Saturday, September 19, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ഇതുകേട്ടില്ലേ?

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

ശാകല്യൻശാകല്യൻ
12 June 2026

ഇസ്ലാം സൗഹൃദ ജിം ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ഹീറോ. ആണും പെണ്ണും ഇടകലരാതെ, സ്ത്രീകള്‍ക്ക് പ്രത്യേക സ്ത്രീ ട്രെയിനര്‍മാരെ വെച്ചു പരിശീലനം കൊടുക്കുന്ന ഇത്തരം ജിം ഹലാലും അല്ലാത്തതൊക്കെ ഹറാമും എന്ന് യാഥാസ്ഥിതിക മൗലവിമാര്‍ ഫത്വയിറക്കിക്കഴിഞ്ഞു. അങ്ങനെ അതിന് പരിഹാരമായി. കുറെ കാലമായി നിലവിളക്ക് കത്തിക്കല്‍ വിവാദം പുകഞ്ഞു കത്തുകയാണ്. നിലവിളക്ക് അനിസ്ലാമികമാണ് എന്ന് സകലമാന മൗലവിമാരും വിധിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ല. മതവിശ്വാസമാണ് തങ്ങള്‍ക്ക് ഒന്നാം സ്ഥാനത്ത് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ലീഗുകാരായ ജനപ്രതിനിധികള്‍ ഔദ്യോഗിക പരിപാടിയില്‍പോലും നിലവിളക്ക് കത്തിക്കാതെ മാറിനില്‍ക്കുന്നത് വാര്‍ത്തയായിക്കൊണ്ടിരുന്നു. കഴിഞ്ഞ നിയമസഭാ െതരഞ്ഞെടുപ്പില്‍ പേരാമ്പ്ര മണ്ഡലത്തില്‍ നിന്ന് ജയിച്ച, ലീഗിന്റെ കേരള ചരിത്രത്തിലെ ആദ്യ വനിതാ നിയമസഭാംഗം ഫാത്തിമ തഹ്‌ലിയ ഇയ്യിടെ പേരാമ്പ്രയില്‍ ഒരു സ്ഥാപനം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതോടെ തലേക്കെട്ട് മൗലവിമാര്‍ക്കെല്ലാം ഹാലിളകി. വീട്ടിനകത്തിരിക്കേണ്ട സ്ത്രീ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും ജയിച്ചതും തന്നെ അവര്‍ക്ക് രുചിച്ചിട്ടില്ല. അവള്‍ നിലവിളക്ക് കൊളുത്തുകകൂടി ചെയ്താല്‍ അവര്‍ അടങ്ങിയിരിക്കുമോ? ഇതിന് ഒരു ഇസ്ലാമിക പരിഹാരം കാണാന്‍ സമസ്തയുടെ പ്രസിഡന്റ് ജഫ്രി മുത്തുക്കോയ തങ്ങള്‍ തീരുമാനിച്ചു. കോഴിക്കോട്ട് സമസ്ത മുശാവറ യോഗം വിളിച്ചുചേര്‍ത്ത് സകലമാന ഇസ്ലാമിക കിത്താബുകളും തുപ്പലുകൂട്ടി പരതി നോക്കിയപ്പോള്‍ കണ്ടത് ചേരമാന്‍ പള്ളി മുതല്‍ വാവരുപള്ളി വരെയുള്ള പള്ളികളില്‍ എല്ലാം നിലവിളക്ക് കത്തിക്കുന്നതാണ്. അപ്പോഴെങ്ങിനെ നിലവിളക്ക് കത്തിക്കല്‍ ഹറാമാകും? ഇതുവരെ പറഞ്ഞത് വിഴുങ്ങാനാകുമോ? അതുകൊണ്ട് തലേക്കെട്ട് മൗലവിമാര്‍ തലപുണ്ണാക്കി കണ്ടെത്തിയതാണ് ഇസ്ലാമിക സൗഹൃദ മുശാവറ നിലവിളക്ക്.

Google NewsAdd Kesari Weekly as a preferred source on Google

നിലവിളക്ക് മൂന്ന് തരമാണെന്നാണ് മുശാവറയുടെ വെളിപാട്. അതിലൊന്ന് മതചടങ്ങായി അമുസ്ലിങ്ങള്‍ കത്തിക്കുന്നത്. ഒരു മുസ്ലീം അത് കത്തിച്ചാല്‍ അതോടെ അയാള്‍ മതത്തിന് പുറത്തായി. രണ്ടാമത്തേത് അമുസ്ലീം മതചടങ്ങിന്റെ ഭാഗമല്ലെ ങ്കിലും അതിനോട് സാദൃശ്യം പുലര്‍ത്തുന്ന വിളക്ക്. അതും മുസ്ലീങ്ങള്‍ക്ക് നിഷിദ്ധവും കുറ്റകരവുമാണ്. മൂന്നാമത്തേത് വെളിച്ചം കിട്ടുക എന്ന ഉപാധിയോടെ മാത്രം കത്തിക്കുന്ന മുശാവറ സ്‌പെഷ്യല്‍ നിലവിളക്ക്. അതിന് വിലക്കില്ല. വിളക്കു കൊളുത്തുന്നതിനു മുമ്പ് മുശാവറയുടെ ഹലാല്‍ സീല്‍ ഉണ്ടോ എന്ന് നോക്കാന്‍ മുസ്ലീം ജനപ്രതിനിധികള്‍ മറക്കരുത്. മറന്നാല്‍ അതോടെ അവര്‍ ഇസ്ലാമിന് പുറത്താകും! ഏതു വിളക്കു കത്തിച്ചാലും വെളിച്ചമല്ലേ ഉണ്ടാവുക എന്നൊന്നും ചോദിക്കരുത്. കിത്താബില്‍ പറയുന്നത് കേട്ടാല്‍ മതി. ഭൂമി പരന്നതാണ് എന്ന് കിത്താബിലുള്ളതിനാല്‍ അതാണ് ശരി എന്ന് പഠിപ്പിക്കുന്ന മദ്രസകള്‍ ഉള്ള കാലമാണ്. കിത്താബ് നോക്കി ഇസ്ലാമികം നിശ്ചയിക്കുന്ന താടിക്കാര്‍ ശബരിമല അയ്യപ്പന്മാര്‍ക്ക് ഭസ്മം നല്‍കി പൈസ വാങ്ങുക എന്ന അനിസ്ലാമിക ആചാരം തുടരുന്ന എരുമേലി വാവരുപള്ളി പൂട്ടി താക്കോലും കൊണ്ട് പോരുകയല്ലേ ആദ്യം ചെയ്യേണ്ടത്?

നിലവിളക്ക് കത്തിക്കല്‍ കേരളത്തനിമയുടെ ഭാഗമാണ്. അതിനെ മതത്തിന്റെ നാലിഞ്ച് അളവുകോല്‍ കൊണ്ട് അളക്കുന്നതിനു പകരം നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമായി കണ്ട് അഭിമാനിക്കയാണ് വേണ്ടത്. മംഗള്‍യാന്‍ വിജയക്കുതിപ്പിന്റെ ഓര്‍മ്മയ്ക്ക് അതില്‍ പങ്കെടുത്ത നന്ദിനി ഹരിനാഥിന്റെ സാരി വാഷിങ്ടണിലെ സ്മിത് സോണിയന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് ഇയ്യിടെയാണ്. സാരി ഭാരതീയതയുടെ പ്രതീകമാണ്. ലോകം നമ്മുടെ സാംസ്‌കാരിക തനിമ തിരിച്ചറിഞ്ഞാദരിക്കുമ്പോഴും ഇവിടെ ചിലര്‍ക്ക് അവയെല്ലാം ഹറാമാണ്.

ADVERTISEMENT

തലവര:
അയ്യപ്പ സംഗമത്തില്‍ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണമായെന്ന് സി.പി.എം റിപ്പോര്‍ട്ട്.
യോഗിയുടെ സന്ദേശത്തിന് ഇത്ര ശക്തിയെങ്കില്‍, യോഗി നേരിട്ട് എത്തിയിരുന്നെങ്കില്‍ എന്താവും സി.പി.എമ്മിന്റെ കഥ?

Tags: മുശാവറഫാത്തിമ തഹ്‌ലിയ
Share
Tweet
Send
Share

Related Posts

ശരീയത്ത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍!

ശരീയത്ത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍!

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

Shopping Cart

Latest

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

മാനവ ഐക്യത്തിലേക്കുള്ള ചുവട്‌വെയ്പ്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്രസങ്കേതങ്ങള്‍ ഉയര്‍ത്തുന്ന സംസ്‌കൃതി നിലനില്‍ക്കേണ്ടത് അനിവാര്യം: ഡോ. മോഹന്‍ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ മനുഷ്യവികസനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

മതഭരണത്തിന്റെ കരിനിഴല്‍

മതഭരണത്തിന്റെ കരിനിഴല്‍

ദിമാഗി നക്‌സലുകളുടെ മറ നീങ്ങുമ്പോള്‍

ദിമാഗി നക്‌സലുകളുടെ മറ നീങ്ങുമ്പോള്‍

ചരിത്രത്തിന്റെ അവശേഷിപ്പുകള്‍

ചരിത്രത്തിന്റെ അവശേഷിപ്പുകള്‍

ആഗോള തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് ഭാരതീയ പരിഹാര മാര്‍ഗ്ഗം

ആഗോള തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് ഭാരതീയ പരിഹാര മാര്‍ഗ്ഗം

ശരീയത്ത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍!

ശരീയത്ത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍!

അണപൊട്ടുന്ന അയ്യപ്പവിരോധം

അണപൊട്ടുന്ന അയ്യപ്പവിരോധം

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies