Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ആര്‍. എസ്. എസ്സും ജനാധിപത്യവും

കെ. ആര്‍. ഉമാകാന്തൻകെ. ആര്‍. ഉമാകാന്തൻ
7 February 2025

ആര്‍.എസ്.എസ്. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത സംഘടനയാണെന്ന് അതിന്റെ എതിരാളികള്‍ നിരന്തരം പ്രചരിപ്പിക്കുന്നു. ആര്‍.എസ്.എസ്. ഫാസിസ്റ്റാണ് എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ആര്‍.എസ്.എസ്സില്‍ ജനാധിപത്യമില്ലെന്ന് അവര്‍ ഉറപ്പിച്ചുപറയുന്നു. ഏകാധിപത്യസംഘടന എന്നതിന് തെളിവായി ആര്‍. എസ്.എസ്സിലെ അംഗങ്ങളെല്ലാം ഒരേ അഭിപ്രായമാണ് പറയുന്നത് എന്നിവര്‍ ചൂണ്ടിക്കാണിക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

എന്താണ് ജനാധിപത്യം?
ജനാധിപത്യം എന്നതുകൊണ്ട് പൊതുവേ വിവക്ഷിക്കപ്പെടുന്നത് ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളെ സ്വീകരിക്കുകയും ന്യൂനപക്ഷത്തിന്റെ അഭിപ്രായം തള്ളിക്കളയുകയും ചെയ്യുക എന്നതാണ്. കൂടുതല്‍ ജനപിന്തുണ ലഭിക്കുന്നവര്‍ ജനാധിപത്യ പ്രക്രിയയില്‍ വിജയിക്കുന്നു. കുറവ് കിട്ടിയവര്‍ തഴയപ്പെടുന്നു. ഭൂരിപക്ഷം എന്നത് ആകെയുള്ള ജനങ്ങളെ എത്രയായി തിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ഭൂരിപക്ഷം എന്നത് പകുതിക്ക് കുറവായും ഉണ്ടാകും, ഉണ്ട്. ഭാരതത്തില്‍ തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്ന സ്ഥാനാര്‍ത്ഥി പലപ്പോഴും 40 ശതമാനത്തിലും താഴെ വോട്ടു നേടുന്നവരാണ്. ഇങ്ങനെ കൂടുതല്‍ വോട്ടു നേടുന്നവര്‍ വിജയികളാകുന്ന രീതികളാണ് ജനാധിപത്യം കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ സംഘടനകളില്‍ ജനാധിപത്യം ഈ രീതിയില്‍ നടപ്പാക്കാന്‍ കഴിയുമോ? അങ്ങനെ നടപ്പാക്കിയാല്‍ വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം തള്ളിക്കളയലാകും. സംഘടനകളില്‍ ജനാധിപത്യമെന്നത് വിവിധ അഭിപ്രായങ്ങളുടെ സമന്വയമാണ്. ഒരു കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും വിവിധ അഭിപ്രായങ്ങള്‍ ഉയരുകയും ചെയ്യുന്നു. അതിന്നൊടുവില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളെ സമന്വയിപ്പിച്ച് ഒരു തീരുമാനം എടുക്കുന്നു. ഇങ്ങനെയെടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുന്നു. അതാണ് സംഘടനയുടെ തീരുമാനം. ആര്‍.എസ്.എസ്സിലും വിവിധ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം. അവസാനം അവ തമ്മില്‍ സമന്വയിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. ഇങ്ങനെ വൈവിദ്ധ്യപൂര്‍ണമായ അഭിപ്രായങ്ങളുടെ സമന്വയം കണ്ടെത്തലാണ് ജനാധിപത്യം. ഒരാള്‍ക്ക് പ്രത്യേകമായ അഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍ ആ അഭിപ്രായം പൊതുവേദിയില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ അത് പൊതു അഭിപ്രായമായി കണക്കാക്കപ്പെടും. അതുകൊണ്ട് സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്ന അഭിപ്രായം എപ്പോഴും പൊതുവാണ്. അപ്പോള്‍ തന്റെ അഭിപ്രായം സ്വീകരിക്കപ്പെട്ടു എന്നോ തള്ളിക്കളയപ്പെട്ടു എന്നോ ഉള്ള തോന്നല്‍ ഉണ്ടാകേണ്ടതില്ല. ഇതാണ് അഭിപ്രായങ്ങളുടെ വൈവിദ്ധ്യത്തെ അഭിപ്രായവൈരുദ്ധ്യമാക്കാതെ യോജിപ്പിക്കുന്ന ശൈലി. അതിനാല്‍ മതഭേദമാകാം (അഭിപ്രായവ്യത്യാസം) എന്നാല്‍ മനഭേദം ആകരുത്. ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആര്‍.എസ്.എസ്സില്‍ എപ്പോഴും അഭിപ്രായസമന്വയം ഉണ്ടാകുന്നു. ഇത് ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന രീതിയാണ്.

ആര്‍.എസ്.എസ്സില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന അനേകം സംഘടനകളുണ്ട്. അവയില്‍ ചിലത് രാജ്യത്തെ തന്നെ ഏറ്റവും വലിയ സംഘടനകളാണ്. ബിജെപി, ബിഎംഎസ്. എബിവിപി, വിഎച്ച്പി തുടങ്ങിയവ. ഇവയിലെല്ലാം നിശ്ചിതകാലപരിധിയില്‍ ഭാരവാഹികളുടെ മാറ്റം ഉണ്ടാകാറുണ്ട്. അതില്‍ തിരഞ്ഞെടുപ്പും നടക്കാറുണ്ട്. ഇങ്ങനെ സമൂഹത്തിലെ പ്രബലമായ സംഘടനകള്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നു. ഈ സംഘടനകളിലൊന്നും ഒരു വ്യക്തിയുടേയോ കുടുംബത്തിന്റേയോ താത്പര്യങ്ങളോ അഭിപ്രായങ്ങളോ അല്ല സ്വീകരിക്കപ്പെടുന്നത്. ചുരുക്കത്തില്‍ ആര്‍.എസ്.എസ്സിലും അതിന്റെ വിവിധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളിലും കുടുംബാധിപത്യമോ വ്യക്തിയുടെ ആധിപത്യമോ ഇല്ല. എന്നാല്‍ ആര്‍.എസ്.എസ്സിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, എന്‍.സി.പി തുടങ്ങി മിക്കവാറും എല്ലാ രാഷ്ട്രീയ-രാഷ്ട്രീയേതര സംഘടനകളിലും നേതൃത്വം ഒരു കുടുംബത്തിന്റേയോ വ്യക്തിയുടെയോ കൈവശമായിരിക്കും. ഭാരതത്തില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് ആര്‍.എസ്.എസ്. സംഘടനകളിലാണ്. മറ്റ് സംഘടനകള്‍ കുടുംബാധിപത്യമോ വ്യക്തികേന്ദ്രീകൃതമോ ആയി പ്രവര്‍ത്തിക്കുന്നു.

