Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സംഭാജിനഗറിലെ ചികിത്സാലയം

രമേശ് പതംഗെരമേശ് പതംഗെ
10 January 2025

സുഖദേവ് നവലെ സംഘത്തിന്റെ സാമാജിക ലക്ഷ്യം വ്യക്തമാക്കുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനക്ഷേത്രം, ദളിത് പ്രസ്ഥാനത്തിന്റെ പ്രമുഖ കേന്ദ്രവും ദളിത് പ്രവര്‍ത്തകരായ ബുദ്ധിജീവികള്‍ ധാരാളമുള്ള തുമായ സംഭാജിനഗര്‍ ആയിരുന്നു. ഡോ.ബാബാസാഹബ് അംബേദ്കര്‍ ആരംഭിച്ച മിലിന്ദ് വിദ്യാലയം സ്ഥിതിചെയ്യുന്നതും അവിടെയാണ്. സുഖദേവിന് ദളിത് പ്രസ്ഥാനത്തിന്റെ കാര്യകര്‍ത്താക്കളുമായി വളരെ അടുത്ത ബന്ധമാണുള്ളത്.

Google NewsAdd Kesari Weekly as a preferred source on Google

എന്റെ ഭാര്യയുടെ പിതൃഗൃഹം സംഭാജി നഗറിലാണ്. അവിടത്തെ വഡ്‌നഗരെ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വിവാഹം കഴിച്ചത്. അതുകൊണ്ട് ഞാന്‍ പലപ്പോഴും സംഭാജിനഗറില്‍ പോകാറുണ്ട്. ക്രമേണ സുഖദേവുമായുള്ള എന്റെ സൗഹൃദം വളര്‍ന്നു. അദ്ദേഹത്തിന്റെ വ്യാപകമായ പൊതുപ്രവര്‍ത്തനവും സംഘപ്രവര്‍ത്തനവും സ്വാഭാവികമായും എന്നെ ആകര്‍ഷിച്ചു.

ഒരു ദിവസം സുഖദേവ് എന്നോട് പറഞ്ഞു: ”രമേശ്, ഇവിടെ ഒരു പ്രതിഷ്ഠാനം തുടങ്ങുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”
”എന്ത് പ്രതിഷ്ഠാനം?” ഞാന്‍ ചോദിച്ചു.

ADVERTISEMENT

”ഒരു ആരോഗ്യ കേന്ദ്രം നടത്തുന്ന പ്രതിഷ്ഠാനം. ബാബാസാഹബിന്റെ പേരില്‍ ആ പ്രതിഷ്ഠാനം ആരംഭിക്കാനാണ് എന്റെ പദ്ധതി” അദ്ദേഹം പറഞ്ഞു.
”ശരി, പിന്നീട് എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്” ഞാന്‍ ചോദിച്ചു.

”ഈ പ്രതിഷ്ഠാനത്തിന്റെ ഭാഗമായി ഇവിടെ ഒരു ചികിത്സാകേന്ദ്രം ആരംഭിക്കണം. അതിന് ഡോ.ഹെഡ്‌ഗേവാര്‍ ചികിത്സാകേന്ദ്രം എന്നു പേര് നല്‍കണം എന്നാണെന്റെ ആഗ്രഹം” അദ്ദേഹം പറഞ്ഞു.
ഡോ. അംബേദ്കറുടെയും ഡോ.ഹെഡ്‌ഗേവാറുടെയും ചിന്തകളെയും സേവന പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇത്തരം പ്രകല്പങ്ങളിലൂടെ മാത്രമെ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയൂ.

വിരല്‍ ഞൊടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ”താങ്കള്‍ ഒരു ചിന്തകനാണ്. പ്രഭാഷണവും നടത്താറുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും എന്നെപ്പോലുള്ള ഒരു കര്‍ഷകന്റെ തലയില്‍ കയറില്ല! പ്രായോഗികമായി എന്തെങ്കിലും കാര്യം ചെയ്താലല്ലാതെ താങ്കളുടെ അത്തരം ചിന്തകളൊന്നും എനിക്ക് മനസ്സിലാവില്ല.”

”പക്ഷെ, ഈ കാര്യങ്ങളെല്ലാം എങ്ങനെ നടക്കും? താങ്കളുടെ പ്രകല്പം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഡോക്ടര്‍മാര്‍ വേണം, താങ്കളുടെ വൈചാരിക ലക്ഷ്യം മുന്‍നിര്‍ത്തി അവര്‍ക്ക് പ്രവര്‍ത്തിക്കാനാവണം. അടിസ്ഥാനപരമായി ചിന്തിച്ചാല്‍ ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാത്രമല്ല, ഇത്തരം സേവാ പ്രകല്പങ്ങള്‍ നടത്തുമ്പോള്‍ പറയത്തക്ക രീതിയില്‍ പണം കൈവരില്ല. അപ്പോള്‍ പിന്നെ വിവരമുള്ള ഏത് ഡോക്ടറാണ് ഞങ്ങള്‍ക്കൊപ്പം വന്ന് സ്വന്തം ഭാവി അവതാളത്തിലാക്കാന്‍ സന്നദ്ധനാവുക?” ഞാന്‍ പ്രയോഗികമായ എന്റെ സംശയം വ്യക്തമാക്കി.
പക്ഷെ, സുഖദേവ് ഈ കാര്യങ്ങളെക്കുറിച്ചെല്ലാം നേരത്തെ തന്നെ ചിന്തിച്ചിരുന്നു. അദ്ദേഹം എന്നോടു പറഞ്ഞു: ”ഇന്ന് നേരം ഇരുട്ടിയതിനു ശേഷം താങ്കള്‍ക്ക് വിശേഷിച്ച് യാതൊരു പരിപാടിയും ഇല്ലല്ലൊ. അതുകൊണ്ട് ആ സമയത്ത് താങ്കള്‍ ഡോ.അഷ്ടപുത്രെയുടെ വീട്ടില്‍ വരണം. അവിടെ ഡോ.അംബേദ്കര്‍ ആരോഗ്യ പ്രതിഷ്ഠാന്റെ ബൈഠക് നടക്കുന്നുണ്ട്.”

അന്ന് രാത്രി ഞാന്‍ ബൈഠക്കില്‍ പങ്കെടുത്തു. അവിടെ ഡോ.സതീശ് കുല്‍കര്‍ണി, ഡോ.ഭരത് ദേശ്മുഖ്, ഡോ.അഷ്ടപുത്രെ, ഡോ.തുപകരി മുതലായ ഒട്ടേറെ ഡോക്ടര്‍മാര്‍ എത്തിയിരുന്നു. ഇത്തരം അനേകം ബൈഠക്കുകള്‍ക്ക് ശേഷം സംഭാജി നഗറില്‍ ഡോ. അംബേദ്കര്‍ ആരോഗ്യ പ്രതിഷ്ഠാനം ‘ഡോ.ഹെഡ്‌ഗേവാര്‍ ചികിത്സാകേന്ദ്രം’ ആരംഭിച്ചു. അപ്രകാരം, ഹിന്ദുത്വത്തിന്റെ സാമൂഹികമായ കാഴ്ചപ്പാട് സേവാ പ്രവര്‍ത്തനത്തിലൂടെ വ്യക്തമാക്കുന്ന ഒരു കേന്ദ്രം സംഭാജിനഗറില്‍ ആരംഭിച്ചു. പുരോഗമനവാദികളായ നമ്മുടെ സുഹൃത്തുക്കളുടെ അറിവിനായി ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്ത് പറയേണ്ടിയിരിക്കുന്നു. പണം സമ്പാദിക്കാനുള്ള താല്പര്യം കൂടാതെ, തുച്ഛമായ വേതനത്തിന് അവിടെ സേവനമനുഷ്ഠിക്കാന്‍ മുന്നോട്ടു വന്ന ഡോക്ടര്‍മാര്‍ എല്ലാവരും സംഘ സ്വയംസേവകരായിരുന്നു. കൂടാതെ, അവരില്‍ അധികപേരും ബ്രാഹ്മണരായിരുന്നു. അത് മാത്രമല്ല, അവരുടെ പത്‌നിമാരും സ്വയം മുന്നോട്ടുവന്ന് മഹത്തായ ഈ കാര്യം നിര്‍വ്വഹിക്കുന്നതിന് അവരെ സഹായിക്കുക കൂടി ചെയ്യുന്നുണ്ട്. പക്ഷെ, ഡോക്ടര്‍ജിയുടെയും ശ്രീ ഗുരുജിയുടെയും കൈകളിലൂടെ വളര്‍ന്ന സംഘം നടത്തുന്ന ഇത്തരം കാര്യങ്ങള്‍ കണ്ണ് തുറന്നുവെക്കുന്നവര്‍ക്ക് മാത്രമെ കാണാനാവൂ.

(അവലംബം: മൈം, മനു, ഔര്‍ സംഘ് എന്ന രമേശ് പതംഗെയുടെ കൃതി)

 

Tags: രമേശ് പതംഗെമെം മനു ഔര്‍ സംഘ്
Share6TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies