- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- സഹായികള്‍ക്ക് കൃതജ്ഞത (ആദ്യത്തെ അഗ്നിപരീക്ഷ 46)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
ശ്രീഗുരുജി തന്റെ പെരുമാറ്റത്തില്‍ ചെറിയ ചെറിയ കാര്യങ്ങളില്‍പോലും വളരെ ശ്രദ്ധിച്ചിരുന്നു. അതിനാല്‍ തങ്ങള്‍ക്ക് വിഷമതകള്‍ നേരിട്ട കാലഘട്ടത്തില്‍ സഹായഹസ്തവുമായി മുന്നോട്ടുവന്ന ബന്ധുജനങ്ങളോട് കൃതജ്ഞത അര്‍പ്പിക്കാനും അദ്ദേഹം മറന്നില്ല. അത്യന്തം വിപരീതപരിതഃസ്ഥിതിയിലും സംഘത്തോടുള്ള സ്‌നേഹം കൈവിടാന്‍ അവര്‍ തയ്യാറായില്ല. കൃതജ്ഞത വ്യക്തമാക്കിക്കൊണ്ട് രാജര്‍ഷി പുരുഷോത്തമദാസ് ഠണ്ഡന് ആഗസ്റ്റ് 18 ന് അദ്ദേഹം എഴുതി.
”രാജര്‍ഷി പുരുഷോത്തമദാസ് ഠണ്ഡന്
സാദര നമസ്‌കാരം18 മാസത്തെ വനവാസത്തിനു തുല്യമായ ജീവിതത്തിനുശേഷം രാഷ്ട്രീയ സ്വയംസേവക സംഘം ബന്ധനമുക്തമായി ഹിന്ദുസമാജത്തെ സാംസ്‌കാരിക അടിത്തറയില്‍ വീണ്ടും സംഘടിപ്പിക്കാനുള്ള തങ്ങളുടെ പ്രവര്‍ത്തനത്തില്‍ പ്രവേശിച്ചിരിക്കുന്നു. സുഖകരമായ ഈ അവസ്ഥ കൈവരിക്കാന്‍ അനവധി പേരുടെ പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അങ്ങ് എല്ലായ്‌പ്പോഴും ഈ പ്രവര്‍ത്തനത്തോട് സ്‌നേഹം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുറമെ നാലുപാടും സംഘത്തിന്റെ പേര് ഉച്ചരിക്കുന്നതുപോലും അപരാധമായി കണക്കാക്കിയിരുന്ന അന്ധകാരമയമായ ഒരു കാലഘട്ടത്തില്‍ അങ്ങയുടെ സംഘത്തോടുള്ള സ്‌നേഹപൂര്‍വമായ ദീപശിഖ നമുക്ക് പ്രതീക്ഷയുടെ പ്രകാശം പരത്തുന്ന ദീപനാളമായി നിലകൊണ്ടു. സംഘ കാര്യം അങ്ങയുടെ വാത്സല്യത്തിന് എപ്പോഴും യോഗ്യമായിത്തീര ട്ടെ എന്നും സംഘത്തോടുള്ള അങ്ങയുടെ സ്‌നേഹം പ്രതിദിനം വര്‍ദ്ധിച്ചുവരട്ടെയെന്നും ആത്മാര്‍ത്ഥമായി ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.
ഞാന്‍ ഇപ്പോള്‍ കാര്യങ്ങള്‍ ക്രമപ്പെടുത്തുന്ന തിരക്കിലാണ്. പ്രാഥമികവ്യവസ്ഥകളെല്ലാം ചെയ്തുകഴിഞ്ഞാല്‍ അങ്ങയെ നേരിട്ടുകണ്ട് കൃതജ്ഞത പ്രകടിപ്പിക്കാനുള്ള സന്തോഷകരമായ കര്‍ത്തവ്യ നിര്‍വഹണത്തിനുള്ള അവസരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.”
അതേദിവസം ഡോക്ടര്‍ അംബേദ്കര്‍ക്കും മറാഠി ഭാഷയില്‍ ഗുരുജി തന്റെ ഹൃദയവികാരം പ്രകടമാക്കിക്കൊണ്ട് എഴുതി.
”ആദരണീയ ബാബാസാഹേബ് അംബേദ്ക്കര്‍
സാദര സപ്രേമ നമസ്‌കാരം.
അങ്ങയുമായി കണ്ട് സംസാരിച്ചിട്ട് വളരെയേറെ നാളായി, ഇതിന്നിടയ്ക്ക് പല സംഭവങ്ങളും നടന്നു. അവസാനമായി സംഘത്തിന്റെ മേലുണ്ടായ ഗ്രഹണകാലം അവസാനിച്ചിരിക്കുന്നു. ഇതിനിടയ്ക്ക് അങ്ങയെ കാണാനും സംഘത്തിന്റെ നിലപാട് അങ്ങയുടെ മുന്നില്‍ വെയ്ക്കാനുമുള്ള അവസരം അങ്ങ് എനിക്ക് നല്‍കി. അതിന് ഞാന്‍ കൃതജ്ഞതയുള്ളവനാണ്. താങ്കള്‍ ശ്രദ്ധാപൂര്‍വ്വം എന്റെ വാക്കുകള്‍ കേട്ടശേഷം താങ്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാമെന്ന് ആശ്വസിപ്പിക്കുകയും ചെയ്തു. അതനുസരിച്ച് താങ്കള്‍ കഴിയാവുന്ന കാര്യങ്ങളെല്ലാം ചെയ്തിരിക്കുമെന്നെനിക്ക് വിശ്വാസമുണ്ട്. താങ്കളുടെ സന്മനസിന് എന്നും ഞാന്‍ നന്ദിയുള്ളവനാണ്. സന്മനസെന്നത് അങ്ങയുടെ സ്വഭാവമായതുകാരണം മറ്റൊരുതരത്തിലുള്ള പെരുമാറ്റവും അങ്ങയില്‍നിന്ന് പ്രതീക്ഷിക്കാന്‍ സാദ്ധ്യമല്ലല്ലോ”.
ഈ തരത്തിലുള്ള കത്തുകള്‍ അദ്ദേഹം കാക്കാസാഹേബ് ഗാഡ്ഗില്‍, ഗോപാലസ്വാമി അയ്യങ്കാര്‍ തുടങ്ങിയവര്‍ക്കും എഴുതി.
സംഘത്തിനും സര്‍ക്കാരിനുമിടയില്‍ മദ്ധ്യസ്ഥനെന്ന നിലയ്ക്ക് ദുഷ്‌കരമായ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അതിനുവേണ്ടി തന്റെ വാര്‍ദ്ധക്യത്തേയും ശാരീരിക അസ്വസ്ഥതകളേയും അവഗണിച്ച് വളരെ വിഷമതകള്‍ സഹിച്ച് പ്രവര്‍ത്തിച്ച വെങ്കടരാമ ശാസ്ത്രിയോടുള്ള കൃതജ്ഞത പ്രകടിപ്പിക്കാനായി അദ്ദേഹം ഉടന്‍തന്നെ മദ്രാസില്‍ ചെന്നു കൃതജ്ഞത അര്‍പ്പിച്ചുകൊണ്ട് നേരത്തെ കത്തെഴുതിയിരുന്നെങ്കിലും സമയം കണ്ടെത്തി അദ്ദേഹത്തെ നേരില്‍കാണാന്‍ എത്തുകയായിരുന്നു.
ദേശഭക്തിയുടെയും സമാജതാത്പര്യത്തിന്റെയും വികാരമുള്‍ക്കൊണ്ട് ഉജ്ജ്വലമായ ഭാവിഭാരത സങ്കല്‍പത്തോടെ സര്‍വ്വ അപമാനങ്ങളും അതിക്രമങ്ങളുമാകുന്ന വിഷം സാക്ഷാല്‍ പരമശിവനെപോലെ ശ്രീഗുരുജി ശാന്തമായി പാനംചെയ്തു. എല്ലാവിധ വിദ്വേഷവും മാറ്റിവെച്ച് സഹകരണത്തിന്റെ കൈകള്‍ നീട്ടാന്‍ സന്നദ്ധനായി. യഥാര്‍ത്ഥത്തില്‍ സ്വാര്‍ത്ഥമതികളായ നേതാക്കന്മാര്‍ അദ്ദേഹത്തിന്റെ ചിന്തകളെയും പ്രവര്‍ത്തനത്തെയും ഗൗരവപൂര്‍വ്വം മനസ്സിലാക്കി തങ്ങളുടെ തെറ്റുകള്‍ തിരുത്തി വാക്കിലും പ്രവൃത്തിയിലും ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെയും ഭാവം സ്വീകരിക്കാന്‍ സന്നദ്ധരായിരുന്നെങ്കില്‍ സ്വാതന്ത്ര്യാനന്തര ഭാരതം ഇത്രയും ശോചനീയമായ അവസ്ഥയിലാകുമായിരുന്നില്ല.
