Thursday, September 3, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

പിണറായി പറഞ്ഞതു മാത്രം കേട്ടാല്‍ പോര; പൂന്താനം പാടിയതും കേള്‍ക്കണം

ശാകല്യൻശാകല്യൻ
13 March 2026

ഗുരുവായൂര്‍ ദേവസ്വത്തിന്റെ പുതിയ ചെയര്‍മാന്‍ എ.വി. ഗോപിനാഥ് പറഞ്ഞത് മുഖ്യമന്ത്രി വിജയന്‍ സഖാവ് പറഞ്ഞാല്‍ താന്‍ എന്തും ചെയ്യും എന്നാണ്. വിജയന്‍ സഖാവ് വിളിച്ചു പറഞ്ഞു ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ആകാന്‍. എ.വി.ഗോപിനാഥ് അത് അനുസരിച്ചു. കോണ്‍ഗ്രസ്സിന്റെ എം.എല്‍.എ ആയിരുന്ന ഗോപിനാഥ് ഇടതുപക്ഷത്തേക്ക് ചാടിയത് വെറുതെയല്ല; സ്ഥാനമാനത്തിനാണ്. ദേവസ്വങ്ങളുടെ ചെയര്‍മാന്‍ സ്ഥാനം മോഹിച്ച് വിജയന്‍ സഖാവ് പറഞ്ഞതൊക്കെ ചെയ്ത ആദ്യത്തെ ആളുമല്ല ഗോപിനാഥ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തൊട്ടു മുമ്പത്തെ ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് സ്ഥാനം മോഹിച്ച് കോണ്‍ഗ്രസ്സില്‍ നിന്ന് ചാടിപ്പോന്നയാളാണ്. ഒരു മാസത്തോളം കാലം ജയിലിലെ ഗോതമ്പ് ഉണ്ടയുടെ സ്വാദറിഞ്ഞ പത്മകുമാറും വാസുവുമാക്കെ ഇതേ തരക്കാരാണ്. ഇപ്പോള്‍ അവരുടെ അവസ്ഥയെന്താണ്? അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. രാഷ്ട്രീയക്കാരനല്ലെങ്കിലും വിജയന്‍ സഖാവ് പറഞ്ഞത് കേട്ട് ചെയര്‍മാനായ കെ.ജയകുമാര്‍ എത്ര തവണ കോടതിക്കുമുമ്പില്‍ നാണംകെട്ടു? താന്‍ ഗുരുവായൂരില്‍ സ്ഥിരം പോകുന്നയാളാ ണ് എന്നും ഗുരുവായൂരപ്പന്റെ ഭക്തനാണ് എന്നുമാണ് ഗോപിനാഥ് ചെയര്‍മാന്‍ പദവി ഏല്‍ക്കും മുമ്പ് പത്രക്കാരോടു പറഞ്ഞത്. ഗുരുവായൂരമ്പലത്തില്‍ നിന്നും നിത്യേന കേള്‍ക്കുന്ന പൂന്താനത്തിന്റെ വരികളാണ്, ‘സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ച് നാണംകെട്ട് നടക്കുന്നിതു ചിലര്‍’ എന്നത്. ഇതു കേള്‍ക്കുമ്പോള്‍ ജയകുമാറിന്റെയും പ്രശാന്തിന്റെയും വാസുവിന്റെയും പത്മകുമാറിന്റെയുമൊക്കെ മുഖം ഗോപിനാഥിന്റെ മനോമുകുരത്തില്‍ തെളിഞ്ഞു വരേണ്ടതായിരുന്നു.

