Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

രൂപ ഇടിയുമ്പോള്‍ രൂപയുണ്ടാക്കാം

അഡ്വ. എസ്. ജയസൂര്യന്‍ പാലാഅഡ്വ. എസ്. ജയസൂര്യന്‍ പാലാ
21 February 2025

അമേരിക്കന്‍ ഡോളറിനെതിരെ ലോക കറന്‍സികളെല്ലാം ഇടിയുമ്പോള്‍ ഇന്ത്യന്‍ രൂപയും ഇടിയാറുള്ളതാണ്. എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ ഇതിനെ ഭയത്തോടു കൂടിയാണ് കാണുന്നതും പ്രചരിപ്പിക്കുന്നതും. ഡോളറിനെതിരെ രൂപ ഇടിയുമ്പോള്‍ നാം ഭയപ്പെടുകയല്ല വേണ്ടത്, ആ ഇടിവില്‍ നിന്ന് പരമാവധി ലാഭം കൊയ്യാനുള്ള അവസരമായി അതിനെ ഉപയോഗിക്കണം.

Google NewsAdd Kesari Weekly as a preferred source on Google

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഇടിയുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടങ്ങള്‍ക്കുള്ള അവസരമാണ് തുറക്കുന്നത്. റബ്ബര്‍, കുരുമുളക്, ഏലം, ജാതി, ഗ്രാമ്പൂ, വാനില, കറിപ്പൊടികള്‍, മസാലപ്പൊടികള്‍, പച്ചക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍, എണ്ണയും എണ്ണയുടെ സംയുക്തങ്ങളും, കശുവണ്ടി, തേയില, കാപ്പി, മത്സ്യം, മാംസം, കയര്‍, കരകൗശലം, ധാന്യങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ മേഖലയിലും ചെറിയതോതിലോ വലിയ തോതിലോ കയറ്റുമതി ചെയ്യുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ വിലയിടിവ് വലിയ നേട്ടമാണ് നല്‍കുന്നത്. കൂടാതെ വിദേശത്ത് ജോലിചെയ്ത് വിദേശ നാണ്യം ലഭിക്കുന്ന ലക്ഷക്കണക്കിന് മലയാളികള്‍ അവരുടെ വരുമാനം നാട്ടിലേക്ക് അയക്കുമ്പോള്‍ വന്‍തോതിലുള്ള മൂല്യവര്‍ദ്ധനവാണ് അവര്‍ക്ക് കിട്ടുന്നത്.

വിദേശത്ത് ഏതെങ്കിലും തരത്തിലുള്ള വാണിജ്യമോ വ്യവസായമോ പ്രൊഫഷനോ നടത്തുന്ന ഏതൊരാള്‍ക്കും സര്‍വീസ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ലഭിക്കുന്നതായ പണം, വിദേശ കറന്‍സികള്‍ ഏതുതന്നെയാണെങ്കിലും അത്തരം കറന്‍സികളിലൂടെ ഇന്ത്യന്‍ രൂപയിലേക്ക് കണ്‍വേര്‍ട്ട് ചെയ്ത് അയക്കുന്ന പണം ഇന്ത്യയില്‍ എത്തുമ്പോള്‍ വലിയ വില വര്‍ദ്ധനവാണ് അവര്‍ക്ക് കിട്ടുക. ജനസംഖ്യയുടെ മൂന്നിലൊന്ന് ജനങ്ങളും പ്രവാസികളായി പണിയെടുക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ ഡോളറിനെതിരെ രൂപ തകരുക എന്ന് പറഞ്ഞാല്‍ വീട്ടില്‍ കൂടുതല്‍ പണം എത്തുക എന്ന് തന്നെയാണ്.

ADVERTISEMENT

ഇറക്കുമതിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന പഴയ കാലഘട്ടങ്ങളില്‍ നമ്മളില്‍ രൂഢമൂലമായിത്തീര്‍ന്ന ഒരു അന്ധവിശ്വാസം മാത്രമാണ് ഡോളറിനെതിരെ രൂപയുടെ വില ഇടിയുമ്പോള്‍ നാം തകരുകയാണ് എന്നുള്ള ചിന്ത.

വിവിധ എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങി ശേഖരിച്ച് റിഫൈനറികളിലൂടെ അവ ശുദ്ധീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് തന്നെ വിറ്റഴിക്കുന്ന ഭാരതത്തെ സംബന്ധിച്ച് ഈ വിലത്തകര്‍ച്ച കയറ്റുമതിയിലൂടെ ഏറെ പണം കണ്ടെത്താനുള്ള അവസരം കൂടിയാണ്.
ധാന്യങ്ങള്‍, മുട്ട, പാലുല്പന്നങ്ങള്‍ എന്നുതുടങ്ങി ബാലിസ്റ്റിക് മിസൈലുകള്‍ വരെ കയറ്റുമതി ചെയ്യുന്ന രാജ്യമായി നാം ഇന്ന് വളര്‍ന്നിരിക്കുന്നു.

വന്‍തോതില്‍ നാം ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന ആയുധങ്ങള്‍, ടെലഫോണുകള്‍, കമ്പ്യൂട്ടറുകള്‍ എന്നു തുടങ്ങി ശാസ്ത്രസാങ്കേതിക രംഗത്തെ ധാരാളം ഹാര്‍ഡ്‌വെയര്‍ ഉത്പന്നങ്ങള്‍ ഇന്ന് നാം സ്വന്തമായി ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിനാല്‍ നമുക്ക് ആ മേഖലയില്‍ ഡോളറിന്റെ വിലത്തകര്‍ച്ച വലിയ ആശ്വാസവും നേട്ടവുമാണ് നല്‍കുന്നത്.

ലോകത്തെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കള്‍ എല്ലാം തന്നെ ഭാരതത്തില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുകയും വിദേശരാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് കാറുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ അത്തരം കയറ്റുമതികളിലൂടെ നമുക്ക് ലഭിക്കുന്ന നേട്ടം വളരെ ഏറെ വലുതാണ്. പരുത്തി വസ്ത്രങ്ങളുടെ ലോകത്തെ പ്രധാന ഉത്പാദകരിലും കയറ്റുമതിക്കാരിലും ഒന്ന് ഭാരതം തന്നെയാണ്. അതുകൊണ്ട് വസ്ത്ര കയറ്റുമതിയുടെ മേഖലയിലും ആഭരണ കയറ്റുമതിയുടെ മേഖലയിലും നമുക്ക് നേട്ടം കൊയ്യാനുള്ള അവസരമാണ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ വില തകര്‍ച്ച.
മറ്റൊരു സുപ്രധാനമായ മേഖല മരുന്നുകളുടെ ആഗോള കച്ചവടമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മരുന്ന് ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്ന് ഭാരതമാണ് എന്നുള്ളതുകൊണ്ടും ഈ മാര്‍ക്കറ്റ് ഒരു ദിവസം പോലും ക്ഷീണിക്കാത്ത മാര്‍ക്കറ്റാണ് എന്നുള്ളതുകൊണ്ടും ഔഷധ കയറ്റുമതിയിലൂടെ ഭാരതത്തിന് ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടാക്കാവുന്ന സമയമാണ് ഡോളറിന് എതിരെയുള്ള രൂപയുടെ വില തകര്‍ച്ചയുടെ കാലഘട്ടം.

എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, ഭാരതത്തിലെ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ എന്ന് അറിയപ്പെടുന്നവരും പത്ര മാധ്യമ രംഗങ്ങളിലെ വിഷയ വിദഗ്ധരും പഴയ കാലഘട്ടങ്ങളിലെ പോലെ രൂപയുടെ വിലയിടിയുമ്പോള്‍ വാവിട്ടു നിലവിളിക്കുകയാണ് ചെയ്യുന്നത്. വസ്തുനിഷ്ഠമായി ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെയും കയറ്റുമതി ഇറക്കുമതി മേഖലകളെയും അവിടെ നമുക്കുണ്ടായിട്ടുള്ള വമ്പന്‍ പുരോഗതികളെയും കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് ഇവര്‍ നിലവിളിക്കുന്നത്.

രൂപയുടെ വിലയിടിവ് ഇന്ത്യന്‍ ഷെയര്‍ മാര്‍ക്കറ്റിലും ജനങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. കയറ്റുമതിയിലൂടെ കൂടുതല്‍ വിദേശ നാണ്യം നേടിയെടുക്കാന്‍ കിട്ടുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന നൂറുകണക്കിന് കമ്പനികള്‍ ഇന്ത്യന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ഉണ്ട്. മുകളില്‍ ചൂണ്ടിക്കാണിച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിദേശത്തേക്ക് വിറ്റ് വരുമാനം ഉണ്ടാക്കുന്ന ഈ കമ്പനികളുടെ ഷെയറിന്റെ വില ഉയരാനാണ് സാധ്യത. നേരിട്ട് ഷെയര്‍ മാര്‍ക്കറ്റില്‍ പോകാന്‍ അവസരമില്ലാത്തവര്‍ മ്യൂച്ച്വല്‍ ഫണ്ടുകളിലൂടെയും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളിലൂടെയും ഇതേ നേട്ടം കൊയ്യാന്‍ അവസരം ലഭിച്ചവരാണ്.

അതായത് ഡോളറിനെതിരെ രൂപയുടെ വില ഇടിയുമ്പോള്‍ ഇന്ത്യന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നേട്ടം ഉണ്ടാക്കുന്ന കമ്പനികള്‍ ഏതൊക്കെയാണ് എന്ന് പഠിച്ചുകൊണ്ട് അത്തരം കമ്പനികളുടെ ഷെയറുകള്‍ വാങ്ങുന്നവര്‍ക്കും അതുമായി ബന്ധപ്പെട്ട മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്കും നല്ല സമയമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ഓരോ വര്‍ഷം കഴിയുമ്പോഴും ഡോളറിന്റെ ആഗോള പ്രസക്തി തന്നെ നഷ്ടപ്പെടുകയാണ്. ഇതോടെ ഇന്ത്യ 36 അധികം രാജ്യങ്ങളിലേക്ക് രൂപയുടെ സ്വതന്ത്ര വിനിമയം കെട്ടിപ്പടുത്തുകഴിഞ്ഞു. അതുപോലെ ജപ്പാന്റെ യെന്നും ചൈനയുടെ യുവാനും അടക്കം പല രാജ്യങ്ങളും ഈ രീതിയിലുള്ള സ്വതന്ത്ര വ്യാപാര നിലപാടുകള്‍ സ്വീകരിച്ചു കഴിഞ്ഞു. റഷ്യയുടെ റൂബിള്‍ അതിനൊരു ഉത്തമ ഉദാഹരണമാണ്. ഏറ്റവും അവസാനം സൗദി അറേബ്യ പോലെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പോലും അമേരിക്കന്‍ ഡോളറിന് എതിരെ നില്‍ക്കാനുള്ള കരുത്ത് കാണിച്ചു തുടങ്ങിയ കാലഘട്ടത്തില്‍ അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെടുകയോ ദുര്‍ബലപ്പെടുകയോ ചെയ്യുമ്പോള്‍ ഞെട്ടുകയോ നടുങ്ങുകയോ ചെയ്യേണ്ട കാര്യമില്ല എന്നുള്ളതാണ് വര്‍ത്തമാനകാലത്തെ സാമ്പത്തിക സത്യം.

Tags: രൂപIndian Rupee
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies