Thursday, June 11, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അഭിമുഖം

ഒരു രാജ്യം ഒരു ജനത ഒരൊറ്റ വികാരം

 അഭിമുഖം: അതുല്‍ ജോഗ് / ഹരികൃഷ്ണന്‍ ഹരിദാസ്

ഹരികൃഷ്ണൻ ഹരിദാസ്ഹരികൃഷ്ണൻ ഹരിദാസ്
29 May 2026

വനവാസി കല്യാണ്‍ ആശ്രമം അഖില ഭാരതീയ സംഘടനാ സെക്രട്ടറിയായ അതുല്‍ ജോഗുമായി കേസരി വാരിക സഹപത്രാധിപര്‍ ഹരികൃഷ്ണന്‍ ഹരിദാസ് നടത്തിയ അഭിമുഖസംഭാഷണം തുടര്‍ച്ച.

2047-ഓടെ ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഇതില്‍ ഗോത്രവര്‍ഗ വികസനത്തിന് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ ഗോത്രവര്‍ഗ വികസനം എന്നാല്‍ അവരെ നഗരവാസികളെപ്പോലെ മാറ്റുക എന്നതാണോ അതോ അവരുടെ ആചാരങ്ങളും തനതായ ജീവിതരീതികളും സംരക്ഷിച്ചുകൊണ്ടുള്ള വളര്‍ച്ചയാണോ നിങ്ങള്‍ വിഭാവനം ചെയ്യുന്നത്?
♠നഗരവല്‍ക്കരണം (ഡൃയമിശ്വമശേീി) എല്ലാ അര്‍ത്ഥത്തിലും ഗുണകരമല്ല. ഗ്രാമങ്ങള്‍ ഗ്രാമങ്ങളായിത്തന്നെ നിലനില്‍ക്കണം എന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ അവിടെ റോഡുകള്‍, ആശയവിനിമയ സൗകര്യങ്ങള്‍, സ്‌കൂളുകള്‍, തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ എത്തണം. ഗോത്രസമൂഹങ്ങള്‍ക്ക് കായികരംഗത്തും മറ്റും വലിയ കഴിവുകളുണ്ട്. കൃത്യമായ പരിശീലനവും അവസരങ്ങളും നല്‍കിയാല്‍ അവര്‍ക്ക് ആ മേഖലകളില്‍ ശോഭിക്കാന്‍ സാധിക്കും. പണ്ട് ഒറ്റപ്പെട്ട നിലയിലായിരുന്നെങ്കില്‍, ഇന്ന് മൊബൈലും ടിവിയും വഴി ലഭിക്കുന്ന ലോകപരിചയം അവരില്‍ പുതിയ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും വളര്‍ത്തിയിട്ടുണ്ട്. അവര്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ നല്‍കുക എന്നതാണ് പ്രധാനം.

Google NewsAdd Kesari Weekly as a preferred source on Google

2006-ലെ വന നിയമപ്രകാരം (Forest Rights Act) ഓരോ ഗോത്ര കുടുംബത്തിനും ഉപജീവനത്തിനായി ഭൂമി ലഭിക്കണം. കൂടാതെ, അവരുടെ ആരാധനാലയങ്ങള്‍ക്കും കുളങ്ങള്‍ക്കും മറ്റുമുള്ള വനഭൂമിയില്‍ അവര്‍ക്ക് പൊതുവായ അവകാശവുമുണ്ട്. പ്രകൃതിയെ ദൈവമായി കണ്ട് സംരക്ഷിക്കുന്ന ‘ദേവ്‌റായി’ (Devrai) അല്ലെങ്കില്‍ പുണ്യവനങ്ങളിലൂടെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്ന പാരമ്പര്യം അവര്‍ക്കുണ്ട്. വനവിഭവങ്ങള്‍ നശിപ്പിക്കാതെ തന്നെ അവ ശേഖരിക്കാനും വിപണനം ചെയ്യാനുമുള്ള അവകാശം അവര്‍ക്ക് ലഭിക്കണം.