Google NewsAdd Kesari Weekly as a preferred source on Google

കുട്ടി കടല്‍വെള്ളം ബക്കറ്റില്‍ മുക്കിയതുപോലുള്ള അര്‍ത്ഥവ്യാപ്തിയുള്ള നാടന്‍ കഥകള്‍ പലതും നന്നായറിയാവുന്നയാളാണ് വിജയന്‍ സഖാവ്. നാട്ടിലൊക്കെ അറിയപ്പെടുന്ന ഒരു നായയുടെ കഥയുണ്ട്. തന്റെ കാല് തല്ലിയൊടിച്ച രാഷ്ട്രീയനേതാവിനെക്കുറിച്ച് രാജാവിനു മുമ്പില്‍ പരാതിപ്പെട്ടപ്പോള്‍ കുറ്റക്കാരന് എന്തു ശിക്ഷ നല്കണമെന്ന് രാജാവ് നായയോട് ചോദിച്ചു.അയാളെ ദേവസ്വം ചെയര്‍മാന്‍ ആക്കണം എന്നാണ് നായ പറഞ്ഞത്. തനിക്ക് വെറുപ്പുള്ളവനെ വലിയ സ്ഥാനത്തിരുത്താനാണോ പറയുന്നത് എന്നു ചോദിച്ച രാജാവിനോട് ദേവസ്വം ചെയര്‍മാനാകുന്ന രാഷ്ട്രീയക്കാരന്‍ ദേവസ്വം സ്വത്തില്‍ അഴിമതി കാട്ടുമെന്നും അതുമൂലമുള്ള ദേവകോപം അയാള്‍ മാത്രമല്ല, ഏഴുതലമുറ അനുഭവിക്കേണ്ടി വരും എന്നുമാണ് നായ പറഞ്ഞ ന്യായം. തന്റെ പാര്‍ട്ടിക്ക് വെറുപ്പുള്ള പ്രശാന്തിനേയും ഗോപിനാഥിനെയും വെറുതെയല്ല വിജയന്‍ സഖാവ് ദേവസ്വം ചെയര്‍മാന്മാരാക്കിയത്. അത് വിജയന്‍ സഖാവിന്റെ കേരളാ സ്റ്റോറി.

ഗോപിനാഥ് പത്രക്കാരോട് മറ്റൊരു കാര്യം പറഞ്ഞിട്ടുണ്ട്. ഗുരുവായൂരമ്പലത്തില്‍ തനിക്ക് ചിലത് ചെയ്യാനുണ്ട് എന്നാണത്. വിജയന്‍ സഖാവിന്റെ വാക്കുകേട്ട് ശബരിമലയില്‍ പ്രവര്‍ത്തിച്ചവര്‍ പ്രതികളായ സ്വര്‍ണ്ണക്കൊള്ളയുടെ കേസ് വാദം കേള്‍ക്കവെ സുപ്രീം കോടതി ചോദിച്ചത് ഇനി അവിടെ മോഷ്ടിക്കാന്‍ വല്ലതും ഉണ്ടോ എന്നാണ്. ശബരിമല കഴിഞ്ഞാല്‍ കൊള്ളയടിക്കാര്‍ക്ക് കണ്ണുവെക്കാവുന്നത് ഗുരുവായൂരാണ്. ഗോപിനാഥ് ഗുരുവായൂരില്‍ ചെയ്യാന്‍ പോകുന്നത് എന്താണ് എന്നത് കാണാനിരിക്കുന്ന പൂരമാണ്. ജ്ഞാനപ്പാനയിലെ വരികളും ചൊല്ലി പ്രശാന്തിനെയും പത്മകുമാറിനെയും പോലെ വയസ്സുകാലത്ത് ജയിലിലോ നാട്ടിലോ നാണംകെട്ടു നടക്കാനാവുമോ പാവത്തിന്റെ വിധി?

ADVERTISEMENT

തലവര:
സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരിപാടിക്ക് തിരുവനന്തപുരത്തും കാസര്‍ക്കോടും കോഴിക്കോടും പാഞ്ഞെത്തി മുഖ്യമന്ത്രി വിജയന്‍ സഖാവ് എന്ന് പത്രവാര്‍ത്ത. മുതലാളി വിരല്‍ ഞൊടിച്ചു വിളിച്ചാല്‍ എവിടെയായാലും പാഞ്ഞെത്തുന്നതാണ് നല്ല വര്‍ഗ്ഗത്തിന്റെ ലക്ഷണം. ക്രൂരതയും കാലുനക്കലുമാണ് ശൂദ്രരാജിന്റെ സ്വഭാവം എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്.

Tags: പിണറായി വിജയന്‍ജിഫ്രി മുത്തുക്കോയ
Share
Tweet
SendShare

Related Posts

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

കേരളത്തില്‍ മദനിയുടെ ഖലീഫാഭരണം?

കേരളത്തില്‍ മദനിയുടെ ഖലീഫാഭരണം?

Shopping Cart

Latest

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies