Thursday, December 7, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home ഇതുകേട്ടില്ലേ?

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ശാകല്യന്‍

Print Edition: 24 March 2023

ഓസ്‌കാര്‍ അവാര്‍ഡ് കൊണ്ട് ഒരു വിലയുമില്ല. വിലയുണ്ടാവണമെങ്കില്‍ കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റ് വേണം. എങ്കിലേ ഏതു ഓസ്‌കാറും അംഗീകരിക്കപ്പെടൂ. സിനിമാ സംവിധായകന്‍ കമല്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റാണ് കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റ്. നാട്ടു നാട്ടു എന്ന എം.എം. കീരവാണിയുടെ ഗാനത്തിന് ഓസ്‌കാര്‍ അംഗീകാരമുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവുമുണ്ട്, ജനങ്ങളുടെ നാവിന്‍ തുമ്പില്‍ ആ പാട്ടുണ്ട്. അതുകൊണ്ടൊന്നും അതിന് മഹത്വം കിട്ടുന്നില്ല. കാരണം കമല്‍ ഈ ഗാനത്തിന് നെഗറ്റീവ് മാര്‍ക്കാണ് നല്‍കിയത്. ആ പാട്ടിനും ആര്‍.ആര്‍.ആര്‍. എന്ന ചിത്രത്തിനും അദ്ദേഹം വലിയൊരു ന്യൂനത കണ്ടെത്തിയിരിക്കുന്നു. ഈ സിനിമക്കും പാട്ടിനും പിന്നില്‍ ഹിന്ദുത്വ അജണ്ടയാണ്. മാത്രമല്ല ഓസ്‌കാറും ഗോള്‍ഡണ്‍ ഗ്ലോബുമൊന്നും മഹത്തായ പുരസ്‌കാരങ്ങളേ അല്ല. കാന്‍ ഫെസ്റ്റിവലിനോ വെനീസ് ചലച്ചിത്ര മേളക്കോ ഈ പടത്തിന് പ്രവേശനം കിട്ടിയിട്ടില്ല. അതിനാല്‍ ഈ പടവും ഗാനവും പൊട്ടയെന്ന് കമാലുദ്ദീന്‍ എഴുതിത്തള്ളി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമാല്‍ ഈ ഗാനത്തിന് ഒരു മെറിറ്റും നല്‍കിയിട്ടില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വേണ്ട ഘടകങ്ങള്‍ എന്ന നിലയ്ക്ക് പല സംവിധായകരും ഇത്തരം അജണ്ടകളെ കൂട്ടുപിടിക്കും. ഇത്തരം സിനിമകള്‍ക്ക് കിട്ടുന്ന പുരസ്‌കാരം കച്ചവട താല്പര്യമാണ് എന്നൊക്കെയാണ് കമാലിയന്‍ സെല്ലുലോയ്ഡ് സിദ്ധാന്തം. മാധവിക്കുട്ടിയെ പറ്റിച്ച് മതം മാറ്റി കടന്നു കളഞ്ഞ ലീഗ് നേതാവിന്റെ പേരുപോലും തന്റെ സിനിമയില്‍ പറയാന്‍ നട്ടെല്ലില്ലാത്ത സംവിധായകന്റെ വീര്യം ഹിന്ദുത്വ വിരോധത്തില്‍ പൂത്തുലയുന്നത് കാണാന്‍ എന്തു രസം.

ആന്ധ്രയുടെ ചരിത്രത്തിലെ രണ്ടു വീര പുരുഷന്മാരാണ് അല്ലൂരി സീതാരാമ രാജുവും കൊമരം ഭീമും. രണ്ടു കാലഘട്ടത്തില്‍ ജീവിച്ച അവര്‍ ഒന്നിച്ചു കണ്ടിരുന്നെങ്കില്‍ എന്തായിരുന്നു സംഭവിക്കുക എന്നതാണ് ആര്‍. ആര്‍.ആര്‍. സിനിമയില്‍ ചിത്രീകരിച്ചത്. തികച്ചും ദേശഭക്തി പ്രസരിപ്പിക്കുന്ന സിനിമയെയാണ് ഹിന്ദുത്വ അജണ്ട എന്ന് കമല്‍ വ്യാഖ്യാനിക്കുന്നത്. ഹിന്ദുത്വമാണ് ഭാരതത്തിന്റെ ദേശീയത എന്ന ആര്‍.എസ്.എസ്സിന്റെ നിലപാട് തന്നെയാണ് കമലിനും എന്നു വ്യക്തം. ആര്‍.എസ്.എസ് അതില്‍ അഭിമാനിക്കുമ്പോള്‍ കമല്‍ അതില്‍ അപകടം മണക്കുന്നു. ഭാരതത്തിന്റെ ദേശീയതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റ് – കമ്മ്യൂണിസ്റ്റ് ശക്തികള്‍ക്ക് ബുദ്ധി പണയം വെച്ച് നക്കാപ്പിച്ച സ്ഥാനമാനങ്ങളില്‍ അഭിരമിക്കുന്ന കമല്‍മാര്‍ക്ക് നാട്ടു നാട്ടു എന്ന ഗാനത്തെ എങ്ങനെ സഹിക്കാനാവും !

ShareTweetSendShare

Related Posts

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

ഹമാസിനു വേണ്ടി വിജയന്‍ സഖാവിന്റെ ഹദ്ദടി!

പാലോറ മാതയില്‍ നിന്ന് പാറയില്‍ മറിയക്കുട്ടിയിലേക്ക്

പലിശ അനിസ്ലാമികമല്ല !

കേരളത്തിനെന്തിനാ കൃഷി?

ദുരഭിമാനക്കൊലയോ കേരളത്തിലോ?

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

ഹമാസിനു വേണ്ടി വിജയന്‍ സഖാവിന്റെ ഹദ്ദടി!

അയ്യായിരം കോടിയുടെ സ്വത്ത് 50 ലക്ഷത്തിന് കയ്യടക്കിയ ഹെറാള്‍ഡ് മാജിക്‌

മതവിവേചനങ്ങള്‍ വിലക്കപ്പെടുമ്പോള്‍

നിനക്ക്

സനാതനഭാരതം അരവിന്ദദര്‍ശനത്തില്‍

കേരളം കര്‍ഷകന്റെ ശവപ്പറമ്പായി മാറരുത്

വിശുദ്ധ വിളയെ കാക്കാന്‍ ജീവനേകുന്നവര്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies