ഒരു സത്യം മോദി പറഞ്ഞാല്‍ അപരാധം; അശ്ലീലം; ആ സത്യത്തിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടി പ്രസ്താവനയിറക്കിയാല്‍ ജനകീയം; മഹനീയം!
രാജ്യത്തെ മുസ്ലിം ജനസംഖ്യ 43.15 ശതമാനം വര്‍ദ്ധിച്ചു എന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് അശ്ലീലമെന്ന മട്ടിലാണ് ചിലരുടെ വിലയിരുത്തല്‍. സത്യമാണെങ്കിലും അതു പറയാന്‍ പാടില്ലത്രെ. പ്രധാനമന്ത്രിയുടെ സാമ്പത്തിക കൗണ്‍സില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ‘മോദിയുടെ പുതിയ കണക്ക്’ എന്നാണ് മുത്തശ്ശി പത്രം റിപ്പോര്‍ട്ടു ചെയ്തത്. ഈ കണക്ക് പറഞ്ഞത് വലിയ അപരാധമായിപ്പോയി എന്നാണ് റിപ്പോര്‍ട്ടിലെ ധ്വനി. ഇതേ സമയം തന്നെയാണ് കേരളത്തിലെ എസ്.എസ്.എല്‍.സി ഫലം പുറത്തുവന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിജയിച്ച ജില്ല മലപ്പുറം. അവിടുത്തെ കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് പ്ലസ്ടു സീറ്റു തികയില്ല എന്നും വാര്‍ത്ത വന്നു. പ്ലസ്ടുവിന് കുട്ടികളെ കുത്തി നിറച്ച് ക്ലാസ്സില്‍ ഇരുത്താനാകില്ല എന്നു ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ലീഗ് പ്രക്ഷോഭ രംഗത്ത് എന്നാണ് ഇതേ പത്രങ്ങള്‍ എഴുതിയത്.
മറ്റു ജില്ലകളില്‍ ഇല്ലാത്ത, സീറ്റ് തികയാത്ത പ്രശ്‌നം മലപ്പുറത്തു മാത്രം ഉണ്ടാവാന്‍ കാരണമെന്ത് എന്ന് ഇവരാരും ചോദിച്ചില്ല. മോദിയുടെ കണക്കിലെ മുസ്ലിം ജനസംഖ്യാ വിസ്‌ഫോടനമല്ലേ ഇതിനു കാരണം? ഇതല്ലേ കുഞ്ഞാലിക്കുട്ടി പറഞ്ഞതിന്റെ പിന്‍വശം? കുഞ്ഞാലിക്കുട്ടിയോട് സാമൂഹ്യ മാധ്യമങ്ങള്‍ വഴി അങ്കംവെട്ടുന്ന കെ.ടി.ജലീല്‍ പറഞ്ഞത് ഓരോ വര്‍ഷവും 20 ശതമാനം പ്ലസ്ടു സീറ്റ് വര്‍ദ്ധിപ്പിക്കുന്നു എന്നാണ്. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തിനു ഏറ്റവും പണം ചെലവിടുന്നതും ഈ ജില്ലക്കു വേണ്ടിയാണെന്നു ജലീല്‍ പറയുന്നു. ആര്‍ക്കും നിയന്ത്രണം കിട്ടാത്ത മുസ്ലിം ജനസംഖ്യാ വിസ്‌ഫോടനമല്ലേ ഇതിനു കാരണം? ഇതു കണക്കു നിരത്തി പറഞ്ഞ മോദി അപരാധി! ഇതിന്റെ പേരില്‍ കൂടുതല്‍ ആവശ്യമുന്നയിക്കുന്ന കുഞ്ഞാലിക്കുട്ടി മഹാന്‍!