ADVERTISEMENT

അതുകൊണ്ട് ആര്‍.എസ്.എസ്സി ലും അതിന്റെ വിവിധതലങ്ങളിലും ജനാധിപത്യം ഉണ്ട്. അവയാണ് ഭാരതത്തില്‍ ജനാധിപത്യം നിലനില്‍ക്കുന്നതിന് കാരണം. അടിയന്തിരാവസ്ഥ കാലത്ത് ജനാധിപത്യം നിഷേധിച്ചപ്പോള്‍ അത് വീണ്ടെടുക്കാന്‍ നടത്തിയ സമരങ്ങളില്‍ മുന്‍നിരയില്‍ ആര്‍.എസ്.എസ് ആണുണ്ടായത്. ആഭ്യന്തരജനാധിപത്യം ഇല്ലാത്ത സംഘടനകള്‍ക്ക് ജനാധിപത്യത്തിനായി പൊരുതാന്‍ കഴിയില്ല. ഇക്കാരണം കൊണ്ടാണ് കമ്യൂണിസ്റ്റ് കക്ഷികള്‍ക്കും ഭാരതത്തിലെ പല സംഘടനകള്‍ക്കും അടിയന്തരാവസ്ഥ വിരുദ്ധസമരത്തില്‍ ശക്തമായ പങ്ക് വഹിക്കാന്‍ കഴിയാത്തത്. അടിയന്തരാവസ്ഥയ്‌ക്കെതിരായ സമരത്തില്‍ ഏതാണ്ട് പൂര്‍ണ്ണമായ പങ്ക് ആര്‍.എസ്.എസ് ആണ് നിര്‍വ്വഹിച്ചത്. ജനാധിപത്യപരമായി പ്രവര്‍ത്തിച്ച് ശീലിച്ചതുകൊണ്ട് ആര്‍.എസ്.എസ്സിന് അതിന് സാധിച്ചു.

ജനാധിപത്യച്ചേരി
ഭാരതത്തില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് ആര്‍.എസ്.എസ്സിലും മറ്റ് സംഘടനകളിലും മാത്രമാണ് എന്നത് തര്‍ക്കത്തിന് അതീതമാണ്. യഥാര്‍ത്ഥത്തില്‍ ഭാരതത്തിലെ ജനാധിപത്യച്ചേരി ആര്‍.എസ്.എസ്സും പരിവാര്‍ സംഘടനകളുമാണ്. ഇതിനെ മറച്ചുപിടിച്ച് ആര്‍.എസ്.എസ്സിനെ ജനാധിപത്യവിരുദ്ധം എന്ന് പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണ്. ഭാരതത്തില്‍ ജനാധിപത്യത്തിന്റെ വിജയത്തിന് ആര്‍.എസ്.എസ്സും പരിവാര്‍ സംഘടനകളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ഭാരതത്തില്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനം ഹിന്ദുത്വമാണ്. ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’ എന്ന വാക്യം ഇതിനുദാഹരണമാണ്. സത്യം ഏകമാണ്, അതിനെ വിവിധ കോണുകളില്‍ കൂടി കാണുമ്പോള്‍ വ്യത്യസ്തമായി തോന്നുന്നു. ഉദാഹരണം – ഭാരതം എന്ന രാജ്യം യുറോപ്പിലുള്ളവര്‍ക്ക് കിഴക്കാണ്. എന്നാല്‍ ജപ്പാനിലുള്ളവര്‍ക്ക് ഭാരതം പടിഞ്ഞാറാണ്. ഇവിടെ കാഴ്ചപ്പാടാണ് പ്രശ്‌നം. അതിനാല്‍ സത്യം ഇത് രണ്ടിന്റെയും സമന്വയമാണ്. ജനാധിപത്യത്തില്‍ സത്യത്തെ പല കോണുകളിലൂടെ വീക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഓരോ കാഴ്ചപ്പാടിലും സത്യത്തിന്റെ അംശമുണ്ട്. അവയുടെ കൂടിച്ചേരലാണ് പൂര്‍ണ്ണസത്യം. ഈ വസ്തുത ഭാരതത്തില്‍ എന്നും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അങ്ങിനെ ആശയപരമായി ഹിന്ദുത്വം ജനാധിപത്യത്തിന്റെ അടിത്തറയാണ്. അതിന്റെ നിലനില്‍പ്പിന് ജനാധിപത്യപ്രക്രിയയില്‍ പരിശീലനം ആവശ്യമാണ്. ഈ പരിശീലനം സംഘപരിവാറിലൂടെ സമൂഹത്തിന് ലഭിക്കുന്നു. അങ്ങനെ ജനാധിപത്യം നിലനില്ക്കുവാന്‍ ആവശ്യമായ പരിശീലനം നല്‍കുന്ന വേദികളാണ് ആര്‍.എസ്.എസും അതിന്റെ വിവിധ സംഘടനകളും.

Tags: ആര്‍.എസ്.എസ്RSS
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies