Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സമത്വത്തിലൂന്നിയ ബസവേശ്വര ദര്‍ശനം

അനിഷ് എൻ.പിള്ളഅനിഷ് എൻ.പിള്ള
16 May 2025

‘ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര ചിന്തകന്‍’ എന്ന് ചരിത്രകാരനായ ആര്‍തര്‍ മില്‍സ് വിശേഷിപ്പിച്ച മഹാപുരുഷനായിരുന്നു ബസവേശ്വരന്‍.

Google NewsAdd Kesari Weekly as a preferred source on Google

12-ാം നൂറ്റാണ്ടില്‍, കര്‍ണാടകത്തിലെ ബിജാപ്പൂരില്‍ ജനിച്ച ബസവേശ്വരന്‍ ചെറുപ്പത്തില്‍ തന്നെ സമൂഹത്തിലെ അനീതികള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശബ്ദിച്ചു. തന്റെ കൂട്ടുകാരായ ചിലര്‍ അയിത്തം, തൊട്ടുകൂടായ്മ തുടങ്ങിയ സാമൂഹ്യ തിന്മകള്‍ അനുഭവിക്കുന്നതായി അദ്ദേഹം മനസ്സിലാക്കിയിരുന്നു. സമൂഹത്തില്‍ നടന്നുവരുന്ന മൃഗബലി, ശൈശവ വിവാഹം തുടങ്ങിയ പ്രവൃത്തികളെ അദ്ദേഹം ചെറുപ്പത്തില്‍ തന്നെ ചോദ്യം ചെയ്തു.

ശൈവ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ബസവേശ്വരന് മാതാപിതാക്കള്‍ പൂണൂല്‍കര്‍മം നടത്തുന്നതിനായി എട്ടാം വയസില്‍ വിപുലമായ ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍ തന്നെ അദ്ദേഹം തന്റെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു. പെണ്‍കുട്ടികള്‍ക്ക് എട്ടാം വയസ്സില്‍ ഉപനയന ചടങ്ങുകള്‍ നടത്താത്തതിനെപ്പറ്റി പുരോഹിതന്മാരോട് അന്വേഷിച്ചെങ്കിലും തൃപ്തികരമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. തുടര്‍ന്ന് തന്റെ സഹോദരിക്കു നിഷേധിക്കുന്ന പൂണൂല്‍ തനിക്കും ആവശ്യമില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് ഉപനയന ചടങ്ങില്‍ നിന്നും അദ്ദേഹം വിട്ടുനിന്നു. ഇങ്ങനെ പൂണൂല്‍ നിഷേധിച്ച് സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടി വാദിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ആദ്യത്തെ സാമൂഹ്യ വിപ്ലവം ആരംഭിച്ചത്.

ADVERTISEMENT

തുടര്‍ന്ന് വീടുവിട്ടിറങ്ങിയ അദ്ദേഹം, കുടലസംഗമത്തിലെത്തി തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് അദ്ദേഹം ‘ബിജ്വല രാജാവിന്റെ ധനകാര്യ മന്ത്രിയും ക്രമേണ പ്രധാനമന്ത്രിയുമായി’.

ഒട്ടേറെ സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഈ സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും അദ്ദേഹം പ്രവര്‍ത്തിച്ചു. ‘സമൂഹത്തിലെ പല തൊഴിലുകള്‍ ചെയ്യുന്നവരെയും, വിവിധ ജാതികളില്‍ പെട്ടവരേയും അദ്ദേഹം ഒരു പൊതുവേദിയില്‍ എത്തിച്ചു. എല്ലാവരുമായി ചേര്‍ന്നു വിവിധ സാമൂഹ്യവിഷയങ്ങളും, പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തി. അവര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെക്കാന്‍ അവസരം നല്‍കി. നെയ്ത്തുകാരന്‍, അലക്കുകാരന്‍, അധ്യാപകന്‍, മത്സ്യ തൊഴിലാളി, സന്ന്യാസി ഇങ്ങനെ വിവിധ മേഖലകളില്‍ പെട്ടവര്‍ അതില്‍ പങ്കെടുത്തിരുന്നു. ‘അനുഭവമണ്ഡപം’ എന്നറിയപ്പെട്ടിരുന്ന ഈ ചര്‍ച്ചാ വേദിയാണ് പിന്നീട് ലോകത്തിലെ ആദ്യത്തെ ജനാധിപത്യ പാര്‍ലമെന്റ് എന്നറിയപ്പെട്ടത്. ജനാധിപത്യ സംവിധാനത്തിന്റെ ആദ്യ രൂപമായ അനുഭവ മണ്ഡപത്തിന്റെ സ്ഥാപകനായ ബസവേശ്വരന്റെ പ്രതിമ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ മുന്‍പില്‍ സ്ഥാപിച്ചിട്ടുണ്ട്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിച്ചിരുന്ന സാഹിത്യം പ്രധാനമായും സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത്ര ദുര്‍ഗ്രഹമായിരുന്നു. അതില്‍ നിന്നു വ്യത്യസ്തമായി സാധാരണക്കാര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുന്ന തരത്തില്‍, ഇവ ലളിതമായ ഗദ്യരൂപത്തില്‍ രചിക്കാന്‍ ബസവേശ്വരന്‍ ഉള്‍പ്പെടെ അനുഭവ മണ്ഡപത്തിലെ അംഗങ്ങള്‍ തയ്യാറായി. ചര്‍ച്ച ചെയ്യപ്പെടുന്ന ആശയങ്ങള്‍, അവിടെ ഉയരുന്ന ചിന്തകള്‍ ഒക്കെ ‘വചനങ്ങള്‍’ ആയി രൂപപ്പെട്ടു. ഇങ്ങനെ രൂപപ്പെട്ടവ വചന സാഹിത്യം എന്നറിയപ്പെടുന്നു.

സ്വയം അധ്വാനിച്ചുണ്ടാക്കുന്നവയില്‍ അധികം വരുന്നത് അധ്വാനിക്കാന്‍ കഴിയാത്തവര്‍ക്കായി വിതരണം ചെയ്യുന്നതിന് അദ്ദേഹം ആഹ്വാനം ചെയ്തു. ചൂഷണത്തില്‍ നിന്ന് ജനങ്ങളെ മുക്തരാക്കാന്‍ ഇതു സഹായകമായി. ലോകത്തിനു മാതൃകയായി ഉള്ളവന്‍ ഇല്ലാത്തവനു നല്‍കണമെന്നുള്ള സോഷ്യലിസ്റ്റ് ചിന്തക്ക് ബസവേശ്വരന്‍ രൂപം നല്‍കി. ഇത് ‘കായക ദാസോ’ സിദ്ധാന്തം എന്ന പേരില്‍ അറിയപ്പെടുന്നു.

ബ്രാഹ്മണ യുവാവും, താഴ്ന്ന ജാതിയില്‍പ്പെട്ട യുവതിയും തമ്മിലുള്ള വിവാഹം നടത്തി കൊടുത്തുകൊണ്ട് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബസവേശ്വരന്‍ വലിയ ഒരു സാമൂഹ്യ വിപ്ലവത്തിനു നേതൃത്വം നല്‍കി. വീരശൈവ തത്വചിന്തയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നിര്‍വഹിച്ചത്. വനിതകള്‍ക്ക് സമൂഹത്തില്‍ തുല്യ പരിഗണന നല്‍കാന്‍ അദ്ദേഹം തയ്യാറായി.

ബസവേശ്വരന്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നടത്തിയത് വലിയ ഒരു സാമൂഹ്യ വിപ്ലവമാണ്. ഇന്ത്യന്‍ നവോത്ഥാനത്തിന് പന്ത്രണ്ടാം നൂറ്റാണ്ടില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ മഹത്തരമാണ്. ഇതു തിരിച്ചറിഞ്ഞു കൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാര്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അദ്ദേഹത്തിന്റെ വചനങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരത നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പന്ത്രണ്ടാം നൂറ്റാണ്ടില്‍ തന്നെ വിപ്ലവകരമായ സംഭാവനകള്‍ നല്‍കിയ ബസവേശ്വരന്റെ ദര്‍ശനങ്ങള്‍ക്ക് ഇന്നും ഇന്ത്യന്‍ മണ്ണില്‍ പ്രസക്തിയുണ്ട്.

 

Tags: ബസവേശ്വരന്‍
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies