Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വായനാവീഥി

അക്കിത്തത്തിന്റെ ജീവിത തീര്‍ത്ഥയാത്ര

സി.എം. രാമചന്ദ്രന്‍

Print Edition: 6 June 2025

മഹാകവി അക്കിത്തം
(ജീവചരിത്രം)
എം.ശ്രീഹര്‍ഷന്‍
ബാലസാഹിതിപ്രകാശന്‍
പേജ്: 188 വില: 250 രൂപ
ഫോണ്‍: 9778233920

എം. ശ്രീഹര്‍ഷന്റെ അക്കിത്തം പരമ്പരയിലെ മൂന്നാമത്തെ പുസ്തകമാണ് മഹാകവി അക്കിത്തം. ഒരേ വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി മൂന്നു പുസ്തകങ്ങള്‍ അല്ലെങ്കില്‍ സിനിമ വരുന്നതിന് ഇംഗ്ലീഷില്‍ ‘ട്രിലോജി’ എന്നാണല്ലോ പറയുന്നത്. മലയാളത്തില്‍ സംസ്‌കൃതത്തില്‍ നിന്നുള്ള ‘ത്രയം’ എന്ന വാക്കാണ് ഉപയോഗിക്കുന്നത്. സാഹിത്യ പഞ്ചാനനന്റെ വിമര്‍ശത്രയം, സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ നാടകത്രയം എന്നിവ ഉദാഹരണങ്ങളാണ്. അക്കിത്തവുമായി ബന്ധപ്പെട്ട് ഒരു പുസ്തകത്രയം രചിക്കാന്‍ കഴിഞ്ഞ ശ്രീഹര്‍ഷന്‍ മലയാളികളുടെ അഭിനന്ദനം അര്‍ഹിക്കുന്നു. ‘അക്കിത്തം: കാവ്യകര്‍മ്മവും ധര്‍മ്മമാര്‍ഗ്ഗവും’ എന്ന ലേഖന സമാഹാരമായിരുന്നു ഈ പരമ്പരയിലെ ആദ്യ പുസ്തകം. രണ്ടാമതായി അക്കിത്തത്തിന്റെ ചില പ്രധാന കവിതകള്‍ എഴുതാനിടയായ സാഹചര്യം കവിയുടെ തന്നെ വാക്കുകളില്‍ വിശദീകരിക്കുന്ന പുസ്തകമാണ് ‘അക്കിത്തത്തിന്റെ ഉറവുകള്‍’. ഇവയ്ക്കു ശേഷം മഹാകവിയുടെ സമഗ്ര ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത് തികച്ചും അനുയോജ്യം തന്നെ.

തീര്‍ത്ഥം പോലെ പരിശുദ്ധമായ ഒരു ജീവിതത്തിന്റെ ഉടമയായിരുന്നു മഹാകവി അക്കിത്തം. ‘എന്റെ കവിതകളെല്ലാം ചേര്‍ത്തുവെച്ചാല്‍ അതെന്റെ ജീവചരിത്രവും ആത്മകഥയുമായിരിക്കും’ എന്ന് മഹാകവി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അക്കിത്തത്തിന്റെ മുഴുവന്‍ കവിതകളുമായി നല്ല പരിചയമുള്ള ഒരാള്‍ക്കേ അത്തരത്തിലുള്ള ഒരു ജീവചരിത്രം രചിക്കാന്‍ കഴിയുകയുള്ളൂ. അതിനു സര്‍വ്വഥാ യോഗ്യനാണ് താനെന്ന് എഴുത്തുകാരനും ചിത്രകാരനുമായ ശ്രീഹര്‍ഷന്‍ ഈ പുസ്തകത്തിലൂടെ തെളിയിച്ചിരിക്കുന്നു. മാത്രമല്ല തപസ്യയുടെ സഹഭാരവാഹികളെന്ന നിലയില്‍ പതിനെട്ടു വര്‍ഷത്തോളം ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ അനുഭവ സഞ്ചയവും ഈ പുസ്തകത്തിന്റെ രചനയില്‍ ഗ്രന്ഥകാരന്റെ മൂലധനമാണ്.

‘കാവ്യായനത്തോടൊപ്പം ഭാരതീയ സാംസ്‌കാരിക പാരമ്പര്യത്തിന്റെ സംരക്ഷണത്തിനും ദേശീയതയ്ക്കും വേണ്ടി ധര്‍മ്മാധിഷ്ഠിത മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച കര്‍മ്മയോഗി’ എന്നാണ് ശ്രീഹര്‍ഷന്‍ അക്കിത്തത്തെ വിശേഷിപ്പിക്കുന്നത്. ഇങ്ങനെയൊരു പുസ്തകമെഴുതാന്‍ പ്രേരണ നല്‍കിയത് എഴുത്തുകാരനായ ഡോ. ഗോപി പുതുക്കോടാണ് എന്ന കാര്യവും മുഖവുരയില്‍ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

കുട്ടികള്‍ക്കായി മികച്ച പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു വരുന്ന ബാലസാഹിതീ പ്രകാശനാണ് അക്കിത്തം ജന്മശതാബ്ദിയുടെ തുടക്കത്തില്‍ തന്നെ മലയാളത്തില്‍ ആദ്യമായി അദ്ദേഹത്തിന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കുക എന്ന ചരിത്ര ദൗത്യം ഏറ്റെടുത്തത്. മുഖ്യമായും കുട്ടികളെ ഉദ്ദേശിച്ചു കൊണ്ട് രചിച്ച ഈ കൃതി മുതിര്‍ന്നവര്‍ക്കും പ്രയോജനപ്രദമാണ്. ലളിതമായ ഭാഷയില്‍, പന്ത്രണ്ട് അദ്ധ്യായങ്ങളില്‍, ഉപശീര്‍ഷകങ്ങളോടെയാണ് മഹാകവിയുടെ സമഗ്രമായ ജീവിതം അവതരിപ്പിക്കപ്പെടുന്നത്. വിശാലമായ വായനയുടെ ലോകത്തേക്ക് പ്രവേശിച്ചു തുടങ്ങിയ കുട്ടികള്‍ക്ക് കൂടുതല്‍ അറിവു ലഭിക്കത്തക്കവിധം പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സാഹിത്യകാരന്മാരെ കുറിച്ചും സാംസ്‌കാരിക പ്രവര്‍ത്തകരെ കുറിച്ചും ചെറിയ വിവരണങ്ങള്‍ അതാത് സന്ദര്‍ഭങ്ങളില്‍ ചേര്‍ത്തത് ഈ പുസ്തകത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്.

മഹാകവി അക്കിത്തത്തിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം ഒന്നും വിട്ടുപോകാതെ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ ഏതൊരു മലയാളിയും ഓര്‍ക്കുന്ന ‘വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം’ എന്ന വരികള്‍ ഉള്‍പ്പെടെ അനേകം കവിതാശകലങ്ങള്‍ ബന്ധപ്പെട്ട കവിതകളുടെ പശ്ചാത്തലത്തോടൊപ്പം ഈ പുസ്തകത്തില്‍ വായിക്കാം. ഒരു കമ്മ്യൂണിസ്റ്റ് സഹയാത്രികനായതും വി.ടിയുടെ അനുയായിയായതും കല്‍ക്കത്താ തിസീസിനെ തുടര്‍ന്നുണ്ടായ മന:പരിവര്‍ത്തനവും തുടര്‍ന്ന് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന ശ്രദ്ധേയമായ കൃതിയുടെ പ്രസിദ്ധീകരണവുമെല്ലാം വിവരിക്കുന്നത് വായനക്കാര്‍ക്ക് ഒരു ചരിത്ര കാലഘട്ടത്തിലൂടെയുള്ള സഞ്ചാരമായി അനുഭവപ്പെടും. ആകാശവാണിക്കാലവും ബാലഗോകുലം, തപസ്യ തുടങ്ങിയ സംഘടനകളുമായുള്ള ബന്ധവും ഡോ.ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദി ആഘോഷ സമിതിയുടെ അദ്ധ്യക്ഷനായതും പത്മശ്രീയും ജ്ഞാനപീഠവും ഉള്‍പ്പെടെ അനേകം പുരസ്‌കാരങ്ങള്‍ ലഭിച്ചതുമെല്ലാം മലയാളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ മഹാകവി അക്കിത്തത്തിനുള്ള അദ്വിതീയ സ്ഥാനത്തെ സൂചിപ്പിക്കുന്നു. തപസ്യയുടെ അദ്ധ്യക്ഷനെന്ന നിലയില്‍ അദ്ദേഹം നയിച്ച സാംസ്‌കാരിക തീര്‍ത്ഥയാത്രയെ കുറിച്ചുള്ള വിവരണം പുതിയ തലമുറയ്ക്ക് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ സംബന്ധിച്ച് അറിവു നല്‍കാന്‍ പര്യാപ്തമാണ്. ആര്‍ട്ടിസ്റ്റ് മദനന്‍ വരച്ച മുഖചിത്രം ഏറെ ആകര്‍ഷകമാണ്. വായനയുടെ ലോകത്തേയ്ക്ക് കുട്ടികളെ കൈപിടിച്ച് ആനയിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു രക്ഷിതാവും അവര്‍ക്ക് നിര്‍ബന്ധമായും വാങ്ങിക്കൊടുക്കേണ്ട ഒരു പുസ്തകമാണ് മഹാകവി അക്കിത്തത്തിന്റെ ഈ ജീവചരിത്രം എന്നു നിസ്സംശയം പറയാം.

Tags: അക്കിത്തം
ShareTweetSendShare

Related Posts

മലയാളിക്ക് ഒരു ലഹരിവിമുക്ത ചികിത്സ

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

അഗ്നിപഥങ്ങള്‍ താണ്ടിയ സംഘഗാഥ

കാവ്യഭാവനയുടെ അകക്കണ്ണ്

പ്രചാരകപരമ്പരയിലെ തേജസുറ്റ ജീവിതങ്ങള്‍

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies