ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ അവസാന ഭാഗം.
ഭാരതം ഹിന്ദുരാഷ്ട്രമാണെന്ന് പ്രഖ്യാപനം നടത്തേണ്ടതില്ല. കാരണം ഇത് ഹിന്ദുരാഷ്ട്രം തന്നെയാണ്. ഋഷിമാരും മുനിമാരും ഇത് രാഷ്ട്രമാണെന്ന് വിളംബരം ചെയ്തതാണ്. ഇത് ഹിന്ദുരാഷ്ട്രം ആണെന്നത് ഒരു സത്യമാണ്. അതിനെ അംഗീകരിച്ചാല്‍ താങ്കള്‍ക്ക് ഗുണവും നിരാകരിച്ചാല്‍ ദോഷവും ഉണ്ടാകും. ഇത് താങ്കള്‍ക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ്. സംഘത്തില്‍ അംഗമാവുന്നതിന് ഒരു നടപടിക്രമങ്ങളുമില്ല. സംഘത്തില്‍ വരിക; ശാഖയിലേക്കും വരിക. ഇതിനായി താങ്കളുടെ അടുത്തുള്ള ഏതെങ്കിലും കാര്യകര്‍ത്താവിനെ സമീപിച്ചാലും. വെബ്‌സൈറ്റില്‍ കയറി സംഘത്തിന്റെ ‘ജോയിന്‍ ആര്‍എസ്എസ്’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താങ്കള്‍ക്ക് സംഘവുമായി ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ലഭിക്കും. അങ്ങനെ സംഘവും സ്വയംസേവകരും നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ താങ്കള്‍ക്കും പങ്കാളിയാവാം. സംഘത്തിനുള്ളിലേക്ക് വന്ന് സംഘത്തെക്കുറിച്ച് അറിഞ്ഞാലും. അങ്ങനെ സംഘം എന്താണെന്ന് നിങ്ങള്‍ക്ക് അറിയുകയും അനുഭവപ്പെടുകയും ചെയ്യും. അനുഭവത്തില്‍ക്കൂടി മനസ്സിലാക്കാന്‍ പറ്റുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്.
വിവര്‍ത്തനം: ഡോ.പി.വി. സിന്ധു രവി
(അവസാനിച്ചു)





















