ജയ്ശ്രീരാം എന്ന് കേട്ടാല്‍ ഹാലിളകുന്ന ചില മുസ്ലിം തീവ്രവാദ സംഘടനകള്‍ക്ക് കര്‍ണ്ണാടക ഹൈക്കോടതിയില്‍ നിന്ന് കണക്കിന് കിട്ടി. എന്താണ് സംഭവമെന്നോ? കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ദക്ഷിണ കന്നഡയിലെ ഒരു പള്ളിയില്‍ രാത്രിയില്‍ അജ്ഞാതരായ രണ്ടു പേര്‍ അതിക്രമിച്ചു കയറി ജയ് ശ്രീരാം മുഴക്കിയെന്നും അതു മതവികാരം വ്രണപ്പെടുത്തുന്നതും സമാധാന ജീവിതം തകര്‍ക്കുന്നതുമായി എന്നും ആരോപിച്ചു കൊണ്ട് ഒരു പി.എം. അഹമ്മദ് പോലീസിനു നല്‍കിയ പരാതിയില്‍ രണ്ടു ഹിന്ദു യുവാക്കളെ പോലീസ് പ്രതികളാക്കി. തങ്ങള്‍ കുറ്റക്കാരല്ലെന്നു കാട്ടി കുറ്റവിമുക്തരാക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ട് അവര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി. വാദം കേട്ട ശേഷം ഇവരാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കാനായില്ലെന്നു പറഞ്ഞ ജഡ്ജി പരാതിയില്‍ പറയുന്ന 259 എ വകുപ്പ് പ്രകാരം ഈ കേസ് നിലനില്‍ക്കില്ലെന്നും പറഞ്ഞു. അവരെ വെറുതെ വിടുകയും ചെയ്തു. രാത്രിയില്‍ ആരോ പള്ളിയില്‍ കയറി ജയ് ശ്രീരാം വിളിച്ചു എന്നു പറയുന്നവര്‍ കുറ്റം ചുമത്തപ്പെട്ടവര്‍ തന്നെയാണ് അതു ചെയ്തത് എന്നുതിരിച്ചറിഞ്ഞിട്ടില്ല. 295 എ വകുപ്പ് മതവികാരം വ്രണപ്പടുത്തുകയോ പൊതു ജീവിതവും ക്രമസമാധാനവും തകര്‍ക്കുകയോ ചെയ്താല്‍ സ്വീകരിക്കേണ്ട വകുപ്പാണ്. അവിടെ ഹിന്ദുക്കളും മുസ്ലിങ്ങളും സൗഹാര്‍ദ്ദത്തോടെ കഴിയുന്നു എന്നു പരാതിക്കാരന്‍ തന്നെ പറഞ്ഞതിനാല്‍ ഈ വകുപ്പും നിലനില്‍ക്കില്ല എന്നു കോടതി നിരീക്ഷിക്കുന്നു.
ക്രമസമാധാന തകര്‍ച്ച ഉണ്ടാകാത്ത സാഹചര്യത്തില്‍ പള്ളിയില്‍ വെച്ച് ജയ് ശ്രീരാം മുഴക്കിയാല്‍ മതവികാരം വ്രണപ്പെടുന്നതെങ്ങനെ എന്നു ജഡ്ജി ചോദിക്കുക കൂടി ചെയ്തതോടെ രാമന്റെ പേരില്‍ മുദ്രാവാക്യം വിളിച്ചു എന്ന് ആക്ഷേപിച്ച് കേസ്സിനിറങ്ങിയ മുസ്ലിം സംഘടനകള്‍ക്ക് നില്‍ക്കക്കള്ളി ഇല്ലാതായി. അതോടെ അവരുടെ വികാരപ്രകടനം കോടതിക്കു നേരെയായി. ഈ വിധിയുടെ ബലത്തില്‍ പള്ളിയില്‍ കയറി ജയ് ശ്രീരാം വിളിക്കുന്ന പ്രവണത കൂടുമെന്നും അതു സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുമെന്നും അവര്‍ പ്രസ്താവന ഇറക്കിക്കഴിഞ്ഞു. ചില ജഡ്ജിമാര്‍ സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നു എന്ന ആക്ഷേപവും അവര്‍ക്കുണ്ട്. മതത്തിന്റെ പേരില്‍ കോടതിയേയും രാജ്യത്തിന്റെ നിയമവ്യവസ്ഥയയും വരെ വെല്ലുവിളിച്ചു കൊണ്ട് ക്രമസമാധാനം തകര്‍ക്കുന്നത് ഇക്കൂട്ടരല്ലേ? അവര്‍ കോപ്പുകൂട്ടുന്നതു രാജ്യത്തെ അട്ടിമറിക്കാനുള്ള ജിഹാദിനല്ലേ?