ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരത്തും തൃശൂരും സംഘടിപ്പിക്കുന്ന പ്രഭാഷണ സഭയിൽ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും. തിരുവനന്തപുരം ഉദയ പാലസ് കൺവെൻഷൻ സെൻ്ററിൽ 13 ന് വൈകിട്ട് 4.30 നാണ് ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ അദ്ദേഹം സംസാരിക്കുന്നത്. സദസ്സിൻ്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അദ്ദേഹം മറുപടി നല്കും. 14 ന് വൈകിട്ട് 4.30 ന് തൃശൂർ പുഴക്കൽ ഹയാത്ത് റീജൻസിയിലാണ് പരിപാടി. മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി തിരുവനന്തപുരത്ത് എത്തുന്ന സർസംഘചാലക് തുടർന്ന് അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയീ ദേവിയെ സന്ദർശിക്കും. കേരളത്തിലെ പരിപാടികൾക്ക് ശേഷം 15 ന് രാവിലെ എട്ടരയോടെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് പോകും.


















