Saturday, June 13, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ശങ്കരാചാര്യരുടെ ചരിത്രം (നവോത്ഥാനാചാര്യനായ ആദിശങ്കരൻ 2)

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
5 June 2026

ശ്രീശങ്കരന്റെ കാലഘട്ടത്തെക്കുറിച്ച് അഭിപ്രായഭിന്നതകള്‍ മാത്രമേ നിലവിലുള്ളൂ. എ.ഡി.788 മുതല്‍ 820 വരെയാണ് അദ്ദേഹത്തിന്റെ ജീവിതകാലമെന്ന് പ്രശസ്ത ചരിത്രകാരനായ ഏ.ശ്രീധരമേനോന്‍ കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിക്കാണുന്നു. രണ്ടാം ചേരസാമ്രാജ്യ ചക്രവര്‍ത്തിമാരും കേരള സാംസ്‌കാരിക ചരിത്രത്തിലെ – കുറേക്കൂടി ശരിയായി പറഞ്ഞാല്‍ ഭാരത സംസ്‌കാരിക ചരിത്രത്തിലെ – അവിസ്മരണീയവുമായ കുലശേഖര ആള്‍വാരുടെയും രാജശേഖര വര്‍മ്മയെന്ന ചേരമാന്‍ പെരുമാള്‍ നായനാരുടെയും സമകാലികനായിരുന്നു ശ്രീശങ്കരാചാര്യര്‍ എന്നര്‍ത്ഥം. എന്നാല്‍ ശങ്കരമഠങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ പ്രകാരം അദ്ദേഹം നന്നേ പുരാതനനാണ്. സൂക്ഷ്മമായ ഗവേഷണം ആവശ്യമായ മണ്ഡലമാണിതെന്നതിനു സംശയം വേണ്ട. ശ്രീശങ്കരന്റെ ജീവിതത്തെക്കുറിച്ചും വ്യക്തമായ ചരിത്രരേഖകളില്ല. പ്രസിദ്ധങ്ങളും ശങ്കരദിഗ്വിജയ കാവ്യത്തിലൂടെ ചിരപ്രതിഷ്ഠനേടിയതുമായ ഐതിഹ്യങ്ങള്‍ മാത്രമേ ഇക്കാര്യത്തില്‍ ആശ്രയമായുള്ളൂ. ഐതിഹ്യമാണെന്നിരിക്കലും അവയെ അപ്പാടെ നിരസിക്കുക സാധ്യമല്ല. യഥാര്‍ത്ഥ ജീവചരിത്രത്തിന്റെ അംശങ്ങള്‍ അവയ്ക്കുള്ളില്‍ പലമാത്രകളില്‍ കിടപ്പുണ്ടാകും. അതിനെക്കാള്‍ സുപ്രധാനം ശങ്കരാചാര്യരുടെ വ്യക്തിത്വത്തെ അനാവരണം ചെയ്യുന്നതില്‍ അവ വഹിക്കുന്ന പങ്കാണ്. ആ നിലയ്ക്ക് ചരിത്രരേഖകളെക്കാള്‍ മൂല്യം അവ ആവഹിക്കുന്നു. സ്വന്തം ജീവചരിത്രത്തിന്റെ ഭൗതിക രേഖകള്‍ സൂക്ഷിക്കുന്നതില്‍ തികച്ചും വിമുഖമായ ഒരു പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചക്കാരനാണു ശങ്കരാചാര്യര്‍ എന്ന വസ്തുതയാണ് ചരിത്രരേഖകളുടെ അഭാവത്തിനു മുഖ്യകാരണം. ഋഗ്വേദമന്ത്രങ്ങളില്‍ നിന്നാരംഭിക്കുന്ന ആ പ്രവണത പ്രാചീനരായ എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും മഹാത്മാക്കളുടെയും മുഖമുദ്രയാണ്. പ്രപഞ്ചപദാര്‍ത്ഥങ്ങളില്‍ നിന്നു ഭിന്നമായ വ്യക്തിത്വം തനിക്കുള്ളതായി കരുതാത്തതിനാലാണ് പേരിലോ ജീവചരിത്രത്തിലോ താത്പര്യമില്ലാതെ പോയതും ബോധപൂര്‍വ്വം ആവകയെല്ലാം മറച്ചുവച്ചതും, അതിനാല്‍ ബ്രഹ്മസത്യം ജഗന്മിഥ്യയെന്നു സ്ഥാപിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ച ശങ്കരാചാര്യസ്വാമികളുടെ ചരിത്രരേഖകള്‍ മറയ്ക്കപ്പെട്ടുപ്പോയതില്‍ അത്ഭുതത്തിനവകാശം കാണുന്നില്ല. എങ്കിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും കെട്ടിടങ്ങളും ക്ഷേത്രങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്. പോരാത്തതിനു ശങ്കരമഠങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള രേഖകളും ശങ്കരദ്വിഗ്വിജയാദികാവ്യങ്ങളും മറ്റനേകം എഴുത്തുകാരുടെ പരാമര്‍ശങ്ങളും ഇക്കാര്യത്തില്‍ വിഗണിക്കുക വയ്യ തന്നെ.

Google NewsAdd Kesari Weekly as a preferred source on Google

പെരിയാറിന്റെ തീരത്തുള്ള കാലടിയില്‍ ഒരു നമ്പൂതിരി ഭവനത്തില്‍ ശിവഗുരുവിന്റെയും ആര്യാംബയുടെയും ഏക മകനായി ജനനം. ബാല്യത്തിലേ തന്നെ വേദവേദാംഗാദികളിലുള്ള പരമപ്രാവീണ്യം. അന്നു മുതലാരംഭിക്കുന്ന ബഹുജനാദരം. എട്ടാംവയസ്സില്‍ സന്ന്യാസം. നര്‍മ്മദാതീരത്തു ഗൗഡപാദശിഷ്യനായ ഗോവിന്ദയോഗിയുടെ അന്തേവാസിത്വം. ജ്ഞാനപൂര്‍ണ്ണതയില്‍ ഗുരുവിന്റെ ആജ്ഞയാല്‍ കാശീനഗരഗമനം. ശിഷ്യന്മാരാലും ഭക്തന്മാരാലും ചുറ്റപ്പെട്ട് ലോകകല്യാണത്തിനായി തപസ്സും ജ്ഞാനോപദേശവും. പന്ത്രണ്ടുവയസ്സുതികയുമ്പോള്‍ ശിഷ്യസംഘത്തോടൊപ്പം ഹിമാചലത്തിലെ ബദരിയില്‍. ഭാഷ്യഗ്രന്ഥങ്ങളുടെയും പ്രകരണഗ്രന്ഥങ്ങളുടെയും സ്‌തോത്ര കൃതികളുടെയും രചന. പതിനാറിന്റെ പൂര്‍ത്തിയില്‍ അദ്വൈതപ്രചാരണത്തിനായി ദിഗ്വിജയം. ഭാരതമെമ്പാടും യാത്ര. ശങ്കര മഠങ്ങളുടെ സ്ഥാപനം. മുപ്പത്തിരണ്ടുവയസ്സു ചെന്നപ്പോള്‍ മഹാസമാധി. ഇതാണ് ആ ജീവിതത്തിന്റെ മുഖ്യമായ രൂപരേഖ. വളരെകുറച്ചു വര്‍ഷങ്ങള്‍ മാത്രമേ ഭൂമുഖത്തു ജീവിച്ചിരുന്നുള്ളൂ എങ്കിലും ആയിരത്താണ്ടുകള്‍ കൊണ്ടുപോലും മറ്റുള്ളവര്‍ക്കു നിര്‍വഹിക്കാനാവാത്തവ അദ്ദേഹം ചെയ്തുതീര്‍ത്തു. ആത്മാനുഭവം നേടിയ മഹായോഗിയും സര്‍വവിദ്യാപാരംഗതനും സര്‍വജ്ഞനും അദ്ധ്യാപനകലാവിചക്ഷണനും സംഘാടകനും സമാജോദ്ധാരകനും ലോകത്തിനുമുഴുവന്‍ മംഗളത്തെ ചെയ്യുന്നവനുമായിരുന്നു അദ്ദേഹം. കേരള സംസ്‌കൃതിയെ ഭദ്രശില്പകമാക്കുന്നതില്‍ ശങ്കരാചാര്യരുടെ ഈ കഴിവുകളെല്ലാം പ്രയോജനപ്പെട്ടിട്ടുണ്ട്.

ശാങ്കരഗ്രന്ഥശേഖരം
ചരിത്രരചനയ്ക്കു വേണ്ടുന്ന രേഖകളെല്ലാം ലഭിച്ചില്ലെങ്കിലെന്ത്. ശ്രീശങ്കരന്റെ വ്യക്തിത്വവും വിജ്ഞാനമണ്ഡലങ്ങളും അനുഭൂതി സാമ്രാജ്യവും സേവനപന്ഥാക്കളും വ്യക്തമാക്കുന്ന മഹാഗ്രന്ഥങ്ങള്‍ അവശേഷിപ്പിച്ചിട്ടാണ് അദ്ദേഹം സമാധി പൂണ്ടത്. അവയിലൂടെ സസൂക്ഷ്മം കടന്നുപോകുന്ന ഗവേഷക ബുദ്ധികള്‍ക്ക് അദ്ദേഹത്തിന്റെ സ്വാധീനതാപ്രകാരങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമുണ്ടാവുകയില്ല. പ്രസ്ഥാനത്ര യം എന്നു പേര്‍കൊണ്ട ഉപനിഷത്ത്, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നീ പ്രാചീന ഗ്രന്ഥങ്ങള്‍ക്ക് അദ്ദേഹം രചിച്ച ഭാഷ്യങ്ങളാണ് അക്കൂട്ടത്തില്‍ ഏറ്റവും മുഖ്യം. ജ്ഞാനസമുദ്രമായ ഋക്, യജ്ജസ്സ്, സാമം, അഥര്‍വം എന്നീ വേദങ്ങളുടെ ഭാഗമായി ജ്ഞാനകാണ്ഡമെന്ന പേരില്‍ പ്രഖ്യാതമായ അനുഭൂതി വാക്യങ്ങളാണ് ഉപനിഷത്തുക്കള്‍. ലഭ്യമായിട്ടുള്ള നൂറ്റിയെട്ടു ഉപനിഷത്തുക്കളില്‍ പത്തെണ്ണത്തിന് അദ്ദേഹം ഭാഷ്യമെഴുതി. ഈശാവാസ്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, ഐതരേയം, തൈത്തിരീയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നിവയാണ് അവ. കൂടാതെ അദ്ദേഹത്തിന്റെ ഭാഷ്യങ്ങളില്‍ ശ്വേതാശ്വതരം പോലുള്ള ഉപനിഷത്തുക്കളില്‍ നിന്നു ധാരാളമായി ഉദ്ധരിക്കുന്നുമുണ്ട്. കേരളക്കരയെ സുവിപുലം സ്വാധീനിച്ച ശാങ്കര ദര്‍ശന പദ്ധതി ഈ ഭാഷ്യങ്ങളിലുടനീളം കാണാം. വേദസൂക്തങ്ങളുള്‍ക്കൊള്ളുന്ന തത്ത്വങ്ങളെ കാച്ചിക്കുറുക്കി പരാശരപുത്രനായ വേദവ്യാസന്‍ പണ്ഡിതോചിതമായി നിബന്ധിച്ച ശാസ്ത്രഗ്രന്ഥമാണ് വ്യാഖ്യാനം കൂടാതെ ആര്‍ക്കും മനസ്സിലാക്കാനരുതാത്ത ബ്രഹ്മസൂത്രമെന്ന വേദാന്തസൂത്രം. അദ്ദേഹത്തിന്റെ തന്നെ വേറൊരു കൃതിയാണ് മഹാഭാരതാന്തര്‍ഗതമായ ശ്രീമദ് ഭഗവദ്ഗീത. ശങ്കരാചാര്യരുടെ ബുദ്ധിവൈഭവം നേരിട്ടനുഭവിക്കണമെങ്കില്‍ അവയ്ക്ക് അദ്ദേഹമെഴുതിയ ഭാഷ്യങ്ങള്‍ക്കുള്ളിലേക്കു ചെല്ലണം. ഈ ഭാഷ്യഗ്രന്ഥങ്ങളും അവയുള്‍ക്കൊള്ളുന്ന സന്ദേശവും ഗ്രഹിക്കാന്‍ വേണ്ടുന്ന പ്രാപ്തി അജ്യേതാക്കള്‍ക്കു പകരാന്‍ ശ്രീശങ്കരന്‍ തന്നെ തയ്യാറാക്കിയ പാഠപുസ്തകങ്ങളാണ് ചെറുതും വലുതമായ ഒട്ടനേകം പ്രകരണഗ്രന്ഥങ്ങള്‍. തത്ത്വബോധം, ആത്മബോധം, വിവേകചൂഢാമണി, ദൃക്ദൃശ്യവിവേകം, ഉപദേശസാഹസ്രി, അപരോക്ഷാനുഭൂതി എന്നിങ്ങനെ അവയുടെ പേരുകള്‍ നീളുന്നു. ഇതിനെല്ലാം പുറമേ ആ അദ്വൈതാചാര്യന്‍ ഭക്തിരസപ്രധാനമായ നിരവധി സ്‌തോത്രകൃതികളും വേദാന്തതത്ത്വ പ്രതിപാദകമായ സ്‌തോത്രകാവ്യങ്ങളും നമുക്കു നല്‍കി. ഭാരതീയമായ സകലദര്‍ശന പദ്ധതികളെയും ശാസ്ത്രസാഹിത്യാദികളെയുമെല്ലാം യഥായോഗ്യം അദ്ദേഹം അവയില്‍ സമന്വയിപ്പിച്ചിരിക്കുന്നത് ആരിലും അത്ഭുതമുളവാക്കും. മറ്റേതൊരു ചരിത്രരേഖയെക്കാളും ശ്രീശങ്കരന്‍ ആരെന്നു പ്രസ്ഫുടം സംസാരിക്കുന്ന ചരിത്രോപകരണങ്ങളാണവ. അവയിലൂടെ അദ്ദേഹം എല്ലാകാലത്തെയും എല്ലാദേശത്തെയും ജനങ്ങളോടും നേരിട്ടു സംവാദിക്കുന്നു. അദ്ദേഹം കാണുന്ന പ്രപഞ്ചവും അദ്ദേഹം വിഭാവനം ചെയ്യുന്ന സമൂഹക്രമവും സുവ്യക്തം പ്രകാശിപ്പിക്കുന്ന ആ രേഖകള്‍ അദ്ദേഹത്തെ പരോക്ഷമായല്ല പ്രത്യക്ഷമായാണ് അവതരിപ്പിക്കുന്നതെന്ന സവിശേഷതയുമുണ്ട്.

ADVERTISEMENT

ശാങ്കരഭാഷ്യങ്ങളുടെ സാമൂഹിക പ്രസക്തി
വേദാന്തശാസ്ത്രത്തിന്റെ മൗലികതത്ത്വങ്ങള്‍ വെളിവാക്കുന്ന പ്രാമാണികഗ്രന്ഥങ്ങളെന്ന നിലയിലാണ് ആ പുസ്തകശേഖരം ഇന്നു വിലയിരുത്തപ്പെടുന്നത്. അതു നിസ്തര്‍ക്കമായ സത്യമെന്നിരിക്കിലും ബൗദ്ധികൗന്നത്യം മാത്രമെന്നു പലരും പുലര്‍ത്തുന്ന ധാരണ ശാങ്കര സാഹിതിയുടെ വ്യാപകത്വം ചുരുക്കിക്കാണാന്‍ മാത്രമേ പ്രയോജനപ്പെടുന്നുള്ളൂ എന്നു പറയാതെ വയ്യ. ഈ വിലയിരുത്തലില്‍ വിസ്തൃതമായിപ്പോകുന്നത് അവരുള്‍ക്കൊള്ളുന്ന സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവുമായ സ്വാധീന ശക്തികളാണ്. സൂക്ഷ്മ മായാലോചിച്ചാല്‍ കേരള സംസ്‌കൃതിയേയും കേരള ചരിത്രത്തെയും രൂപപ്പെടുത്തുകയും കരുത്തുപകരുകയും ചെയ്ത ഗ്രന്ഥങ്ങളാണവ. ആ ഗ്രന്ഥങ്ങള്‍ ഉണര്‍ത്തിവിടുന്ന സാംസ്‌കാരിക ശക്തിപ്രവാഹങ്ങളുടെ തുടര്‍പ്രക്രിയ ഇന്നും നടന്നുകൊണ്ടേയിരിക്കുന്നു എന്നതാണ് വസ്തുത. അതാകട്ടെ ശാങ്കരപരിശ്രമങ്ങളുടെ കരുത്തിനെ പ്രകടമാക്കുകയും ചെയ്യുന്നു. വേദമന്ത്രങ്ങളെ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കിണങ്ങും വിധം യജ്ഞപരം മാത്രമായി ദുര്‍വ്യാഖ്യാനം ചെയ്തു ചൂഷണം ചെയ്യുന്ന ഒരുപറ്റം വൈദികര്‍ ഒരുവശത്ത്. വേദമന്ത്രങ്ങളെ സ്വകാര്യ സ്വാര്‍ത്ഥങ്ങള്‍ക്കായി തെറ്റിദ്ധരിച്ചും തെറ്റിദ്ധരിപ്പിച്ചും അപ്രമാണമെന്നു മുദ്രകുത്തി തള്ളികളയാന്‍ ആഹ്വാനം ചെയ്യുന്ന നാസ്തികര്‍ മറുവശത്ത്. സംസ്‌കാര ഭൂഷണത്തില്‍ കലാശിക്കുന്ന ഈ രണ്ടുകൂട്ടരുടെയും പ്രവൃത്തികള്‍ക്കെതിരെ ശ്രീശങ്കരന്‍ നടത്തിയ സന്ധിയില്ലാത്ത സമരത്തിന്റെ സ്പഷ്ടരേഖകളാണ് ആ കാര്യാഗ്രന്ഥങ്ങള്‍. അദ്വൈതദര്‍ശനത്തിന്റെ ദീപ്തപ്രഭയില്‍ നിന്നുയിര്‍ക്കൊള്ളുന്ന ശാങ്കരപദ്ധതി എന്നെന്നും അധര്‍മ്മത്തിന്റെയും അനീതിയുടെയും ഭിന്നമുഖങ്ങളെ പ്രതിരോധിക്കുന്ന ധര്‍മ്മകഞ്ചുകമായി എവിടെയും വര്‍ത്തിക്കുമെന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു.
(തുടരും)

Tags: നവോത്ഥാനാചാര്യനായ ആദിശങ്കരന്‍ശങ്കരാചാര്യര്‍
ShareTweetSendShare

Related Posts

നിഷ്‌ക്രിയരാകുന്ന  നിയമപാലകര്‍

നിഷ്‌ക്രിയരാകുന്ന  നിയമപാലകര്‍

ഭോജശാലയുടെ വിമോചനഗാഥ

ഭോജശാലയുടെ വിമോചനഗാഥ

സംഘചാലകന്റെ ചുമതല

സംഘചാലകന്റെ ചുമതല

അഖണ്ഡഭാരതത്തിന്റെ സ്വരൂപം

അഖണ്ഡഭാരതത്തിന്റെ സ്വരൂപം

വന്ദേമാതരത്തെ വെട്ടിമുറിക്കുന്നവര്‍

വന്ദേമാതരത്തെ വെട്ടിമുറിക്കുന്നവര്‍

സ്വന്തമെന്ന ബോധം അകലത്തെയകറ്റും

സ്വന്തമെന്ന ബോധം അകലത്തെയകറ്റും

Shopping Cart

Latest

മതം ഭരിക്കുന്ന മലയാളനാട്

മതം ഭരിക്കുന്ന മലയാളനാട്

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

താരിഫ് വെല്ലുവിളികള്‍ സാമ്പത്തികരംഗത്തെ സംരക്ഷിക്കുന്നതിന് അവസരം നല്‍കും- ഡോ. മോഹന്‍ ഭാഗവത്

ആർഎസ്എസ് ശതാബ്ദി പ്രഭാഷണസഭ 13, 14 തീയതികളിൽ; സർസംഘചാലക് പങ്കെടുക്കും

സേവികാസമിതി നല്കുന്നത് സമാജരൂപിയായ ഈശ്വരനെ സേവിക്കുന്നതിനുള്ള പരിശീലനം: സീതാഗായത്രി

സേവികാസമിതി നല്കുന്നത് സമാജരൂപിയായ ഈശ്വരനെ സേവിക്കുന്നതിനുള്ള പരിശീലനം: സീതാഗായത്രി

പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ സുതാര്യത ഉറപ്പുവരുത്തണം: ഗവര്‍ണര്‍ക്ക് നിവേദനം നല്കി ശൈക്ഷിക് മഹാസംഘ്

പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ സുതാര്യത ഉറപ്പുവരുത്തണം: ഗവര്‍ണര്‍ക്ക് നിവേദനം നല്കി ശൈക്ഷിക് മഹാസംഘ്

ആര്‍എസ്എസ് സാംസ്‌കാരിക പ്രസ്ഥാനം: കെ.പി. രാധാകൃഷ്ണന്‍

ആര്‍എസ്എസ് സാംസ്‌കാരിക പ്രസ്ഥാനം: കെ.പി. രാധാകൃഷ്ണന്‍

യുദ്ധം: ഭൂമിയും ചൂടാകുന്നു

യുദ്ധം: ഭൂമിയും ചൂടാകുന്നു

രാഷ്‌ട്രത്തെ പരമ വൈഭവശാലിയാക്കുന്നതിന് നാം തയാറെടുക്കണം: ഡോ. മോഹൻ ഭാഗവത്

രാഷ്‌ട്രത്തെ പരമ വൈഭവശാലിയാക്കുന്നതിന് നാം തയാറെടുക്കണം: ഡോ. മോഹൻ ഭാഗവത്

അണിയറയില്‍ ഒരുങ്ങുന്ന അക്രമസമരങ്ങള്‍

അണിയറയില്‍ ഒരുങ്ങുന്ന അക്രമസമരങ്ങള്‍

മലയാളഭാഷയെ മതം വിഴുങ്ങുമ്പോള്‍

മലയാളഭാഷയെ മതം വിഴുങ്ങുമ്പോള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies