ക്രൈസ്തവ സഭകള്‍ എതിര്‍ത്തതോടെ കൊച്ചി ബിനാലെയിലെ ചിത്രകാരന്‍ ടോം വട്ടക്കുഴിയുടെ ചിത്രം മാറ്റി. ഹിന്ദു സംഘടനകള്‍ സെക്രട്ടറിയേറ്റ് നടയില്‍ പ്രതിഷേധമിരുന്നിട്ടും സംസ്ഥാനസര്‍ക്കാറിന്റെ ലോട്ടറിയില്‍ നിന്ന് ശിവലിംഗത്തെ അപമാനിക്കുന്ന ചിത്രം മാറ്റിയില്ല. തെറ്റു പറ്റിയെന്ന ഒരുവാക്കു പറയാന്‍ പോലും ലോട്ടറി വകുപ്പ് തയ്യാറായില്ല. എന്തേ ഇങ്ങനെ എന്നു ചോദിക്കുന്നവരോട് ഒരു ഉത്തരമേയുള്ളു. ഇത് വിജയന്‍ സഖാവ് ഭരിക്കുന്ന മതേതര കേരളമാണ്. ഇവിടെ അങ്ങനെയേ നടക്കൂ. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചു എന്നാണ് സഭക്കാരുടെ പരാതി. അതിനാല്‍ ബിനാലെയിലെ ‘ഇടം’ പ്രദര്‍ശനിയില്‍ വെച്ച ആ ചിത്രം മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം. മൃദുവാംഗിയുടെ അപമൃത്യു എന്ന നാടകത്തെ ആസ്പദമാക്കിയാണ് തന്റെ ചിത്രം എന്ന് ടോം വട്ടക്കുഴി പറഞ്ഞു നോക്കി. എന്നിട്ടും ഫലമുണ്ടായില്ല
സംസ്ഥാന ലോട്ടറി വകുപ്പിന്റെ സുവര്‍ണ ലോട്ടറിയില്‍ ശിവലിംഗത്തില്‍ യോനിയില്‍ നിന്ന് ആര്‍ത്തവരക്തം ഒഴുക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ വകുപ്പ് ഹിന്ദുവികാരം വ്രണപ്പെടുത്തിയത്. ശബരിമല വിവാദം കത്തിനില്‍ക്കേ കൊച്ചിയില്‍ നടന്ന ‘ആര്‍പ്പോ ആര്‍ത്തവ’ സമരത്തിലെ കവാടത്തിലെ ചിത്രവുമായി സാമ്യമുള്ളതാണീ ചിത്രം. സര്‍ക്കാര്‍ മാപ്പു പറയണമെന്നും ലോട്ടറി പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടും ഒരു പ്രതികരണവും ഉണ്ടായില്ല. പ്രക്ഷോഭത്തെ കണ്ടതായും നടിച്ചില്ല. പോലീസില്‍ നല്‍കിയ പരാതി ഫയലില്‍ സുഖമായി വിശ്രമിക്കുന്നു. അവസാനം സുപ്രീം കോടതിയെ സമീപിക്കേണ്ടിവന്നു ഹിന്ദുക്കള്‍ക്ക്. ഇടതുഭരണത്തില്‍ ഹിന്ദുവിന്റെ മതവികാരം ആര്‍ക്കും കയറി മലവിസര്‍ജനം ചെയ്യാവുന്ന വെളിമ്പറമ്പാണ്. എന്നാല്‍ അതല്ല ന്യൂനപക്ഷ വികാരത്തിന്റെ സ്ഥിതി. ഇത്തരം ചിത്രം വരച്ചവന് ജോസഫ് മാസ്റ്ററുടെ വിധിയാണുണ്ടാവുക.





















