Thursday, September 3, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വായനാവീഥി

ഇരുട്ടുനിറഞ്ഞ കറകളുടെ കഥ

ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍
1 August 2025

കറ
സാറാ ജോസഫ്
കറന്റ് ബുക്‌സ്, തൃശ്ശൂര്‍
പേജ്: 400 വില: 875 രൂപ
ഫോണ്‍: 0487-2335660

Google NewsAdd Kesari Weekly as a preferred source on Google

നന്മയും തിന്മയും തമ്മിലുള്ള നിലയ്ക്കാത്ത സംഘര്‍ഷത്തിന്റെ കഥ പറയുന്ന സാറാ ജോസഫിന്റെ പുതിയ നോവലാണ് കറ. മനുഷ്യ വംശത്തിന്റെ ബൃഹത്തായ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ നോവല്‍, വായനക്കാരുടെ അകതാരില്‍ നിക്ഷേപിക്കുന്ന ചോദ്യങ്ങള്‍ അനവധിയാണ്. മിത്തുകളും ഐതിഹ്യങ്ങളും ചരിത്രസംഭവങ്ങളും ഒന്നൊന്നായി കടന്നുവരുന്ന സവിശേഷമായ ആഖ്യാന ഘടന അത്യന്തം സങ്കീര്‍ണമാണ്. മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകള്‍ പരമാവധി വിനിയോഗിച്ചുകൊണ്ടാണ് സാറാ ജോസഫ് ഈ രചനയില്‍ മുഴുകിയിട്ടുള്ളത്. എപ്പിക്ക് നോവലിന്റെ ഗണത്തില്‍ നിശ്ചയമായും ഇരിപ്പിടം ലഭിക്കുവാന്‍ അര്‍ഹതയുള്ള നോവലാണ് കറ. അതിരുകള്‍ ലംഘിച്ചു പോകുന്ന മനുഷ്യജീവിതേതിഹാസമെന്ന് ഈ നോവല്‍ ഇതിനകം തന്നെ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.

നമ്മുടെ മനസ്സില്‍ മതവും രാഷ്ട്രീയവും കാമവും അധികാരബോധവും പുരുഷാധിപത്യവും നിക്ഷേപിച്ച ഒട്ടേറെ കറകള്‍ ഉണ്ടെന്ന് ഈ നോവല്‍ കാട്ടിത്തരുന്നുണ്ട്. ബൈബിളിന്റെ അതിവിപുലമായ സ്വാധീനതയാണ് എടുത്തുപറയേണ്ട ഒരു ഘടകം. വാഗ്ദത്തഭൂമി തേടിയുള്ള അബ്രഹാമിന്റെയും ഗോത്രത്തിന്റെയും സഞ്ചാരമുദ്രകള്‍ വിവരിച്ചുകൊണ്ട് ലോകജനത കടന്നുവന്ന പലായനത്തിന്റെയും പരിവര്‍ത്തനത്തിന്റേയും വംശകഥ സാറാ ജോസഫ് തനതായ വൈദഗ്ദ്ധ്യത്തോടെ ചിത്രീകരിക്കുമ്പോള്‍ നാം വിസ്മയിക്കുമെന്ന് ഉറപ്പാണ്. സര്‍വ്വവിധമായ നൈതികചിന്തയെയും കീഴ്‌പ്പെടുത്തിക്കൊണ്ട് സമഗ്രാധിപത്യവും ഹിംസയും കരുത്താര്‍ജ്ജിക്കുന്നതിന്റെ ബീഭത്സത ഈ നോവലിലൂടെ വെളിപ്പെടുന്നുണ്ട്.

ADVERTISEMENT

പുരുഷാധിപത്യ വ്യവസ്ഥയോട് ആഴത്തില്‍ കലഹിച്ചുകൊണ്ടാണ് ആദ്യന്തം നോവല്‍ മുന്നേറുന്നത്. ഭരണകൂടങ്ങളുടെ ഉള്ളില്‍ പിറന്നുവളര്‍ന്ന് ഹിംസ ഭക്ഷിച്ചു കൊഴുത്തുവളരുന്ന ഒട്ടനേകം കറകളുടെ നേര്‍ക്ക് സാറാ ജോസഫ് നടത്തുന്ന രൂക്ഷമായ നീക്കമാണ് വാസ്തവത്തില്‍ ഈ നോവല്‍. ബൈബിള്‍ പഴയ നിയമത്തിലെ വിചിത്രകഥകളെ കൂട്ടുപിടിച്ചുകൊണ്ട് പുതിയകാലത്തിന്റെ നൈതികസമസ്യകളെ ഭാവനാപരമായി നിര്‍ദ്ധാരണം ചെയ്യുക എന്ന ശ്രമകരമായ കൃത്യമാണ് ഈ നോവല്‍ രചനയിലൂടെ അവര്‍ സാധ്യമാക്കിയത്. ഇക്കാര്യം നിരൂപകര്‍ വേണ്ടവിധം ശ്രദ്ധിച്ചിട്ടില്ല.

യാഹ്വേ എന്ന ദൈവമാണ് ഈ നോവലിലെ പ്രതിനായകന്‍. ക്രൂരതയുടെ പര്യായമാണ് ഈ ദൈവം. മൊളേഖ്, കാമോഷ്, സീന്‍ തുടങ്ങിയ ദൈവങ്ങളെ ആരാധിക്കരുതെന്നും താന്‍ മാത്രമാണ് ആരാധനയ്ക്കര്‍ഹനെന്നും വിധിക്കുന്ന സെമറ്റിക് രൂപഭാവങ്ങളുള്ള ഈ ദൈവം, തീമഴ പെയ്യിച്ച് സോദോം ജനതയെ ക്രൂരമായി ശിക്ഷിക്കുന്നുമുണ്ട്.

ലൈംഗികതയും പീഡനവും അടിമത്തവും അത്യാഗ്രഹവും ദാരിദ്ര്യവും പാപവും കുമിഞ്ഞുകൂടുകയാണ് മനുഷ്യചരിത്രത്തില്‍. ഈ പരമസത്യമാണ് നോവല്‍ അനാവരണം ചെയ്യുന്നത്. സ്ത്രീവിരുദ്ധമനോഭാവം പേറുന്ന ഈ നോവലിലെ വില്ലനായ ദൈവം, സെമറ്റിക് മതത്തിന്റെ ഇരുട്ടില്‍ അടിയുറച്ചുകിടക്കുന്ന മനുഷ്യവിരുദ്ധതയെ കൃത്യമായി തുറന്നുകാട്ടുന്നുണ്ട്. പന്നിമാംസം നിഷിദ്ധമാണെന്ന് വിധിക്കുന്ന, അഗ്ര ചര്‍മഛേദനം ദൈവവിധിയാണെന്ന് കല്‍പ്പിക്കുന്ന യാഹ്വേയെ ആരാധിക്കുന്നവരുടെ ബുദ്ധിയില്‍ എത്രമാത്രം ചെളിപുരണ്ടിട്ടുണ്ടെന്ന് ഈ നോവല്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. യാഹ്വേയെ നേരിടാന്‍ ധൈര്യം കാട്ടുന്ന സ്ത്രീകഥാപാത്രങ്ങള്‍ ഈ നോവലിന് വിശേഷമാനം നല്‍കുന്നുണ്ട്. ഫെമിനിസ്റ്റ് വായനയ്ക്ക് അനേകം സാധ്യതകള്‍ തുറന്നിടുന്ന നോവല്‍ കൂടിയാണ് കറ. നീതിയാണ് ഈ നോവലിന്റെ മുഖ്യമായ ആലോചനാവിഷയം. ദൈവവും മതവും പാശ്ചാത്യ കുടുംബഘടനയും പുരുഷാധിപത്യവും നീതി അടിമറിക്കുവാന്‍ എപ്രകാരം ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്ന് ഈ നോവല്‍ വായിക്കുമ്പോള്‍ നാം മനസ്സിലാക്കുന്നു. ദൈവഭയം എന്ന പാശ്ചാത്യാശയം മുന്‍നിര്‍ത്തി, വെറുപ്പും പകയും അടിമബോധവും മനുഷ്യബോധത്തില്‍ ആധിപത്യം നേടുന്നതിന്റെ വിശദമായ വിവരണമാണ് കറ. ബൈബിളിനെ ആധാരമാക്കി രചിച്ച നോവല്‍ എന്ന നിലയില്‍ മതവിമര്‍ശനസ്വഭാവം പ്രകടിപ്പിക്കുന്നുണ്ട് ഈ കൃതി. എന്നാല്‍ ഈ നോവലില്‍ ക്രിസ്തീയമായ മാനവികതയെ വീണ്ടെടുക്കാനുള്ള പരിശ്രമവും സൂക്ഷ്മതലത്തില്‍ നിര്‍വഹിക്കുന്നുണ്ട്. കഥാപാത്രങ്ങളെയും സംഭവങ്ങളെയും പ്രാചീനമായ ബിബ്ലിക്കല്‍ അന്തരീക്ഷത്തെയും കൃത്യമായി ഒപ്പിയെടുക്കുന്നതില്‍ സാറാജോസഫ് വിജയിച്ചിട്ടുണ്ട്. വിപുലമായ റഫറന്‍സിന്റെ പിന്‍ബലത്തോടെയാണ് ബൃഹത്തായ ഈ നോവല്‍ സാറാ ജോസഫ് എഴുതിയിട്ടുള്ളത്.

തന്റെ മുന്‍കാലനോവലുകളില്‍ സൂചിതമായ വിഷയങ്ങള്‍ പുതിയനിലയില്‍ ചിത്രണം ചെയ്യുവാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. പ്രതിലോമകരമായി നമ്മില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന ഒട്ടേറെ കറകളുടെ നേര്‍ക്ക് തീക്ഷ്ണശക്തിയോടെ ശബ്ദിക്കുന്ന ഈ ആഖ്യായിക, സാംസ്‌കാരിക പ്രതിരോധവും നോവലും തമ്മിലുള്ള ഗാഢബന്ധത്തിന്റെ മികച്ച മാതൃക കൂടിയാണ്. നരബലിയും ശിശുബലിയും ലഹരിയും ഭരണകൂടഹിംസയും പെണ്ണിന്റെ നേര്‍ക്കുള്ള ചൂഷണവും കെട്ടഴിഞ്ഞ കാമഭ്രാന്തും പരിധിയില്ലാത്ത ഹിംസയും കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന വര്‍ത്തമാനകാലത്ത് ഈ നോവല്‍, നമ്മെ കൂടുതല്‍ ചിന്തിപ്പിക്കുമെന്നുറപ്പാണ്. ദുരധികാരത്തിന്റെയും പാപാസക്തിയുടെയും കീഴിലമരുന്ന നീതിബോധത്തെ അടിയന്തിരമായി വീണ്ടെടുക്കേണ്ടതുണ്ടെന്ന് ഈ നോവല്‍ പ്രഖ്യാപിക്കുന്നു.

 

Tags: സാറാ ജോസഫ്
Share
Tweet
SendShare

Related Posts

സമഗ്രമായ ഹിന്ദുത്വചിന്താഗതി

സമഗ്രമായ ഹിന്ദുത്വചിന്താഗതി

ഹൈന്ദവ സമാജത്തെ ഉണര്‍ത്തിയ സംഘസാധകന്‍

ഹൈന്ദവ സമാജത്തെ ഉണര്‍ത്തിയ സംഘസാധകന്‍

നര്‍മദ പരിക്രമണം: പവിത്ര തീര്‍ത്ഥാടനം

നര്‍മദ പരിക്രമണം: പവിത്ര തീര്‍ത്ഥാടനം

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

Shopping Cart

Latest

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies