ചതൊന്നും കേള്‍ക്കാതെ, ഇടത് ബാങ്കില്‍ നിന്ന് കിട്ടാവുന്ന കൊള്ളപ്പലിശയുടെ കണക്ക്, രാത്രി ഉറക്കമൊഴിച്ചിരുന്ന് രണ്ടുകയ്യിലെയും വിരലുകളില്‍ കണക്കുകൂട്ടി സമാധാനിച്ചിരിക്കുകയായിരുന്നു പാവം ജോസ്.കെ. മാണി. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ പാലയില്‍ ജോസ്. കെ. മാണിയും ഇടുക്കിയില്‍ പാര്‍ട്ടിയിലെ രണ്ടാമന്‍ റോഷിയും കഞ്ഞിക്കുഴിയില്‍ എന്‍. ജയരാജും പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കളത്തുങ്കലും ഉള്‍പ്പെടെ മത്സരിച്ച 12 സ്ഥാനാര്‍ത്ഥികളും ചുഴലിക്കാറ്റേറ്റ റബ്ബര്‍തോട്ടം പോലെ നിലംപരിശായി.

Google NewsAdd Kesari Weekly as a preferred source on Google

മാര്‍ക്‌സിസ്റ്റു നേതാക്കള്‍ ഭരിക്കുന്ന കരുവന്നൂര്‍ ബാങ്കില്‍ നടന്ന 219 കോടിയുടെ നിക്ഷേപത്തട്ടിപ്പ് കുഞ്ഞി മാണിക്ക് ഉണ്ടായ നഷ്ടവുമായി താരതമ്യപ്പെടുത്തിയാല്‍ എത്രയോ നിസ്സാരം. മാണി കേരള കോണ്‍ഗ്രസ്സിന്റെ സ്ഥിരനിക്ഷേപമായ ക്രിസ്ത്യന്‍ വോട്ടുകള്‍ മൊത്തമായല്ലേ അടിച്ചുമാറ്റിപ്പോയത്! തിരഞ്ഞെടുപ്പുകഴിഞ്ഞ ശേഷം മാണി കേരള കോണ്‍ഗ്രസ്സിന്റെ സ്റ്റിയറിങ് കമ്മറ്റി ചേര്‍ന്ന് കണക്കു നോക്കിയപ്പോള്‍ കണ്ടത് നേരത്തെ എ.കെ. ജി. ബാങ്കില്‍ തങ്ങള്‍ ഇട്ട സ്ഥിരനിക്ഷേപത്തില്‍ ഒരംശം പോലും ഇപ്പോള്‍ തങ്ങളുടെ അക്കൗണ്ടില്‍ ഇല്ല എന്നാണ്. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ കേഡറുകള്‍ വോട്ടു മറിച്ചുവെന്നുമാത്രമല്ല, തങ്ങളുടെ സ്ഥിര നിക്ഷേപമായ ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ പോലും നഷ്ടമായി എന്നാണ് അവര്‍ വിലപിക്കുന്നത്.

ബി.ജെ.പിക്കാര്‍ വോട്ടുമറിച്ചു എന്നാണ് ഓരോ തിരഞ്ഞെടുപ്പിലും സി.പി.എമ്മിന്റെ പതിവ് ആരോപണം. ഇത്തവണ സ്വന്തം വോട്ടു എവിടേക്ക് പോയി എന്നറിയാതെ കുഴങ്ങുകയാണ് സഖാക്കള്‍. ബി.ജെ.പിയുടെ പേരില്‍ വോട്ടുവില്‍പന എന്ന ആരോപണം ഉന്നയിക്കുമ്പോഴും വോട്ടുവില്പന എന്ന കച്ചവടത്തില്‍ ഗവേഷണം നടത്തി കേരളത്തില്‍ വളരെ മനോഹരമായി അത് നടപ്പില്‍ വരുത്തിയവരാണ് പാര്‍ട്ടിയുടെ നേതാക്കള്‍. ഇത്തവണ പാര്‍ട്ടി വോട്ടുകളില്‍ മാത്രമല്ല മുന്നണിയിലെ ഘടക കക്ഷികളുടെ കാര്യത്തിലും അവരത് നടപ്പാക്കി. വൈകിയാണെങ്കിലും മാണി കോണ്‍ഗ്രസ്സുകാര്‍ അത് തിരിച്ചറിഞ്ഞു. അതാണ് സി.പി.എം വോട്ടുവിറ്റു എന്ന് അവര്‍ പരസ്യമായി പറയാന്‍ കാരണം. മഞ്ചേശ്വരത്ത് ബി. ജെ.പിയെ തോല്‍പിക്കാനുള്ള ആവേശത്തില്‍ മുസ്ലിം ലീഗിന് സി.പി.എം നേതാക്കള്‍ പാര്‍ട്ടിയുടെ വോട്ടുവിറ്റത് കയ്യും കണക്കും ഇല്ലാതെയാണ്. പാര്‍ട്ടിസ്ഥാനാര്‍ത്ഥി ജയാനന്ദന് കെട്ടിവെച്ച തുക തിരിച്ചു കിട്ടാനുള്ള വോട്ടുപോലും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ നല്‍കാതെ വോട്ടു മൊത്തമായാണ് കച്ചവടം നടത്തിയത്. ലീഗ് സ്ഥാനാര്‍ത്ഥിയുടെ മടിയിലെ കനം അത്രക്ക് മാത്രമായിരിക്കണം.

ADVERTISEMENT

തലവര:
ആശാവര്‍ക്കര്‍മാരും കള്ളുചെത്തുകാരും ഉള്‍പ്പെടുന്ന പാവങ്ങളോട് മുഖം തിരിച്ചത് തിരിച്ചടിയായി എന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. കീഴാളരെ ചവിട്ടിമെതിക്കുന്നതും മേലാളന്റെ കാലു നക്കുന്നതുമാണ് ശൂദ്രരാജ് എന്ന് നൂറ് കൊല്ലം മുമ്പ് തന്നെ സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരുന്നു സഖാവേ !

 

 

Tags: CPMജോസ് കെ. മാണി
ShareTweetSendShare

Related Posts

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

രേവന്തയും വിജയനും നാണംകെട്ടുപോയ കേരളവും!

രേവന്തയും വിജയനും നാണംകെട്ടുപോയ കേരളവും!

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies