Sunday, October 18, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home
ഇതുകേട്ടില്ലേ?

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

ശാകല്യൻശാകല്യൻ
5 June 2026

ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണതിന്റെ ആഘാതം ഉണ്ടാക്കിയ വെളിപാടാണ് ഗുരുത്വാകര്‍ഷണസിദ്ധാന്തം. അതിനുമുമ്പ് പലരുടെ തലയിലും ആപ്പിള്‍ വീണിട്ടുണ്ട്. അതൊന്നും വെളിപാടായി മാറിയിട്ടില്ല. അതുപോലെ കേന്ദ്ര ഏജന്‍സിയായ ഇഡി പല രാഷ്ട്രീയ നേതാക്കളുടെയും വീട് റെയ്ഡ് ചെയ്തിട്ടുണ്ട്. അതൊക്കെ ഒരു സാദാ വാര്‍ത്ത മാത്രം. എന്നാല്‍ കഴിഞ്ഞ ദിവസം ഇഡി മുന്‍മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ വീട്ടില്‍ കയറിയതിന്റെ ആഘാതം പൊതുവില്‍ മാര്‍ക്‌സിസ്റ്റ് സഖാക്കളുടെ ചോര തിളപ്പിച്ചെങ്കില്‍ കണ്ണൂരിലെ മാര്‍ക്‌സിയന്‍ നരവംശ വിശാരദന്‍ പി. ജയരാജന്റെ തലയില്‍ അത് ഒരു കൊള്ളിയാന്‍ മിന്നലുണ്ടാക്കി. കേരളത്തിലെ മേനോനും മഹാരാഷ്ട്രയിലെ സാവര്‍ക്കറും ഒരേ മാനസികാവസ്ഥയുള്ള ജാതി വിഭാഗങ്ങളാണ് എന്ന വെളിപാടാണ് സഖാവിനുണ്ടായത്. സിപിഎമ്മില്‍ ഇത്തരം സിദ്ധാന്തങ്ങള്‍ പ്രഖ്യാപിക്കാനുള്ള അധികാരം സെക്രട്ടറിക്കേയുള്ളു. ജനറല്‍ സെക്രട്ടറി മുതല്‍ എല്‍സി സെക്രട്ടറി വരെയുള്ളവര്‍ക്ക് പാര്‍ട്ടിയുടെ നിലപാട് പറയാം. അതിനാല്‍ ഈ വെളിപാട് ജയരാജന്റെ സാന്നിദ്ധ്യത്തില്‍, അദ്ദേഹം ഉപദേശിച്ച തിരുത്തലുകളോടെ ജില്ലാസെക്രട്ടറി കെ.കെ. രാഗേഷ് മാലോകരെ മുഴുവന്‍ അറിയിക്കുകയുണ്ടായി. കണ്ണൂരില്‍ ഇഡി പരിശോധന നടക്കുന്ന വിജയന്‍ സഖാവിന്റെ വീടിനു മുമ്പില്‍ വെച്ചാണ് പ്രഖ്യാപനം നടന്നത്. ഇങ്ങ് കേരളത്തില്‍ കിടക്കുന്ന വടശ്ശേരി ദാമോദര മേനോന്‍ സതീശനും മഹാരാഷ്ട്രയില്‍ ജീവിച്ചിരുന്ന വിനായക ദാമോദര സാവര്‍ക്കറും മനസ്സുകൊണ്ട് ഒന്നാണ്. അതിനാല്‍ സതീശന്‍ = സാവര്‍ക്കര്‍ എന്നതാണ് ജയരാജ സിദ്ധാന്തം. സനാതനികളെക്കുറിച്ച് ഗവേഷണം നടത്തി പുസ്തക രചന നടത്തിയ സഖാവിന്റെ സിദ്ധാന്തത്തെ അവഗണിക്കരുതല്ലോ. തിരുവനന്തപുരത്ത് വിജയന്‍ സഖാവിന്റെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സത്യഗ്രഹം നടത്തിയ സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ സഖാവിന്റെ പുറകില്‍ തൂക്കിയ ബാനറില്‍ എഴുതിയ ‘മോദി ഇഡി വിഡി ഗൂഢാലോചന’ എന്ന സമവാക്യത്തിലും ഈ സിദ്ധാന്തത്തിന്റെ സൂചന കാണാം.

Google NewsAdd Kesari Weekly as a preferred source on Google

നെറ്റിയില്‍ ഹിന്ദുത്വവിരോധത്തിന്റെ വലിയ ഭസ്മക്കുറി പൂശി സാവര്‍ക്കര്‍ വിരോധം പ്രസംഗിക്കുന്ന മതേതര പൂച്ച സന്യാസിമാര്‍ നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ അറിയാതെ ഉള്ളിലെ ജാത്യഭിമാനവും ജാതിക്കുശുമ്പും പുറത്തുകാട്ടും. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൂത്തുവാരിയതിന്റെ ലഹരിയില്‍ ഉള്ളിലെ ജാത്യഭിമാനം തികട്ടി വന്നതാണ് സതീശന്‍ സത്യപ്രതിജ്ഞാ വേളയില്‍ ദാമോദര മേനോന്‍ സതീശന്‍ എന്ന് സാഭിമാനം പറഞ്ഞതിലൂടെ പ്രകടമായത്. പ്രതിപക്ഷ നേതാവായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വി.ഡി. സതീശന്‍ എന്നേ അദ്ദേഹം പറഞ്ഞിരുന്നുള്ളു. ഇഡി റെയ്ഡിലൂടെ കിട്ടിയ വെളിപാട് പ്രഖ്യാപിച്ചപ്പോള്‍ ജയരാജനില്‍ നിന്നു പുറത്തുചാടിയതാകട്ടെ ജാതിക്കുശുമ്പും. വി.ഡി. സതീശന്‍ എന്നു പ്രസംഗിച്ച രാഗേഷിനെ മേനോന്‍ സതീശന്‍ എന്നു തിരുത്തിയത് ജയരാജന്‍ തന്നെയാണ്. സതീശന്‍=സാവര്‍ക്കര്‍ എന്ന ആ സിദ്ധാന്തത്തിന് മതിയായ തെളിവ് സഖാവിന്റെ കയ്യിലുണ്ട്. രണ്ടു പേരുടെയും അച്ഛന്റെ പേരുകള്‍ ഒന്നായതും സവര്‍ണത്വവും തന്നെ മതിയായ തെളിവ്. തിരഞ്ഞാല്‍ ഇനിയും തെളിവ് സഖാക്കള്‍ക്ക് കണ്ടെത്താം. സതീശന്റെ തുടക്കം ‘സ’യിലാണ്. സാവര്‍ക്കറുടെ തുടക്കവും ‘സ’ യിലാണ്. സതിയുടെ ഈശന്‍ (സതീശന്‍) ശിവന്‍. ശിവന്റെ മകന്‍ വിനായകന്‍. രണ്ടു പേരുടെയും മനപ്പൊരുത്തം തെളിയിക്കാന്‍ എം.എ. ബേബിയുടെ നവമാര്‍ക്‌സിസ്റ്റ് സിദ്ധാന്തപ്രകാരം ഇതൊക്കെ തന്നെ അധികമാണ്.

തലവര:
ഇഡി റെയ്ഡിനെ തുടര്‍ന്ന് മരടില്‍ സി.പി.എമ്മുകാര്‍ തകര്‍ത്ത ബോര്‍ഡ് പാര്‍ട്ടി ചെലവില്‍ പുനഃസ്ഥാപിച്ചു – വാര്‍ത്ത
മരടുകള്‍ ആവര്‍ത്തിച്ചാല്‍ പാര്‍ട്ടി ഓഫീസ് പൂട്ടേണ്ടി വരുമല്ലോ സഖാവേ!

ADVERTISEMENT

 

Tags: പിണറായി വിജയന്‍സാവര്‍ക്കര്‍പി. ജയരാജന്‍വി.ഡി. സതീശന്‍
Share
Tweet
Send
Share

Related Posts

ഹനുമാന്‍ ചാലീസ ചൊല്ലാന്‍ തുടങ്ങിക്കോളൂ സഖാക്കളേ!

ഹനുമാന്‍ ചാലീസ ചൊല്ലാന്‍ തുടങ്ങിക്കോളൂ സഖാക്കളേ!

വിശ്വഹിന്ദുപരിഷത്തുകാരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല, സഖാവേ!

വിശ്വഹിന്ദുപരിഷത്തുകാരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല, സഖാവേ!

തൊട്ടുപോകരുത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മതേതര ചാരിത്ര്യശുദ്ധിയെ

ആർഎസ്എസ്സിനെതിരെ ഗോവിന്ദൻ സഖാവിന്റെ പടപ്പുറപ്പാട്

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

‘ബ്രിക്‌സി’നെയും മോദി കാവിവല്‍ക്കരിച്ചു!

ശരീയത്ത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍!

ശരീയത്ത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍!

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

Shopping Cart

Latest

ഭാരതവിഭജനവും ലീഗിനെ വെള്ളപൂശുന്ന കമ്യൂണിസ്റ്റുകളും

ഭാരതവിഭജനവും ലീഗിനെ വെള്ളപൂശുന്ന കമ്യൂണിസ്റ്റുകളും

എം.എ. സാറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ആര്‍.എസ്.എസ്

പ്രിയ എം.എ.സാറിന് കേസരിയുടെ അക്ഷര തിലോദകം

ഹനുമാന്‍ ചാലീസ ചൊല്ലാന്‍ തുടങ്ങിക്കോളൂ സഖാക്കളേ!

ഹനുമാന്‍ ചാലീസ ചൊല്ലാന്‍ തുടങ്ങിക്കോളൂ സഖാക്കളേ!

പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം പി.ആർ. രാജേന്ദ്രന്

പ്രഥമ സർഗ്ഗ കേസരി പുരസ്‌കാരം പി.ആർ. രാജേന്ദ്രന്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

നവരാത്രി സര്‍ഗ്ഗോത്സവം 2026 ഒക്ടോബര്‍ 9 മുതല്‍ 21 വരെ

നവരാത്രി സര്‍ഗ്ഗോത്സവം 2026 ഒക്ടോബര്‍ 9 മുതല്‍ 21 വരെ

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

ഭാരതം നിലനില്‍ക്കുന്നത് ധര്‍മ്മത്തിനു വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

സദ്ഭരണത്തിന്റെ കാല്‍നൂറ്റാണ്ട്

വര്‍ഗീയതയുടെ പൊളിവചനങ്ങള്‍

വര്‍ഗീയതയുടെ പൊളിവചനങ്ങള്‍

വിശ്വഹിന്ദുപരിഷത്തുകാരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല, സഖാവേ!

വിശ്വഹിന്ദുപരിഷത്തുകാരെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല, സഖാവേ!

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?
Sign Up

Create New Account!

Fill the forms bellow to register

All fields are required.
Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies