നിയമസഭയിലും പുറത്തും പരസ്പരം കടിച്ചുകീറുന്ന കീരിയും പാമ്പും നിയമസഭാകവാടത്തിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ സത്യഗ്രഹമിരുന്ന് പരസ്പരം പാലൂട്ടുന്നതുകണ്ട് കേരള ജനത കോള്‍മയിരണിഞ്ഞു. ഹിന്ദുവിരോധത്തിന്റെ പേരിലാണെങ്കിലും ഇരുകൂട്ടരും ഒരേ വേദിയില്‍ ഉച്ചവരെ നിരാഹാരം കിടന്നല്ലോ.
ഇതിനുമുമ്പ് അവര്‍ ഇതേ മനസ്സോടെ ഒരേ വേദിയിലെത്തിയത് മാറാട് കൂട്ടക്കൊലക്കേസ്സില്‍ സി.ബി.ഐ അന്വേഷണം വേണ്ട എന്നു വാദിക്കാനായിരുന്നു. ഇന്നത്തെ താരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമാണെങ്കില്‍ അന്നത്തെ താരങ്ങള്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനും കെ.പി.സി.സി. പ്രസിഡന്റായ കെ. മുരളീധരനുമായിരുന്നു. ഹിന്ദുക്കള്‍ക്ക് നീതി നിഷേധിക്കാനായിരുന്നു ഈ രണ്ട് ഒത്തുകൂടലുകളും.
അന്ന് അവര്‍ സംരക്ഷിക്കാന്‍ ശ്രമിച്ചത് ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ ഇസ്ലാമിക ഭീകരരെയായിരുന്നു. ഇന്ന് അവര്‍ ആവശ്യപ്പെടുന്നത് രാജ്യം കുട്ടിച്ചോറാക്കാന്‍ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിവന്നവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ്. മൂന്നു മുസ്ലിം ഭൂരിപക്ഷരാജ്യങ്ങളില്‍ മതപരമായ പീഡനങ്ങള്‍ക്ക് ഇരയായി ജീവനുംകൊണ്ട് ഓടിപ്പോന്ന ഹിന്ദുക്കള്‍ക്ക് അനുവദിക്കുന്ന പരിഗണന രാജ്യദ്രോഹപ്രവര്‍ത്തനത്തിനിറങ്ങുന്ന ഇസ്ലാമിക വിഭാഗങ്ങള്‍ക്കും നല്‍കണമെന്നാണ്. മാറാട് കൂട്ടക്കൊല സിബിഐ അന്വേഷിക്കുന്നത് തടയാന്‍ അവര്‍ അധികാരത്തിലും പ്രതിപക്ഷത്തുമിരുന്ന് ഒറ്റക്കെട്ടായി ശ്രമിച്ചു. മാറാട് കൂട്ടക്കൊലയ്ക്കു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടും അതിനെ അട്ടിമറിക്കാനും തെളിവ് ഇല്ലാതാക്കാനും അവര്‍ ഒറ്റ മനസ്സായി പ്രവര്‍ത്തിച്ചു. അതേ ഹിന്ദുവിരുദ്ധ നില പാടില്‍ സെക്രട്ടറിയേറ്റു നടയില്‍ പിണറായിയും ചെന്നിത്തലയും കൊക്കുരുമ്മുകയാണിപ്പോള്‍.
നാളെ പോപ്പുലര്‍ ഫ്രണ്ടുകാരും ജമാഅത്തെ ഇസ്ലാമിക്കാരും ഇവരില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് സംസ്ഥാനത്ത് ഹിന്ദുവിരുദ്ധ കലാപമഴിച്ചുവിട്ടാല്‍ അവര്‍ക്കൊപ്പം നില്‍ക്കാനും ഇവര്‍ ഒരുമെയ്യായുണ്ടാകും.