തേന്‍, ഔഷധങ്ങള്‍, റാഗി പോലുള്ള മില്ലറ്റുകള്‍ എന്നിവയ്ക്ക് വിപണിയില്‍ വലിയ ആവശ്യക്കാരുണ്ട്. ഇതിലൂടെ ഗോത്രവര്‍ഗക്കാര്‍ക്ക് വലിയ വരുമാനം കണ്ടെത്താം. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ വര്‍ഷം (2024 നവംബര്‍) കല്യാണ്‍ ആശ്രമത്തിന്റെ ശ്രമഫലമായി 25,000 ഗോത്ര കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സാധിച്ചു. മഹാരാഷ്ട്രയിലെ ‘ബാരിപാഡ’ (ആമൃശുമറമ) ഇതിനൊരു മികച്ച ഉദാഹരണമാണ്. കാടിനെയും കൃഷിയെയും ആശ്രയിച്ച് അവിടെയുള്ളവര്‍ വലിയ സാമ്പത്തിക പുരോഗതി നേടി. ആ ഗ്രാമത്തിലുള്ളവര്‍ തങ്ങളുടെ ‘ബി.പി.എല്‍’ കാര്‍ഡുകള്‍ സര്‍ക്കാരിന് തിരികെ നല്‍കി. അവര്‍ക്ക് ഇനി ആനുകൂല്യങ്ങള്‍ വേണ്ട, മറിച്ച് അവര്‍ മറ്റുള്ളവരെ സഹായിക്കാന്‍ പ്രാപ്തരായിക്കഴിഞ്ഞു. അവര്‍ സ്വന്തമായി ‘ശബരി’ എന്ന ബ്രാന്‍ഡില്‍ ടൂത്ത്‌പേസ്റ്റ്, എണ്ണ, ധാന്യങ്ങള്‍ എന്നിവ നിര്‍മ്മിച്ച് ഓണ്‍ലൈനായി വിപണനം ചെയ്യുന്നു.

ADVERTISEMENT

വനവാസികളുടെ അന്തസ്സായ ജീവിതത്തിന് സാമ്പത്തിക സുസ്ഥിരത അത്യന്താപേക്ഷിതമാണ്. ലഘു വനവിഭവങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് വിപണിയില്‍ കൃത്യമായ വില ലഭിക്കുന്നുണ്ടെന്നും ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് അവര്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാന്‍ കല്യാണ്‍ ആശ്രമം എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്?
♠വനവിഭവങ്ങള്‍ക്ക് കൃത്യമായ വിപണി വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കല്യാണ്‍ ആശ്രമം പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും അവര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉദാഹരണത്തിന്, അവര്‍ പഴവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും വിപണിയിലെ മറ്റ് ചില വിഭാഗങ്ങളുടെയോ കമ്മ്യൂണിറ്റികളുടെയോ ആധിപത്യം (ഉമറമഴശൃശ) കാരണം അവര്‍ക്ക് വിപണിയിലേക്ക് പ്രവേശനം ലഭിക്കാറില്ല.
ഇടനിലക്കാര്‍ ഇവര്‍ക്ക് ഒരു രൂപ നല്‍കുമ്പോള്‍ വിപണിയില്‍ അത് പത്ത് രൂപയ്ക്കാണ് വില്‍ക്കുന്നത്. മറ്റ് വഴികളില്ലാത്തതിനാല്‍ കിട്ടുന്ന വിലയ്ക്ക് വില്‍ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കും പാക്ക് ചെയ്ത ഭക്ഷണസാധനങ്ങള്‍ക്കും ഇപ്പോള്‍ നല്ല വിപണിയുണ്ട്. ഭാരത സര്‍ക്കാരിന്റെ ട്രൈഫെഡ് വിഭാഗം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും രാജ്യം വളരെ വലുതായതിനാല്‍ എല്ലാവരിലേക്കും എത്തുക പ്രയാസമാണ്.
കല്യാണ്‍ ആശ്രമം ഇപ്പോള്‍ തങ്ങളുടെ നഗര യൂണിറ്റുകളെ ഗ്രാമങ്ങളുമായി ബന്ധിപ്പിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ എങ്ങനെ സംസ്‌കരിക്കണമെന്നും എങ്ങനെ വിപണനം ചെയ്യണമെന്നും നഗരവാസികള്‍ക്ക് അറിവുണ്ട്. അതോടൊപ്പം നഗരങ്ങളിലുള്ളവര്‍ക്ക് ഇത്തരം ശുദ്ധമായ ഉല്‍പ്പന്നങ്ങള്‍ ആവശ്യവുമാണ്. നഗരവാസികളും ഗ്രാമീണരും ഒത്തുചേര്‍ന്നുള്ള ഒരു സംയുക്ത സംരംഭമായാണ് ഇതിനെ കാണുന്നത്. ഇതൊരു എളിയ തുടക്കം മാത്രമാണ്.

