Tuesday, June 16, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

പൗരധര്‍മ്മം അനുഷ്ഠിക്കണം

പഞ്ചപരിവര്‍ത്തനം രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കാ.ഭാ.സുരേന്ദ്രൻകാ.ഭാ.സുരേന്ദ്രൻ
5 June 2026

സ്വാതന്ത്ര്യത്തിനുമുന്‍പ് നമ്മള്‍ പൗരന്മാര്‍ എന്ന നിലയിലായിരുന്നില്ല, ഭാരതമക്കള്‍ എന്ന നിലയിലായിരുന്നു ജീവിച്ചിരുന്നത്. ആധുനിക രാജ്യസംവിധാനങ്ങളുടെ അടിസ്ഥാനത്തില്‍ നാം സ്വതന്ത്രഭാരതം കെട്ടിപ്പടുത്തപ്പോള്‍ പുതിയ ഭരണഘടനയും പുതിയ നിയമങ്ങളും ചട്ടങ്ങളും ഒക്കെ രൂപവല്‍ക്കരിച്ചു. അതിന്റെയടിസ്ഥാനത്തില്‍ നമ്മളെല്ലാം ഒരു നിമിഷംകൊണ്ട് പൗരന്മാരായി മാറി. പൗരന്മാരും ഒപ്പം ഭാരതമാതാവിന്റെ മക്കളുമാണ് എന്ന അവബോധം കുറച്ചുപേരുടെ ഇടയിലെങ്കിലും ഉണ്ടായിരുന്നു. ഓരോ കുടുംബത്തിലെയും മക്കള്‍തന്നെയാണ് പൗരന്മാരും ആയിരിക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

ഏതായാലും കുടുംബബന്ധവും മക്കളും എന്നുള്ളതിലുപരി ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വ്യക്തിസ്വാതന്ത്ര്യം എന്നതാണ്. നമ്മള്‍ നിത്യേനയെന്നോണം കേട്ടുകൊണ്ടിരിക്കുന്നത്, ‘ഇത് എന്റെ സ്വാതന്ത്ര്യമാണ്, എനിക്കിഷ്ടമുള്ളത് ഞാന്‍ ചെയ്യും’എന്നാണ്. ഒരു രാജ്യത്തുള്ള കോടിക്കണക്കിന് മനുഷ്യര്‍ ഓരോരുത്തരും അവനവന് ഇഷ്ടമുള്ളതു മാത്രം ചെയ്താല്‍ അവിടെ ഭരണമുണ്ട് എന്നു കണക്കാക്കാന്‍ കഴിയില്ല. ഓരോരുത്തരുടെയും ഇഷ്ടത്തിന് നിയന്ത്രണങ്ങളുണ്ട്. അങ്ങനെയുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും ചട്ടങ്ങളും ഒക്കെയായി കഴിയുമ്പോള്‍ മാത്രമേ ഒരു രാജ്യം വ്യവസ്ഥാപിതമായി നിലനില്‍ക്കുന്നു എന്നു കണക്കാക്കാന്‍ കഴിയൂ. അത്തരം ചട്ടങ്ങളും വ്യവസ്ഥകളുമൊക്കെ സാമൂഹിക ജീവിതത്തിലേക്ക് മനുഷ്യനെ ഉയര്‍ത്തും.

മനുഷ്യന്‍ സാമൂഹ്യജീവിയാണ്. ഒന്നിച്ചു ജീവിക്കുമ്പോള്‍ ചില വിധികളും വിലക്കുകളും വേണ്ടിവരും. അത് ലോകം മുഴുവനുമുള്ള ഒരു സംവിധാനമാണ്. മതങ്ങള്‍, ജാതികള്‍, ഭാഷാസമൂഹങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, സംഘടനകള്‍, മറ്റിതര കൂട്ടായ്മകള്‍ ഒക്കെ സാമൂഹികജീവി എന്നുള്ളതിന്റെ അടിസ്ഥാനത്തിലാണ്. മേല്‍പ്പറഞ്ഞവര്‍ക്കെല്ലാം നിശ്ചിത വ്യവസ്ഥകളില്‍ നിലനില്‍ക്കാനും പ്രവര്‍ത്തിക്കാനും കഴിയണമെങ്കില്‍ അത്തരം വിധിവിലക്കുകള്‍ വേണ്ടിവരും. ഇന്ന കാര്യങ്ങള്‍ ചെയ്താലേ ആ സമൂഹത്തില്‍ അംഗമാകാന്‍ കഴിയൂ, ഇന്ന കാര്യങ്ങള്‍ ചെയ്താലോ ആ കൂട്ടായ്മയില്‍നിന്നും പുറത്താക്കപ്പെടും. ഇത് അനേകായിരം കൊല്ലങ്ങളായി, മനുഷ്യന്‍ സാമൂഹ്യജീവിയായി ജീവിച്ചുതുടങ്ങിയകാലം മുതലുള്ള വ്യവസ്ഥയാണ്. അത്തരമൊരു സംവിധാനമാണ് ഓരോ രാജ്യത്തിന്റെയും ഭരണഘടനാവ്യവസ്ഥയും.

ADVERTISEMENT

ഭാരതത്തിന്റെ ഭരണഘടനയില്‍ മറ്റു രാജ്യങ്ങളുടെ ഭരണഘടനയില്‍നിന്ന് വ്യത്യസ്തമായി അനേകം കാര്യങ്ങളുണ്ട്. നമ്മുടെ സാംസ്‌കാരിക ചരിത്രം, രാഷ്ട്രീയചരിത്രം, ഭാരതത്തിന്റെ മഹത്തായ ആപ്തവാക്യങ്ങള്‍, പ്രകൃതിയുടെയും സമൂഹങ്ങളുടെയും വൈവിധ്യങ്ങള്‍ എല്ലാം അതില്‍ അടങ്ങിയിരിക്കുന്നു. അതിലേറ്റവും പ്രധാനമായ ഒരു കാര്യം പൗരധര്‍മ്മം എന്നുള്ളതാണ്. നമ്മുടെ മൗലികാവകാശങ്ങള്‍ എന്നുള്ളത് വളരെ വിപുലമായി എഴുതിച്ചേര്‍ത്തിരിക്കുന്ന കാര്യങ്ങളാണ്. ആധുനിക ലോകക്രമത്തിനു ചേരുന്ന തരത്തില്‍ തന്നെയാണ് മൗലികാവകാശങ്ങള്‍ അഥവാ വ്യക്തിയുടെ സ്വാതന്ത്ര്യം എന്നത്. എല്ലാ വ്യക്തികളുടെയും തന്നിഷ്ടപ്രകാരമുള്ള സ്വാതന്ത്ര്യം എന്ന് അതിന്നര്‍ത്ഥമില്ല. അങ്ങനെയുള്ളവര്‍ സമൂഹത്തില്‍നിന്നും വിട്ടുമാറി വിദൂര പ്രദേശങ്ങളില്‍ ഒറ്റയ്ക്ക് കഴിയേണ്ടിവരും. വിവേകാനന്ദ സ്വാമികള്‍ ഒരിക്കല്‍ അമേരിക്കയിലെ പ്രസംഗത്തില്‍ പറഞ്ഞത്, ‘ജോണിനും ജേനിനും ഇഷ്ടംപോലെ കഴിയാം, അവര്‍ കാട്ടിലാണെങ്കില്‍. എന്നാല്‍ ജനങ്ങളുടെ ഇടയില്‍ ജീവിക്കുമ്പോള്‍ അവര്‍ പലതും നിയന്ത്രിക്കേണ്ടിവരും.’

വ്യക്തിസ്വാതന്ത്ര്യം എന്നുമാത്രം കണക്കാക്കുന്നത് മൃഗങ്ങളുടെ തുല്യ അവസ്ഥയാണ്. മൃഗങ്ങള്‍ക്കും പ്രത്യേക ഭരണഘടനയോ വ്യവസ്ഥകളോ നിബന്ധനകളോ വിധിവിലക്കുകളോ ഇല്ല. അവര്‍ കാട്ടില്‍ തന്നിഷ്ടപ്രകാരം ജീവിക്കുന്നു. എങ്കിലും അവര്‍ക്കു പ്രകൃതി ചില നിയന്ത്രണങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അത് തെറ്റിച്ചാല്‍ അവയ്ക്ക് അപകടങ്ങളോ വംശനാശമോ വന്നുഭവിക്കും. എന്നാല്‍ മനുഷ്യന്റെ കാര്യം അങ്ങനെയല്ല. മനുഷ്യന് മൃഗങ്ങളെപ്പോലെ ജീവിക്കാന്‍ എന്തിനാണ് വിദ്യാഭ്യാസം? സര്‍വ്വകലാശാലകളും കലാലയങ്ങളും വിദ്യാലയങ്ങളും വ്യവസായ സ്ഥാപനങ്ങളും കൃഷിയും എന്നുവേണ്ട പ്രത്യേകം പണിയെടുത്തു പഠിച്ചു ചെയ്യേണ്ട ഒരു കാര്യവും മനുഷ്യന് ഇല്ല, അവര്‍ മൃഗമായി കഴിയാനാണെങ്കില്‍. മൃഗമല്ലാതാകുന്നതിനാണ് നിയമങ്ങളും വ്യവസ്ഥകളും.

മൃഗീയവാസനകള്‍ എല്ലാ മനുഷ്യരിലും ഏറിയും കുറഞ്ഞുമുണ്ടാകും. മറ്റുള്ളവര്‍ക്ക് ദോഷമാകാതെ തടഞ്ഞുനിര്‍ത്തുന്നതിനാണ് നിയമങ്ങള്‍. എന്നാല്‍ കര്‍ത്തവ്യങ്ങള്‍ അങ്ങനെയല്ല. അത് സ്വയം തീരുമാനിക്കുന്നതാണ്. സമൂഹജീവിതത്തില്‍ ദീര്‍ഘകാലമായി ഒന്നിച്ചു ജീവിച്ചുതുടങ്ങിയപ്പോള്‍ അത്തരം കൂടിച്ചേരലിന് ദോഷം ഭവിക്കാതിരിക്കാന്‍ പൂര്‍വികന്മാര്‍ ഉണ്ടാക്കിവെച്ചതാണ് അത്തരം കര്‍ത്തവ്യങ്ങള്‍. അത് സമൂഹത്തില്‍നിന്ന് കണ്ടും കേട്ടും അറിഞ്ഞും പഠിച്ചു പാലിക്കേണ്ടതാണ്. അടിച്ചേല്‍പ്പിക്കപ്പെടേണ്ടതല്ല. അതുകൊണ്ടാണ് നമ്മുടെ ഭരണഘടനയില്‍ മൗലികകര്‍ത്തവ്യങ്ങള്‍ എന്നൊരു ഇടംതന്നെ ഉണ്ടായിവന്നത്.

ഇന്ന് സ്വാതന്ത്ര്യം കിട്ടി മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും നമ്മുടെ പൗരന്മാരുടെ മൗലിക കര്‍ത്തവ്യങ്ങള്‍ എന്താണ് എന്ന് അറിയാവുന്നവര്‍ 10% പോലും കാണില്ല. കാരണം രണ്ടാണ്. ഒന്ന്, അത് നമ്മുടെ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തിയില്ല. രണ്ട്, മുക്കാല്‍ നൂറ്റാണ്ടിലധികം ഭാരതത്തെ ഭരിച്ച വലിയൊരു ശതമാനം ഭരണാധികാരികളും മൗലിക കര്‍ത്തവ്യങ്ങള്‍ നിഷേധിച്ചവരോ അതിനെ വെല്ലുവിളിച്ചവരോ അതിനെ ചവറ്റുകുട്ടയില്‍ എറിഞ്ഞവരോ ഒക്കെയായിരുന്നു. അതുകൊണ്ട് ഭരണഘടനയോടും അതിന്റെ വ്യവസ്ഥകളോടും അതില്‍തന്നെ പൗരന്മാര്‍ പാലിക്കേണ്ട പഥ്യങ്ങളോടും ആദരവോ ശ്രദ്ധയോ മതിപ്പോ പോലും ഉള്ള ജനതയായി നാം മാറിയില്ല. അത്തരമൊരു സമൂഹം ദുരന്തത്തില്‍ വീണുപോയില്ലെങ്കിലേ അതിശയമുള്ളൂ. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ പ്രാഥമികമായി ഒരു രാജ്യം എന്നനിലയില്‍ നാം ഭരണഘടനാവ്യവസ്ഥകളെ പാലിക്കുകയും അനുസരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറാം വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ ആര്‍ഭാടപൂര്‍ണ്ണമായ ആഘോഷങ്ങള്‍ക്കു പകരം സാമൂഹിക ജീവിതത്തെ ദൃഢതരമാക്കുന്നതിനും സമൂഹനന്മയ്ക്കു ഉപകാരപ്പെടുന്നതിനും ലോകസമൂഹങ്ങള്‍ക്ക് മാതൃകയാവുന്ന തരത്തിലും വ്യക്തികളെ രൂപപ്പെടുത്തുക എന്നതിലാണ് ശ്രദ്ധിക്കുന്നത്. അതിലൊന്നാണ് പൗരബോധം.

സര്‍വ്വസാധാരണ ജനങ്ങളില്‍, വിശിഷ്യ വളര്‍ന്നുവരുന്ന തലമുറകളില്‍ ഈ പൗരബോധത്തെ സന്നിവേശിപ്പിക്കുക എന്നത് നമ്മുടെ അടിയന്തിര ആവശ്യമാണ്. ഭരണഘടനയിലെ ഈ ഭാഗം കഢ(മ) മൗലിക കര്‍ത്തവ്യങ്ങള്‍ എന്നു പറയുന്നതാണ്. ഒന്ന്, ‘ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദര്‍ശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയപതാകയെയും ദേശീയഗാനത്തെയും ആദരിക്കുകയും ചെയ്യുക’ എന്നതാണ്. ഇന്ന് നമ്മുടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒരു ഫാഷനായി മാറിയ കാര്യങ്ങളാണ് ഭരണഘടനയെ അവഹേളിക്കുക എന്നത്. നമ്മുടെ ദേശീയസ്ഥാപനങ്ങളെയും ദേശീയപതാകയെയും ദേശീയഗാനത്തെയും ഒക്കെ നിന്ദിക്കുക എന്നതും സ്വാതന്ത്ര്യത്തിന്റെ അടയാളമാക്കി നമ്മള്‍ വളര്‍ത്തിയെടുത്തിരിക്കുന്നു! ഇത്തരമൊരു സാഹചര്യം എത്രമാത്രം അപകടം നിറഞ്ഞതാണെന്ന് സമൂഹത്തിന്റെ നായകസ്ഥാനത്തുള്ളവര്‍ മനസ്സിലാക്കേണ്ടതാണ്. സമൂഹം അരാജകത്വത്തില്‍ വീണുപോയാല്‍ പിന്നീട് അവിടെ മാത്സ്യന്ന്യായം മാത്രമായിരിക്കും അവശേഷിക്കുക. മനുഷ്യജീവിതം എന്നുള്ളതിന് പ്രസക്തി ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട് പ്രാഥമികമായി ഒരു പൗരന്‍ എന്ന നിലയില്‍ ഈ നിബന്ധനകള്‍ പാലിക്കേണ്ടതാണ് എന്നും ദേശീയ മാനബിന്ദുക്കളെ ആദരിക്കേണ്ടതാണെന്നും നാം ആദ്യം മുതല്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

ഭരണഘടനയിലെ അതിന്റെ ആദര്‍ശങ്ങളെ അനുസരിക്കണം എന്നു പറയുമ്പോള്‍ അത് ഏതാണ് എന്ന് നാം ശ്രദ്ധിക്കേണ്ടതാണ്. അതും സമൂഹത്തിന്റെ പൊതുശ്രദ്ധയില്‍ വന്നിട്ടില്ലാത്ത ഒന്നാണ്. ഭാരതത്തിന്റെ ആദര്‍ശങ്ങളായി ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നതാണ് നിര്‍ദ്ദേശകതത്വങ്ങള്‍ എന്നപേരിലുള്ളത്. നിര്‍ദ്ദേശകതത്വങ്ങള്‍ നിയമപരമായി അനുസരിക്കേണ്ടതല്ല. അപ്പോള്‍ പിന്നെ എങ്ങനെ അത് പ്രാവര്‍ത്തികമാക്കും? അത് ആലോചിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാവും. ഈ ആദര്‍ശത്തെ സമൂഹജീവിതത്തിന്റെ സ്വഭാവമാക്കി മാറ്റുമ്പോള്‍ മാത്രമാണ് അത് പ്രയോഗത്തില്‍ വരിക. അങ്ങനെ സ്വഭാവമാക്കി മാറ്റണമെങ്കില്‍ ഈ ആദര്‍ശത്തെ സമൂഹത്തിന്റെ മുമ്പില്‍ ഉയര്‍ത്തിനിര്‍ത്തുകയും വളര്‍ന്നുവരുന്ന ഓരോ കുഞ്ഞിന്റെ ഉള്ളിലും ആദര്‍ശത്തോട് പ്രതിപത്തി സൃഷ്ടിക്കുകയും ചെയ്യണം. കണ്ടും കേട്ടും അറിഞ്ഞും ഈ ആദര്‍ശം താന്‍ എന്ന ഒരു വ്യക്തിയുടെ ആദര്‍ശമായി മാറേണ്ടതാണെന്ന ബോധ്യം ഉണ്ടാകണം. ആ ആദര്‍ശം ലോകത്തിനു പങ്കുവെക്കാനുള്ളതാണ് എന്നുള്ളതും നാം നമ്മുടെ തലമുറകളില്‍ പകര്‍ന്നു നല്‍കേണ്ടതുണ്ട്. പഠിച്ച് അറിയേണ്ടതുണ്ട്.

‘ഭാരതത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുക’ എന്നതും നമ്മുടെ കര്‍ത്തവ്യമായി പറയുന്നു. എന്നാല്‍ ഭാരതത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന പ്രവണത സ്വാതന്ത്ര്യകാലം മുതല്‍തന്നെ നാം കണ്ടുവരുന്നു. അത്തരമൊരു സങ്കല്പം മുന്നേ വളര്‍ത്താതിരുന്നതുകൊണ്ടാണല്ലോ നാം വിഭജിക്കപ്പെട്ടുപോയത്. തുടര്‍ന്നും അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ നമ്മുടെ ജനങ്ങളുടെ ഉള്ളില്‍ രാഷ്ട്രത്തിന്റെ അഖണ്ഡതയെക്കുറിച്ചും ഐക്യത്തെക്കുറിച്ചും പരമാധികാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ പഠിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ അതു സംഭവിച്ചില്ല എന്നതുകൊണ്ടാണ് ഇന്ന് ഭാരതത്തിന്റെ മുക്കിലും മൂലയിലും വിഘടനവാദം ശക്തി പ്രാപിച്ചതും ഐക്യത്തിനു പകരം വെറുപ്പിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും. അതിനെ അതിജീവിക്കാന്‍ കഴിയണമെങ്കില്‍ നമ്മളെ ഒന്നാക്കി ചേര്‍ത്തുനിര്‍ത്തുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ് എന്നറിയണം. എങ്ങനെയാണ് നമ്മുടെ പൂര്‍വികന്മാര്‍ നമ്മളെ യോജിപ്പിച്ചുനിര്‍ത്തിയത് എന്നു പഠിക്കണം. അനേകായിരം കൊല്ലങ്ങളായി ഭാരതത്തെ ജീവനുതുല്യം സംരക്ഷിച്ചു പോന്നത് എങ്ങനെയാണ്? അങ്ങനെയൊക്കെ ജീവിച്ച് നമുക്കു മാതൃക കാണിച്ചുതന്നത് ആരൊക്കെയാണ്? ഇതൊക്കെ നമ്മുടെ പുതിയ തലമുറകളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

വൈവിധ്യങ്ങളൊക്കെ വൈരുദ്ധ്യങ്ങളാണ് എന്നു പറഞ്ഞുപഠിപ്പിച്ച് നമ്മുടെ പുത്തന്‍ തലമുറകളുടെയുള്ളില്‍ വിഘടനവാദത്തിന്റെയും വിഭജനവാദത്തിന്റെയും വെറുപ്പിന്റെയും വിത്തുകള്‍ വിതറുന്നവരുടെ എണ്ണം ഏറിവരികയാണ്. ഈയൊരു സാഹചര്യത്തിലാണ് വൈവിധ്യങ്ങള്‍ക്കൊക്കെ അതീതമായി നമ്മള്‍ ഒന്നാണെന്നും നമ്മള്‍ സഹോദരങ്ങളാണെന്നും ഒക്കെ ഉറപ്പിക്കേണ്ടത്. അങ്ങനെയൊന്നും സംഭവിച്ചില്ലെങ്കില്‍ നാം ഗുരുതരമായ ശൈഥില്യത്തിന് വിധേയമാകും.

നമ്മുടെ സ്ത്രീകളുടെ അന്തസ്സിന് കുറവ് വരുത്തുന്ന യാതൊന്നും സംഭവിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും പൗരധര്‍മ്മത്തിന്റെ ഭാഗമായി നിര്‍ദ്ദേശിക്കുന്നു. ലോകത്ത് സ്വാതന്ത്ര്യം നേടുന്നവേളയില്‍ത്തന്നെ സ്ത്രീപുരുഷസമത്വം പ്രഖ്യാപിക്കുകയും തുല്യമായ വോട്ടവകാശം ഉറപ്പുവരുത്തുകയും ചെയ്ത ലോകത്തിലെ ഒരേയൊരു രാജ്യമാണ് ഭാരതം. അതു നമ്മുടെ പൂര്‍വികപാരമ്പര്യത്തിന്റെ ചരിത്രപരമായ ബലം ഉണ്ടായിരുന്നതുകൊണ്ടാണ് സാധിച്ചത്. നമുക്ക് ഒരു തര്‍ക്കവും സംഘര്‍ഷവും ഇല്ലാതെ സ്ത്രീപുരുഷ സമത്വം പ്രഖ്യാപിക്കുവാനായി. എന്നാല്‍ കാലം പോകെ സ്ത്രീകളുടെ അന്തസ്സിന് പകരം വ്യക്തിയുടെയും സമൂഹത്തിന്റെയും അന്തസ്സ് നിലനിര്‍ത്തേണ്ടതല്ല അതിനെയൊക്കെ വലിച്ചെറിയേണ്ടതാണ് എന്ന പാഠമാണ് ഇന്നു പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനെയും അതിജീവിക്കാന്‍ നമ്മുടെ കര്‍ത്തവ്യബോധം നമ്മളെ പ്രാപ്തമാക്കേണ്ടതല്ലേ?

സമൂഹത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ നിബന്ധനകളും നിയന്ത്രണങ്ങളും ഉണ്ടായിവരുന്നതും അത് പാലിക്കുന്നതും ആദര്‍ശശാലികളായ വ്യക്തികള്‍ വളര്‍ന്നുവരുമ്പോഴാണ്. അപ്പോള്‍ മാത്രമാണ് സമൂഹത്തിന്റെ അന്തസ്സ് ഉയരുന്നതും ലോകത്തിന്റെ ആദരവു പിടിച്ചുപറ്റുന്നതും. പക്ഷേ നാം ഗുരുതരമായ കൃത്യവിലോപം കാണിച്ചു. അങ്ങനെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനത, ഏറ്റവും പ്രാചീനമായ

Tags: പഞ്ചപരിവര്‍ത്തനംപഞ്ചപരിവര്‍ത്തനം രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത
ShareTweetSendShare

Related Posts

നിഷ്‌ക്രിയരാകുന്ന  നിയമപാലകര്‍

നിഷ്‌ക്രിയരാകുന്ന  നിയമപാലകര്‍

ഭോജശാലയുടെ വിമോചനഗാഥ

ഭോജശാലയുടെ വിമോചനഗാഥ

ശങ്കരാചാര്യരുടെ ചരിത്രം (നവോത്ഥാനാചാര്യനായ ആദിശങ്കരൻ 2)

ശങ്കരാചാര്യരുടെ ചരിത്രം (നവോത്ഥാനാചാര്യനായ ആദിശങ്കരൻ 2)

സംഘചാലകന്റെ ചുമതല

സംഘചാലകന്റെ ചുമതല

അന്‍പതുകളില്‍ ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 33)

അന്‍പതുകളില്‍ ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 33)

അഖണ്ഡഭാരതത്തിന്റെ സ്വരൂപം

അഖണ്ഡഭാരതത്തിന്റെ സ്വരൂപം

Shopping Cart

Latest

സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും: ഡോ. മോഹൻ ഭാഗവത്

സംഘം പ്രവർത്തിക്കുന്നത് ഭാരതത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കും ക്ഷേമത്തിനും: ഡോ. മോഹൻ ഭാഗവത്

മതം ഭരിക്കുന്ന മലയാളനാട്

മതം ഭരിക്കുന്ന മലയാളനാട്

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

പൂക്കാലം

പൂക്കാലം

താരിഫ് വെല്ലുവിളികള്‍ സാമ്പത്തികരംഗത്തെ സംരക്ഷിക്കുന്നതിന് അവസരം നല്‍കും- ഡോ. മോഹന്‍ ഭാഗവത്

ആർഎസ്എസ് ശതാബ്ദി പ്രഭാഷണസഭ 13, 14 തീയതികളിൽ; സർസംഘചാലക് പങ്കെടുക്കും

സേവികാസമിതി നല്കുന്നത് സമാജരൂപിയായ ഈശ്വരനെ സേവിക്കുന്നതിനുള്ള പരിശീലനം: സീതാഗായത്രി

സേവികാസമിതി നല്കുന്നത് സമാജരൂപിയായ ഈശ്വരനെ സേവിക്കുന്നതിനുള്ള പരിശീലനം: സീതാഗായത്രി

പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ സുതാര്യത ഉറപ്പുവരുത്തണം: ഗവര്‍ണര്‍ക്ക് നിവേദനം നല്കി ശൈക്ഷിക് മഹാസംഘ്

പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ സുതാര്യത ഉറപ്പുവരുത്തണം: ഗവര്‍ണര്‍ക്ക് നിവേദനം നല്കി ശൈക്ഷിക് മഹാസംഘ്

ആര്‍എസ്എസ് സാംസ്‌കാരിക പ്രസ്ഥാനം: കെ.പി. രാധാകൃഷ്ണന്‍

ആര്‍എസ്എസ് സാംസ്‌കാരിക പ്രസ്ഥാനം: കെ.പി. രാധാകൃഷ്ണന്‍

യുദ്ധം: ഭൂമിയും ചൂടാകുന്നു

യുദ്ധം: ഭൂമിയും ചൂടാകുന്നു

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies