ജനനം 1943 ല്‍ ഹരിപ്പാട്ട്. എം.എ. (ഇംഗ്ലീഷ്). കേന്ദ്രഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലും വാര്‍ത്താവിനിമയവകുപ്പിലും (ദല്‍ഹി) കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും സേവനമനുഷ്ഠിച്ചു. തപസ്യ കലാസാഹിത്യവേദി, ഭോപ്പാലിലെ ഭാരത്ഭവന്‍, സോപാനം നാടകക്കളരി, കേരളകലാമണ്ഡലം എന്നിവയുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. തപസ്യയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.
അമൃതകീര്‍ത്തിപുരസ്‌കാരം, ഓടക്കുഴല്‍പുരസ്‌കാരം, കേരള സാഹിത്യഅക്കാദമി അവാര്‍ഡ് (കവിതയ്ക്കും നിരൂപണത്തിനും) സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, ഉള്ളൂര്‍ അവാര്‍ഡ്, എം.കെ.കെ.നായര്‍ അവാര്‍ഡ്, വള്ളത്തോള്‍ സാഹിത്യസമിതി പുരസ്‌കാരം, സഞ്ജയന്‍ പുരസ്‌കാരം, ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള പുരസ്‌കാരം, ഷാര്‍ജ മലയാളി പുരസ്‌കാരം, എസ്.ഗുപ്തന്‍നായര്‍ സ്മാരക അവാര്‍ഡ് എന്നിവ അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങളാണ്. കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പിനും അര്‍ഹനായിട്ടുണ്ട് പി. നാരായണക്കുറുപ്പ്.
പ്രതിഭാശാലിയായ കവി, കരുത്തുറ്റ നിരൂപകന്‍, സമര്‍ത്ഥനായ വിവര്‍ത്തകന്‍, ദൃഢമനസ്‌കനായ സാംസ്‌കാരിക നായകന്‍, ഉജ്ജ്വലവാഗ്മി, കുശലനായ സംഘാടകന്‍, രംഗകലകളുടെ മര്‍മ്മമറിഞ്ഞ സഹൃദയന്‍, ബഹുഭാഷാപണ്ഡിതന്‍, വിനയത്തിന്റെയും ലാളിത്യത്തിന്റെയും നേര്‍രൂപം – പി. നാരായണക്കുറുപ്പിന് ഈ വിശേഷണങ്ങളെല്ലാം പൂര്‍ണമായും യോജിക്കും

