ചില ഗോത്രവര്‍ഗ മേഖലകളില്‍ നക്‌സലിസത്തിന്റെയോ അല്ലെങ്കില്‍ ദേശവിരുദ്ധമെന്ന് കരുതപ്പെടുന്ന തീവ്രമായ മതപരമായ പ്രത്യയശാസ്ത്രങ്ങളുടെയോ സ്വാധീനം ചരിത്രപരമായുണ്ട്. ഗോത്ര യുവാക്കളെ ഇത്തരം സ്വാധീനങ്ങളില്‍ നിന്ന് സംരക്ഷിക്കാനും അവരെ ദേശീയ താല്‍പ്പര്യങ്ങളുമായി ചേര്‍ത്തുനിര്‍ത്താനും വനവാസി കല്യാണ്‍ ആശ്രമം (വികെഎ) എങ്ങനെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്?
♠ഞങ്ങള്‍ അവിടെ പ്രധാനമായും ‘സേവന’ (സേവ) പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നക്‌സലൈറ്റുകളുടെ കൈകളില്‍ ആയുധങ്ങളാണെങ്കില്‍ ഞങ്ങളുടെ കൈകളില്‍ മരുന്നുകളാണ്. അതിനാല്‍ തന്നെ ഞങ്ങള്‍ ഒരിക്കലും നക്‌സലിസത്തോട് നേരിട്ട് യുദ്ധം ചെയ്യാന്‍ പോയിട്ടില്ല. അതൊരു രാഷ്ട്രീയ പ്രശ്‌നമാണ്, അത് പരിഹരിക്കേണ്ടതും ആവശ്യമായ നടപടികള്‍ എടുക്കേണ്ടതും സര്‍ക്കാരാണ്.

എന്നാല്‍ കഴിഞ്ഞ 40 വര്‍ഷമായി ഈ മേഖലകളില്‍ ഞങ്ങള്‍ നടത്തുന്ന നിസ്വാര്‍ത്ഥ സേവനം ജനങ്ങള്‍ക്ക് ഞങ്ങളില്‍ വലിയ വിശ്വാസം ഉണ്ടാക്കി. നക്‌സലൈറ്റുകളും മനുഷ്യരാണല്ലോ; അവര്‍ക്കും പാരസെറ്റമോള്‍ പോലുള്ള മരുന്നുകള്‍ ആവശ്യമായി വരാറുണ്ട്. ചിലപ്പോള്‍ അവര്‍ വരുമ്പോള്‍ ഞങ്ങളുടെ വില്ലേജ് ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ അവര്‍ക്ക് മരുന്ന് നല്‍കാറുണ്ട്. ഞങ്ങള്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു എന്ന് അവര്‍ക്കറിയാം.

ജനങ്ങളുടെ ചിന്താഗതിയില്‍ മാറ്റം വരുത്തുക എന്നത് ഒരു ദ്രുതപ്രക്രിയയല്ല. അതിന് കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും എടുക്കും. സര്‍ക്കാരിന് അവിടെ നിയമങ്ങള്‍ നടപ്പിലാക്കാനും സ്‌കൂളുകള്‍ നിര്‍മ്മിക്കാനും സാധിക്കും. ഉദാഹരണത്തിന്, ‘അബുജ്മാദ്’ (Abujhmar) എന്ന പ്രദേശം ഒരു വലിയ കാടാണ്. അവിടെ ഇതുവരെ ശാസ്ത്രീയമായ സര്‍വ്വേ പോലും നടന്നിട്ടില്ലാത്തതിനാല്‍ എത്ര ഗ്രാമങ്ങളുണ്ടെന്ന് പോലും കൃത്യമായി ആര്‍ക്കും അറിയില്ല. ഇപ്പോള്‍ അവിടെ സര്‍വ്വേ നടന്നു വരികയാണ്. എല്ലാ ഗ്രാമങ്ങളിലും എത്താന്‍ ഇനിയും സമയമെടുക്കും. സാമൂഹികമായ ഇഴുകിച്ചേരല്‍ (Social assimilation) എന്നത് സാവധാനം മാത്രം സംഭവിക്കുന്ന ഒരു പ്രക്രിയയാണ്.

കേരളത്തിലെ കല്യാണ്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പോകുന്നു? കേരളത്തിലെ ഗോത്രവര്‍ഗ മേഖലകളെ സംബന്ധിച്ച വരുംകാല പദ്ധതികള്‍ എന്തൊക്കെയാണ്?
♠കേരളത്തില്‍ നിലവില്‍ ഞങ്ങള്‍ മൂന്ന് ഹോസ്റ്റലുകള്‍ നടത്തുന്നുണ്ട്. വയനാട്ടില്‍ ഒരു സ്‌കൂളും പ്രവര്‍ത്തിക്കുന്നു. മുന്‍പ് ഗോത്രവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പഠനത്തില്‍ താല്പര്യം കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി മാറി. കുട്ടികള്‍ കൃത്യസമയത്ത് തന്നെ വിദ്യാലയങ്ങളില്‍ എത്തുന്നുണ്ട്. അവര്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് പുറമെ അവരുടെ മാതാപിതാക്കളും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ അതീവ ജാഗരൂകരാണ്.
ഈ മേഖലകളില്‍ ഞങ്ങള്‍ തുടര്‍ച്ചയായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികള്‍ അവര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കല്യാണ്‍ ആശ്രമം പ്രവര്‍ത്തിക്കുന്നു.നമ്മുടെ ഗോത്രസമൂഹങ്ങളുടെ പാരമ്പര്യങ്ങള്‍, ആചാരങ്ങള്‍, തദ്ദേശീയമായ അറിവുകള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല ഡോക്യുമെന്റേഷന്‍ എന്നത് വലിയൊരു കുറവാണ്. അതിനാല്‍ പല സംസ്ഥാനങ്ങളിലും ഞങ്ങള്‍ റിസര്‍ച്ച് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ അവരുടെ തനതായ പാരമ്പര്യങ്ങള്‍ ഡോക്യുമെന്റ് ചെയ്യുകയാണ് ലക്ഷ്യം. ഭാവിയില്‍ കേരളത്തിലും ഇത്തരമൊരു ഡോക്യുമെന്റേഷന്‍ സെന്റര്‍ ആരംഭിച്ച് ഈ അറിവുകളെല്ലാം വരുംതലമുറയ്ക്കായി സംരക്ഷിക്കാനുള്ള പദ്ധതികള്‍ ഞങ്ങള്‍ക്കുണ്ട്.

ഭാരതീയര്‍ എന്ന നിലയില്‍ നമ്മുടെ സംസ്‌കാരം നമ്മെ എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കുന്നു എന്ന് നാം പറയാറുണ്ട്. വൈവിധ്യമാര്‍ന്ന ആചാരങ്ങളും രീതികളുമുള്ള ഈ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ അവരെയെല്ലാം കോര്‍ത്തിണക്കുന്ന ആ പൊതുവായ ഘടകം എന്താണെന്നാണ് താങ്കളുടെ നിരീക്ഷണം?
♠ഭാരതം വൈവിധ്യങ്ങളാല്‍ സമ്പന്നമായ അതിമനോഹരമായ ഒരു രാജ്യമാണ്. ഓരോ ഗോത്രവിഭാഗത്തിനും വ്യത്യസ്തമായ ശാരീരിക പ്രത്യേകതകളും ഉത്സവങ്ങളും ഭാഷകളും നൃത്തങ്ങളുമുണ്ട്. പുറമെ നോക്കിയാല്‍ എല്ലാം വ്യത്യസ്തമാണ്. എന്നാല്‍ എന്റെ അനുഭവങ്ങള്‍ ചില കാര്യങ്ങള്‍ അടിവരയിടുന്നു:
ഞാന്‍ നാഗാലാന്റിലെ ‘അംഗാമി’ (Angami) ഗോത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടുത്തെ വിളവെടുപ്പ് ഉത്സവമായ ‘സെക്രേനി’യെക്കുറിച്ച് (Sekrenyi) ചോദിച്ചു. അത്തവണ ഉത്സവം ഒരു മാസം വൈകിയാണ് വരുന്നത് എന്ന് അവര്‍ പറഞ്ഞു. എന്തുകൊണ്ടാണ് വൈകുന്നത് എന്ന് ചോദിച്ചപ്പോള്‍ ‘അധികമാസം’ ഉള്ളതുകൊണ്ടാണെന്ന് അവര്‍ മറുപടി നല്‍കി. ഭാരതീയ കലണ്ടര്‍ രീതിയിലെ ഈ സങ്കല്പം അവര്‍ക്കറിയാം എന്നത് എന്നെ അത്ഭുതപ്പെടുത്തി. സ്‌കൂളുകളില്‍ നമ്മള്‍ ഇത് പഠിപ്പിക്കുന്നില്ലെങ്കിലും അവരുടെ പൂര്‍വ്വികര്‍ ഈ അറിവുകള്‍ പകര്‍ന്നുനല്‍കുകയും അവര്‍ അത് സംരക്ഷിക്കുകയും ചെയ്യുന്നു. പൗര്‍ണ്ണമിയും അമാവാസിയും അവര്‍ക്ക് സുപരിചിതമാണ്.

അരുണാചല്‍ പ്രദേശില്‍ ‘സിഡോണി’ എന്നൊരു ഉത്സവം നടക്കുന്നുണ്ട്. അത് ഭൂമിയെ അമ്മയായി കണ്ട് നടത്തുന്ന ‘ഭൂമി പൂജ’ ആണ്. ‘ഭാരതമാതാവ്’ എന്ന സങ്കല്പം എല്ലാ സംസ്ഥാനങ്ങളിലെയും ഗോത്രസമൂഹങ്ങള്‍ക്കിടയില്‍ ഒരേപോലെ നിലനില്‍ക്കുന്നു.
മിസോറാം-അസം അതിര്‍ത്തിയില്‍ പുഴകളെ പൂജിക്കുന്നത് ‘ഗംഗാ പൂജനം’ എന്ന പേരിലാണ്. ഗംഗാ നദിയുടെ പേര് പോലും അവര്‍ക്ക് പവിത്രമാണ്.

ചുരുക്കത്തില്‍, ശാരീരികമായ ലക്ഷണങ്ങളിലോ ഭാഷയിലോ വ്യത്യാസമുണ്ടാകാം. പക്ഷേ ആത്മീയമായും സാംസ്‌കാരികമായും നമ്മളെല്ലാവരും ഒരേ രാജ്യത്തെ ഒരേ ജനതയാണ്. നമ്മെയെല്ലാം ബന്ധിപ്പിക്കുന്നത് ഈ ഒരൊറ്റ വികാരമാണ്.
(അവസാനിച്ചു)

Tags: വനവാസി കല്യാണ്‍ ആശ്രമംഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍'
ShareTweetSendShare

Related Posts

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

വിജയം സനാതന ധര്‍മ്മത്തിന്

വിജയം സനാതന ധര്‍മ്മത്തിന്

സാര്‍വ്വലൗകികമാണ് ഹിന്ദുധര്‍മ്മം

സാര്‍വ്വലൗകികമാണ് ഹിന്ദുധര്‍മ്മം

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ക്ഷേത്രസ്വത്ത് ഹിന്ദുവിന്റെ ക്ഷേമത്തിന്

ഹിന്ദുക്കളെ ദ്രോഹിക്കുന്നതോ മതേതരത്വം?

Shopping Cart

Latest

പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ സുതാര്യത ഉറപ്പുവരുത്തണം: ഗവര്‍ണര്‍ക്ക് നിവേദനം നല്കി ശൈക്ഷിക് മഹാസംഘ്

പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ സുതാര്യത ഉറപ്പുവരുത്തണം: ഗവര്‍ണര്‍ക്ക് നിവേദനം നല്കി ശൈക്ഷിക് മഹാസംഘ്

ആര്‍എസ്എസ് സാംസ്‌കാരിക പ്രസ്ഥാനം: കെ.പി. രാധാകൃഷ്ണന്‍

ആര്‍എസ്എസ് സാംസ്‌കാരിക പ്രസ്ഥാനം: കെ.പി. രാധാകൃഷ്ണന്‍

യുദ്ധം: ഭൂമിയും ചൂടാകുന്നു

യുദ്ധം: ഭൂമിയും ചൂടാകുന്നു

രാഷ്‌ട്രത്തെ പരമ വൈഭവശാലിയാക്കുന്നതിന് നാം തയാറെടുക്കണം: ഡോ. മോഹൻ ഭാഗവത്

രാഷ്‌ട്രത്തെ പരമ വൈഭവശാലിയാക്കുന്നതിന് നാം തയാറെടുക്കണം: ഡോ. മോഹൻ ഭാഗവത്

അണിയറയില്‍ ഒരുങ്ങുന്ന അക്രമസമരങ്ങള്‍

അണിയറയില്‍ ഒരുങ്ങുന്ന അക്രമസമരങ്ങള്‍

ഭോജശാലയുടെ വിമോചനഗാഥ

ഭോജശാലയുടെ വിമോചനഗാഥ

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies