കേരളം വളരെ ആശങ്കാകുലമായ രാഷ്ട്രീയ പരിതഃസ്ഥിതിയിലൂടെ കടന്നു പോകുന്നതിനാല്‍ത്തന്നെ ഒരു രാഷ്ട്രീയോല്‍പ്പന്നമായ കേരള സംസ്‌കാരവും ഭാഷയും ഭ്രാന്തമായ മതബോധത്താല്‍ കടന്നാക്രമിക്കപ്പെടുകയാണ്. കേരള ചരിത്രപൈതൃകവും ഭാഷയും സംസ്‌കാരധാരകളും തികച്ചും യാദൃച്ഛികമായി ആക്രമണ വിധേയമാകുകയല്ല ചെയ്യുന്നതെന്നതിനാലാണ് തീരെ അസംബന്ധജടിലമായ ഒരു കുയുക്തിവാദത്തെ അവഗണിക്കുന്നതിന് പകരം ചര്‍ച്ചാവിഷയമാക്കുന്നത്. ലോകം മുഴുവന്‍ അംഗീകരിച്ചിട്ടുള്ള, വര്‍ഷങ്ങളുടെ വേരോട്ടവും ജൈവ ഘടനയുമുള്ള സൈന്ധവോല്‍പ്പന്നമായ ഹൈന്ദവ സംസ്‌കാരപ്രവാഹത്തിലേയ്ക്ക് മതാന്ധതയുടെ മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ള ശ്രമങ്ങള്‍ക്ക് ഏതാണ്ട് 6 നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പോര്‍ട്ടുഗീസുകാരെ ചുമലേറ്റി സഹോദര നാട്ടുരാജ്യങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ഛിദ്രവാസനക്കാരായ പ്രാദേശിക ഭരണാധികാരികള്‍ ശ്രമിച്ചു തുടങ്ങിയ കാലംതൊട്ട് ഭാരതീയ പൈതൃകത്തെ കടന്നാക്രമിക്കാന്‍ വൈദേശികാക്രമികള്‍ക്ക് കേരളത്തിനകത്തുനിന്ന് പ്രോത്സാഹനം കിട്ടിത്തുടങ്ങി. അതുപോലെ, സാമൂതിരിയുടെ കാലം മുതല്‍, സഹായം തേടിവന്ന മുസ്ലിം മത പ്രചാരകര്‍ക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന, വീക്ഷണവൈകല്യവും മനുഷ്യരോട് വെറുപ്പും നിറഞ്ഞ മതഗ്രന്ഥത്തിന്റെയും അതിന്റെ തായ്ത്തടിയില്‍ നിന്ന് പൊട്ടിമുളച്ച വ്യാഖ്യാന ഭീകരതകളുടെയും അപകടം പരിശോധിക്കാതെ, വെറും സംരക്ഷണമല്ല, ആത്മഹത്യാപരമായ രാഷ്ട്രീയ സഹായങ്ങളും പ്രോത്സാഹനവും നല്‍കി വളര്‍ത്തിയ ഭരണാധികാരികള്‍ കേരളത്തില്‍ പടര്‍ന്നുപന്തലിച്ച വിഷവൃക്ഷമായി ജിഹാദി ബോധത്തെ വളമിട്ടുവളര്‍ത്തി.
ഒരു കുടുംബത്തില്‍ നിന്ന് ഒരാളെങ്കിലും മുസ്ലീമാകണമെന്ന തിട്ടൂരമിറക്കിയ കോഴിക്കോട് സാമൂതിരി കാണിച്ച വിഡ്ഢിത്തത്തിന് കേരളം വലിയ വില നല്‍കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അവര്‍ ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ, ഒരു തെരഞ്ഞെടുപ്പ് ജയിച്ചതിന്റെ വിജയാഘോഷത്തിന് പൊതുനിരത്തില്‍ വച്ച് ആടിന്റെ തലയറുത്ത് രക്തമൊഴുകുന്ന ആ തലയും പൊക്കിപ്പിടിച്ച് ജാഥ നടത്തുകയും, തങ്ങളോട് വിയോജിക്കുന്ന സ്വമതസ്ഥന്റെയും ഫ്‌ളക്‌സ് ബോഡില്‍ ബോംബെറിഞ്ഞ് തങ്ങള്‍ക്കെതിരേ മത്സരിച്ച് വിജയത്തോളമെത്തി പരാജയപ്പെട്ട കാഫിറിന്റെയും പ്രതീകാത്മകമായ കൊലപാതകങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരിക്കുന്നു. ക്ഷേത്രങ്ങളില്‍ മുസ്ലീം ലീഗിന്റെ കൊടിയുമായി കടന്നുചെന്ന് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ മുതിരുന്നു. ജിഹാദികളുടെ പിന്തുണയ്ക്കായി പിറകേ നടന്ന യുഡിഎഫ് – എല്‍ഡിഎഫ് മുന്നണികളും ജിഹാദികളുടെ പണംകൊണ്ട് നിലനില്‍ക്കുന്ന മലയാള ഭാഷയിലെ ബഹുധാരാ മാധ്യമങ്ങളും അവര്‍ കൊണ്ടാടുന്ന സാംസ്‌കാരിക നായകരും ചിന്തകരുമെന്നവകാശപ്പെടുന്നവരും മൗനംകൊണ്ട് ജനാധിപത്യത്തിനും മതാതീത രാഷ്ട്രീയത്തിനും നേരേയുള്ള ഈ അക്രമങ്ങളെ സഹായിക്കുന്നു. അതായത്, മുന്‍കാലങ്ങളില്‍ രാജാക്കന്മാര്‍ തങ്ങളുടെ മുന്നില്‍ കാരുണ്യത്തിനപേക്ഷിച്ച് വന്നവരോട് കാട്ടിയ ആത്മഹത്യാപരമായ ഔദാര്യത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ അധികാരഭ്രാന്ത് മൂത്ത രാഷ്ട്രീയ മുന്നണികള്‍, സംഘടിതശക്തികളായി പരിണമിച്ച അത്തരക്കാരോടുള്ള ഭയം മൂലം അവരുടെ അടിമത്തം സ്വീകരിച്ചിരിക്കുന്നു. അതാണ് മലയാള ഭാഷയെയും അതിന്റെ മൂശയായ വിശ്വാസാചാരങ്ങളെയും സഹസ്രാബ്ദങ്ങളിലൂടെ വേരാഴ്ത്തി പരിണമിച്ച ഭാരതീയവും മലയാളത്തനിമയുള്ളതുമായ സംസ്‌കൃതിയെയും മാലിന്യം വലിച്ചെറിഞ്ഞ് അപചയപ്പെടുത്താന്‍ അവരെ ധൈര്യപ്പെടുത്തുന്നത്; സ്വന്തം മതത്തെയും സംസ്‌കാരത്തെയും കുറിച്ച് മിണ്ടിപ്പോയാല്‍ നാട് നശിപ്പിക്കുമെന്ന്, കൊന്നുതള്ളുമെന്ന് അട്ടഹസിക്കുന്നവര്‍ അന്യമതങ്ങളെയും സംസ്‌കാരങ്ങളെയും ധിക്കാരത്തോടെ ചവിട്ടിമെതിക്കുന്നത്. കുരുമുളകിന്റെയും ചന്ദനത്തിന്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും പേരിലായാലും അവയെല്ലാം നശിപ്പിക്കപ്പെട്ടതിന്റെ ഫലമായി, ഇപ്പോള്‍, പണവും പ്രശസ്തിയും അധികാരവുമുള്‍പ്പെടെയുള്ള സ്വാര്‍ത്ഥതകളുടെ പേരിലായാലും സ്വയം വില്‍പ്പനയ്ക്ക് വച്ചവരായി ക്രമത്തില്‍ കേരള രാഷ്ട്രീയ നേതൃത്വവും അവരുടെ വളര്‍ത്തുനായ്ക്കളായ സാംസ്‌കാരിക (സാമൂഹിക) ചിന്തകരും ജീര്‍ണിച്ചതാണ് മലയാള ഭാഷയക്ക് പുതിയൊരു പിതാവിനെ കണ്ടുപിടിക്കാന്‍, വിവരക്കേടും മതഭ്രാന്തും കൊണ്ടാണെങ്കിലും ചിലര്‍ തയ്യാറായിരിക്കുന്നത്. ഇതൊരു ഗൂഢാലോചനയുടെ പ്രതിഫലനവും കൂടിയാണ്. സാധാരണയായി ഒരാള്‍ ജനിക്കുന്നതിന് കാരണക്കാരനായ ആളാണ് പിതാവ്. ജനിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് സ്വന്തം പിതാവാരെന്നന്വേഷിച്ച് കണ്ടുപിടിക്കാന്‍ നടക്കുന്നവര്‍ക്ക് ഭാഷാപിതാവിനെപ്പറ്റിയും അങ്ങനെയൊരു സംശയമുണ്ടാകുന്നതില്‍ അത്ഭുതമില്ല.
ഭാഷാപിതാവെന്ന പ്രതീകം
രാഷ്ട്രപിതാവ് രാഷ്ട്രബോധത്തിന്റെ സംരക്ഷകനെന്ന പ്രതീകമാണ്. അത്തരമൊരു പൈതൃക പ്രതീകത്തിന്റെ മൂര്‍ത്തമായ സങ്കല്‍പ്പം മനെങ്ങനെ കിട്ടിയെന്നത് ഭാഷാചരിത്രത്തില്‍ എഴുത്തച്ഛന്റെ ഇടപെടലിന്റെ അംഗീകാരമാണ്. അത് പൂര്‍ണമായും ശരിയായ വിലയിരുത്തലാണോ എന്ന അന്വേഷണം ഒരു ഭാഷാഗവേഷകന് താല്‍പ്പര്യമുണ്ടാകേണ്ടുന്ന വിഷയവുമാണ്. അത്തരമൊരന്വേഷണം ഒരുകാരണവശാലും എഴുത്തച്ഛന്റെ സ്ഥാനത്ത് ഏതെങ്കിലുമൊരു മതപ്രചാരകനെ സ്ഥാപിക്കാന്‍ അനുവദിക്കുന്നില്ല. എഴുത്തച്ഛനെ ഭാഷാപിതാവെന്ന് ലാഘവത്തോടെ വിശേഷിപ്പിച്ചത്, ദ്രാവിഡ പാരമ്പര്യത്തില്‍ തിടംവച്ച് ക്രി.മു. 3 -ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട തൊല്‍കാപ്പിയത്തില്‍ വ്യവസ്ഥീകരിക്കപ്പെട്ട മലയാള ഭാഷയിലെ തനതും സുപ്രധാനവുമായ കാവ്യധാരയായ പാട്ട് പ്രസ്ഥാനത്തിന്റെ കാവ്യഭാഷാ പദ്ധതിയെ എ.ഡി. 14 -ാം നൂറ്റാണ്ടിലെ ലീലാതിലകത്തില്‍ ലക്ഷണ നിര്‍വചനം ചെയ്യപ്പെട്ട മണിപ്രവാള ഭാഷാഘടനയുമായി ഇണക്കിച്ചേര്‍ത്ത് പാട്ടുപ്രസ്ഥാനത്തിനകത്ത് ഉത്തമമണിപ്രവാള ഭാഷാസ്വരൂപം സന്നിവേശിപ്പിച്ച കവി എന്ന അര്‍ത്ഥത്തിലാണ്. അത് മനസ്സിലാക്കാന്‍ മലയാള ഭാഷയുടെ പരിണാമചരിത്രം പഠിക്കണം. പോര്‍ച്ചുഗീസുകാരോടൊപ്പവും അതിനുശേഷവും മത പ്രചാരണം നടത്താന്‍ വേണ്ടി മലനാട്ടിലെത്തിയ ക്രിസ്തീയ പുരോഹിതന്മാരില്‍ അര്‍ണോസ് പാതിരിയും എല്ലിസും ഗുണ്ടര്‍ട്ടും ഡ്രമ്മണ്ടും ബഷ്ചിയും കാല്‍ഡ്വലുമടക്കം ചിലരെല്ലാം ദ്രാവിഡഭാഷ കളെക്കുറിച്ചു പഠിക്കുകയും അവരില്‍ ചിലര്‍, പുതുതായി വരുന്ന മത പ്രചാരകരെ സഹായിക്കാനായി അവര്‍ക്കിടപെടേണ്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി മലയാള ഭാഷയില്‍ ചില നിഘണ്ടുക്കള്‍ നിര്‍മ്മിക്കുകയും ചെയ്തു. അവയൊന്നും ശാസ്ത്രീയമായി നിര്‍മ്മിക്കപ്പെട്ട നിഘണ്ടുക്കളല്ല. മലയാള ഭാഷയ്ക്ക് ശാസ്ത്രീയമായ ഒരു നിഘണ്ടു നിര്‍മ്മിക്കുകയായിരുന്നില്ല അവരുടെ ലക്ഷ്യം. അക്ഷരമാലാക്രമംപോലും ദീക്ഷിക്കാതെയും സ്വരവ്യഞ്ജനമെന്ന അക്ഷര ഗണത്തെ സ്വരങ്ങളില്‍ ഉള്‍പ്പെടുത്തിയും ചില്ലും അര്‍ദ്ധാക്ഷരങ്ങളും തമ്മിലുള്ള വ്യത്യാസം അറിയാതെയും കുറച്ച് വാക്കുകള്‍ സൗകര്യമനുസരിച്ച് സ്വീകരിച്ച് അവയുടെ അര്‍ത്ഥം നല്‍കുകയാണ് അവര്‍ ചെയ്തത്. ആദ്യമായി അങ്ങനെ ഒന്ന് നിര്‍മ്മിച്ചെന്ന പ്രസക്തി അവയ്ക്കുണ്ട്. അതിന് സംസ്‌കൃതഭാഷാ നിഘണ്ടുക്കള്‍ വഴികാട്ടിയായി.
പുതുതായി എത്തുന്ന മതപ്രചാരകര്‍ക്കു വേണ്ടിയാണ് താന്‍ നിഘണ്ടു നിര്‍മ്മിക്കുന്നതെന്ന് ഗുണ്ടര്‍ട്ട് തുറന്നെഴുതിയിട്ടുണ്ട് തന്റെ നിഘണ്ടുവിന്റെ ആമുഖത്തില്‍. പക്ഷേ, ഗുണ്ടര്‍ട്ടിന് പിന്നീടുള്ള നിഘണ്ടുനിര്‍മ്മാതാക്കളെയെല്ലാം വഴി തെറ്റിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ കുറ്റമല്ല; നാട്ടുകാരായ നിഘണ്ടു നിര്‍മ്മാതാക്കളുടെ അനവധാനതയാണ് അതിനു കാരണം. ഇന്നുവരെയും അക്ഷരക്രമം പാലിക്കുന്നതെങ്കിലുമായ ഒരു നിഘണ്ടു നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് നമ്മുടെ ഭാഷാസ്ഥാപനങ്ങളിലെയും മലയാള സര്‍വകലാശാലയടക്കമുള്ള സര്‍വകലാശാലകളിലെയും രാഷ്ട്രീയാധിപത്യത്തിന്റെ സൂചനമാത്രമാണ്. ഈ സ്ഥാപനങ്ങളിലൊന്നും ഇരിക്കേണ്ടവരെയല്ല വാഴിച്ചിട്ടുള്ളതും ഇപ്പോഴും വാഴിക്കുന്നതും. കേരള സര്‍വകലാശാല ലക്‌സിക്കണ്‍ നിര്‍മ്മിക്കാനാരംഭിച്ചപ്പോള്‍ പ്രഗത്ഭനായ ശൂരനാട്ട് കുഞ്ഞന്‍ പിള്ളയെ ചുമതലയേല്‍പ്പിച്ചെങ്കിലും അദ്ദേഹത്തിനും ഗുണ്ടര്‍ട്ടിന്റെയൊ, ശ്രീകണേ്ഠശ്വരത്തിന്റെയൊ നിഘണ്ടുവിലേയ്ക്ക് വിമര്‍ശനാത്മകമായി ഒന്നു നോക്കാന്‍ കഴിഞ്ഞില്ല. എന്തായാലും ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനവും നിലച്ചു. ചീഫ് സെക്രട്ടറിയായി വിരമിച്ച ഒരു ഐഎഎസ്സുകാരനെ വിസി ആക്കിക്കൊണ്ടാരംഭിച്ച മലയാള സര്‍വകലാശാല കൊട്ടിഘോഷിച്ചാരംഭിച്ച സമഗ്ര മലയാള ഭാഷാ നിഘണ്ടുവും വി.സി. യുടെ അഴിമതിയുടെയും അജ്ഞതയുടെയും സ്വാര്‍ത്ഥമോഹത്തിന്റെയുമൊക്കെയിരയായി തുടക്കത്തിലേ നിലച്ചു. അതിന്റെ സാഹചര്യങ്ങള്‍ തുറന്നുകാട്ടുന്ന ‘മലയാള ഭാഷാ പദവിജ്ഞാനീയ’മെന്ന പുസ്തകത്തില്‍ ഗുണ്ടര്‍ട്ടിന്റെയും ശബ്ദതാരാവലിയുടെയുമടക്കമുള്ള ശാസ്ത്രവിരുദ്ധത അക്കമിട്ടുനിരത്തിയിട്ടുണ്ട്. അതും നമ്മുടെ ഭാഷാപഠനകേന്ദ്രങ്ങള്‍ പരിഗണിച്ചിട്ടില്ല. കാരണം, ഭാഷ അവര്‍ക്കെല്ലാം ഏതെങ്കിലും പദവികളില്‍ ചടഞ്ഞിരിക്കാനുള്ള ഒരു ഉപാധിമാത്രമാണ്.

വലിയ ബഹളമുണ്ടാക്കി നേടിയ ക്ലാസിക് ഭാഷാപദവി നോക്കുക. തമിഴിലും മറ്റും ലോക നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുയര്‍ന്നുവന്നപ്പോള്‍ മലയാള ഭാഷയ്ക്ക് എന്തു ഗുണമുണ്ടായി? ഇത്തരത്തില്‍ മലയാള ഭാഷയുടെ നേരേ കേരളരാഷ്ട്രീയം പുലര്‍ത്തുന്ന മാതൃഭാഷാനിന്ദയുടെ സാഹചര്യം മുതലാക്കിയാണ്, ക്രിസ്തീയ പുരോഹിതരാണ് മലയാള ഭാഷയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയതെന്ന ദുഷ്പ്രചാരണം ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടത്. കാല്‍ഡ്വലിന്റെ ദ്രാവിഡഭാഷാപഠനങ്ങള്‍പോലും അടിസ്ഥാനപരമായി വായ്‌മൊഴിയായ വൈദിക സംസ്‌കൃതത്തിനുപകരം സാഹിത്യസംസ്‌കൃതത്തെ ആശ്രയിച്ചതിനാല്‍ ധാരാളം അബദ്ധങ്ങള്‍ നിറഞ്ഞതാണെന്ന് ദ്രവീഡിയന്‍ തീയറീസ് എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ സ്വാമിനാഥ അയ്യരെപ്പോലെ പലരും വ്യക്തമാക്കിയിട്ടുണ്ട്. മലയാള ഭാഷോല്‍പ്പത്തി സംബന്ധിച്ച തെറ്റായ നിഗമനങ്ങള്‍ക്ക് കാരണം കാല്‍ഡ്വലിന് പറ്റിയ വീഴ്ച മനസ്സിലാക്കാതെ അദ്ദേഹത്തെ പിന്തുടര്‍ന്നതാണെന്ന് ആര്‍. ഗോപി നാഥന്റെ ‘മലയാള ഭാഷ തൊല്‍കാപ്പിയത്തില്‍’ എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചുരുക്കത്തില്‍, മലയാള ഭാഷോല്‍പ്പത്തിയെ സംബന്ധിച്ച ആശയക്കുഴപ്പത്തില്‍നിന്ന് രൂപപ്പെട്ടതാണ് എഴുത്തച്ഛന്റെ ഭാഷാപിതാവെന്ന വിശേഷണവും ക്രിസ്തീയ മത പ്രചാരകരുടെ ഭാഷാപോഷണപരമായ അമിതമായ അവകാശവാദങ്ങളും. മലയാള ഭാഷാസാഹിത്യത്തിന് മലയാള മനോരമ പത്രവും വാരികയും വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് ആരെങ്കിലും പറയാന്‍ തയ്യാറായാല്‍ അതിന് കല്‍പ്പിക്കാവുന്ന മൂല്യമേ ക്രിസ്തീയപുരോഹിതരുടെ ഭാഷോദ്ധാരണവാദത്തിനുമുള്ളു. എഴുത്തച്ഛന്‍ ആധുനിക മലയാള കാവ്യഭാഷയ്ക്ക് നല്‍കിയ ഊര്‍ജ്ജവുമുണര്‍വുമായി പുരോഹിത സംഭാവനയെന്ന ഊതിവീര്‍പ്പിച്ച ബലൂണിന് ഒരു താരതമ്യവുമില്ല. അതറിയാന്‍ എഴുത്തച്ഛനുമുമ്പ് കണ്ണശ്ശപ്പണിക്കരും ഇരാമചരിതകാരനും ഉരുവപ്പെടുത്തിയ കാവ്യഭാഷയുടെ വേരുകളും ഭാഷാഘടനയും മാത്രമല്ല, മണിപ്രവാള സാഹിത്യധാരയുടെ സവിശേഷതയും അറിഞ്ഞിരിക്കണം.
തൊല്‍കാപ്പിയത്തില്‍ നിന്ന് ചിലപ്പതികാരഘട്ടമാകുമ്പോള്‍ പാട്ടിന്റെ സാങ്കേതിക നിര്‍വചനത്തിന് പുറത്തേയ്ക്കും ആ സാഹിത്യരൂപം വികസിക്കുകയും അതില്‍ മുത്തമിഴ് കടന്നുവരുകയും ചെയ്യുന്നു. അതുകൊണ്ട് സംഗീതത്തിന്റെ സ്വാധീനതയും കുന്റക്കുറവരുടെ കുരവൈക്കുത്തും അതിന്റെ നാടന്‍താളവട്ടവും ചിലപ്പതികാരത്തില്‍ പ്രതിഫലിച്ചു. അതില്‍ നിന്ന് തിരുപ്പാവയിലേയ്ക്കും തേവാരത്തിലേയ്ക്കുമെത്തിയ ഗാനനിര്‍ത്ധരി രാമചരിതത്തില്‍ തികച്ചും സ്വതന്ത്രമായ സാഹിത്യപ്രസ്ഥാനമായി വികസിച്ചു. എട്ടാം നൂറ്റാണ്ടില്‍ കുലശേഖരകാലത്ത് സാമൂഹിക ജീവിതത്തില്‍ പിടിമുറുക്കിയ ഫ്യൂഡലിസത്തിന്റെ ഘടനയിലലിഞ്ഞു ചേര്‍ന്ന സംസ്‌കൃതവല്‍ക്കരണം അനുക്രമം വികസിക്കുന്നത് ഭക്തകവികളിലൂടെ തിടം വച്ച് കുലശേഖര ആഴ്വാരുടെ പാട്ടുകളിലൂടെയാണ് ഇരാമചരിതത്തിലേയ്ക്ക് പ്രവഹിക്കുന്നത്. കുലശേഖര ചക്രവര്‍ത്തിയായിരുന്ന അദ്ദേഹത്തിന്റെ പെരുമാള്‍ തിരുമൊഴിയെയും സാമ്പ്രദായിക സാഹിത്യചരിത്രമെഴുത്തുകാര്‍ തമിഴ് കൃതിയായിട്ടാണ് കരുതിയത്. ചേക്കിഴാറുടെ പെരിയപുരാണത്തിന്റെ ഭാഷയിലെ ചേരത്തമിഴിനെയും ചെന്തമിഴായിട്ടാണ് നാം കരുതുന്നത്. അതിനാല്‍ അത്തരം ഭക്തികാവ്യങ്ങളുടെ പിന്തുടര്‍ച്ചയെയും അവയുടെ ലിപി മാറ്റത്തിന്റെയും ചെന്തമിഴ് സ്വാധീനതയുടെയും സ്വഭാവവും പശ്ചാത്തലവും മനസ്സിലാക്കാതെ തമിഴ് കൃതിയെന്ന് വിളിച്ചു. കണ്ണശ്ശന്മാരും തങ്ങളുടെ കൃതികളെ ‘തമിഴെന്റികഴാതെ’ എന്നാണല്ലൊ അഭ്യര്‍ത്ഥിക്കുന്നത്. സംസ്‌കൃത ഭാഷ ദ്രാവിഡാക്ഷരമാലയുടെ വസ്ത്രം ധരിച്ചതാണ് രാമചരിതത്തിലെ ഭാഷയെന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ നിരീക്ഷണം (കൈരളിയുടെ കഥ) തികച്ചും വസ്തുതാപരമാണ്. അവിടെനിന്ന് കണ്ണശ്ശ രാമായണ ത്തിലൂടെ ഒരു കാവ്യരചനാപദ്ധതിയെന്ന നിലയില്‍ പാട്ടു പ്രസ്ഥാനം തിടം വച്ചതിന്റെ ഫലമാണ് ലീലാതിലകത്തിലെ പാട്ടിനെക്കുറിച്ചുള്ള പരാമര്‍ശം. അതില്‍ പാട്ടിനെ നിര്‍വചിച്ചിട്ടുണ്ട്. എഴുത്തച്ഛന്‍ പ്രതിനിധാനം ചെയ്യുന്ന പാട്ടുപ്രസ്ഥാനമാകട്ടെ, കൊടുന്തമിഴിന്റെ പഴന്തമിഴ് പൈതൃകത്തില്‍ നിന്നൊഴുകിയിറങ്ങിയത് വായ്‌മൊഴിയുടെ കാവ്യധാരയായി ചിലപ്പതികാരത്തിലും ഭക്തികാവ്യങ്ങളിലും ചുറ്റിയൊഴുകി തിരുപ്പാവയും പെരിയപുരാണവും തിരുക്കുറളും പെരുമാള്‍ തിരുമൊഴിയും പാടി, രാമചരിതത്തിലൂടെ കണ്ണശ്ശന്മാരിലെത്തി മണിപ്രവാളഭാഷയുടെ സാത്മീകരണത്തിന്റെ വഴി താണ്ടി എഴുത്തച്ഛന്റെ മാന്ത്രിക ശക്തിയുള്ള കാവ്യഭാഷാസമൃദ്ധിയില്‍നിന്ന് ഊര്‍ജ്ജം നേടി വായ്‌മൊഴിയുടെയും പാട്ടുപ്രസ്ഥാനത്തിന്റെയും രണ്ട് ധാരകളായി ചങ്ങമ്പുഴക്കാവ്യ ശൈലിയിലൂടെ ഇടശ്ശേരിയിലും വൈലോപ്പിള്ളിയിലുമെത്തിയെന്ന് ഒറ്റവാക്യത്തില്‍ ചുരുക്കിപ്പറയാം.
എഴുത്തച്ഛന്റെ കാവ്യഭാഷയില്‍ സംസ്‌കൃത പദങ്ങളും തനത് ദ്രാവിഡവാക്കുകളും തമ്മിലുള്ള ചേരുവ തിരിച്ചറിയാന്‍ പ്രയാസമാണ്. ചിലപ്പോഴെങ്കിലും സംസ്‌കൃത വിഭക്ത്യന്ത പദങ്ങളും പ്രയോഗിച്ചിട്ടുണ്ട്. ആഢ്യമലയാള ഭാഷ (ക്ലാസിക്കല്‍ മലയാളം)യെന്ന് അദ്ദേഹത്തിന്റെ ഭാഷയെ വിശേഷിപ്പിക്കാം. അദ്ദേഹം ജീവിച്ചിരുന്നതിന് തെളിവുണ്ടോ എന്ന വെളിവുകെട്ട ചോദ്യത്തിന് അദ്ദേഹത്തിന്റെ കൃതികള്‍തന്നെയാണുത്തരം. അതൊരു പാതിരി മലയാളഭാഷോല്‍പ്പന്നമല്ല. ഭാഷയുടെ ജീനിയസറിഞ്ഞ കവിയുടെ കാവ്യഭാഷാനിര്‍മ്മാണ വൈഭവമാണ് അദ്ദേഹത്തെ ഭാഷയുടെ പിതാവായി വിശേഷിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന് മുമ്പ് കൃഷ്ണഗാഥയും പിമ്പ് കുഞ്ചന്‍ നമ്പ്യാരും സൃഷ്ടിച്ചിട്ടുള്ള സര്‍ഗഭാഷാ വ്യവസ്ഥകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ആ കാവ്യഭാഷാസ്വത്വം തിരിച്ചറിയാന്‍ കഴിയും. ബ്രഹ്മാണ്ഡ പുരാണം പോലുള്ള ഗദ്യഭാഷയുടെ ചരിത്രപരിണാമഭേദങ്ങള്‍ കണ്ടെത്താന്‍ അഭിജ്ഞാനശാകുന്തള വിവര്‍ത്തനങ്ങളും മൊഴിമാറ്റങ്ങളും പഠിച്ചാല്‍ മതി. പ്രാചീന മണിപ്രവാളവും ലീലാതിലകവും പ്രതിനിധാനം ചെയ്യുന്ന ഭാഷാധാരയുടെ പ്രവാഹഗതി എഴുത്തച്ഛനില്‍ വഴിതിരിയുന്നതും ഭാവഗംഭീരമായ ഒരു ശബ്ദാര്‍ത്ഥ ഘടന രൂപപ്പെടുന്നതും കാണാന്‍ ഭാഷാബോധം വേണം; മതബോധം പോര. ഭാഷയുടെ ഗൗരവപൂര്‍ണമാകേണ്ട ചര്‍ച്ചയില്‍ മതം കടന്നു വരുന്നത് അശ്ലീലമാണെന്ന് തിരിച്ചറിയാന്‍ അസ്ഥാനത്തെ സാന്നിധ്യമാണ് അശ്ലീലമെന്നുമറിയണം. പക്ഷേ, സിന്ധൂ നദീതട സംസ്‌കാരത്തിന്റെ പൈതൃകംപോലും യൂറോപ്യന്മാരില്‍ പ്രതിഷ്ഠിക്കാനായി ടോണി ജോസഫ് എന്നൊരു പത്രപ്രവര്‍ത്തകന്‍ ഏര്‍ലി ഇന്ത്യന്‍സ് എന്ന ഗ്രന്ഥത്തിലൂടെ ഗൂഢാലോചനാപരമായ ഒരു ശ്രമം നടത്തിയത് തുറന്നുകാട്ടാന്‍ കേസരി മാത്രമാണുണ്ടായത്. എന്നാലതിനെ പിന്തുണയ്ക്കാനും പ്രചരിപ്പിക്കാനും ഇംഗ്ലീഷ് ദേശാഭിമാനിയായ ദി ഹിന്ദുവും ദേശീയതയുടെ വക്താക്കളെന്നവകാശപ്പെടുന്ന മാതൃഭൂമിയും മത്സരിച്ചു. ഇത്തരം ഇടുങ്ങിയ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുടെ തണലിലാണ് ഇങ്ങനെയുള്ള കപടവാദങ്ങള്‍ മുളയ്ക്കുന്നതും വളരുന്നതും.

മതരാഷ്ട്രീയവും മലയാള ഭാഷയും
എഴുത്തച്ഛന്‍ മലയാള ഭാഷയുടെ വൈഭവത്തെ ശക്തവും പുനരുല്‍പ്പാദനക്ഷമതയുള്ളതുമാക്കുകയും ആധുനിക ഭാഷയായി രൂപപ്പെടുത്തുകയും ചെയ്‌തെങ്കിലും മലയാള ഭാഷയ്ക്ക് ക്രി.മു. 4 -ാം നൂറ്റാണ്ടോളം പഴക്കമുണ്ട്. അതിനുമുമ്പ് 1000 ത്തില്‍ തെന്നിന്ത്യയില്‍ തിരുപ്പതിക്കുന്നുകള്‍ക്ക് തെക്ക് സംസാരിച്ചിരുന്ന ഭാഷകളുടെ പൊതുനാമം തമിഴെന്നായിരുന്നു. ഭാഷാശാസ്ത്രപരമായി പ്രാങ് ദ്രാവിഡമെന്ന് വിളിക്കപ്പെട്ടിരുന്ന ആ ഭാഷ പ്രതിനിധാനം ചെയ്യുന്ന തമിഴക സംസ്‌കാരത്തിന്റെ ഭാഗമായിരുന്നൂ കന്നഡവും തെലുങ്കും. കാല്‍ഡ്വലാണ് മലയാള ഭാഷയും തമിഴും ഒന്നായിരുന്നപ്പോള്‍ അവയെച്ചേര്‍ത്ത് തമിഴെന്ന് വിളിച്ചിട്ട്, ദ്രാവിഡഭാഷകളെ ഒരു ഭാഷാകുടുംബമെന്ന നിലയില്‍ പരാമര്‍ശിക്കാന്‍ ദ്രാവിഡമെന്ന് അടയാളപ്പെടുത്തിയത്. ക്രി.മു. 1000ലെ തമിഴക ഭാഷ കേന്ദ്രീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെയും പ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനായ ബി.കൃഷ്ണമൂര്‍ത്തിയുടെയും സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ഭാഷാ ശാസ്ത്ര പുന:സൃഷ്ടിയില്‍ വ്യക്തമാകുന്നത്, അക്കാലം മുതലെങ്കിലും ഉറപ്പിക്കപ്പെട്ട മലയാള ഭാഷയുടെ അടിസ്ഥാനഘടനയും സംസ്‌കാരവും ജീവിത ദര്‍ശനവും രാഷ്ട്രീയ സ്വരൂപത്തിലും, സാങ്കേതിക വ്യവസ്ഥയിലും പ്രവര്‍ത്തനോപകരണങ്ങളിലും വന്ന മാറ്റത്തിനപ്പുറം ഇപ്പോഴും മൗലികമായ മാറ്റത്തിനൊന്നും വിധേയമായിട്ടില്ലെന്നാണ്.
സംഘകാല കൃതികളില്‍ കാണുന്ന സാമൂഹികവും ഭാഷാപരവും സാംസ്‌കാരികവുമായ അവസ്ഥകളില്‍നിന്നുണ്ടായ ഒരു മാറ്റം മേല്‍സൂചിപ്പിച്ചവിധത്തില്‍ കേരളത്തിലേയ്ക്ക് കടന്നുവന്ന മതപ്രചാരകരുടെ അംഗസംഖ്യയില്‍ വന്ന മാറ്റം സമൂഹത്തില്‍ സൃഷ്ടിച്ച ചില കൂട്ടിച്ചേര്‍ക്കലുകളാണ്. അതിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ദേവാലയങ്ങള്‍ക്ക് പോലും പ്രാചീന ദ്രാവിഡപദമായ പള്ളി എന്ന പേരാണുറച്ചത്. ക്രിസ്ത്യന്‍ പള്ളിയും മുസ്ലിം പള്ളിയുമെന്ന മതകേന്ദ്രങ്ങള്‍ക്കപ്പുറം ഈ രണ്ട് സെമറ്റിക് മതങ്ങളിലും മതംമാറ്റത്തിന്റെ അടയാളങ്ങളായി അനിസ്ലാമികവും ക്രൈസ്തവേതരവുമായ പല ആചാരങ്ങളും നിലനില്‍ക്കുന്നുണ്ട്. ബല്‍രാജ് മഥോക് ഇന്ത്യാവല്‍ക്കരണമെന്ന് വിശേഷിപ്പിച്ച ഈ അപരമതാചാരാനുഷ്ഠാനങ്ങളുടെ സാന്നിധ്യം ആ മതങ്ങളെ സാംസ്‌കാരികാപഭ്രംശത്തിലേയ്ക്ക് നയിച്ചു. എങ്കിലും മതവിശുദ്ധിയെക്കാള്‍ മതരാഷ്ട്രീയത്തിന് ഊന്നല്‍ കൊടുക്കുന്ന, അധികാരത്തിന് മതവിശുദ്ധിയെക്കാള്‍ അംഗബലമാണ് വേണ്ടതെന്ന തിരിച്ചറിവ് ഈ സംഘടിത മതങ്ങള്‍ക്ക് ആചാരാനുഷ്ഠാനപരമായ പുതിയ നൈതികതയിലേയ്ക്ക് മാറാന്‍ പ്രേരണ നല്‍കി. അതിനുള്ള ശ്രമത്തിന്റെ ഭാഗമെന്ന നിലയിലാണ് ഇസ്ലാമിക കേരളമെന്ന രാഷ്ട്രീയലക്ഷ്യം മുസ്ലിം സംഘടനകളും സാംസ്‌കാരിക സ്വത്വവ്യവസ്ഥാപനമെന്ന രാഷ്ട്രീയ തന്ത്രം ക്രിസ്തീയസഭകളും സ്വീകരിച്ചത്. അത്തരം വ്യതിചലനങ്ങള്‍ക്ക് അവരെ പ്രാപ്തരാക്കിയത് ഹൈന്ദവ സംസ്‌കാരത്തിന്റെ സഹിഷ്ണുതാബോധവും സഹവര്‍ത്തിത്തസമീപനവും അദ്വൈത ദര്‍ശനപദ്ധതിയുടെ അടിസ്ഥാനത്തില്‍ സര്‍വചരാചരങ്ങളെയും തങ്ങളുടെ തന്നെ ഭാഗമായി കാണുന്ന തത്വമസിയെന്ന ജീവിതപ്രമാണവുമാണ്. ബ്രഹ്മതത്വത്തെ പ്രാണവായുവായി സ്വീകരിച്ച ഹൈന്ദവ സംസ്‌കാരത്തിന്റെ നിസ്വാര്‍ത്ഥവും വിശാലവുമായ ദര്‍ശനത്തെയും ജനാധിപത്യപരമായ ഉല്‍പ്പത്തിയുടെ നിദര്‍ശനങ്ങളായ ബഹുദേവതാരാധനയെയും സ്വാംശീകരിച്ച ഭാരതീയര്‍ക്ക്, ഏകാധിപത്യപരമായ, ഏകദൈവമെന്ന അധികാരരൂപത്തിന്റെ വിധ്വംസകസങ്കല്‍പ്പത്തെയും, ഭയപ്പെടുത്തി അനുയായികളെ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്ന രാഷ്ട്രീയസമീപനത്തെപ്പോലും സഹവര്‍ത്തിത്തത്തോടെ കാണാന്‍ കഴിഞ്ഞു. ഒരേ ഒരു സത്യത്തെ ജ്ഞാനികള്‍ പല തരത്തില്‍ പറയുന്നുവെന്ന ഹൈന്ദവദര്‍ശനം, മതത്തെ രാഷ്ട്രീയലാക്കോടെ ഉപയോഗിക്കണമെന്ന് ശഠിക്കുകയും അത് ശീലിക്കുകയും ചെയ്യുന്നവര്‍ക്ക് സൗകര്യപ്രദമായ സാഹചര്യമാണെന്ന് കരുതി അവരത് ദുരുപയോഗിക്കുന്നതിന്റെ പ്രതിഫലനങ്ങളാണ് ഇത്തരം വിതണ്ഡ വാദങ്ങള്‍. ഒരു ബഹുസ്വര സമൂഹത്തില്‍ പങ്കാളിത്ത ബോധത്തോടെ ഇടപെടാന്‍ കഴിയാത്ത സെമറ്റിക് മതങ്ങള്‍ അണികളെ ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൂടെ നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് യൂറോപ്യന്‍ ചിന്തകളിലാണ് സാമൂഹ്യ വികാസത്തിന്റെ ഈടിരുപ്പെന്ന് പ്രചരിപ്പിക്കുന്നത്.
ഭാരതീയ ദര്‍ശനപദ്ധതി പൂത്തുലഞ്ഞിരുന്ന പ്രാചീനകാലത്ത് അജ്ഞതയുടെ അന്ധകാരത്തില്‍ കിടന്നിരുന്ന പാശ്ചാത്യര്‍ ഏഷ്യന്‍ ചിന്താധാരകളില്‍ നിന്ന് ഊര്‍ജ്ജം നേടിയാണ് വികസിച്ചതെന്നതിന് കാറല്‍ മാര്‍ക്‌സിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദംപോലും തെളിവാണ്. അതായത്, അപര സംസ്‌കാര പൈതൃകത്തിലും അന്യചിന്താ വ്യവസ്ഥയിലും നിന്ന് നേടിയ വൈജ്ഞാനിക വളര്‍ച്ചയെ സ്വന്തം അക്കൗണ്ടിലെഴുതിച്ചേര്‍ത്താണ് യൂറോപ്യന്‍ സംസ്‌കാരം രൂപപ്പെട്ട് വികസിച്ചതെങ്കിലും പൊതുവില്‍ അവര്‍ ഒരിക്കലും അതംഗീകരിക്കാതെ സ്വന്തം നേട്ടമായി ആഘോഷിക്കുകയാണ് ചെയ്യുന്നത്. അത്തരം ഒരു സാഹസികശ്രമത്തിന്റെ ഭാഗമായാണ് മലയാള ഭാഷയില്‍ എഴുത്തച്ഛന്‍ സൃഷ്ടിച്ച നവീനതയുടെ പിതൃത്വം പാതിരി മലയാളമെന്ന പരിഹാസപ്പേരിലറിയപ്പെട്ട ഭാഷയുടെ പ്രതിനിധിയായ ഒരു ക്രിസ്തീയ പുരോഹിതന്റെ പേരില്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നത്. കേരളത്തില്‍ വിദ്യാഭ്യാസം കൊണ്ടുവന്നുവെന്ന് അവകാശം പറയുന്നതിനും ക്രിസ്തീയ പൗരോഹിത്യം മടിക്കാറില്ലെന്നതുമോര്‍ക്കുക. അശോക ചക്രവര്‍ത്തിയുടെ കാലം തൊട്ട് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചും ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയും വികസിച്ച, കണക്കും ഭാഷയും സാഹിത്യവുമെല്ലാം പണമായോ, സാധനങ്ങളായൊ പ്രതിഫലം സ്വീകരിച്ചുകൊണ്ട് പഠിപ്പിച്ചിരുന്നതും, തക്ഷശിലയെയും നളന്ദയെയും മാതൃകയാക്കിയിരുന്നതുമായ വിദ്യാദാന പാരമ്പര്യത്തിന്റെ എ.ഡി. ഒമ്പതാം നൂറ്റാണ്ടിലെ വലിയൊരു പ്രതീകമായിരുന്ന വരഗുണനെന്ന ആയ് രാജാവിന്റെ കാന്തളൂര്‍ശാലയെയൊക്കെ അറിയാത്തതുകൊണ്ടാകാം, ജ്ഞാനോപാസകരായ രാജാക്കന്മാര്‍ നല്‍കിയ സൗകര്യങ്ങളുപയോഗിച്ച്, മതപ്രചാരണ ലക്ഷ്യത്തോടെ തന്നെ വിദ്യാഭ്യാസ പ്രക്രിയയില്‍ വലിയ പങ്കാളിത്തം വഹിച്ച ക്രിസ്തീയ പുരോഹിതരെ കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ കുത്തകക്കാരാക്കാന്‍ ശ്രമിക്കുന്നതും. ഇന്നത്തെ പ്രശസ്ത കലാലയമായ മാര്‍ ഇവാനിയോസ് കോളേജ് രാജാവിന്റെ ദാനഭൂമിയിലാണ് പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നതെന്നതും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജും വനിതാ കോളേജും തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റിയും മെഡിക്കല്‍ കോളേജുമെല്ലാം രാജഭരണത്തിന്റെ സംഭാവനയാണെന്നതുമൊക്കെ മറന്നുകൊണ്ട് ഇവയുടെ പേറ്റന്റ് അവകാശപ്പെടുന്നതിലെ നെറികെട്ട ബുദ്ധിയാണ് എഴുത്തച്ഛന്റെ സംഭാവനയെക്കാള്‍ ഭാഷയ്ക്ക് നേട്ടമായത് അര്‍ണോസ് പാതിരിയാണെന്ന വായ്‌ക്കൊഴുപ്പിലും കാണുന്നത്.
മലയാള ഭാഷയുടെ വികാസ ചരിത്രമാരംഭിക്കുന്നത് ക്രി.മു. 10-ാം ശതകത്തിലാണെന്ന് കമില്‍ വി. സ്വലബിലുള്‍പ്പടെ മിക്ക ദ്രാവിഡഭാഷാശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടുന്നുണ്ട്. ക്രി.മു. 4-ാം നൂറ്റാണ്ടില്‍ ഹളകന്നഡം പ്രാചീന തമിഴില്‍നിന്ന് വേര്‍പെടുകയും തുടര്‍ന്ന് വടക്കന്‍ കന്നഡം തെലുങ്കായി മാറുകയും ചെയ്തു. ആ ഘട്ടത്തിലുള്ള പ്രാങ് ദ്രാവിഡ ഭാഷാ കുടുംബത്തെയാണ്, സംസ്‌കൃതഭാഷാ പണ്ഡിതരെ ആശ്രയിച്ചുകൊണ്ട്, ബിഷപ്പ് കാല്‍ഡ്വല്‍ തെക്കന്‍ ദ്രാവിഡമെന്ന് വിളിച്ചത്. പ്രാചീന തമിഴകത്തിലെ ഭാഷകളെ, വിശേഷിച്ച്, തമിഴിനെയും അതിന്റെ മലയാള വായ്‌മൊഴി രൂപത്തെയും തമിഴെന്നും വിളിച്ചു. അതുകൊണ്ടാണ് മലയാള ഭാഷയെ മലൈപ്പേച്ച്, മലനാട്ടു വഴക്കം, ചേരത്തമിഴ് എന്നെല്ലാം അടയാളപ്പെടുത്തിയത്. ഭാഷയ്ക്ക് സ്ഥലനാമവുമായി ചേര്‍ന്ന് മലയാള ഭാഷ എന്ന പേരുവന്നതും മലയാളഭാഷ പഴന്തമിഴായതിനാലാണ്.
മലൈനാട്ടു വഴക്കത്തിന്റെ ലക്ഷണങ്ങള്‍ തൊല്‍കാപ്പിയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ മലയാള ഭാഷയുടെ അഥവാ മലബാറിലെ ഭാഷയുടെ വ്യാകരണവ്യവസ്ഥ ഉറപ്പിച്ചിരിക്കുന്നത് തൊല്‍കാപ്പിയത്തിലാണ്. വ്യാകരണപരമായി മാത്രമല്ല, പഴന്തമിഴ് പാട്ടുകളില്‍ ഭൂരിഭാഗവും ചേര, ആയ് രാജാക്കന്മാരെ പറ്റിയാണ്. പതിറ്റുപ്പത്തില്‍ വാഴ്ത്തുന്നത് ചേരരാജാക്കന്മാരെ മാത്രമാണ്. അകം, പുറം കവിതകളിലും വലിയ പങ്ക് ചേരരെപ്പറ്റിയാണ്. ചേരരാജാക്കന്മാരെയും ചേര രാജ്യത്തെയും ചേരകുലത്തെയും ചേര തലസ്ഥാനമായ വഞ്ചിയെയും കുറിച്ചാണ് തൊല്‍കാപ്പിയം പ്രത്യേകം പരാമര്‍ശിക്കുന്നത്. തൊല്‍കാപ്പിയം കൂടാതെ നേമിനാതം, ഐന്തിരവ്യാകരണം, വീരചോഴിയം, നന്നൂല്‍ തുടങ്ങിയ വ്യാകരണകൃതികള്‍ ഭാഷാപരിണാമങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. അതിനെത്തുടര്‍ന്നാണ് തൊല്‍കാപ്പിയത്തെ അനുകരിച്ച് 14 -ാം നൂറ്റാണ്ടില്‍ മണിപ്രവാള സാഹിത്യത്തിന്റെ ഭാഷാവ്യവസ്ഥയെയും സംസ്‌കാരത്തെയും അഭിമുഖീകരിച്ചുകൊണ്ട് ലീലാതിലകം പിറക്കുന്നത്. അക്കാലത്ത് മതപ്രചാരകരായ ക്രിസ്തീയ പുരോഹിതര്‍ കേരളത്തില്‍ രാജാക്കന്മാരുടെ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ബലം പ്രയോഗിച്ചുള്ള മതംമാറ്റം തുടങ്ങിയിരുന്നില്ല. അതിനുള്ള ശേഷി അന്നവര്‍ക്കുണ്ടായിരുന്നില്ല. ക്രമേണ അംഗബലം കൂടുകയും രണ്ട് സെമറ്റിക് മതങ്ങളും പരോക്ഷമായ കടന്നുകയറ്റത്തിലൂടെ കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക ഘടനയില്‍ നുഴഞ്ഞുകയറുകയും ചെയ്തു.
ഇതൊരു സാമൂഹിക വിപത്തിന്റെ ലക്ഷണങ്ങളില്‍ കാണിച്ചു തുടങ്ങിയത്, ഇസ്ലാമിസ്റ്റുകള്‍ ഹൈദറും ടിപ്പുവും നടത്തിയ മതംമാറ്റ രാഷ്ടീയത്തിന്റെ തണലിലും ക്രിസ്തീയ പ്രചാരകര്‍ പോര്‍ച്ചുഗീസുകാര്‍, ബ്രിട്ടീഷുകാര്‍ എന്നിവരുടെ അധികാരശക്തി ഉപയോഗിച്ചുമാണ്. സ്വാതന്ത്ര്യാനന്തര കാലത്തും, നെഹ്രുവിന്റെ തെറ്റായ മത രാഷ്ട്രീയനയത്തിന്റെയും ദേശീയ സംസ്‌കാര നിഷേധത്തിന്റെയും സ്വന്തം വ്യക്തിപരമായ ഇമേജിനുവേണ്ടി രാജ്യതാല്‍പ്പര്യത്തെ ബലികഴിച്ച വികല വീക്ഷണത്തിന്റെയും ഫലമായും മതം രാഷ്ട്രീയത്തില്‍ പിടിമുറുക്കുകയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പേരില്‍ ന്യൂനപക്ഷ വര്‍ഗീയത കളംനിറഞ്ഞാടിത്തുടങ്ങുകയും ചെയ്തു. അതിന്റെ ലഹരിവിടാത്ത മതതീവ്രവാദ ശക്തികളാണ് പൈതൃകമായ സാംസ്‌കാരിക ബിംബങ്ങളെയെല്ലാം മലിനീകരിക്കുന്നത്. തുഞ്ചന്‍ പറമ്പില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമവരാന്‍ അനുവദിക്കാതിരിക്കുകയും കൊടുംക്രിമിനലും വര്‍ഗീയ ഭീകരനുമായ വാരിയംകുന്നന് സ്മാരകം നിര്‍മ്മിക്കുകയും ചെയ്യുന്നതിലെ പ്രകടമായ വര്‍ഗീയതയ്ക്ക് യുഡിഎഫും എല്‍ഡിഎഫും പിന്തുണ നല്‍കുന്നത് മറ്റൊന്നുമല്ല സൂചിപ്പിക്കുന്നത്.






