ആശാകിരണങ്ങള്‍
മുന്‍ വിവരിച്ച തെറ്റായ നയങ്ങള്‍ കാരണം വിഷമകരമായ പരിതഃസ്ഥിതിയിലും രാഷ്ട്രം നിരാശാഗര്‍ത്തത്തില്‍ മുങ്ങിത്താഴുന്നതിനുപകരം പുതിയ മാറ്റത്തിന് തയ്യാറായെന്നത് സന്തോഷജനകമായ കാര്യമായി. രാഷ്ട്രത്തിന്റെ ഉജ്ജ്വലഭാവിയെ സംബന്ധിച്ച സന്ദേശം ഭാരതത്തിലെങ്ങും മുഴങ്ങിക്കേട്ടു. അധികാരമോഹം, വിഘടനവാദം, അസഹിഷ്ണുത തുടങ്ങിയവ ബാധിച്ച ശക്തികളുടെ ഗൂഢാലോചനയെ പരാജയപ്പെടുത്താനുള്ള കരുത്ത് കൂടുതല്‍ കൂടുതലായി വളര്‍ന്നു കൊണ്ടിരുന്നു. അത്തരം ഗൂഢാലോചനയുടെ അന്ധകാരത്തെ ദൂരെയകറ്റി ദേശീയബോധമാകുന്ന സൂര്യോദയത്തിന്റെ കിരണങ്ങള്‍ എങ്ങും പ്രഭ വീശിത്തുടങ്ങിയിരുന്നു. രാഷ്ട്രസ്വത്വത്തിന്റെ രക്ഷയ്ക്കായി ദൃഢനിശ്ചയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുടെയും നാമ്പുകള്‍ എങ്ങും കിളിര്‍ത്തു തുടങ്ങി. ഹിന്ദുത്വത്തെ സംബന്ധിച്ച അഭിമാനബോധം ജനങ്ങളുടെ ഹൃദയങ്ങളില്‍ അലയടിച്ചുയര്‍ന്നു. ജനങ്ങള്‍ വിധ്വംസ നത്തിന്റെ ആത്മഘാതകമായ മാര്‍ഗ്ഗം ഉപേക്ഷിച്ച് സമരസതയുടെ വഴി സ്വീകരിക്കാന്‍ തുടങ്ങി. വിഘടനവാദി-ഹിന്ദുവിരോധസംഘടിതശക്തികള്‍ ഹിന്ദുത്വശക്തികളുടെ കനത്ത പ്രഹരമേറ്റു വാങ്ങിത്തുടങ്ങി. അത്തരം ശക്തികള്‍ അവരുടെ അവസാനത്തെ ചെറുത്തുനില്‍പിലായിരുന്നു. അടുത്ത നൂറ്റാണ്ട് ഹിന്ദുത്വത്തിന്റേതായിരിക്കുമെന്ന വിശ്വാസം ജനഹൃദയങ്ങളില്‍ സുദൃഢമായിക്കൊണ്ടിരുന്നു. ജീവിതത്തിന്റെ ഓരോ മേഖലയിലും ശുഭപരിവര്‍ത്തനത്തിന്റെ അന്തരീക്ഷം സംജാതമായിക്കൊണ്ടിരുന്നു.
ചക്രവാളസീമകളിലേയ്ക്ക്
രാഷ്ട്രീയ സ്വയംസേവക സംഘം ആരംഭം മുതല്‍തന്നെ സമാജ വ്യാപകമായ വിരാട്‌സ്വരൂപത്തിന്റെ സങ്കല്‍പം ഉള്‍ക്കൊണ്ടിരുന്നു. സമാജജീവിതത്തിന്റെ സര്‍വ്വമേഖലകളിലേയ്ക്കും വ്യാപിക്കുക, എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുക, ചക്രവാളസീമകളെ എത്തിപ്പിടിക്കുക എന്നീ സാദ്ധ്യതകളെല്ലാംതന്നെ – വടവൃക്ഷമായിത്തീരാനുള്ള എല്ലാ സംഗതികളും ബീജത്തില്‍ത്തന്നെ സ്വതസിദ്ധമായിരിക്കുന്നതുപോലെ-സംഘടനയില്‍ അന്തര്‍ലീനമായിട്ടുണ്ടായിരുന്നു. ‘സംഘപരിവാര്‍’ എന്ന സങ്കല്‍പത്തിന് സമൂര്‍ത്തരൂപം നല്‍കാനുള്ള സൗഭാഗ്യം ഈ നിരോധനം കാരണം സാദ്ധ്യമായി. ഈ നിരോധനം വന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ വിവിധ മേഖലകളിലേയ്ക്കുള്ള വികാസം കുറച്ചുകാലംകൂടി നീണ്ടുപോകുമായിരുന്നു. ചളിയില്‍നിന്നും താമരവിരിയുന്നതുപോലെ ചീത്തയില്‍ നിന്നും നല്ലതുയര്‍ന്നുവന്നു.
സമാജത്തെ സംഘടിപ്പിച്ച് ബലശാലിയാക്കുകയാണ് സംഘപ്രവര്‍ത്തനം എന്നാണ് സംഘം ആരംഭം മുതലേ പറഞ്ഞുവന്നിരുന്നത്. ‘സംഘടന സംഘടനയ്ക്കുവേണ്ടി’ എന്ന് സംഘത്തില്‍ പറഞ്ഞുവന്നിരുന്നുവെങ്കിലും അതിന്റെ വ്യക്തമായ ലക്ഷ്യത്തിന്റെ രൂപം കണ്‍മുന്നില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത നിലയില്‍ തുടക്കം മുതല്‍തന്നെ ജ്വലിപ്പിച്ചു നിര്‍ത്തിയിരുന്നു.
”വിജേത്രീ ച നസ്സംഹതാകാര്യശക്തിര്‍
വിധായാസ്യ ധര്‍മസ്യ സംരക്ഷണം
പരംവൈഭവന്നേതുമേതത് സ്വരാഷ്ട്രം
സമര്‍ത്ഥാ ഭവത്വാശിഷാ തേ ഭൃശം.
(അര്‍ത്ഥം:- വിജയശീലയായ നമ്മുടെ ‘സംഘടിതകാര്യശക്തി’ ധര്‍മ്മത്തിനനുസൃതമായി അതിനെ സംരക്ഷിച്ചുകൊണ്ട് ഈ സ്വന്തം രാഷ്ട്രത്തെ പരമമായ മഹോന്നതാവസ്ഥയെ പ്രാപിപ്പിക്കാന്‍ എല്ലായ്‌പ്പോഴും സാമര്‍ത്ഥ്യമുള്ളതായിത്തീരാന്‍ അങ്ങ് അനുഗ്രഹിച്ചാലും).
സംഘത്തിന്റെ ഓരോ സ്വയംസേവകനും പ്രാര്‍ത്ഥനയിലെ ഈ വരികളില്‍ക്കൂടി സംഘത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും അതിന്റെ പ്രാപ്തിക്കായുള്ള പ്രതിജ്ഞ നിത്യവും നിരന്തരം ഓര്‍മ്മിച്ചു കൊണ്ടിരുന്നു. ഇന്നും ഓര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു. ”നമ്മുടെ വിജയശാലിനിയായ സംഘടിതകാര്യശക്തി മുഖേന ധര്‍മ്മസംരക്ഷണം ചെയ്ത് രാഷ്ട്രത്തെ പരംവൈഭവത്തിന്റെ ശിഖരത്തില്‍ എത്തിക്കുക”യെന്നതാണ് സംഘലക്ഷ്യമെന്ന് തുടക്കം മുതല്‍തന്നെ സംഘം പറഞ്ഞിരുന്നു. സമാജം സംഘടിച്ച് ബലവത്തായിത്തീര്‍ന്നാല്‍ തങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അത് കരുത്തുള്ളതായിത്തീരും എന്നാണ് സംഘത്തിന്റെ വിശ്വാസം. അതിനാല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് സമാജത്തെ സംഘടിതാവസ്ഥയില്‍ എത്തിക്കാനാണ്. എന്നാല്‍ അതിനോടൊപ്പം സമാജത്തിന്റെയും ദേശത്തിന്റെയും മുന്നില്‍ ഉയര്‍ന്നുവരുന്ന താത്ക്കാലികപ്രശ്‌നങ്ങളുടെ നേരേ ശ്രദ്ധിക്കാതെ നോക്കുകുത്തികളാകാനോ അവയോട് മുഖംതിരിച്ചു നില്‍ക്കാനോ തയ്യാറല്ലതന്നെ.
സാമാജികസുരക്ഷ, സാമാജികസമരസത, സാമാജികസേവ, സാമാജികസംസ്‌ക്കാരം തുടങ്ങിയ മേഖലകളില്‍ സമാജത്തിന്റെ മുന്നില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായും പ്രകൃതിക്ഷോഭം, മനുഷ്യനിര്‍മ്മിതമായ ദുരന്തങ്ങള്‍, വിഘടനവാദികളുമായ സംഘര്‍ഷം എന്നിവയില്‍നിന്ന് ജനങ്ങളുടെ രക്ഷയ്ക്കായും എല്ലാം ഓരോ രംഗത്തും സംഘം അതിന്റെ സ്ഥാപകന്റെ കാലംമുതല്‍ തന്നെ സക്രിയമായുണ്ടായിരുന്നു. അക്കാലത്തുതന്നെ മഹാത്മാഗാന്ധിജി വാര്‍ദ്ധയില്‍നടന്ന സംഘശിബിരത്തിലെ സമാജികസമരസതയുടെ ദൃശ്യം കണ്ടനുഭവിച്ച് വികാരഭരിതനായി. ഉച്ചനീചത്വം, ധനികന്‍, ദരിദ്രന്‍ തുടങ്ങിയ യാതൊരു ഭേദഭാവവുമില്ലാത്ത ഏകാത്മഭാവം അവിടെ കണ്ട അദ്ദേഹം ”ഡോക്ടര്‍ സാഹേബ് താങ്കള്‍ ആശ്ചര്യകരമായ കാര്യം ചെയ്ത് കാണിച്ചിരിക്കുന്നു” എന്നാണ് പറഞ്ഞത്.
ഭാരതത്തില്‍ മറ്റെല്ലാ സ്ഥലങ്ങളിലെയുംപോലെ നാഗപ്പൂരിലും സാമൂഹ്യവിരുദ്ധരായ മുസ്ലീം ആക്രമണകാരികളാല്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അതേ നാഗപ്പൂരില്‍ അക്രമികള്‍ അടികൊണ്ട് നിലവിളിച്ച് തിരിഞ്ഞോടുന്ന തരത്തിലുള്ള സാമാജികസുരക്ഷയുടെ ഉദാഹരണം സംഘശക്തികാരണം നിര്‍മ്മിച്ചെടുക്കാന്‍ കഴിഞ്ഞു. ‘നരസേവ നാരായണസേവ’ എന്നത് സംഘസ്ഥാപകനായ ഡോക്ടര്‍ജിയുടെ മൂലമന്ത്രമായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ സംഘത്തിന്റെ സര്‍സംഘചാലക് സ്വയം ജയില്‍വാസം വരിക്കാന്‍ തയ്യാറായി. ദേശവ്യാപകമായി സംഘ കാര്യകര്‍ത്താക്കള്‍ പ്രമുഖ സ്വാതന്ത്ര്യസേനാനികള്‍ക്കാവശ്യമായ എല്ലാവിധ സംരക്ഷണങ്ങളും സഹകരണവും നല്‍കിയിരുന്നു. അതോടൊപ്പം അനവധിപേര്‍ ജയിലില്‍പോകാനും സന്നദ്ധരായി. 1930 ജനുവരി 30 ന് ‘റാവി’ നദീതീരത്ത് ‘അഖണ്ഡസ്വതന്ത്ര ഭാരത’ പ്രതിജ്ഞയെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ സംഘം ഭാരതവ്യാപകമായി എല്ലാ ശാഖകളിലും പ്രത്യേകസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്ത് ‘അഖണ്ഡസ്വതന്ത്രഭാരത’ ദിനത്തെ അനുമോദിച്ചുള്ള പരിപാടികള്‍ നടത്തുകയുണ്ടായി.
(തുടരും)